Friday, March 27

Tag: Local news

നിര്‍മാണ തൊഴിലാളികളുടെ തടഞ്ഞു വെച്ച ആനുകൂല്ല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം : കൃഷ്ണന്‍കോട്ടുമല
Local news

നിര്‍മാണ തൊഴിലാളികളുടെ തടഞ്ഞു വെച്ച ആനുകൂല്ല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം : കൃഷ്ണന്‍കോട്ടുമല

തിരൂരങ്ങാടി: കഴിഞ്ഞ പതിനൊന്ന് മാസമായി അകാരണമായി തടഞ്ഞുവെച്ച കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ കുടുശ്ശിക സഹിതം വിതരണ ചെയ്യണമെന്ന് കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണന്‍ കോട്ടുമല ആവശ്യപ്പെട്ടു. കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് ടി.കെ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാസുകാരയില്‍, കെ.നാസറലി, രമണി ഗംഗാധരന്‍, എം.പി ജയശ്രീ,കെ.ഗംഗാധരന്‍, എം.ബി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി.രവീന്ദ്രന്‍ പ്രസിഡണ്ട്, പി.അബ്ദുള്‍ ഗഫൂര്‍ സെക്രട്ടറി,ഗംഗാധര്‍ ചേളാരി ട്രഷറര്‍ ഉള്‍പ്പ...
Local news

36 വര്‍ഷം വിദ്യപകര്‍ന്നു നല്‍കി വിരമിച്ച അധ്യാപികയെ ആദരിച്ച് ജെആര്‍സി

പെരുമണ്ണ : 36 വര്‍ഷം വിദ്യപകര്‍ന്നു നല്‍കി വിരമിച്ച അധ്യാപികയെ ജൂനിയര്‍ റെഡ് ക്രോസ് ആദരിച്ചു. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയില്‍ നിന്നും 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച സി. ഖദീജ ടീച്ചറെ ആണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് ഉപഹാരം നല്‍കി ആദരിച്ചത്. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ശിഹാബുദ്ദീന്‍ കാവപ്പുര, കാഡറ്റുകളായ ശഹന, അനുശ്രീ, ഫസീഹ്, സഫ് വാന്‍ പി.ടി എ പ്രസിഡന്റ് ഇബ്രാഹിം കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പൊതുവത്ത് ഫാത്തിമ, മുസ്ഥഫ കളത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു....
Obituary

മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നിയൂര്‍ ചെനക്കല്‍ സ്വദേശി പറമ്പില്‍ വീട്ടില്‍ ബീരാന്‍കുട്ടി(50)യെ ആണ് മരിച്ചതി. ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായാണ് വിവരം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു…...
Local news

മമ്പുറം നീലേങ്ങല്‍ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ദതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മമ്പുറം നീലേങ്ങല്‍ കുഞ്ഞി മുഹമ്മദ് ഹാജി സ്മാരക അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പി.കെ.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഏ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുല്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ലൈല പുല്ലൂണി, ജിഷ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.ലിയാഖത്ത് അലി, ജുസൈറ മന്‍സൂര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹംസ തെങ്ങിലാന്‍, സിദ്ദീഖ് ചാലില്‍, അബ്ദുറഹിമാന്‍ കാട്ടീരി, സലീം.കെ,. ഷിജിത്, ഈസ .കെ, ഏ.കെ മൊയ്തീന്‍ കുട്ടി, ബഷീര്‍ മമ്പുറം ,സി...
Local news

ദേശീയ യുനാനി ദിനാഘോഷം ; സംസ്ഥാന തല പരിപാടികളുടെ ലോഗോ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു

താനൂർ: 2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ യു എം ഒ എ)യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം ടി അബ്ദുൽ നാസർ, ജോയിൻ സെക്രട്ടറി ഡോ. ടി കെ അഷ്കർ ഷഫീഖ് സംബന്ധിച്ചു. കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും2025 വർഷത്തെ ദേശീയ യൂനാനി ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ കേരളയും, കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെ യു എം ഒ എ) സംയുക്തമായി യുനാനി മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും റേഡിയോ പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി പതിനഞ്ചാം തീയതി വരെയാണ് യുനാനി ദിനാഘോഷം സംസ്ഥാനത്ത് നടത്തപ്പെടുന്നത...
Local news

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ല; മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി എസ്.ഐ.ഒ

താനൂർ : ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് താനൂരിലെ മന്ത്രി വി അബ്ദുറഹ്മാന്റെ ക്യാമ്പ് ഓഫീസിലേക്ക് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികൾ തുടരുമെന്നും എസ്.ഐ.ഒ ജില്ലാ കമ്മിറ്റി അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കായുള്ള വ്യത്യസ്ത വിദ്യാഭ്യാസ സഹായ പദ്ധതികളുടെ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചത് അനുവാദിക്കില്ല. പദ്ധതി വിഹിതത്തിൽ ഇതുവരെ സർക്കാർ ആകെ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമായത് കെടുകാര്യസ്ഥതയാണെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ന്യൂനപക്ഷ പ്രധിനിധിയായ മന്ത്രി രാജിവെച്ചു പുറത്തുപോവണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ താനൂരിലെ മന്ത്രി ഓഫീസിലേക്ക് നടന്ന മാർച്ചിൽ നാഷണൽ ഫെഡറേഷൻ ഓഫ് യ...
Local news

ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ വണ്‍ മില്യണ്‍ ഷൂട്ടൗട്ട് തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്‍ വണ്‍ മില്യണ്‍ ഷൂട്ടൗട്ട് തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചു. വണ്‍ മില്യാണ്‍ ഷൂട്ടൗട്ടും പ്രതിജ്ഞയും തിരൂരങ്ങാടി മണ്ഡലം എംഎല്‍എ കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി എ കബീര്‍ അധ്യക്ഷനായി, കെ പി നൗഷാദ് സ്വാഗതവും, സി അബ്ദുറഹ്മാന്‍കുട്ടി, മുസ്തഫാ തങ്ങള്‍, പി അലി അക്ബര്‍,നവാസ്ചിറമംഗലം,ആസിഫ് പാട്ടശ്ശേരി, സിദ്ദീഖ് കളത്തിങ്ങല്‍,അബ്ദുറബ് പി, ഷെഫീഖ് പി പി, സഹദ്.വി എ, അസീസ് കൂളത്ത് കൗണ്‍സിലര്‍ എന്നിവര്‍ പ്രസംഗിച്ചു എസ്എന്‍എംഎച്ച്എസ്, ബിഇഎം, തെഅലിം ഇസ്ലാം സ്‌കൂള്‍, കോ ഓപറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികളും, കോണ്‍ഗ്രസ്സ് നേതാവ് യുവി സുരന്‍, ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി സജി തുടങ്ങി പ്രമുഖര്‍ ഷൂട്ടൗട്ടില്‍ പങ്കെടുത്തു...
Local news

മൂന്നിയൂരില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ഷൂട്ടൗട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ എന്‍ എം അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു സമ്മാനദാനം നടത്തി. ജാഫര്‍ ചേളാരി, താഹിര്‍ കൂഫ, കടവത്ത് മൊയ്തീന്‍ കുട്ടി, ആബിദ് കുന്നത്ത് പറമ്പ്, അസീസ് അലുങ്ങല്‍, നൗഫല്‍ പടിക്കല്‍, മമ്മുദു, പി സി റഹീം, സി അലവി, ഫായിസ്, റനീഷ്, ശാക്കിര്‍, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്ത് ; ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയെങ്കിലും ഉള്ള എല്ലാ അംഗന്‍വാടികള്‍ക്കും കെട്ടിടം നിര്‍മിക്കുക എന്ന പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി ആറ് ലക്ഷത്തി അമ്പത്തിനായിരം രൂപ വിനിയോഗിച്ചു നിര്‍മിച്ച അഞ്ച് അംഗന്‍വാടികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പി. കെ കുഞ്ഞലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള എല്ലാം അംഗന്‍വാടികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു നല്‍കും. ബ്ലോക്ക് പ്രസിഡന്റ് മണ്ണില്‍ ബെന്‌സീറ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഊരകം പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍ മുഖ്യതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സഫിയ മലേക്കാരന്‍, സുഹിജാബി, അംഗങ്ങളായ അബ്ദുള്‍ അസീസ്, രാധ രമേശ്, ഊരകം ഗ്രാമ പ...
Kerala

കോഴിക്കോട്ടെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി. പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ക്ക് യാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയര്‍ലൈന്‍സ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാര്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള സാഹചര്യത്തില്‍ അവര്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാര്‍ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹ...
Local news

മൂന്നിയൂരില്‍ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും കുത്തിയിരിപ്പ് സമരവും നടത്തി കോണ്‍ഗ്രസ്

മൂന്നിയൂര്‍ : റേഷന്‍ കടകളെ ഭക്ഷ്യ ധന്യങ്ങളില്ലാത്ത കാലിക്കടകളാക്കി മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥക്കെതിരെ മൂന്നിയൂര്‍ വെളിമുക്ക് മേഖല കോണ്‍ഗ്രസ് കമ്മിറ്റി റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കുത്തിയിരിപ്പ് സമരവും നടത്തി. വെളിമുക്ക് പാലക്കല്‍ റേഷന്‍ കടക്ക് മുന്നില്‍ നടത്തിയ ധര്‍ണാ സമരം ജില്ലാ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു കുത്തിയിരിപ്പ് സമരത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി. മുഹ്‌സിന്‍ നേതൃത്വം നല്‍കി. ഗാന്ധി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മൊയ്ദീന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍, എം പി. മുഹമ്മദ് കുട്ടി, സലാം പടിക്കല്‍, നൗഷാദ് തിരുത്തുമ്മല്‍, എ വി. അക്ബറലി, സി വി. സ്വാലിഹ്, സോമസുന്ദരന്‍ ,സഫീല്‍ മുഹമ്മദ്, മുജീബ് ചെനാത്ത്, ഷൌക്കത്ത് മുള്ളുങ്ങള്‍, പി കെ. അന്...
Local news

കാലിയായ റേഷന്‍ കടക്ക് മുന്നില്‍ നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപരോധ സമരം നടത്തി

തിരൂരങ്ങാടി : ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്ത റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഉപരോധ സമരവുമായി കോണ്‍ഗ്രസ്. നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊടിഞ്ഞി ഫാറുഖ് നഗര്‍ അങ്ങാടിയിലെ റേഷന്‍ കടയുടെ മുന്നില്‍ ആണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍വി മൂസ്സക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയില്‍ അധ്യക്ഷത വഹിച്ചു....
Local news

രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു

തിരൂരങ്ങാടി : രാഷ്ട്രപതിയുടെ പ്രിസണ്‍ കറക്ഷണല്‍ മെഡല്‍ ലഭിച്ച നാടിന്റെ അഭിമാനമായ എം രാധാകൃഷ്ണനെ ഇന്ദിരാ പ്രിയദര്‍ശിനി ചാരിറ്റി ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ രക്ഷാധികാരികളായ ഡോ, കെബീര്‍ മച്ചഞ്ചേരിയും കുന്നുമ്മല്‍ അബൂബക്കറാജിയും ചേര്‍ന്ന് പൊന്നാടയണിയിക്കുകയും ഉപഹാര സമര്‍പ്പണവും നടത്തി. മണ്ഡലം പ്രസിഡണ്ട് വി വി അബു അധ്യക്ഷന്‍ വഹിച്ചു. കെ പി അബ്ദുറജീദ് ഹാജി, കടവത്ത് സെയ്തലവി, കെപിസി രാജീവ് ബാബു, പി കുഞ്ഞമ്മുതു, കുന്നുമ്മല്‍ അഷറഫ്, ചമ്പ അലിബാബ, കെ യു ഉണ്ണികൃഷ്ണന്‍, ഇശ്ഹാക്ക് വെന്നിയൂര്‍, എം എ റഹീം, തയ്യില്‍ വിജേഷ്, പാലക്കല്‍ ബാലന്‍, സലാം ചീര്‍പ്പുങ്ങല്‍, കാജാ ഉസ്താദ്, സുലൈമാന്‍, ഷംസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു… മഞ്ചേരി സബ് ജയില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന രാധാകൃഷ്ണന്‍ തിരൂരങ്ങാടി തൃക്കുളം പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയാണ്...
Local news

സൗദിയില്‍ വാഹനാപകടം ; മലയാളികളടക്കം 15 പേര്‍ മരിച്ചു

സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡില്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസില്‍ ട്രക്ക് ഇടിച്ചുകയറി മലയാളികളടക്കം 15 പേര്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന്‍ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് വിഷ്ണുപ്രസാദ്. മരിച്ചവരില്‍ ഒമ്പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പരുക്കേറ്റ 11 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരാണ്. ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വര്‍ഷമായി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു ...
Local news

സമഗ്ര വികസനം ലക്ഷ്യമിട്ട് തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി, കുടിവെള്ള പദ്ധതിക്കും അടിസ്ഥാന വികസനത്തിനും നൂതന പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്‍കി. ഷോപ്പിംഗ് കോംപ്ലക്‌സ് ഈ വര്‍ഷം സമര്‍പ്പിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നു. ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, സി പി സുഹ്‌റാബി, ഇ പി ബാവ,യു.കെ മുസ്ഥഫ മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍, എച്ച് എസ്, പ്രകാശന്‍, ഡോ: പ്രഭുദാസ് പ്രസംഗിച്ചു....
Local news

മലബാറിന്റെ കോളോണിയൽ ചരിത്രം തിരുത്തിക്കുറിക്കണം : ഡോ. അബ്ബാസ് പനക്കല്‍

തിരൂരങ്ങാടി : വിദേശ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതിയ മലബാറിന്റെ ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ചരിത്രകാരനും ഗ്രന്ഥ കർത്താവുമായ ഡോ. അബ്ബാസ് പനക്കല്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച മലബാറിലെ സ്ത്രീ-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നവോത്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രമാണ് മലബാറിന്റെതായി നിലവിലുള്ളത്. അത് കോളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി എഴുതപ്പെട്ടവയുമാണ്. ഇതാണ് വാഗണ്‍ കൂട്ടക്കൊല ഇന്നും വാഗണ്‍ ദുരന്തമായി ലോകം അറിയപ്പെടുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല ചരിത്ര വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഇദ്ദേഹം മുസ്ലിയാര്‍ കിങ്ങ് എന്ന കൃതിയുടെ കർത്താവുമാണ്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ഇബ...
Local news

മമ്പുറം റോഡിലെ അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം ; വി പി സിങ് ഫൗണ്ടേഷന്‍

തിരൂരങ്ങാടി : ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യ സംഭവമായി മാറുന്ന വി കെ പടി മമ്പുറം റോഡില്‍ (സര്‍വീസ് സ്റ്റേഷന്‍ ഭാഗത്ത് ) അപകട നിവാരണത്തിന് ഉചിതമായ നടപടി കൈകൊള്ളണമെന്ന് വി പി സിങ് ഫൗണ്ടേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസു വരമ്പനാലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ അമിത വേഗവും, ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. നല്ല നിലവാരവും അത്യാവശ്യത്തിന് വീതിയും ഉള്ള ഈ റോഡില്‍ വളരെ സുരക്ഷിതമായി തന്നെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും എന്നിരിക്കെ അപകടം വിളിച്ചു വരുത്തും വിധമുള്ള വേഗതയാണ് പ്രധാന പ്രശ്‌നം. അടിയന്തരമായി ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ആവശ്യമായ ബോധ വല്‍ക്കരണവും മറ്റു മുന്‍കരുതലുകളുമെടുത്ത് വാഹനകാല്‍നട യാത്രക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നൗഫല്‍ പി പി അധ്യക്ഷത വഹിച്ച...
Kerala

ട്രെയിനില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം ; യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്

തൃശ്ശൂര്‍ : കന്യാകുമാരി എക്‌സ്പ്രസില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില് കലാശിച്ചു. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയില്‍ ടിടിഇ ഫൈന്‍ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു....
Local news

ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 30ന്

താനൂര്‍ : ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്....
Local news

മൂന്നാമത് മട്ടറ കുടുംബ സംഗമം സംഘടിപ്പിച്ചു ; പങ്കെടുത്തത് അയ്യായിരത്തിലധികം പേര്‍

എ.ആര്‍ നഗര്‍ : മലബാറിലെ പ്രമുഖ കുടുംബമായ മാട്ടറ കുടുബത്തിന്റെ മൂന്നാമത് കുടുംബ സംഗമം കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സംഗമം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ലഭ്യമായ വിവരമനുസരിച്ച് നാനൂറ് വര്‍ഷം പഴക്കമുള്ള പ്രമുഖ കുടുംബമാണ് മാട്ടറ കുടുംബം, സംഗമത്തില്‍ യുവജന സമ്മോളനം വനിതാ സമ്മോളനം തുടങ്ങി വിവിധ സെക്ഷനുകളിലായി അയ്യായിരത്തിലധികം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. സംഗമത്തില്‍ മുതിര്‍ന്ന കാരണവന്മാരേയും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വിവിധ കലാപരിപാടികളും, മോട്ടിവേഷന്‍ ക്ലാസും അരങ്ങേറി,വിഷന്‍ 2027 പ്രഖ്യാപനം നടത്തി, സുബൈര്‍ അന്‍വരി പ്രാര്‍ത്ഥന നടത്തി, പി പി മുഹമ്മദാലി ഹാജി,ടി കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഖാദര്‍ ഫൈസി, റഷീദ് കൊണ്ടാണത്ത്, അസീസ് എപി, ബഷീര്‍ മാട്ടറ ചെര്‍പ്പുളശ്ശേരി, മുഹമ്മ് മാട്ടറ മഞ്ചേരി...
Local news

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയിൽ വച്ച് റിപ്പബ്ലിക് ദിനാഘോഷവും ഗ്രൗണ്ടിൽ വരുന്ന പ്രഭാത സവാരിക്കാർക്ക് പ്രഥമ ശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. ട്രോമാകെയർ വളണ്ടിയർ ഹാഷിം കെ.എം. എ ക്ലാസിന് നേതൃത്വം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുഞ്ഞിമരക്കാർ പി.വി രവീന്ദ്രൻ പി, ഉബൈദ് , യൂനസ് എന്നിവർ സംബന്ധിച്ചു....
Local news

റേഷന്‍ വിതരണ പ്രതിസന്ധി: അന്നം മുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം

പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാലും റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനം നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ നാളിതുവരെയുണ്ടാവാത്ത തരത്തിലുള...
Local news

തിരൂരങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

തിരൂരങ്ങാടി: അത്യാവശ്യ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25,26,27,28 തിയ്യതികളിൽ കാച്ചടി, കരുമ്പിൽ, കക്കാട് വെന്നിയൂർ , തെയ്യാല റോഡ്, മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Local news

തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേ ഏഴു കോടി രൂപ കൂടി

മലപ്പുറം : ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന് 3.5 കോടി രൂപ വീതമാണ് അനുവദിക്കുക. ഇതോടെ സമീപദിവസങ്ങളിലായി ഈ റോഡിനു മാത്രം 12 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിന്റെ ആദ്യ 14 കിലോമീറ്റർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്റർ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതൽ 18 വരെയ...
Local news

ജെ സി ഐയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജെ സി ഐ തിരൂരങ്ങാടിയും ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങും സംയുക്തമായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാര്‍ക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് വി പി ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണ്‍ ട്രൈനര്‍ നവാസ് കൂരിയാട് ക്ലാസ് എടുത്തു. ജെസിഐ മുന്‍ പ്രസിഡന്റ് അഡ്വക്കറ്റ് മുഹിയുദ്ധീന്‍ മുഖ്യാതിഥിയായി. ചെമ്മാട് വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സൈനു ഉള്ളാട്ട്, ട്രഷറര്‍ അമര്‍ മനരിക്കല്‍, അംഗങ്ങളായ ഫാസില്‍ തലപ്പാറ, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വിസാര്‍ഡ്, ഇര്‍ഷാദ് റാഫി, വി പി മുജീബ്, ഡോക്ടര്‍ ഷബ്‌ന കാരടന്‍, അഡ്വക്കറ്റ് ജിനു റാഷിഖ്, അല്‍ത്താഫ് പത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....
Malappuram

തിരൂര്‍ – കടലുണ്ടി റോഡിന് 5 കോടിയുടെ ഭരണാനുമതി ; ജില്ലയില്‍ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 11 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂര്‍ - കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അതേസമയം ജില്ലയില്‍ ഈ റോഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് റോഡുകള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂര്‍, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂര്‍ കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീര്‍ഥാടകരും ടാങ്കര്‍, ട്രക...
Local news

തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണങ്ങള്‍ക്ക് 405 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് അറിയിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലെയും, നന്നമ്പ്ര, തെന്നല. പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി, പഞ്ചായത്ത് കളിലെ ആസ്തിയില്‍ ഉള്‍പ്പെട്ട പ്രാദേശിക റോഡുകളുടെ നവീകരണങ്ങള്‍ക്കാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് ലഭ്യമാക്കിയത്. മണ്ഡലത്തിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ആവശ്യപ്പെട്ട പ്രധാനപ്പെട്ട പ്രാദേശിക റോഡുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി, ഇവയുടെ എസ്റ്റിമേറ്റുകള്‍ അടക്കമുള്ള ഡി.പി.ആര്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് വിഭാഗത്തെ കൊണ്ട് തയ്യാറാക്കിപ്പിച്ച് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച തദ്ദേശ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സമര്‍പ്പിച്ചിരിന...
Local news

തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ ഇനി കൃത്യമായി എത്തും ; പുതിയ ‘പോസ്റ്റ് മാന്‍’ എത്തി

തിരൂരങ്ങാടി : സ്ഥിരമായി പോസ്റ്റ് മാന്‍ ഇല്ലാത്തത് കാരണം തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരില്‍ എത്താതെ പോകുന്നതിനാല്‍ ദുരിതത്തിലായ പന്താരങ്ങാടിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പുതിയ 'പോസ്റ്റ് മാന്‍' എത്തി. സ്ഥിര നിയമനമില്ലാത്തതിനാല്‍ മാസങ്ങളായി പോസ്റ്റ്മാന്‍ ഇല്ലാതെ വിദ്യാഭ്യാസ - തൊഴില്‍ നിയമനങ്ങളും ആധാര്‍ തുടങ്ങിയ സുപ്രധാന രേഖകളും അടങ്ങുന്ന ഉരുപ്പടികള്‍ കൃത്യമായി വിലാസക്കാരില്‍ എത്താതെ മടങ്ങുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. പോസ്റ്റോഫീസ് പരിധിയിലെ അനേകം ആളുകളെ ഇത് ദുരിതത്തിലാഴ്ത്തിയിരുന്നു. പുതിയ പോസ്റ്റ് മാന്‍ എത്തിയതോടെ താല്‍ക്കാലിക പരിഹാരമാവുമെങ്കിലും പുതിയ താമസക്കാര്‍ അടങ്ങുന്ന പല വിലാസക്കാരുടെയും കോണ്ടാക്റ്റ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പലതും ഓഫീസില്‍ കെട്ടിക്കിടക്കുകയോ മടങ്ങുകയോ ചെയ്യുന്നതിനാല്‍ പുതിയ താമസക്കാര്‍ പൂര്‍ണ്ണ വിവരങ്ങള്‍ പോസ്റ്റ് ഓഫീസില്‍ ന...
Local news

സ്‌കൂളിന്റെ 50-ാം വാര്‍ഷികത്തില്‍ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു

പെരുമണ്ണ : ജി.വി.എച്ച്. എസ്. എസ് ചെട്ടിയാന്‍കിണര്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി 1998 എസ്എസ്എല്‍സി ബാച്ച് അവരുടെ പൂര്‍വ്വ അദ്ധ്യാപകരെ ആദരിച്ചു. ഇഖ്ബാല്‍ ചെമ്മിളിയുടെ നേതൃത്വത്തില്‍ അബ്ദുസലാം, ഷാഫി, അജയകുമാര്‍, സുരേഷ്, കാഞ്ചന, ശാമള ദേവി എന്നി പൂര്‍വ്വ അദ്ധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു സുലൈമാന്‍ ഇ, അനസ് തെന്നല, ഫൈസല്‍ വി, സമദ് കെ ടി, നൗഫല്‍ ടികെ, അമാനി കെ ടി, സുബീന ഇ, സൈഫുന്നിസ കെ, സാബിറ പി കെ, ഷാഹിദ കെ, സമീറ സി കെ, റജുലത് എം കെ, ആബിദ പി, ആബിദ ടി, നസീമ എന്‍, സജ്‌ന പി കെ, എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജാബിര്‍ എന്‍ സ്വാഗതവും യഹ്‌യ പി നന്ദിയും അറിയിച്ചു...
Local news

സി സോൺ കലോത്സവം ; ലിയാനാ മെഹ്റിൻ ചിത്രപ്രതിഭ

കൊണ്ടോട്ടി : ഇ എം ഇ എ കോളേജിൽ അരങ്ങേറുന്ന സി സോൺ കലോത്സവത്തിൽലിയാനാ മെഹ്‌റിൻ പി.കെ ചിത്ര പ്രതിഭ പുരസ്‌കാരത്തിന് അർഹയായി. കാർട്ടൂൺ ഒന്നാം സ്ഥാനം, പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനം, പെയ്ന്റിങ് വാട്ടർ കളർ മൂന്നാം സ്ഥാനം, ഓയിൽ പെയ്ന്റിങ് രണ്ടാം സ്ഥാനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയമാണ് ലിയാനയെ ചിത്രപ്രതിഭയിലേക്ക് നയിച്ചത്. തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാന വർഷ ബിരുദത്തിന് പഠിക്കുന്നു. പാലച്ചിറമാട് മുഹമ്മദ് ഷാഫി പി കെ - ഫാരിഷ പി. കെ ദമ്പതിമാരുടെ മകളാണ്. എമിൻഷാ, ളാഹ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്....
error: Content is protected !!