Saturday, September 12

Tag: Latest news

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ അസൈന്‍മെന്റ് സീല്‍ ചെയ്യുന്നതിന് വേണ്ടി ഓഫീസില്‍ പോയി സീല്‍ എടുത്തു കൊണ്ടുവരാന്‍ ടീച്ചര്‍ ബെന്‍സനോട് പറഞ്ഞിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓഫീസിലെത്തി ക്ലര്‍ക്കിനോട് സീല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പറ്റില്ല എന്ന് ക്ലര്‍ക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തര്‍ക്കം രൂക്ഷമായതോടെ അധ്യാപക...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് - റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ - ഓർഡിനേറ്റർക്ക് (ഡോ. വി.പി. സക്കീർ ഹുസൈൻ) ഇ - മെയിൽ ചെയ്യാം. അ...
മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അറക്കല്‍ ബാവക്ക്
Local news

മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അറക്കല്‍ ബാവക്ക്

തിരൂരങ്ങാടി : മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മെക് സെവന്‍ അംബാസിസര്‍ ഡോക്ടര്‍ അറക്കല്‍ ബാവ അര്‍ഹനായി. ചെനക്കല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അറക്കല്‍ ബാവക്ക് പുരസ്‌കാരം കൈമാറി. ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രസ്റ്റ് ഭരണ സമിതി അംഗങ്ങളായ മുല്ലശ്ശേരി ശിവരാമന്‍ നായര്‍, ചെമ്പന്‍ ഹനീഫ, എം.പി. മുഹമ്മദ് കുട്ടി, മുജീബ് ചെനാത്ത്, മുനീര്‍ കാരാടന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു....
കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം ; രോഗം രണ്ടുപേര്‍ക്ക് മാത്രം ; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍
university

കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം ; രോഗം രണ്ടുപേര്‍ക്ക് മാത്രം ; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളതെന്ന് അധികൃതര്‍. അതേസമയം മഞ്ഞപ്പിത്തം പടരുന്നുവെന്നും അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതുമായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും വിദ്യാര്‍ഥിനികളില്‍ ഭീതിപടര്‍ത്തുന്നതുമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു. ഈ മാസം 11നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്ക് മഞ്ഞപ്പിത്തമാണെന്ന കാര്യം വാര്‍ഡനെ അറിയിച്ചത്. ഉടനെ തന്നെ മുറിയില്‍ കൂടെ താമസിച്ചിരുന്നവരോട് പരിശോധനക്ക് ആവശ്യപ്പെട്ടു. 12ന് പരിശോധനാഫലം വന്നപ്പോള്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ ചികിത്സക്കും വിശ്രമത്തിനുമായി വീട്ടിലേക്കയച്ചുവെന്നും ഇക്കാര്യം തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തുവെന്നും രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അറി...
കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
university

കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിവിധ ബ്ലോക്കുകളിലായി 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എവറസ്റ്റ് ബ്ലോക്കിലാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ നാല് പിജി വിദ്യാര്‍ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന ആരോപണമുണ്ട്. അതേസമയം, കുട്ടികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. സര്‍വകലാശാല കാമ്പസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത് പാറക്കടവ് പുഴയില്‍ നിന്നും സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കുളത്തില്‍ നി...
തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍
Malappuram

തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍

തിരൂര്‍ : 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനെയും ഒപ്പമുണ്ടായിരുന്ന ഏജന്റ് മജീദിനെയും ആണ് 1,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും വിജിലന്‍സ് കെണിവച്ച് വീഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മലപ്പുറം താനാളൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരില്‍ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ...
ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
Kerala

ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും....
ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
പാമ്പ് കടിയേറ്റു മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി
Kerala

പാമ്പ് കടിയേറ്റു മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി

തിരുവനന്തപുരം : മനുഷ്യ - വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അന്തിമ രൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, മനുഷ്യ വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന...
മീന്‍ വില്പന നടത്താന്‍ കൂകി വിളിച്ച ആളെ ആക്രമിച്ച് യുവാവ് ; ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്ന് പ്രതി ; ജോലിയില്ലെന്ന് പൊലീസ്
Kerala

മീന്‍ വില്പന നടത്താന്‍ കൂകി വിളിച്ച ആളെ ആക്രമിച്ച് യുവാവ് ; ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്ന് പ്രതി ; ജോലിയില്ലെന്ന് പൊലീസ്

ആലപ്പുഴ : മീന്‍ വില്പന നടത്താന്‍ മീനേ.. മീനേ.. എന്ന് വിളിച്ചു കൂകിയ മീന്‍ വില്പനക്കാരനെ ആക്രമിച്ച് യുവാവ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്ര വാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി സ്വദേശി ബഷീറിനെ (51) പട്ടിക കൊണ്ട് ആക്രമിച്ച നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മീന്‍ക്കച്ചവടക്കാര്‍ ദിവസവും രാവിലെ മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ച് വില്‍പ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീന്‍ കച്ചവടക്കാരന്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ തനിക്ക് ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സിറജ് പൊലീസിനോ...
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു ; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പഴയ പത്താം ക്ലാസുകാരനൊപ്പം പോയി 53 കാരി
Kerala

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു ; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പഴയ പത്താം ക്ലാസുകാരനൊപ്പം പോയി 53 കാരി

തലശ്ശേരി : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 53 കാരി പഴയ പത്താം ക്ലാസുകാരനൊപ്പം പോയി. ബേഡകം സ്വദേശിനിയായ 53 കാരിയാണ് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയത്. 53 കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്. അവിടെയുള്ള സ്‌കൂളിലാണ് പഠിച്ചത്. ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടര്‍ന്ന് ബന്ധം വളര്‍ന്നു. പിന്നാലെ വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാന്‍ നിശ്ചയിച്ചു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവന്‍ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ...
2023 ല്‍ 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; ഇപ്പോള്‍ എട്ട് മാസം പ്രായമായ കുഞ്ഞും ; രണ്ടും മാതാവിന്റെ വീട്ടില്‍ വെച്ച് സമാനമായ സാഹചര്യത്തില്‍ ; പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
Kerala

2023 ല്‍ 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; ഇപ്പോള്‍ എട്ട് മാസം പ്രായമായ കുഞ്ഞും ; രണ്ടും മാതാവിന്റെ വീട്ടില്‍ വെച്ച് സമാനമായ സാഹചര്യത്തില്‍ ; പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട് : തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. നിസാറിന്റെ ഭാര്യ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ് രംഗത്ത്. 2023ല്‍ നിസാറിന്റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുമരണവും നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചായിരുന്നു. രണ്ടാമത്തെ കുഞ്ഞും സമാനമായ സാഹചര്യത്തില്‍ മരിച്ചതോടെ അസ്വാഭാവികത ചൂണ്ടിക്കാട്ടി പിതാവ് രംഗത്തുവന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യവീട്ടുകാര്‍ക്കെതിരെയാണ് നിസാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വേറെയും ചില കാരണങ്ങളുണ്ടെന്...
ദേശീയ ഹരിതസേന ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡ് വിതരണം ചെയ്തു
Malappuram

ദേശീയ ഹരിതസേന ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡ് വിതരണം ചെയ്തു

മലപ്പുറം : വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ദേശീയ ഹരിത സേനയുടെ ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ എക്കോ ക്ലബ്ബ് പ്രസ്ഥാനമായ ദേശീയ ഹരിത സേനയിലെ മികച്ച ആറ് വിദ്യാലയങ്ങള്‍ക്കാണ് അവാര്‍ഡ്. സ്‌കൂളിനെ മികവുറ്റതാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച സ്‌കൂള്‍ ഹരിതസേന കോഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കാണ് അംഗീകാരം. ഹരിതവല്‍ക്കരണം , മാലിന്യ നിയന്ത്രണം, അടുക്കളത്തോട്ടം, പ്ലാസ്റ്റിക് റീസൈക്ലിംഗ് , ക്യാമ്പസ് സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി വിദ്യാഭ്യാസ ക്യാമ്പുകള്‍, ഗ്രാമീണ ഹരിത ബോധവല്‍ക്കരണം, ജലവിഭവ മാനേജ്‌മെന്റ്, ഊര്‍ജ്ജ സംരക്ഷണം, ബദല്‍ ഉല്‍പന്ന പ്രചാരണം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച സ്‌കൂളുകളാണ് അവാര്‍ഡിന് അര്‍ഹമാ...
കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
Malappuram

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കി ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിലും ഭൂരിപക്ഷം സ്ത്രീകളും അവര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചു ശരിയായ ധാരണയില്ലാത്തവരാണെന്നും അവ കൃത്യമായി മനസിലാക്കി അവബോധം വളര്‍ത്തുന്നതിനും സ്ത്രീ സൗഹൃദപരമായ സമൂഹം വളര്‍ത്തിയെടുക്കുന്നതിനുമാണ് ഓരോ പഞ്ചായത്തിലും ക്രൈം മാപ്പിങ് നടത്തുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കാലടി, കുറുവ, വേങ്ങര, പോരൂര്‍, കുഴിമണ്ണ , കോഡൂര്‍ പഞ്ചായത്തുകളാണ് ക്രൈം മാപ്പിങ് കോണ്‍ക്ലേവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷനായി.കില റിസോഴ്‌സ് പേഴ്‌സനും കെ.എസ്.എസ്.പി സംസ്ഥാന കമ്മറ്റി അംഗവു...
മലപ്പുറം വാട്ടര്‍ അതോരിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
Local news

മലപ്പുറം വാട്ടര്‍ അതോരിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ ജല ജീവന്‍ മിഷന്‍ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുക, പൊളിച്ചിട്ട റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കുക, ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സമീറ പുളിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിഷ ടീച്ചര്‍, കുഞ്ഞിമൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ലൈല പുല്ലാണി, മെമ്പര്‍മാരായ ലിയാഖത്തലി കാവുങ്ങല്‍, ശ്രീജ സുനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എക്‌സികുട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തുകയും അടിയന്തിരമായി വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ആവിശ്യപ്പെട്ട...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

രജിസ്ട്രാർക്ക് യാത്രയയപ്പ് രജിസ്ട്രാർ പദവിയിൽ ഈ മാസം 12-ന് കാലാവധി പൂർത്തിയാക്കുന്ന ഡോ. ഇ.കെ. സതീഷിന് കാലിക്കറ്റ് സർവകലാശാലാ 11-ന് യാത്രയയപ്പ് നൽകും. വൈകീട്ട് മൂന്ന് മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും. സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിൽ പ്രൊഫസറായിരിക്കെ രജിസ്ട്രാറായ ഡോ. സതീഷ് ഇതേ പദവിയിലേക്കാണ് തിരികെ പോകുന്നത്. പി.ആർ. 177/2025 എൻ.എസ്.എസ്. അവാർഡ് വിതരണം കാലിക്കറ്റ് സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർക്കുള്ള 2023 - 24 വർഷത്തെ സർവകലാശാലാ തല എൻ.എസ്.എസ്. അവാർഡ് വിതരണവും എൻ.എസ്.എസ്. ഓഫീസേഴ്‌സ് മീറ...
പ്രതിഭ @ 48 ; ചെമ്മാട് പ്രതിഭയുടെ വാർഷികം പ്രൗഢമായി
Local news

പ്രതിഭ @ 48 ; ചെമ്മാട് പ്രതിഭയുടെ വാർഷികം പ്രൗഢമായി

മലപ്പുറം ജില്ലയിലെ പ്രശസ്ത കലാസാംസ്കാരിക സംഘടനയായ ചെമ്മാട് പ്രതിഭയുടെ നൽപ്പത്തിയെട്ടാം വാർഷികാഘോഷവും, അനുബന്ധ സ്ഥാപനങ്ങളായ പ്രതിഭ ലൈബ്രറി, പ്രതിഭ ഡാൻസ് അക്കാദമി, പ്രതിഭ സംഗീത അക്കാദമി, ചിത്രകലാ വിദ്യാലയം എന്നിവയുടെ സംയുക്ത വാർഷികവും പ്രതിഭ @ 48 എന്നപേരിൽ രണ്ട് ദിവസങ്ങളിലായി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു. പ്രതിഭ സംഗീത അക്കാഡമിയിലെ ഉപകരണ സംഗീത വിദ്യാർഥികളും, ശാസ്ത്രീയ സംഗീത വിദ്യാർഥികളും അവതരിപ്പിച്ച സംഗീതോൽസവം, പ്രതിഭ ഡാൻസ് അക്കാദമി വിദ്യാർത്ഥികളുടെ നൃത്തോത്സവം, പ്രതിഭ നഴ്സറി സ്കൂൾ വിദ്യാർത്ഥികളുടെ നേഴ്സറി കലോത്സവം കൈരളി ഗന്ധർവസംഗീതം, മഞ്ച് സ്റ്റാർ സിംഗർ എന്നീ സംഗീത മത്സരങ്ങളിലെ വിജയിയും പിന്നണി ഗായികയുമായ കെ ആർ സാധികയുടെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ നടന്നു. പരിപാടികൾ ലൈബ്രറി കൌൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മൊയ്‌തീൻകോയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ...
അന്താരാഷ്ട്ര കിക്ക് ബോക്സിങ്ങ് മെഡൽ ജേതാക്കൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
Local news

അന്താരാഷ്ട്ര കിക്ക് ബോക്സിങ്ങ് മെഡൽ ജേതാക്കൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

പരപ്പനങ്ങാടി : വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞ താരങ്ങൾക്ക് സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പൗരാവലിയും രക്ഷിതാക്കളും ചേർന്നാണ് ഇവരെ മാലയിട്ടും മധുരം നൽകിയും അനുമോദിച്ചത്. വി. ദേവനന്ദ (ജി. എം.എച്ച്. എസ്.എസ്., കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്), കെ.കെ. അദ്നാൻ (പി. എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി) എന്നിവർ സ്വർണവും എ.ടി. സിനാൻ (പി. എസ്. എം.ഒ. തിരൂരങ്ങാടി) ആദിത്യൻ പാലക്കൽ (എസ്. എൻ. എം. എച്ച്. എസ്. പരപ്പനങ്ങാടി), സി. അവനി ( സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. തേഞ്ഞിപ്പലം), പി.കെ. കിരൺ (വള്ളിക്കുന്ന്) എന്നിവരെയും പരിശീലകരായ സി. നിധീഷ്, ആർ. രാഹുൽ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് നെടുവയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്ന വാഹനത്തിലാണ് താരങ്ങളെ ചെണ്ടമേള അകമ്പടിയോ...
ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു
Local news

ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ ചെമ്മാട്ട് നടന്നു. ' മതേതരത്വം, വര്‍ഗീയത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ.പി. സോമനാഥന്‍, കെ. മുഹമ്മദലി, കെ. മൊയ്തീന്‍ കോയ, കെ. ദാസന്‍, എ.യു. കുഞ്ഞമ്മദ്, പി.എസ്. സുമി, പി. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു....
സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ തട്ടിപ്പ്, പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണം : റാഫി പാലപ്പെട്ടി
Malappuram

സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ തട്ടിപ്പ്, പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണം : റാഫി പാലപ്പെട്ടി

പൊന്നാനി : സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ടുവീലർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാവാൻ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന വൻ തട്ടിപ്പ്‌ പുറത്ത്‌ കൊണ്ട്‌ വരേണ്ടതുണ്ട്‌. കേന്ദ്ര സർക്കാർ പദ്ധതി ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇ തട്ടിപ്പിന്റെ മുൻ നിരയിൽ യൂത്ത് ലീഗ് മണ്ഡലം നേതാവും മാറഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പറുമായ അഡ്വ:ബക്കർ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ പങ്ക് വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ തട്ടിപ്പിന്റെ ഭാഗമായുള്ള ടീമിന്റെ മീറ്റിംഗുകളിലും പ്രമേ...
വേങ്ങര മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി
Local news

വേങ്ങര മണ്ഡലത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് നടത്തി

തിരൂരങ്ങാടി: ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട വേങ്ങര നിയോജക മണ്ഡലത്തിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ടം സാങ്കേതിക പരിശീലന ക്ലാസ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുന്‍സിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഡോ.എം.ഉസ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍ ഹാഫിള് മുഹമ്മദ് ശിബിലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വേങ്ങര മണ്ഡലം ട്രെയിനിംഗ് ഓര്‍ഗനൈസര്‍ പി.പി.എം.മുസ്തഫ ആമുഖ ഭാഷണവും ഫൈസല്‍ മാസ്റ്റര്‍ സ്വാഗത ഭാഷണവും നടത്തി. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അസീസ്, പി.എം.അബ്ദുല്‍ ഹഖ്, ഇബ്രാഹിം ബാഖവി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകന്‍ മുജീബ് ...
അങ്ങാടി ക്ലീനിങ് യജ്ഞത്തിന് തുടക്കം കുറിച്ചു
Local news

അങ്ങാടി ക്ലീനിങ് യജ്ഞത്തിന് തുടക്കം കുറിച്ചു

തിരൂരങ്ങാടി : കെ വി വി എസ് കരിമ്പിന്‍ യൂണിറ്റ് സംഘടിപ്പിച്ച അങ്ങാടി ക്ലീനിങ് യജ്ഞത്തിന് തുടക്കം കുറിച്ചു. തിരൂരങ്ങാടി മുന്‍സിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ക്ലീനിങ് യജ്ഞം ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി നടത്തികൊണ്ടിരിക്കുന്ന ശുചീകരണ യജ്ഞം ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ കടയുടമയുടേയും സഹകരണത്തോടെ അങ്ങാടി പരമാവധി വൃത്തിയാക്കും എന്നും യോഗം സൂചിപ്പിച്ചു പ്രസിഡന്റ് ജാബിര്‍ കെ അധ്യക്ഷത വഹിച്ചു സൈതലവി ടി കെ പ്രസംഗിച്ചു. മെയ്തീന്‍ കെഎം ആശംസ അറിയിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജാബിര്‍ കെകെ, ഇജാസ് കെകെ, അന്‍വര്‍ കെ, മഹ്ബൂബ് പികെ, സാബിത്ത് ടികെ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി...
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു
Malappuram

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു

കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു
Malappuram

പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പൊലീസ് കേസ് എടുത്തു

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം ക...
വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക് ; മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 12 കോടിയുടെ ഭരണാനുമതി
Local news

വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക് ; മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 12 കോടിയുടെ ഭരണാനുമതി

വേങ്ങര : വേങ്ങരയിൽ ഫയർ സ്റ്റേഷനും റവന്യൂ ടവറും യാഥാർത്ഥ്യത്തിലേക്ക്. 2015 യു ഡി എഫ് ഭരണകാലത്ത് അനുമതിയായ വേങ്ങര ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് ഈ ബജറ്റിൽ 3 കോടി രൂപയുടെ ഭരണാനുമതിക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വരുന്ന വേങ്ങര റവന്യു ടവറിന് 8 കോടി രൂപയുടെ ഭരണാനുമതിയും ബജറ്റിൽ നിന്ന് ലഭ്യമാകും. അരീക്കോട് പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഏറെ കാലത്തെ ആവശ്യമായിരുന്ന ഡ്രൈനേജ് നിർമ്മിക്കുന്നതിന് ഭരണാനുമതിക്കായി ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് നിയോജക മണ്ഡലത്തിൽ നിന്നും താഴെ പറയുന്ന പ്രധാന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. വേങ്ങര മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കൽ (7.5 കോടി ). വേങ്ങര ഫയർ സ്റ്റേഷൻ കെട്ടിടം (2.60കോടി ). കിളിനക്കോട് മ...
സംസ്ഥാന ബജറ്റ് 2025 ; ഒറ്റനോട്ടത്തില്‍
Kerala

സംസ്ഥാന ബജറ്റ് 2025 ; ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തിൽ: സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും.  അവ പി.എഫില്‍ ലയിപ്പിക്കും ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും.  ഇതിനായി 50 കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും. പങ്കാളിത്ത പെന്‍ഷന്  പകരം അ...
ജി എൽ പി എസ് ക്ലാരിവെസ്റ്റ് 106-ാം വാർഷികം “ആവേശം 2k25” വര്‍ണ്ണാഭമായി
Local news

ജി എൽ പി എസ് ക്ലാരിവെസ്റ്റ് 106-ാം വാർഷികം “ആവേശം 2k25” വര്‍ണ്ണാഭമായി

പെരുമണ്ണ ക്ലാരി : ക്ലാരി വെസ്റ്റ് ജി എല്‍ പി സ്‌കൂളിന്റെ 106-ാം വാര്‍ഷികം ആവേശം 2k25 സമുചിതമായി ആഘോഷിച്ചു. വാര്‍ഷിക പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത കവിയും നടനുമായ മുരളീധരന്‍ കൊല്ലത്ത് മുഖ്യാതിഥി ആയിരുന്നു. പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തിങ്ങല്‍, ജംഷീര്‍,ഇന്ദിര ടീച്ചര്‍, അമൃത, പിടിഎ കമ്മിറ്റി അംഗങ്ങള്‍ നാരായണന്‍ കെ സി, സുലൈമാന്‍ പി ടി, അശ്വതി,അഫ്‌സല്‍ മാഷ്,ആയിഷ ടീച്ചര്‍,വിമല ടീച്ചര്‍,സതി ടീച്ചര്‍, അഞ്ജലി ടീച്ചര്‍, മിനി ടീച്ചര്‍,വിജി, സുബൈദ,അജിത എന്നിവര്‍ ആശംസ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കുള്ള ട്രോഫികള്‍ കെയുസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്തു. പ്രധാനാധ്യാപകന്‍ സലാം മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രുതി ടീച്ചര്‍ നന്ദിയും...
വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും ; 750 കോടി പ്രഖ്യാപിച്ചു ; കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് മന്ത്രി
Kerala

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും ; 750 കോടി പ്രഖ്യാപിച്ചു ; കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതാനായി 2221 കോടി രൂപ ആവശ്യമാണ്. എന്നാല്‍ കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടില്‍ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി....
സംസ്ഥാന ബജറ്റ് : ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി
Kerala

സംസ്ഥാന ബജറ്റ് : ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് കെ ഹോം പദ്ധതി. ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടത്തുക. സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമക...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടു വർഷ അദീബ് - ഇ - ഫാസിൽ ( ഉറുദു ) ( സിലബസ് ഇയർ - 2016 ) - ഒന്നാം വർഷ ഏപ്രിൽ 2025, രണ്ടാം വർഷ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും. പ്രൈവറ്റ് രജിസ്‌ട്രേഷൻ അദീബ് - ഇ - ഫാസിൽ ( ഉറുദു ) ഫൈനൽ  ( സിലബസ് ഇയർ - 2007 ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( PG - CBCSS ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി - (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025 , (2020 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്...