Tag: Latest news

മരിച്ച് അടക്കം ചെയ്തയാള്‍ എഴാം നാള്‍ മരണാനന്തര ചടങ്ങിനിടെ തിരിച്ചെത്തി
Kerala, Other

മരിച്ച് അടക്കം ചെയ്തയാള്‍ എഴാം നാള്‍ മരണാനന്തര ചടങ്ങിനിടെ തിരിച്ചെത്തി

കൊച്ചി: മരിച്ച് അടക്കം ചെയ്തയാള്‍ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഏഴാംനാള്‍ സെമിത്തേരിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇതൊന്നുമറിയാതെ നാട്ടിലെത്തിയത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. ആന്റണി തിരിച്ചെത്തിയതോടെ പള്ളിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. ആന്റണി ബസിറങ്ങുന്നത് കണ്ട അയല്‍ക്കാരനും ആന്റണിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത സുബ്രമണ്യന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും ഉടന്‍ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി. നാട്ടിലെത്തിയപ്പോഴാണ് താന്‍ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്. ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചത്....
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു ...
Other, Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിലക് വര്‍മ ടീമില്‍; സഞ്ജു സാംസണ്‍ റിസര്‍വ് താരം, കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. പരിക്കേറ്റ് ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി. വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങ...
Kerala, Local news, Malappuram, Other

ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം; രജിസ്‌ട്രേഷൻ മേഖലാ തല ഉദ്‌ഘാടനം

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് 35ആം വാർഷികത്തിന്റെ ഭാഗമായി ട്രെൻഡിന്റെ കീഴിൽ സെപ്തംബർ 23ന് കണ്ണൂരിൽ വെച്ച്നടക്കുന്ന ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളന രജിസ്‌ട്രേഷന്റെ പരപ്പനങ്ങാടി മേഖലാ തല ഉദ്ഘാടനം കടലുണ്ടിനഗരം എ.എം.യു.പി സ്‌കൂൾ അധ്യാപകൻ ഇബ്രാഹിം മാസ്റ്റർ രജിസ്ട്രേഷൻ നടത്തി നിർവഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ജലാൽ തങ്ങൾ ഹുദവി, സലാം ഫൈസി ആദൃശേരി, സുലൈമാൻ ഫൈസി കൂമണ്ണ, പി.പി.എം ശാഫി ഫൈസി നിറമരുതൂർ, ഹസീബ് ഓടക്കൽ, ദാവൂദ് മരവട്ടം, ഇബ്രാഹിം മാസ്റ്റർ, പഞ്ചായത്ത് മെംബർ ആസിഫ് മശ്ഹൂദ്, ബദറുദ്ധീൻ ചുഴലി, കോയമോൻ ആനങ്ങാടി, ഇസ്മായിൽ പുത്തിരിക്കൽ, മുസ്തഫ മഠത്തിൽ പുറായി, സുൽഫിക്കർ അലി, സജൽ, ഇല്യാസ് ദാരിമി, ഇസ്ഹാഖ് മാഹിരി, സവാദ് ദാരിമി, പി. പി നൗഷാദ്, ശുഹൈബ് ആവിയിൽബീച്ച്, യഅഖൂബ് ഫൈസി...
Kerala, Local news, Malappuram, Other

മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആലിന്‍ചുവട് സ്വദേശി ചക്കി പറമ്പത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഫവാസ് (15്) നെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതായി അറിയാന്‍ സാധിക്കുന്നു. മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫവാസിനെ 20-8-2023 വൈകുന്നേരം മുതല്‍ കാണാതായിരുന്നത്. തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി എറണാകുളത്തുണ്ടെന്ന് അറിയാന്‍ സാധിച്ചത്. ...
Kerala, Local news, Malappuram, Other

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് ക...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ മരിച്ചു

അബൂദാബി : തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ നിര്യാതയായി. തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. അബൂദാബിയില്‍ മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനി ഖബറടക്കി
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്) ...
Other

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല ; റിസര്‍വ് ബാങ്ക് നിര്‍ദേശം

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. അച്ചടക്ക നടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേര്‍ത്തുള്ള പിഴപ്പലിശ രീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു ...
Information, Kerala, Other

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമാണ് യോഗ്യത. അക്വാകൾച്ചർ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന അക്കാദമിക് യോഗ്യതയും ഫീൽഡ് പരിചയവുമുള്ളവർക്കും മുൻഗണന ലഭിക്കും. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 10 ലക്ഷം രൂപ സബ്‌സിഡി ലഭിയ്ക്കും. അപേക്ഷയുടെ മാതൃക പെരിന്തൽമണ്ണ ക്ലസ്റ്റർ, നിലമ്പൂർ മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 7012848106. ...
Kerala

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍, വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച നടപടികളിലൂടെയാണ് ഇത് സാധ്യമായത്. ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍, ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു. അവര്‍ സപ്ലൈകോയെക്കുറിച്ച് കുപ്രചാരണം അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാ...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം...
Other

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?

സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ...
Kerala, Local news, Other

കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം ; എല്ലാത്തിനും പിന്നില്‍ എസ് പിയുടെ ഡാന്‍സാഫ് ടീം, ഞാന്‍ നിരപരാധി ; വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ താനൂര്‍ എസ്‌ഐ

താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തി. നിലവില്‍ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ് ഐ കൃഷ്ണലാല്‍. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു. പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്...
Kerala, Local news, Malappuram, Other

കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ; കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി തിരൂരങ്ങാടി മുനിസിപ്പാലിറ്റി 27 ഡിവിഷനില്‍ 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും'രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ സെമിനാര്‍ പങ്കാളിത്തം കൊണ്ടും പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കര്‍ക്കിടക ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വിശദമാക്കി സംസാരിച്ച ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രോ. ഹാറൂണ്‍ ഒഎഫ്എഐ ദേശീയ സമ്മേളനത്തെ വിശദീകരിച്ചും സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത വിശദീകരിച്ചും സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ...
Kerala, Malappuram

ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനം സംബന്ധിച്ചിട്ടുള്ള രേഖകൾ സഹിതമുള്ള അപേക്ഷ അതത് പ്രദേശത്തെ താലൂക്ക് വ്യവസായ കാര്യാലയത്തിലോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ തന്നെ സമർപ്പിയ്ക്കണം. ഫോൺ: 0483 2737405, 2734812. ...
Kerala, Malappuram, Other

ജനകീയ കൂട്ടായ്മയിലൂടെ സർക്കാർ സ്കൂളിന് ഭൂമി

കൊണ്ടോട്ടി : ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ്‌ മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ യു പി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ ശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമാണത്തിന് സൗകര്യം ഒരുക്കുന്നതിനായി ഇരുപത്തി രണ്ട് സെന്റ് സ്ഥലം കൊണ്ടോട്ടി നഗരസഭയുടെ സാമ്പത്തിക സഹായവും സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സ്റ്റാഫ്‌ അംഗങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന...
Other, Tech

ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു ; ഇനി സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്ത് ബുദ്ധിമുട്ടേണ്ടി വരില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റോറികളില്‍ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതാനും പുതിയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിലായി ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. പ്ലാറ്റ്‌ഫോമില്‍ പുതിയതായി വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഐജി അപ്‌ഡേറ്റ്‌സ് എന്ന തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസേറി സൂചിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റോറിയില്‍ ഒരുകൂട്ടം ആളുകളുടെ ഒരുമിച്ച് ടാഗ് ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോള്‍ ടെസ്റ്റിങിലാണെന്നും ഇങ്ങനെ സൃഷ്ടിക്കുന്ന ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില്‍ ആദം മോസേറി പറഞ്ഞു. ഒരുകൂട്ടം പേരെ ഒരു ഗ്രൂപ്പില...
Kerala, Malappuram, Other

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു

എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ' സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു. ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി. പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്...
Kerala, Malappuram, Other

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരു...
Kerala, Local news, Malappuram, Other

ഇന്‍ഡിഗോയില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍

തിരൂരങ്ങാടി : ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍. തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകന്‍ ഷഫീഖാണ് പരാതിക്കാരന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഷഫീഖിന്റെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ 2023 ജനുവരിയില്‍ പരാതി ലഭിക്കുകയും പരാതി ജില്ല ഉപഭോക്തത കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോക്കെതിരായി മൂന്നുലക്ഷം നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയും നല്‍കുവാനായി കോടതി വിധിക്കുകയായിരുന്നു തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി മുഖാന്തിരം നല്‍കിയ പരാതിക്ക് ഒരു മാസത്തിനകം മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ പലിശ അടക്കം നല്‍കണമെന്നാണ് കോടതിവിധിയെന്ന് ജനറല്‍ ...
Kerala, Local news, Malappuram

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാര...
Kerala, Malappuram

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമ...
Kerala, Local news, Malappuram, Other

ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 ന്റെ 2023-2024 ലേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും സംസ്ഥാന കോഡിനേറ്റര്‍ ആയി ജംഷീര്‍ കൂരിയാടനേയും. ജില്ലാ പ്രസിഡണ്ട് സുനില്‍ ബാബു കിഴിശ്ശേരി, ജില്ലാ സെക്രട്ടറി സഫല്‍ കൊല്ലംഞ്ചേരി കക്കാട്, ട്രഷറര്‍ ഫൈസല്‍ കൊടപ്പന കരുമ്പില്‍, പിആര്‍ഒ ഷനിന്‍ പൊന്നാനി, വൈസ് പ്രസിഡന്റ്മാരായി സലീം പുകയൂര്‍, ഫാസില്‍ കൂരിയാട്, ജോയിന്റ് സെക്രട്ടറിമാരായി ഷബീബ് കൊടക്കാട്, ജംഷാദ് പടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു 2020 സെപ്തംബര്‍ 26 ന് തിരൂരങ്ങാടി കക്കാട് നിന്നും തുടക്കം കുറിച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 എന്ന സംഘടന ഇന്ന് ലോകം അറിയപ്പെടുന്ന കേരളത്തില്‍ ഉടനീളം 1200ഓളം പ്രവര്‍ത്തകരുള്ള ഒരു നല്ല സംഘടനയാക്കി മാറ്റിയ മലയാളികള്‍ക്ക് ടീം ആക്സിഡന്റ് റെസ്‌ക്യൂ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പ...
Kerala, Local news, Malappuram, Other

പനി ആയാല്‍ അഞ്ച് ദിവമൊക്കെ ഉണ്ടാകും വെറുതെ ബുദ്ധിമുട്ടിക്കാന്‍ ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ അമ്മമാരോട് മോശമായി പെരുമാറിയതായി പരാതി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുക...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്...
Kerala, Local news, Malappuram

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാ...
Kerala, Malappuram, Other

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

മലപ്പുറം : മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്. പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌...
error: Content is protected !!