Friday, January 2

Tag: Latest news

സമസ്ത നൂറം വാര്‍ഷികം ചരിത്ര ക്യാമ്പിന് സാക്ഷിയാകാൻ മഹല്ലുകള്‍ ഒരുങ്ങി
Kerala

സമസ്ത നൂറം വാര്‍ഷികം ചരിത്ര ക്യാമ്പിന് സാക്ഷിയാകാൻ മഹല്ലുകള്‍ ഒരുങ്ങി

കോഴിക്കോട് : സമസ്ത നൂറാം വാര്‍ഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 6 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 33,313 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത സെന്റിനറി  ക്യാമ്പിലേക്കുള്ള പ്രതിനിധികളുടെ മഹല്ല് തല രജിസ്ട്രേഷന്‍ ഒന്നാം ഘട്ടം സജീവമായി നടന്നു.  ആയിരങ്ങളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു.ഓഫ് ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രവാസി സെല്‍ ചെയര്‍മാനുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പ...
Local news

ഏആർ നഗർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

ഏ ആർ നഗർ. : പഞ്ചായത്ത് ഭരണ കെടുകാര്യസ്ഥതക്കെതിരെയും കുടുംബശ്രീ സംവിധാനം തകർക്കുന്ന നിലപാടിനെ തിരെയും . അംഗങ്ങളോടുള്ള അവഗണനക്കെതിരെയും എൽ ഡി എഫ് നേതൃത്വത്തിൽ വാഹന ജാഥയും .പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. വാഹന ജാഥ കു ന്നും പുറത്ത് സി പി ഐ എം ലോക്കൽ സെക്രടറി സി പി സലീം ഉൽഘാടനം ചെയ്തു. പുതിയത്ത് പുറായ . യാറത്തും പടി. പുകയൂർ. ഉള്ളാട്ട് പറമ്പ് . അരീത്തോട് .താഴെ വി കെ പടി. വെട്ടം . മമ്പുറം . കൊളപ്പുറം . (സൗത്ത്) കക്കാടം പുറം. ഏ ആർ നഗർ . എന്നീ സ്വീകരണത്തിനു ശേഷം കൊളപ്പുറത്ത് (നോർത്തിൽ) സമാപിച്ചു.സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ . കെ പി സമീർ . വൈസ് ക്യാപ്റ്റൻ . സതീഷ് എറമ്മങ്ങാട്ട്. മനേജർ . റഫീഖ് കൊളക്കാട്ടിൽ .പ്രകാശ് കുണ്ടൂർ ,ഇ വാസു .അഹമ്മദ് പാറമ്മൽ. ഇബ്രാഹിം മൂഴിക്കൽ .പി കെ റഷീദ്. മൻസൂർ പി പി. ഹനീഫ പാറയിൽ. അബൂ സാദിഖ് മൗലവി .പി പി മൊയ്തീൻ. മാട്ടറ അലിഹസ്സൻ . കെ സിസൈതലവി . ടി ഉമ്മർ കുട്ടി. ...
Other

സ്വർണത്തിന്റെ വില കുട്ടികളുടെ മനസ്സ് മാറ്റിയില്ല, വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി

പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കം വരുന്ന കൈ ചെയിനാണ് വിദ്യാർഥിനികൾ ഉടമക്ക് തിരിച്ചു നൽകി മാതൃകയായത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥിനി ഫാത്തിമ അൻസിയ, എം.കോം പി.ജി വിദ്യാർഥിനി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥിനി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്. പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ സ്വർണമാണ് നഷ്ടമായത്. ജസീന ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് കളഞ്ഞുപോയത്. മൂന്ന് പേരും കോളജിലേക്ക് പോകുന്ന വഴി കോളജ് യൂനിയൻ എം.എസ്.എഫ് ജോയിൻ്റ് സെക്രട്ടറി കൂടിയായ അൻസിയക്കാണ് സ്വർണം ആദ്യം കിട്ടിയത്. അവർ പോകുന്ന സമയം തന്നെ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് ഇന്നലെ...
Local news

തിരൂരങ്ങാടി നഗരസഭഗയിൽ ബഡ്‌സ് സ്കൂളും പകൽ വീടും ആരംഭിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ ബഡ്‌സ് സ്‌കൂളും പകല്‍വീടും സമര്‍പ്പിച്ചുഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു കൂടുതല്‍ പദ്ധതികള്‍ വേണം. ഇ.ടി മുഹമ്മദ് ബഷീര്‍തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചന്തപ്പടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ബഡ്‌സ് സ്‌കൂള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കെ.പിഎ മജീദ് എം.എല്‍.എയും ഉദ്ഘ്ടാനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ മാനസികോല്ലാസം നല്‍കുന്ന പദ്ധതികള്‍ പ്രതീക്ഷാര്‍ഹമാണെന്ന് മജീദ് പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. സിഎച്ച് മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, മോഹനന്‍വെന്നിയൂര്‍, എം അബ്ദുറഹിമാന്‍കുട്ടി. ഇപി ബാവ. സോന രത...
Other

നന്നമ്പ്ര പ്രവാസി ഹരിത സൊസൈറ്റിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം ഭരണസമിതി തെരെഞ്ഞെടുപ്പിൽ എം. സി. ബാവ ഹാജി കുണ്ടൂർ പ്രസിഡണ്ടായും സി.പി. റസാഖ് ചെറുമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.പത്തൂർ കുഞ്ഞോൻ ഹാജി. മുസ്തഫ ഊർപായ് , മുഹമ്മദ് അലി പാട്ടശ്ശേരി, വി.പി. സൈതലവി ഹാജി, ഉസ്മാൻ പത്തൂർ, വത്സൻ എം., ആസിയ തേറാമ്പിൽ, ഹസീന ഇസ്മായിൽ പത്തൂർ, അബ്ദുസലാം തലാപ്പിൽ എന്നിവർ ഡയറക്ടർമാർ ആയും പുതിയ ഭരണസമിതി തെരെഞ്ഞെടുക്കപെട്ടു.വരണാധികാരി അരുൺ ആർ.സ്പെഷൽ സെയിൽ ഓഫീസർ, അസിസ്ററൻ്റ് റെജിസ്ട്രാർ ഓഫീസ് തിരുരങ്ങാടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു...
Other

15 വയസുകാരനെ കാണാനില്ലെന്ന് പരാതി

താനൂർ: വിദ്യാർത്ഥിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ഒഴുർ തയ്യാല കോറാട് സ്വദേശി പുത്തൂർ ജാഫറിൻ്റെ മകൻ ജാൻഫിഷാൻ എന്ന 15 വയസുകാരനെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയതായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.Ph.87140384699947388469Police.0494-2440221Ci: 9497987167Si: 9497981332
Other

കിടന്നുറങ്ങുകയായിരുന്ന 8 വയസ്സുകാരനെ തെരുവ് നായ വീട്ടിനുള്ളിൽ കയറി കടിച്ചു

കോട്ടക്കൽ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരനെ വീട്ടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു, ഗുരുതര പരിക്ക്. കോട്ടയ്ക്കൽ വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബി(8) നാണ് കടിയേറ്റേത്. മുൻ വാതിലിലൂടെ വീട്ടിനകത്തു കയറിയ നായ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Local news

പരപ്പനങ്ങാടി നഗരസഭ മെഗാ തൊഴിൽ മേള നടത്തി

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി ബി പി ഷാഹിദ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ ശ്രീ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സുഹറാബി സ്വാഗതം പറഞ്ഞു. വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ ശ്രീമതി ഹേമലത പദ്ധതി വിശദീകരണം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ ആശംസകൾ അർപ്പിച്ചു. സിറ്റി മിഷൻ മാനേജർ ശ്രീ. റെനീഫ് നന്ദി പറഞ്ഞു.29 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ 412 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. അതിൽ 134 ആളുകളെ സെലക്ട് ചെയ്യുകയും 216 ആളുകളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു....
Local news

പൊതുമരാമത്ത് റോഡ് കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മൂന്നിയൂർ: പൊതുമരാമത്ത് റോഡുകളിൽ അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തലപ്പാറ - ചെമ്മാട് റോഡിൽ മുട്ടിച്ചിറ മുതൽ പാറക്കടവ് വരെയുള്ള ചില സ്ഥലങ്ങളിൽ പി.ഡബ്ല്യൂ.ഡി റോഡ് അനധികൃതമായി കയ്യേറ്റം ചെയ്തതിനാൽ റോഡ് വീതി കുറഞ്ഞ് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസം സൃഷ്ടിക്കുന്നതായും ഇതുമൂലം ഈ ഭാഗത്ത് കാൽനടയാത്രക്കാർ നിരവധി അപകടങ്ങളിൽ പെടുന്നതായും ചൂണ്ടികാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ് പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായി പി.ഡബ്ല്യൂ.ഡി റോഡുകളിൽ ഉണ്ടാവുന്ന കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യാ...
Other

പെയിന്റിംഗ് ജോലിക്കിടെ വെളിമുക്ക് സ്വദേശി വീടിന് മുകളിൽ നിന്ന് വീണു മരിച്ചു

തിരൂരങ്ങാടി: പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ സൺസൈഡിൽ നിന്നും താഴെ വീണു മരിച്ചു.വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതിക്ഷേത്രത്തിലെ ആവേനായിരുന്ന പരേതനായ വേലുകുട്ടിയുടെയും പരേതയായ ജാനകിയുടെയും മകനായ രവീന്ദ്രൻ (58) ആണ് മരിച്ചത്. വെളിമുക്ക് ആലുങ്ങൽ ഉള്ള വ്യക്തിയുടെ വീട്ടിൽ പെയിൻ്റിംഗ് ജോലിക്കിടെയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് (22/10/25 ) വീട്ടുവളപ്പിൽ.ഭാര്യ അജിത. മക്കൾ : രേഷ്മ, ശ്രീഷ്മ. മരുമകൻ രതീഷ്. സഹോദരങ്ങൾ സതീന്ദ്രൻ, ശ്രീനിവാസൻ, പരേതനായ സേതുമാധവൻ, കമലം, പത്മനി, സുശീല, പരേതയായ രാജവല്ലി....
Other

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മലപ്പുറം - പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭ...
Other

പി.ടി.ഉഷ എംപിയുടെ ഫണ്ടിൽ നന്നമ്പ്രയിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പി ടി ഉഷ എംപിയുടെ ഫണ്ടിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്തിലെ പതിനാറാം വാർഡ് തട്ടത്തലം, ചോലക്കൽ ആലാശ്ശേരി റോഡ് ആണ് രാജ്യസഭ എംപിപി.ടി ഉഷയുടെ ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന രവി തേലത്തിന്റെ ശ്രമഫലമായിട്ടാണ് കാലങ്ങളായി കോൺഗ്രീറ്റ് ചെയ്യാതെ കിടന്ന റോഡിന് ഫണ്ട് അനുവദിക്കപ്പെട്ടത്. നവീകരിച്ച റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി തിരുനിലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി. മൂസക്കുട്ടി, വാർഡ് മെമ്പർമാരായ വി കെ സെമിന, ധന്യ ദാസ്, പി.പി. ശാഹുൽ ഹമീദ് പി എന്നിവരും ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, റിജു ചെറവത്ത്, രാജാമണി പൊട്ടഞ്ചേരി, വാസു കൊടിഞ്ഞിയത്ത്, സൈതലവി ചിത്രംപള്ളി, സുബ്രഹ്മണ്യൻ കുന്നുമ്മൽ, പരമേശ്വരൻ ചെറവത്ത്, പരമേശ്വരൻ മച്ച...
Other

ബൈക്ക് ദിശ തെറ്റി പുഴയിലേക്ക് വീണു യുവാവ് മരിച്ചു; യുവതി ഉൾപ്പെടെ 2 പേർക്ക് പരിക്ക്

തിരൂർ: ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിലേക്ക് വീണു ഒരാൾക്ക് ദാരുണന്ത്യം, യുവതി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി രണ്ടുമണിയോടുകൂടിയാണ് സംഭവം ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത് ഒരു വനിത ഉൾപ്പെടെ മൂന്നു പേരായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത് വിവാഹ വീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവർ തിരൂർ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോട്ടിലേക്ക് തിരിയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത് പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയിൽ നിന്നും പുഴയുടെ താഴ്ഭാകത്തേക്കാണ് വീണത്, ബൈക്ക് പുഴയോരത്തെ മരത്തിൽ ഇടിച്ച നിലയിലാണ് കിടക്കുന്നത് സുൽത്താൻബത്തേരി സ്വദേശി അജ്മൽ ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക...
Other

സ്കൂൾ നിയമങ്ങൾ ഭരണ ഘടനയെ ലംഘിക്കരുത്: എസ് വൈ എസ്

തിരൂരങ്ങാടി : കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ തകർക്കാത്ത രീതിയിലുള്ള ഇടപെടലുകൾ ഓരോ സമുദായത്തിൽ നിന്നും ഉണ്ടാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പ്രസ്താവിച്ചു. പൗരന്മാർക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അവകാശമില്ല.നിയമങ്ങൾ നിർമ്മിക്കുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ടാവരുത്.എസ്  വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊളപ്പുറത്ത്  നടന്ന സ്നേഹ ലോകം ക്യാമ്പിൽ സോൺ പ്രസിഡന്റ്‌ ഇദ്രീസ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ കോയ അഹ്സനി മമ്പുറം ദുആക്ക് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ്‌ നദ്‌റാൻ ഖിറാഅത് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ. മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം പതാക ഉയർത്തി. ഉദ്ഘാടന സെഷനിൽ എം നൗഫൽ സ്വാഗതവും എ സയീദ...
Other

മുന്നിയൂർ സ്വദേശി സൗദിയിൽ അന്തരിച്ചു

മൂന്നിയൂർ : ചിനക്കൽ അയുർ പടിക്കൽ അയ്യൂബ് (51) സൗദി അറേബ്യയിലെഒമേഖയിൽ അന്തരിച്ചു. ഖബറടക്കം ഞായർ പകൽ 12 ന് ഒമേഖയിൽ നടക്കും. പിതാവ് : അഹമ്മദ്. മാതാവ് : നഫീസ. ഭാര്യ : റസീദ. മക്കൾ : മുഹമ്മദ് നിഹാൽ, ഫാസ് മുഹമ്മദ്, മുഹമ്മദ് റമാസ്. സഹോദരങ്ങൾ : സൈതലവി, ഹമീദ്, റഫീഖ്, ഫൈസൽ, അഫ്സൽ, സുലൈഖ, സുമയ്യ, പരേതരായ മുസ്തഫ, ഹംസ.
Other

എം കെ എച്ച് ആശുപത്രിയിലെ ഡോക്ടർ പ്രദീപ്കുമാർ അന്തരിച്ചു

തിരൂരങ്ങാടി : എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ സീനിയർ എമർജൻസി ഫിസിഷൻ ഡോ.പ്രദീപ്‌കുമാർ അന്തരിച്ചു. കോലാർ സ്വദേശിയാണ്. 18 വർഷമായി എം കെ എച്ച് ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ മഞ്ജുളയും എം കെ എച്ച് എമർജൻസി വിഭാഗത്തിൽ ഡോക്ടറാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ് ചുവയോടെ മലയാളം സംസാരിച്ചിരുന്ന ഡോക്ടർ രോഗികൾക്കെല്ലാം സുപരിചിതൻ ആയിരുന്നു....
Other

കുറ്റിപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

കുറ്റിപ്പുറം: ദേശിയപാത 66 മൂടാൽ പെരുമ്പറമ്പിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. ഓട്ടോയാത്രക്കാരായ എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ യാണ് അപകടം. റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതര പരിക്ക് പറ്റിയ ശ്യാമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശ്യാമിൻ്റെ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
Other

പരപ്പനങ്ങാടിയിൽ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ബന്ധുക്കളായ യുവാക്കൾ മരിച്ചു

പരപ്പനങ്ങാടി : തീരദേശത്തെ ബന്ധുക്കളായ യുവാക്കൾ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി മരണപ്പെട്ടു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ.ടി നഗറിലെ പിത്തപ്പെരി കോയമോൻ്റെ മകൻ ജിഫ്നാസ്(19), ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബ്(19) എന്നിവരാണ് മരിച്ചത്. ജിഫ്‌നാസ് വിഷം അകത്തു ചെന്നും അസ് ഹബ് ട്രെയിൻ തട്ടിയുമാണ് മരിച്ചത്. ഈ മാസം 17 ന് 2.30 ന് വിഷം അകത്തു ചെന്ന നിലയിൽ കണ്ട ജിഫ്‌നാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെട്ടു. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജിഹാദ്, ഷാമിൽ. ഖബറടക്കം ഇന്ന്(ശനി) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അസ് ഹബ് വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ട് 6.30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം. മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ. ഖബറടക്കം ഇന്ന് (ശനി) ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ....
Other

പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ഒരാൾക്ക് വെട്ടേറ്റു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു. വെട്ടിയ ആൾ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാൾ പ്രാദേശിക സി.എം.പി പ്രവർത്തകനാണ്.ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടിപള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്ങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു....
Other

വെന്നിയൂരിലെ ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി സീൽ ചെയ്തു

തിരൂരങ്ങാടി : ലൈസൻസ് ഇല്ലാതെ വെന്നിയൂരിൽ പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു.തിരൂരങ്ങാടി നഗരസഭ വാർഡ് 13-ൽ വെന്നിയൂർ ഭാഗത്ത് അനധികൃതമായി നടത്തി വന്നിരുന്ന ടി കെ എച്ച് കണ്‍വെൻഷൻ സെന്‍റർ എന്ന സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിപ്പിച്ചിന്‍റെ പേരിൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് കെട്ടിട നമ്പറേോ, ലൈസന്‍സോ ഉണ്ടായിരുന്നില്ല. മേൽ കാരണത്താല്‍ രണ്ടു തവണ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. നിയമാനുസൃത ലൈസന്‍സോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ സ്ഥാപനങ്ങള്‍ നടത്തി വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചൂ പൂട്ടി സീല്‍ ചെയ്യുവാൻ ഇടയായത്. മാത്രമല്ല, രണ്ട് വര്‍ഷമായി യാതൊരു അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. തിരൂരങ്ങാടി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ-യുടെ മ...
Other

സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

മലപ്പുറം : സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താഴെ പറയുന്നവർ അംഗങ്ങളായി ഒരു സമിതിയെ തിരഞ്ഞെടുത്തതായി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രണ്ട് തങ്ങൾമാർക്കും പുറമേ എംടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് മലപ്പുറത്ത് ചേർന്ന കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചർച്ചയിൽ പങ്കെടുത്തു....
Other

പാലക്കാട് 14 കാരൻ ജീവനൊടുക്കി; അധ്യാപികയുടെ പീഡനം കാരണമെന്ന് കുടുംബം

പാലക്കാട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകരൻ ജീവനൊടുക്കി. പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ ആണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്.കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപ...
Other

എം ജി പട്ടേൽ ദേശീയ അധ്യാപക പുരസ്കാരം പി പി മുജീബുറഹ്മാന്

മലപ്പുറം : രാജ്യത്തെ ഏറ്റവും മികച്ച ഉർദു അധ്യാപകർക്ക് നൽകി വരുന്ന എം.ജി.പട്ടേൽ ദേശീയ അവാർഡ്' 2025 (യു.പി.വിഭാഗം) മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകനായ പി.പി.മുജീബ് റഹ്‌മാന് ലഭിച്ചു. അധ്യാപന രംഗത്തെ മികവുകൾ കൂടാതെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ മികച്ച സേവനങ്ങൾ കൂടി പരിഗണിച്ചാണ് പുരസ്കാരം .1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാൻദാർ സ്പോർട്സ് ആൻ്റ് എജ്യുക്കേഷൻ അസോസിയേഷൻ അവാർഡ് നൽകി വരുന്നത്.നിലവിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് അസിസ്റ്റൻ്റ് ട്രെയിനിംഗ് ഓർഗനൈസർ, ഫാക്കൽറ്റി അംഗം, എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ,സ്റ്റേറ്റ് ഉർദു ഭാഷ റിസോഴ്സ് ഗ്രൂപ്പ് അംഗം, കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ,ഗാന്ധി ദർശൻ ജില്ലജോയിൻ്റ് കൺവീനർ, ജെ.സി.ഐ സോൺ ട്രെയിനർ,ട്രോമാകെയർ വളണ്ടിയർ,ദേശീയ ഹരിത സേന,ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ ക...
Other

ഹജ്ജ് 2026: മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്‌റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു മെഹ്‌റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. അപേക്ഷകർ ജീവിതത്തിലൊരിക്കലും ഹജ്ജ് ചെയ്തവരാകരുത്. ഹജ്ജ് കമ്മിറ്റി മുഖേനയോ, പ്രൈവറ്റ് ഗ്രൂപ്പ് മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവർ അപേക്ഷിക്കാൻ അർഹരല്ല.ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യരായ സ്ത്രീകൾ https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിച്ച്‌ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2025 ഒക്ടോബർ 31 ആണ്.അപേക്ഷകർക്ക് 2025 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉ...
Other

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ് യൂണിയൻ തെരഞ്ഞെടുപ്പ് വിസി റദ്ദാക്കി

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന ഡിപ്പാർട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കാനും, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്മെന്റ് യൂണിയനുകളുടെ പ്രവർത്തനം തൽ ക്കാലം നിർത്തിവക്കാനും, വിശദമായ അന്വേഷണത്തിന് സീനിയർ അധ്യാപകരുടെ കമ്മിറ്റി രൂപീകരി ച്ചുകൊണ്ടും വിസി ഡോ:പി. രവീന്ദ്രൻ ഉത്തരവിട്ടു. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷം കാരണം അടച്ചിട്ടിരിക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്നവോട്ടെണ്ണൽ നിർത്തിവയ്ക്കാനുള്ള വി സിയുടെ നിർദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പരും റിട്ടേണിങ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകൾ നൽകിയത് വോട്ടിങ്ങിൽ കൃത്രിമം കാണിക്കാനാണെന്ന് ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. വിസി,പരാതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് ...
Other

കടലുണ്ടി ജമലുല്ലൈലി മഖാം ഉറൂസിന് തുടക്കമായി

ജമലുല്ലൈലി മഖാമ് ഉറൂസ്. ജമലുല്ലൈലി തങ്ങൾ കടലുണ്ടിയിൽ കാലുകുത്തിയ അറബിക്കടലോരത്ത് കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തുന്നു.കടലുണ്ടി നഗരം.സയ്യിദ് ഖു ത്തുബ് മുഹമ്മദ് ബാഹസൻ ജമലുല്ലൈലി തങ്ങൾ കര പറ്റിയ അറബിക്കടലോരത്ത്( വടക്കേ പള്ളി പരിസരം) സ്ഥാപിച്ച സ്ഥൂപത്തിനരികെ, കോഴിക്കോട് ഖാ സിയും, കടലുണ്ടി നഗരം മഹല്ല് ഖാ സിയും, കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി.സുബഹി നമസ്കാരാനന്തരം ജമലുല്ലൈലി മഖാം സിയാറത്തിനു ശേഷം സയ്യിദന്മാരും, കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധിപേർ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മുഹമ്മദ് കോയ തങ്ങൾക്കൊപ്പം ചരിത്രപ്രസിദ്ധമായ ഭൂമികയിലേക്ക് റാലിയായി നീങ്ങിയത്.മഹല്ല് ജനറൽസെക്രട്ടറി കെ പി എസ് എ തങ്ങൾ, ഖത്തീബും മുദരിസും ആയ കുഞ്ഞുമുഹമ്മദ് ദാരിമി കുട്ടശ്ശേരി, വൈ...
Other

പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവം: തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ 589 പോയിന്റ് നേടി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹയർ സെക്കണ്ടറി സോഷ്യൽ സയൻസ് വിഭാഗത്തിലും ഗണിതം, ഐ ടി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇനങ്ങളിൽ മികച്ച പ്രകടനമാണ് സ്കൂളിന്റെ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേഖലകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. തുടർച്ചയായ പരിശീലനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂളിന് വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി ഏറ്റുവാങ്ങി....
Accident

മൊറയൂരിൽ മിന്നലേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : മിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു.പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40) ആണ് ഇന്നു പുലർച്ചെ മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് മൊറയൂർ മഞ്ഞപ്പുലത്ത്പാറയിൽ വീടിന്റെ നിർമാണ ജോലിക്കിടെ ആയിരുന്നു കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ധീൻ (40), റഫീഖ് (38) എന്നിവർക്ക് മിന്നലേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജിമോൻ ഇന്ന് മരണപ്പെടുകയായിരുന്നു....
Gulf

ഹജ്ജ് – 2026 (2nd Waiting list) വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 4782 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

ഹജ്ജ് - 2026 (2nd Waiting list)വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 4782 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.• വെയ്റ്റിംഗ് ലിസ്റ്റിലെ 991 പേർക്കു കൂടി അവസരം.2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3792 മുതൽ 4782 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഒക്ടോബർ 31-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്...
Obituary

എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു

എആര്‍ നഗര്‍: ചെണ്ടപ്പുറായ കര്യാത്തന്‍കാവില്‍ താമസിക്കുന്ന കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിടുത്ത് താമസിച്ചിരുന്ന തെരുവത്ത് അപ്പുക്കുട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സ്മിത(എഇഒ ഓഫീസ്, വേങ്ങര), അനൂപ്, അജിത് (കോ. ഓപറേറ്റിവ് കോളേജ്, പരപ്പനങ്ങാടി). മരുമക്കള്‍: അനില്‍കുമാര്‍ (വേങ്ങര, ജവാന്‍ കോളനി), വൈഷ്ണവി (വള്ളിക്കുന്ന്), ഹരിപ്രിയ (സി.കെ. നഗര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഇപ്പോള്‍ താസിക്കുന്ന കര്യാത്തന്‍കാവ് വീട്ടുവളപ്പില്‍....
error: Content is protected !!