Wednesday, July 16

Tag: Local news

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Accident

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടക്കൽ : ബൈക്കും ദോസ്ത് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിലാണ് അപകടം. ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ദോസ്ത് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ. കോൽക്കളം ചൂരക്കാടിൽ ഇന്നാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞത്. ഈ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം....
Accident

ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു

വൈലത്തൂർ : ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മമ്മി ഹാജിയുടെ മകൻ മുയ്തുപ്പ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 നാണ് സംഭവം. വൈലത്തൂർ - താനാളൂർ റോഡിൽ ചുരങ്ങര ജുമാ മസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം. അയൽവാസിയുടെ ട്രിപ്പ് പോയി മടങ്ങുകയായിരുന്നു മുയ്തുപ്പ. നിയന്ത്രണം വിട്ട് മറിഞ്ഞു മരത്തിലിടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ....
Local news

കൊടിഞ്ഞി മച്ചിങ്ങത്താഴം അങ്കണവാടി ഉദ്‌ഘാടനം ചെയ്തു; കെട്ടിടം പണി ഇഴഞ്ഞു നീങ്ങിയത് വിവാദമായിരുന്നു

ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്. https://youtu.be/7dubfu8Bzjg വീഡിയോ വാർത്ത ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻനന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ഭ...
Local news

ഓഫീസിൽ വരുന്നില്ല, ഫോണെടുക്കുന്നുമില്ല; വില്ലേജ് ഓഫീസറെ കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

നന്നമ്പ്ര: ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ വരാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. പുതുതായി ചുമതലയേറ്റ വിലേജ് ഓഫീസറാണ് തോന്നുമ്പോൾ മാത്രം ഓഫീസിൽ വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഇവർ ഔദ്യോഗിക ഫോൺ എടുക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു. https://youtu.be/iWlrXTWj6Ts പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഏറെക്കാലം ഓഫീസർ ഇല്ലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഓഫീസർ ചുമതലയേറ്റത്. തുടർന്ന് അവധിയിൽ പോകുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കോളർഷിപ്പിനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഇവർ അവധി യിൽ പോയത്. പ്രതിഷേധം ഉണ്ടായതോടെ ഇടക്ക് ഓഫീസിൽ വന്നെങ്കിലും ഇടക്കിടെ വീണ്ടും അവധി യായി. വീട്ടിലിരുന്ന് അപേക്ഷകൾ നോക്കുകയാണ് എന്നാണ് ഓഫീസിൽ വരുന്...
Local news

നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻപന്നിയെ പിടികൂടി

ചെറുമുക്ക് : പ്രവാസി നഗറിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻ പന്നി പിടിയിലായി. ഇന്ന് പുലർച്ചെ അരീക്കാട്ട് രായിൻ എന്നവരുടെ പറമ്പിൽ നിന്നാണ് മുള്ളൻപന്നിയെ പിടികൂടിയത്. പരപ്പനങ്ങാടി ട്രോമാ കെയർ വളണ്ടിയർമാരുടെ നേതൃത്വതിലാണ് പിടികൂടിയത്. പരിസര പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി പന്നിയെ കണ്ടു വന്നിരുന്നു. കൃഷി വിളകൾ നശിക്കുന്നത് കർഷകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോട്ടക്കൽ: ചെറുകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോയിലെ ക്യാമറാമാൻ കം ഡ്രൈവർ ആയ തിരൂർ അന്നാരയിൽ താമസിക്കുന്ന ജിതീഷ് എന്ന ജിത്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ന് ആണ് അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിത്തു നേരത്തെ കേരള വിഷനിൽ ക്യാമറാമാൻ ആയിരുന്നു....
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബല...
Other

നാളെ സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു....
Crime

യുവതി ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്‌ ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു....
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
Crime

പ്രായപൂർത്തികാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54),പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് അഷറഫ് കെ പി(42), പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ @മാധവൻ(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയി പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്....
Accident

ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയൂ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ റൻതീഷ് ( 12) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടിക്ക് സമീപം ദേശീയപാതയിൽ കൊട്ടുക്കര പി പി എം സ്കൂളിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. കുടുംബത്തോടൊപ്പം കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ജന മഹാ സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം....
Health,

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യൂഎഎസ് ദേശീയ അംഗീകാരം

സംസ്ഥാനത്ത് ഒന്നാമത് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച സ്കോറിൽ (NQAS അംഗീകാരം (98%) ) ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം.ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയിലാണ് ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടിയത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിമാസം 8500 മുതൽ 9000 വരെ ഒ. പി സേവനത്തിന് ഈ ആശുപത്രിയിൽ പൊതുജനങ്ങൾ എത്തുന്നുണ്ട്. ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയ...
Other

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടക്കൽ: ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ യുവാവിനെ മലപ്പുറം അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. ഇന്നലെ വൈകീട്ടോടെയാണ് മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാൽ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയത്. രാത്രി 11 മണിയോടെ ആണ് ICU വിൽ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളിൽ കയറിയത്. കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലെ സീലിംഗ് പൊളിച്ചു അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സൺഷൈഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരും ആശുപത്രി അധികൃതരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്ന് സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകൾ നിലയിൽ കയറി സേനാഗ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Malappuram

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വീഡിയോ വാർത്ത 200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോളം...
Other

‘നാട്ടൊരുമ-2022’ പോപുലർ ഫ്രണ്ട്‌ ഏരിയ സമ്മേളനം സമാപിച്ചു

കൊടിഞ്ഞി: സെപ്റ്റംബർ 17 ന്‌ കോഴിക്കോട് നടക്കുന്ന സേവ്‌ റിപബ്ലിക്പോപുലർ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തിൻെറ പ്രചരണാർത്ഥം സംഘടിപ്പിച്ചപോപുലർ ഫ്രണ്ട്‌ നന്നമ്പ്ര ഏരിയാ സമ്മേളനം 'നാട്ടൊരുമ' സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ മൽസരങ്ങൾ അരങ്ങേറി.കൊടിഞ്ഞിയിൽ നടന്ന വടംവലി മൽസരം ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.മെഹന്തി ഫെസ്റ്റ്‌, ഫുട്‌ബോൾ ടൂർണമെന്റ് മൽസരങ്ങൾ നടന്നു. പൊതുസമ്മേളനത്തിന്‌ തുടക്കം കുറിച്ച് ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല പതാക ഉയർത്തി. ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല അദ്ധ്യക്ഷത വഹിച്ചു.പൊതുസമ്മേളനംപോപുലർ ഫ്രണ്ട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.സത്താർ ഉദ്ഘാടനം ചെയ്തു. പോപുലർ ഫ്രണ്ട്‌ മലപ്പുറം നോർത്ത് ജില്ലാ സെക്രട്ടറി മജീദ് കുന്നുംപുറം, കാംപസ് ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ് ശുഹൈബ്‌ ഒഴൂർ, എസ്‌ ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പോപുലർ ഫ്രണ്ട്‌ കോഴിച്ചന ഡിവിഷൻ പ്രസിഡന്റ് ...
Crime

പോക്‌സോ കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാന്റിൽ . പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് റിമാന്റിലായത് . പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണി പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ മുങ്ങിയ പ്രതിയെ ചെട്ടിപ്പടി കീഴ്ച റയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതിയെ ആക്രമിച്ചെന്ന കേസിൽ പരാതിക്കാരുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു....
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തി

മുന്നിയൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. വെളിമുക്ക് കൂഫ റോഡിൽ 9 മാസമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെയാണ് കണ്ടെത്തിയത്. തിരൂരങ്ങാടി നരിക്കോട്ട് മേച്ചേരി അബ്ദുല്ലക്കുട്ടിയുടേതാണ് വണ്ടി. ഇയാൾ വെളിമുക്ക് കാട്ടുവച്ചിറ ക്ഷേത്രത്തിലെ ഉത്സവം കാണാൻ വന്നപ്പോൾ നിർത്തിയിട്ടതായിരുന്നത്രെ. തിരിച്ചു വന്നപ്പോൾ വണ്ടി കണ്ടില്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിരവധി തവണ സ്റ്റേഷനിൽ അന്വേഷിച്ചു പോകുകയും ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ചു കിടന്ന വിവരം നാട്ടുകാരും പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ പോലീസും ഇക്കാര്യം അറിയിച്ചില്ല. സംഭവം പ്രദേശത്തുകാർ അറിയിച്ചതിനെ തുടർന്ന് 'തിരൂരങ്ങാടി റ്റുഡ'യിൽ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾ നാട്ടുകാരനായ കൊട്ട റഷീദുമായി ബന്ധപ്പെടുകയായിരുന്നു. ഉത്സവ സ്ഥലത്തു നിന്നും ആരെങ്കിലും കൊണ്...
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ചു...
Local news

പി.എസ്.എം.ഒ കോളേജിന് മുഖ്യമന്ത്രിയുടെ പുരസ്കാരം

തിരൂരങ്ങാടി: സായുധ സേനാ പതാക ദിനാചരണവുമായി ബന്ധപ്പെട്ടു മികച്ച രീതിയിൽ ധനസമാഹരണം നടത്തിയ സംസ്ഥാനത്തെ കോളേജിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്. 1,90,524 രൂപയാണ് സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ എൻ.സി.സി വോളണ്ടിയർമാർ സമാഹരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരം പി. എസ്. എം. ഓ. കോളേജിന് വേണ്ടി അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്റ്റനെന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഈ പുരസ്കാരം കോളേജ് നേടിയിരുന്നു....
Crime

ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം (24) എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയത്. നിരവധി cctv കൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 100 കണക്കിന് ഓട്ടോകൾ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്ത...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂർ: ആലത്തിയൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈനിക്കര സ്വദേശി ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്ത പടിക്കൽ വെച്ചാണ് അപകടം.
Local news

നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ സമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം

തിരൂരങ്ങാടി നഗരസഭയിൽ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ (എം സി എഫ്‌ ) സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ മതിൽ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങൾ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശെഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പ്ലാന്റിൽ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകൾ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കർമ്മ സേന പ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാതെയും ചെയ്ത ജോലികൾ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റവാളിക...
Local news

മലബാർ കോളജിൽ വാഗൺ ട്രാജഡി ഫ്രീഡം വാൾ നിർമിച്ചു

വേങ്ങര: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ കോളജ്‌ ഓഫ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രീഡം വാൾ നിർമിച്ചു. കോളജ് വിദ്യാർത്ഥികളുടെ ഇരുപത് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് 1921 ലെ വാഗൺ ട്രാജഡി പ്രമേയമാക്കിക്കൊണ്ടുള്ള ഫ്രീഡം വാൾ നിർമിച്ചത്.  ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ചിത്രം അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ബിശാറ എം, മാനേജർ സി ടി മുനീർ, അധ്യാപകരായ ഫിറോസ് കെ സി, ഷഫീഖ് കെ പി, നമീർ എം, ഫൈസൽ ടി, വിദ്യാർത്ഥികളായ നിഖിൽ ദാസ്, പ്രബിൻ, ബിപിൻ ദാസ്, അബ്റാർ പി ടി നന്ദകുമാർ, സഹല എ, നവാൽ യാസ്മിൻ, മർവ അബ്ബാസ്, റാനിയ കെ സി, ജിയാദ്, സൽമാൻ, മുസമ്മിൽ, ഉമ്മു സൽമ, ഷഹാന, മുബഷിറ, നിദ ഫെബി, മിഥ്യ മനോജ്‌കുമാർ, അമ്പിളി, നൗഫ് ബിൻത് നാസർ, റിഫ ഹനാൻ എന്നിവർ നേതൃത്വം നൽകി....
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു....
Local news

നന്നമ്പ്ര ആറാം വാർഡ് ഗ്രാമകേന്ദ്രം നാടിന് സമർപ്പിച്ചു

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അരീക്കാട്ട് സൗദ മരക്കാരുട്ടി യുടെ ഗ്രാമ കേന്ദ്രം ഓഫീസ് തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നാടിന് സമർപ്പിച്ചു. വാർഡിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഓഫീസ് സജ്ജമാണ്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാകുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ എന്നും ആറാം വാർഡ് മെമ്പറുടെ ഈ ഓഫീസ് മറ്റു വാർഡ് മെമ്പർമാർക്ക് മാതൃകയാണെന്നും കെ പി എ മജീദ് എംഎൽഎ പറഞ്ഞുചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് അധ്യക്ഷതവഹിച്ചുവാർഡ് മെമ്പർമാരായ സൈദലവി ഊർപ്പായി കുഞ്ഞുമുഹമ്മദ് ഹാജി തച്ചറക്കൽ, സിദ്ദീഖ് ഒള്ളക്കൻ,വി പി മുസ്തഫ , വി പി മജീദ് ഹാജി, അബ്ബാസ് നീലങ്ങത്ത്, എ മൊയ്തീൻ സാഹിബ്, വിപി ഖാദർ ഹാജി, റഹിം കെ കെ, സി പി റസാഖ് , എൻ ടി ഇസ്മയിൽ, ഹാരിസ് കുന്നത്തിൽ, കെ സി ഫവാസ്, കെ ടി ബാദുഷ, കെ വി ഇഹ്സാസ് തുടങ്ങിയവർ പങ്കെടുത്തു...
Obituary

കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി

വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് മലയില്‍ കോയയുടെ മകന്‍ സെയ്തലവി (55) മുംബെയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ:ആബിദ. മക്കള്‍: മുഹമ്മദ് സാലി മുബൈ, സഫീദ, മൈമൂന. മരുമക്കള്‍: മുഹമ്മദ് ഹാരിസ് ദേവതിയാല്‍, മുഹമ്മത് സലീം ചെട്ടിപ്പടി , ഹസീന. മാതാവ് :ബീപാത്തുമ്മ.സഹോദരര്‍: അഷറഫ്, സിദ്ധീഖ്, റിയാസ്, ജാബിര്‍. ...
Local news

വൈവിധ്യമാർന്ന പരിപാടികളുമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടി വർണാഭമായി ആഘോഷിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന അസംബ്ലി, വിദ്യാർത്ഥികളുടെ സന്ദേശങ്ങൾ, സ്പെഷ്യൽ പതിപ്പ് പ്രകാശനം, സന്ദേശ യാത്ര, മൽസരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഐക്യവും സ്നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ "ഏകത്വത്തിലെ നാനാത്വം"വിളംബരം ചെയ്ത് കൊണ്ട് നടത്തിയ സ്വതന്ത്ര ദിന സന്ദേശയാത്ര ആകർഷണീയവും ശ്രദ്ധേയവുമായി. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലര വരെ നീണ്ടു നിന്ന പരിപാടി സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി പതാക ഉയർത്തലോടെ സംഭാരം കുറിച്ചു. ശേഷം നടന്ന അസംബ്ലിയിൽ സ്കൂൾ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി പ...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. ...
error: Content is protected !!