Tuesday, September 8

Tag: Latest news

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റിലെ കായിക കോഴ്‌സുകൾ: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2026 - 27 അധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷയിലുൾപ്പെട്ട ( CUCET - 2026 ) എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർക്ക് കാറ്റഗറി, ജനന തീയതി എന്നിവയിൽ തിരുത്തലുകളുണ്ടെങ്കിൽ ജൂലൈ 06-ന് രാവിലെ 10.00 മണിക്ക് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അറിയിക്കണം. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകൾ സ്വീകരിക്കുന്നതല്ല. ഫോൺ : 0494 2660600, 2407017, 2407016. പി.ആർ. 871/2026 എം.ബി.എ. പ്രവേശനം ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പ്, സർവകലാശാലയുടെ  അഞ്ച് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്...
പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു
Obituary

പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു

വേങ്ങര: പറപ്പൂർ വീണാലുക്കാൽ ആലങ്ങാടൻ അലവിക്കുട്ടി (80) അന്തരിച്ചു. റിട്ട : കെ എസ് ഇബി ജീവനക്കാരനാണ്ഭാര്യ : പാത്തുമ്മുമക്കൾ : മുഹമ്മദ്‌ സിറാജ്,റൈഹാനത്ത്, സൽമ, റഷീദ,മരുമക്കൾ : ആലങ്ങാടൻ ഷരീഫ് പറപ്പൂർ, മൂസക്കുട്ടി വാഴക്കാട് (റിട്ട : സെക്ഷൻ ഓഫിസർ വനം വകുപ്പ്.മുഹമ്മദലി കുഴിപ്പുറം, ഫെബീന
വേങ്ങര സിഎച്ച് സിയിൽ സിബിഡിഎംസി കേന്ദ്രം ആരംഭിക്കാൻ തീരുമാനം
Other

വേങ്ങര സിഎച്ച് സിയിൽ സിബിഡിഎംസി കേന്ദ്രം ആരംഭിക്കാൻ തീരുമാനം

വേങ്ങര: ഭിന്നശേഷിക്കാരുടെ പുനരിധിവാസം ഉറപ്പാക്കുന്ന കമ്മ്യൂണിറ്റി ബെയ്സ്ഡ് ഡിസ് എബിലിറ്റി മാനേജ്മെൻ്റ് സെൻ്റർ (CBDMC) വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് കീഴിൽ തുടങ്ങാൻ തീരമാനം. ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ പിന്തുണ, തൊഴിൽ പരിശീലനം കൃതിമ അവയങ്ങൾ ലഭ്യമാക്കൽ തെറാപ്പി സൗകര്യമൊരുക്കൽ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ലയാണ് മലപ്പുറം. 78500 പേർ വിവിധ അംഗംവൈകല്യം നേരിടുന്നു.ഇതേ തുടർന്ന് ജില്ലാ ഭരണകൂടമാണ് താലൂക്കടിസ്ഥാന ത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗം ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജൂസൈറാ മൻസൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പോഗ്രാം മാനേജർ കെ.എം ജാനിഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ പാണ്ടിക്കടവത്ത് അബൂത്വാഹിർ, ഇ.കെ സുബൈർ മാസ്റ്റ...
വസ്‌തുനികുതി യിൽ ലക്ഷങ്ങളുടെ കുടിശ്ശിക: തിരൂരങ്ങാടിയിലെ  സർക്കാർ ഓഫീസുകൾക്കെതിരെ നടപടിക്കൊരുങ്ങി നഗരസഭ
Local news

വസ്‌തുനികുതി യിൽ ലക്ഷങ്ങളുടെ കുടിശ്ശിക: തിരൂരങ്ങാടിയിലെ സർക്കാർ ഓഫീസുകൾക്കെതിരെ നടപടിക്കൊരുങ്ങി നഗരസഭ

തിരൂരങ്ങാടി : വസ്‌തുനികുതിയിനത്തിൽ വലിയകുടിശ്ശിക വരുത്തിയ സർക്കാർ ഓഫീസുകൾക്കെതിരെ തിരൂരങ്ങാടി നഗരസഭ നിയമനടപടിക്കൊരുങ്ങുന്നു. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷൻ, സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ്, താലൂക്ക് ഓഫീസ്, ലീഗൽ മെട്രോളജി, മൈനർ ഇറിഗേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളാണ് നികുതി കുടിശ്ശികയുള്ള സർക്കാർ ഓഫീസുകൾ.ഇവയിൽ ചില ഓഫീസുകൾ 2019 വർഷം മുതൽ നികുതി കുടിശ്ശികയുണ്ട്.മേൽ സ്ഥാപനങ്ങളിൽ നിന്നായി പിഴപലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്. യഥാസമയം ഡിമാൻ്റ് നോട്ടീസ് നൽകിയിട്ടും തുക ഒടുക്കാത്ത മേൽ ഓഫീസുകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി എം.വി.റംസി ഇസ്‌മായിൽ അറിയിച്ചു....
കീരനല്ലൂർ ന്യൂ കട്ട്”ടേക് എ ബ്രേക്ക്” സർകാർ അനുമതി ലഭിച്ചു.
Malappuram

കീരനല്ലൂർ ന്യൂ കട്ട്”ടേക് എ ബ്രേക്ക്” സർകാർ അനുമതി ലഭിച്ചു.

തിരൂരങ്ങാടി നിയോജക ണ്ഡലത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്ത് ടേക്ക് എ ബ്രേക്ക്‌ നിർമ്മാണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചതായി തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി. എം.എ സമീർ അറിയിച്ചു. ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ടോയ്ലറ്റ് സംവിധാനവും, ലഘു ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഫത്തേരിയയും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക്.കേന്ദ്രസർക്കാരിൻറെ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുന്നത്.പരപ്പനങ്ങാടി നഗരസഭക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. അനുമതി ലഭ്യമാക്കിയിരുന്നെങ്കിലും സ്ഥലം ലഭ്യമാവാത്ത സാഹചര്യം ഉണ്ടായിരുന്നു. ഭൂമിയുടെ ഉപയോഗ അനുമതി പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീരനല്ലൂർ പ്രദേശത്ത് ...
പഴയ അഞ്ചാം ക്ലാസ് കാരൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി സ്കൂളിലെത്തിയത് കുട്ടികളിൽ കൗതുകവും നാട്ടുകാർക്ക് അഭിമാനവുമായി
Other

പഴയ അഞ്ചാം ക്ലാസ് കാരൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി സ്കൂളിലെത്തിയത് കുട്ടികളിൽ കൗതുകവും നാട്ടുകാർക്ക് അഭിമാനവുമായി

തിരൂർ : വെട്ടം ഗ്രാമ പഞ്ചായത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജി.എം. യു പി. സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി അഡ്വ. എൻ. ഷംസുദ്ദീന് സ്കൂളിൽ സ്വീകരണ മൊരുക്കിയത് കുട്ടികളിൽ കൗതുകവും നാട്ടുകാരിൽ അഭിമാനവുമുണർത്തി.കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ സർവതല സ്പർശിയായ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്.വിജയികൾ, എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് ലഭിച്ച പൂർവ വിദ...
തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു

മൂന്നിയൂർ: മൂന്നിയൂരിലെ മത- രാഷ്ട്രീയ സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എച്ച് എസ് ടി യു) രപ്പനങ്ങാടി സബ്ജില്ല പ്രസിഡണ്ടുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. മൂന്നിയൂർ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് ,തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് , മൂന്നിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ,ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ , ചിനക്കൽ മഹല്ല് കമ്മറ്റി അംഗം , ചിനക്കൽ അൽ ബ്ബിറ് സ്കൂൾ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ് വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി . മാതാവ് : മറിയമ്മുഭാ...
പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി
Accident

പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി

വൈലത്തൂർ: പൊന്മുണ്ടം കഞ്ഞിക്കുളങ്ങരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ മരിച്ചതിന് പിന്നാലെ അമ്മാവനും വിട വാങ്ങി. തിരൂർ ആലിൻ ചുവട് സ്വദേശി കോട്ട് ആലിൻ ചുവട് RJM സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകൻ നാടമ്പാടി ഷുഹൈബ് (30) ആണ് മരിച്ചത്. ഇന്നലെ ഷുഹൈബിൻ്റെ സഹോദരി സുഫൈറയുടെയും ഒഴൂർ ഓമച്ചപ്പുഴ സ്വദേശി പൈനാട്ട് ബഷീറിൻ്റെയും മകൾ സഹറ ഫാത്തിമ (5) മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷുഹൈബും മരിച്ചത്. അപകടത്തിൽ ഓമച്ചപ്പുഴ സ്വദേശിയായ പൈനാട്ട് ജമീൽ (8) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.15 ന് വൈലത്തൂർ - മലപ്പുറം റോഡിൽ വെച്ചാണ് അപകടം. കുട്ടികളുമായി ബൈക്കിൽ വരുമ്പോൾ, എതിരെ വന്ന ടോറസ് ലോറിയുടെ പിൻഭാഗം തെന്നിമാറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ
Crime

മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഏപ്രിൽ 2-ന് മുക്കം മുണ്ടുപാറ പുല്ലമ്പാടിയിലെ വാടകവീട്ടിൽ നിന്ന് മുഹമ്മദ് ഹനീഫയെ 2.306 കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. അന്ന് ഹനീഫയ്‌ക്കൊപ്പം പരപ്പനങ്ങാടി സ്വദേശിനിയായ റൈഹാനത്തെയും കസ്റ്റഡിയിലെടുത്തിരുന്നു.ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് ഹനീഫ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നുവെന്നും, ശൃംഖലയിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.ഹനീഫയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഫാഷൻ ഡിസൈനറായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് അന്വേ...
മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം
Other

മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം

വേങ്ങര: എസ് എസ് എൽസി പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെ ബ്ലോക്ക് പഞ്ചായത്ത് വേങ്ങരഡിവിഷൻ അംഗം എ കെ ഷഹർ ബാൻ ആദരിച്ചു. പ്രൗഡ് മോം എന്ന പേരിൽ നടത്തിയ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. എ.കെ ഷഹർബാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ അബൂ ത്വാഹിർ, ഇ.കെ സുബൈർ മാസ്റ്റർ, സഹകരണബാങ്ക് പ്രസിഡൻ്റ് എ.കെ അബ്ദുന്നാസർ, എം.എസ് എഫ് ജില്ലാ ട്രഷറർ എൻ.കെ നിഷാദ്, കെ.രാധാകൃഷ്ണൻ മാസ്റ്റർ, മാളിയേക്കൽ സെയ്തലവി ഹാജി, എം.കെ സൈനുദ്ദീൻ, നൗഫൽ മമ്പീതി, ഹാരിസ് മാളിയേക്കൽ,അമീൻ കള്ളിയത്ത്, സഹീർ അനസ്,നുസ്റത്ത് അമ്പാടൻ, ഹനീഫ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: ആദരം ഏറ്റുവാങ്ങിയ ഉന്നത വിജയികളും അമ്മമാരും മെമ്പർ ഷഹർബാനൊപ്പം...
രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ
Crime

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ ഇന്ന് രാവിലെ ഫറോക്ക് എ സിപി പോലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം (തൂക്കം കൃത്യമല്ല )തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും, ഫറോക്ക് പോലീസും ചേർന്ന് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്....
കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനം 2026രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനം 2026രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകീട്ട് 03.00 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ സമുദായങ്ങളിലെ വിദ്യാർഥികൾ - 155 രൂപ., മറ്റുള്ളവർ - 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഒന്നും രണ്ടു അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 02-ന് വൈകിട്ട് 03.00 മണിക്ക് മുൻപായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 04-ന് 03.00 മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം...
സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ സമയപരിധി ഇന്ന് (ചൊവ്വ) അവസാനിക്കും
Information

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ സമയപരിധി ഇന്ന് (ചൊവ്വ) അവസാനിക്കും

•ജില്ലയിൽ 79685 പേർ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷന്റെ സമയ പരിധി ഇന്ന് (ചൊവ്വ) രാത്രി 12 ന് അവസാനിക്കും. 79685 പേരാണ് ജില്ലയിൽ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയാണ് സെൽഫ് എന്യൂമറേഷനിൽ രണ്ടാമത്. 90.48% പേർ ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഇനിയും ചെയ്യാത്തവർ അടുത്ത ദിവസം തന്നെ സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭ്യർഥിച്ചു. സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവരുടെ പരിശീലനം ജില്ലയിൽ പൂർത്തിയായി. സ്കൂളുകൾ, കോളെജുകൾ, ഉന്നതികൾ, പൊതുവിടങ്ങൾ എന്നിവയിലെല്ലാം സെൻസസ് ചാർജുള്ള താലൂക്ക്, മുൻസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്ത...
കൊടക്കാട് സ്വദേശിനിയായ 17 കാരിയെ കാണാതായി
Other

കൊടക്കാട് സ്വദേശിനിയായ 17 കാരിയെ കാണാതായി

പരപ്പനങ്ങാടി : പെൺകുട്ടിയെ കാണാതായതായി പരാതി. മണ്ണട്ടംപാറ കൊടക്കാട് കല്ലുങ്ങൽ വടക്കേപുരക്കൽ സുഭാഷിൻ്റെ മകൾ സുവിഷ്ണ (17) യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 7.30 ന് വീട്ടിൽ നിന്ന് പോയതാണ്. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നും പോയതാണ്. പിന്നീട് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സഹോദരൻ പൊലീസിൽ പരാതി നൽകി....
എംഡിഎംഎ യുമായി മമ്പുറത്ത് യുവാവ് പിടിയിൽ
Crime

എംഡിഎംഎ യുമായി മമ്പുറത്ത് യുവാവ് പിടിയിൽ

തിരൂരങ്ങാടി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മമ്പുറത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ. മമ്പുറം മൂക്കമ്മൽ സ്വദേശി ആക്കപ്പറമ്പൻ സജീവ് (32) ആണ് തിരൂരങ്ങാടി പൊലീസിൻ്റെ പിടിയിലായത്. വില്പനക്കും ഉപയോഗത്തിനും കൈവശം വെച്ചതാണെന്ന് പോലീസ് പറഞ്ഞു. മമ്പുറം വികെ പടി റോഡിൽ തോട്ടോളിൽ റോഡിൽ വെച്ചാണ് പിടിയിലായത്. ഇയാളിൽ നിന്ന് .67 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു....
പുതിയ ജില്ല രൂപീകരിക്കണമെന്ന് കലക്ടറുമായുള്ള ചർച്ചയിൽ മാധ്യമ പ്രവർത്തകർ
Malappuram

പുതിയ ജില്ല രൂപീകരിക്കണമെന്ന് കലക്ടറുമായുള്ള ചർച്ചയിൽ മാധ്യമ പ്രവർത്തകർ

ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശയവിനിമയം നടത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടിയിൽ ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന നിർദേശങ്ങൾ മാധ്യമ പ്രവർത്തകർ അവതരിപ്പിച്ചുജില്ലയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ന്യൂസ് എഡിറ്റർമാർ, ഡെസ്ക് ചീഫുമാർ, ബ്യൂറോ ചീഫുമാർ, ജില്ലാ ലേഖകർ എന്നിവർ പങ്കെടുത്തു.ജില്ലയുടെ വികസന പ്രവർത്തനങ്ങൾ, സെൻസസ്, ആരോഗ്യ മേഖലയിലെ വികസനങ്ങൾ, ടൂറിസം സാധ്യതകൾ, പൂർത്തിയാകാത്ത പദ്ധതികളുടെ പൂർത്തീകരണം, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അദാലത്തുകൾ, ഗോത്ര മേഖയിലേയും തീരദേശ മേഖലയിലെയും മലയോര മേഖലയിലേയും പ്രൾനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൻകിട വ്യവസായ സ്ഥാപനങ്ങളുടെയും അഭാവം തുടങ്ങിയ ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ...
പ്രിയദർശിനി സേവാകേന്ദ്രം വാർഷികത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി
Local news

പ്രിയദർശിനി സേവാകേന്ദ്രം വാർഷികത്തിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി

നന്നമ്പ്ര: വെള്ളിയാംപുറം പ്രിയ ദർശിനി സേവ കേന്ദ്രത്തിന്റെ വാർഷികാത്തൊടാനുബന്ധിച്ചു അൽ റയാൻ കണ്ണാശുപത്രി യു മായി സഹകരിച്ചു കൊണ്ട് നേത്ര ചികിത്സാ ക്യാമ്പ് വെള്ളി യമ്പുറം എ എം എൽ പി സ്കൂളിൽ വച്ചു നടന്നു, പ്രസ്തുത പരിപാടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൊയ്‌തീൻ കുട്ടി പച്ചായി ഉദ്ഘാടനം നിർവഹിച്ചു, സജിത്ത് കച്ചീരി ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഷാഫി പൂക്കയിൽ,പി കെ എം ബാവ, പി പി മുനീർ, എൻ വി മൂസക്കുട്ടി, യൂ വി അബ്ദുൽ കരീം, പി പി അനിത, ഇബ്രാഹിംകുട്ടി -വി, മുബീൻ -വി ,അ സ്സൈനാർ, ബാലൻ അടിയാട്ടിൽ, എന്നിവർ സംസാരിച്ചു,, അനിൽകുമാർ എൻ, സ്വാഗതവും, പ്രഭാകരൻ കലരിക്കൽ നന്ദി യും പറഞ്ഞു...
സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി
Politics

സർക്കിൾ ഓഫീസ് തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി: പുനക്രമീകരണത്തിൻ്റെ ഭാഗമായി സർക്കിൾ ഓഫീസ് പുനരാരംഭിക്കുമ്പോൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ തിരൂരങ്ങാടി സർക്കിൾ ഓഫീസിന് കീഴിൽ നിലനിർത്തണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കിൾ ഓഫീസ് പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൽപകഞ്ചേരിയിലേക്ക് സ്ഥാപിക്കുന്നതിനെതിരെ ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി മലപ്പുറം SP ചൈത്ര തെരേസ ജോൺ മുൻപാകെ നിവേദനം നൽകി. വേങ്ങര മണ്ഡലത്തിലെ എ ആർ നഗർ പഞ്ചായത്തിൽ നിന്നും ഏകദേശം 22 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുവേണം സർക്കിൾ ഓഫീസിൽ എത്തിച്ചേരുന്നതിന് യാത്ര ക്ലേശം സൃഷ്ടിക്കുമെന്ന് SP യ്ക്ക് മുൻപാകെ ബോധ്യപ്പെടുത്തി.ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു....
വീടിൻ്റെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചു കയറി പരിക്കേറ്റ വിദ്യാർഥി മരിച്ചു
Accident

വീടിൻ്റെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചു കയറി പരിക്കേറ്റ വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി : വീടിൻ്റെ വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകനായ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. പുളിക്കൽ എ.എം.എം ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....
ചെമ്മാട് മാനിപ്പാടം കൃഷിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി
Other

ചെമ്മാട് മാനിപ്പാടം കൃഷിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി

ചെമ്മാട് : കോഴിക്കോട് റോഡിൻ്റെ ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന സുമാർ 500 ഏക്കറോളം വരുന്ന മാനിപാടം കൃഷി ചെയ്യാതെ തരിശായി കിടക്കുകയാണ് .ആയത് കൊണ്ട് ഈ വിശാലമായ പാടശേഖരം കൃഷി ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് നേതാക്കളായ കല്ലുപറമ്പൻ മജീദ് ഹാജി, പി കെ അബ്ദുൽ അസീസ്,കടവത്ത് സൈദലവി, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ കൃഷി വകുപ്പ് മന്ത്രിക്ക് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് വെച്ച് നടത്തിയ സ്വീകരണ യോഗത്തിൽ വെച്ച് നിവേദനം നൽകി....
തൃക്കുളം ഗവ.ഹൈസ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു
Education

തൃക്കുളം ഗവ.ഹൈസ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു

തിരൂരങ്ങാടി: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയുടെയും ഗവ: ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ തൃക്കുളം ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന് സ്‌കൂൾ സംസ്കൃത സമിതിയും ഹെൽത്ത് ക്ലബ്ബും നേതൃത്വം നൽകി.നഗരസഭ വൈസ് ചെയർമാൻഎം അബ്ദുറഹ്‌മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി.പി സുഹറാബി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ എം സാബിറ, സ്‌റ്റാഫ് സെക്രട്ടറി ടി ബിജുല, നഗരസഭ കൗൺസിലർ എം എൻ റജുല, പി ടി എ പ്രസിഡൻ്റ് എം എൻ ഷഫീഖ്, എസ് എം സി ചെയർമാൻ ടി ജാഷിദ് , തിരൂരങ്ങാടി ആയുർവേദ ഡിസ്പ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ ജെ സുബിൻ, ആർ ടി സുമിത പ്രസംഗിച്ചു. യോഗ ട്രെയിനർ ഷിത ടി. കുട്ടികൾക്ക് യോഗ പരിശീലനം നടത്തി....
മൺപാത്ര നിർമ്മാണ കരകൗശല തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും പ്രിയങ്കാ ഗാന്ധി എംപി
Malappuram

മൺപാത്ര നിർമ്മാണ കരകൗശല തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും പ്രിയങ്കാ ഗാന്ധി എംപി

പരമ്പരാഗത മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര എം.പി പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായിനിലമ്പൂർ കെ.ടി.ഡി.സി ടാമറിൻഡിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. കളിമണ്ണിൻ്റെ ലഭ്യതക്കുറവ്, ന്യായമായ വില ലഭിക്കാത്തത്, യന്ത്രവൽകരണത്തിൻ്റെയും ആധുനിക വിപണന തന്ത്രങ്ങളുടെയും അഭാവം, ഗതാഗത ചെലവിൻ്റെ വർദ്ധന തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പാത്രനിർമ്മാണത്തിന് ഉപയോഗിക്കാവുന്ന കളിമണ്ണ് ഉണ്ടെകിലും എടുക്കാനാവുന്നില്ല. ലൈസൻസ് ഉള്ള രുെ കരകൗശല തൊഴിലാളിക്ക് 50 മെട്രിക് ടൺ മണ്ണ് അനുവദിക്കാവുന്നതാണ്. എന്നാൽ ലൈസൻസുള്ളവർ നന്നേ കുറവാണ്. ഈ സാഹചര്യത്തിൽ വൈദഗ്ധ്യമുള്ളവർ...
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 1001 ‘ഓപ്പറേഷൻ തൂഫാൻ’ ഗോളുകളുമായി പരപ്പനാട് വാക്കേഴ്സ് ക്ലബ്
Sports

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 1001 ‘ഓപ്പറേഷൻ തൂഫാൻ’ ഗോളുകളുമായി പരപ്പനാട് വാക്കേഴ്സ് ക്ലബ്

പരപ്പനങ്ങാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പരപ്പനാട് വാക്കേഴ്സ് ക്ലബ് ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചു.കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി ചുടലപ്പറമ്പ് മൈതാനിയിൽ 1001 ലഹരിവിരുദ്ധ ഗോളുകൾ അടിച്ചാണ് ദിനാചരണം നടത്തിയത്. യുവജനങ്ങളിൽ ലഹരിക്കെതിരെ അവബോധം വളർത്തുകയും കായികത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.കൺവീനർ കെ. ടി. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറും ക്ലബ്ബ് പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമരക്കാർ പി. വി. അധ്യക്ഷത വഹിച്ചു.മനോജ് ടി., രവീന്ദ്രൻ പി., അഷ്റഫ് .സി, കബീർ, ദിൽഷ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു."ലഹരിയല്ല, കായികമാണ് ലഹരി" എന്ന സ...
അപകടത്തിൽ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ മരണപ്പെട്ടു
Accident

അപകടത്തിൽ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ മരണപ്പെട്ടു

കോഴിക്കോട്: അരയിടത്തുപാലത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരണപ്പെട്ടു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് ആണ് ഇന്ന് രാവിലെ 11:00 മണിയോടെ മരണപ്പെട്ടത്. കോഴിക്കോട് പാലഴി ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് സാബിത്ത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിച്ച് വൻ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുകയായിരുന്ന സാബിത്ത് പാലത്തിൽ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് റബിൽ എന്ന യുവാവാണ് അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്....
കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Other

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കരുണ കാൻസർ കെയർ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ വൈസ് ചെയർമാൻ മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ സെക്രട്ടറി നബീൽ രണ്ടത്താണി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ചെയർമാനായി ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (MBBS, D.Ortho, MS Ortho), സെക്രട്ടറിയായി പി. എം. ഷാഹുൽ ഹമീദ് (ജനതാ വെഞ്ചേഴ്സ് ചെയർമാൻ), ട്രഷററായി വി. വി. സുലൈമാൻ (തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. കരുണ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി കാൻസർ ചികിത്സയ്ക്കു പുറമെ ഓർത്തോപീഡിക്സ്, സൈക്യാട്രി, ജനറൽ മെഡിസിൻ, ഓങ്കോളജി, നെഫ്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകിവരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ...
തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കാന്‍ നീക്കം
Local news

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കാന്‍ നീക്കം

തിരൂരങ്ങാടി: സംസ്ഥാനത്ത് പൊലീസ് സര്‍ക്കിള്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴില്‍ ഉൾപ്പെടുത്താൻ നീക്കം. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. പൊതുജനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടും ഭരണപരമായ അസൗകര്യങ്ങളും സൃഷ്ടിക്കുന്ന നിര്‍ദേശത്തില്‍ നിന്ന് പിന്‍മാറി, തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രത്യേക സര്‍ക്കിള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി.മണ്ഡലം പ്രസിഡന്റ് യു.എ. റസാഖാണ് പരാതി സമര്‍പ്പിച്ചത്. താനൂര്‍ ഡിവൈ.എസ്.പി.യുടെ പരിധിയിലുള്ള പരപ്പനങ്ങാടി, താനൂര്‍ പൊലീസ് സ്റ്റേഷനുകളെ താനൂര്‍ സര്‍ക്കിളിന് കീഴിലും തിരൂരങ്ങാടി, കല്‍പകഞ്ചേരി, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലും ഉള്‍പ്പെടുത്തുന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവി ആഭ്യന്തര ...
നന്നമ്പ്ര ഡിവിഷനിൽ നവം എന്ന പേരിൽ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ് കുറ്റൂർ
Local news

നന്നമ്പ്ര ഡിവിഷനിൽ നവം എന്ന പേരിൽ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ് കുറ്റൂർ

തിരൂരങ്ങാടി: തനത് വികസന പ്രവർത്തനങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ സാമൂഹിക ശാക്തീകരണ സേവനം ലക്ഷ്യമിട്ട് പുതിയ കർമ പദ്ധതിയുമായി മലപ്പുറം ജില്ല പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ അംഗം ശരീഫ് കുറ്റൂർ.നവം എന്നാണ് അഞ്ചിന പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്.വികസനം മണ്ണിലും മനസ്സിലും എന്നതാണ് പ്രമേയം. പേരും ലോഗോയും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസം, കലാ കായികം, ആരോഗ്യം, കാർഷികം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നവത്തിന് കീഴിൽ നടപ്പിലാക്കും.വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന Aware 360, സ്ത്രീ ശാക്തീകരണ പദ്ധതിയായ SHE BIZ, കായിക മേഖലയുടെ ഉന്നമനത്തിനായി Goal, ജീവനം എന്ന പേരിൽ ആരോഗ്യ പദ്ധതി, കാർഷിക മേഖലയെയും കർഷകരെയും ലക്ഷ്യമിട്ട് ജൈവ ജ്യോതി, കാലത്തെ അഭിസംബോധനം ചെയ്യുന്ന D Next, പാവം ജീവിതങ്ങളിൽ ആശ്വാസം പകരുന്ന സാമൂഹിക...
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ആർ ജെ ഡി ധർണ നടത്തി
Local news

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ആർ ജെ ഡി ധർണ നടത്തി

തിരൂരങ്ങാടി : പെട്രോളിയം ഉൽപന്നങ്ങളുടെയും ഗ്യാസിന്റെയും വില അടിക്കടി വർധിപ്പിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആർ ജെ ഡി സംയുക്ത മണ്ഡലം കമ്മറ്റി ചെമ്മാട്ട് സംഘടിപ്പിച്ച ധർണ ജില്ലാ ട്രഷറർ വള്ളിയിൽ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു.തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ കെ രത്നാകാരൻ അധ്യക്ഷനായി.എം സിദ്ധാർത്ഥൻ, കെ സി സൈതലവി, ശിഹാബ് ചെമ്പൻ, എഞ്ചിനിയർ ടി മൊയ്‌തീൻകുട്ടി,ശശികടവത്ത്, എം ബാല കൃഷ്ണൻ,കാസിം ബാവ എന്നിവർ സംസാരിച്ചു....
മമ്പുറം തങ്ങൾ ആണ്ട് നേർച്ച സമാപനം ഇന്ന്; രാവിലെ 8 മുതൽ അന്നദാനം
Other

മമ്പുറം തങ്ങൾ ആണ്ട് നേർച്ച സമാപനം ഇന്ന്; രാവിലെ 8 മുതൽ അന്നദാനം

ഒരു ലക്ഷം പേർക്ക് അന്നദാനം. തിരൂരങ്ങാടി(മമ്പുറം): സമാപന ദിവസമായ ഇന്ന് രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലല്ലൈൽ, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ എട്ടുദിവസം നീണ്ടുനിന്ന 188-ാം മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും ഇന്നലെ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാര്‍ഥന...
കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനം 2026, ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനം 2026, ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2026 - 27 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചർ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : ജനറൽ : 610 രൂപ, എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് അർഹരായ സംവരണ വിഭാഗക്കാർ : 155 രൂപ. ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ജൂൺ 26-ന് വൈകീട്ട് 05.00 മണി വരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടര്‍ന്നുളള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂൺ 24-ന് വൈകീട്ട് 05.00 മണിക്കുള്ളിൽ എഡിറ്റിംങ് സൗകര്യം ഉപയോഗിച്ച് ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്ത...