തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി ആദ്യഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യും ; പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ
തിരൂരങ്ങാടി തിരുരങ്ങാടി നഗരസഭയില്‍ ത്വരിതഗതിയില്‍ നടക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം 2025മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാന്‍ നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയുടെയും ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനം, കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു, യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിപറമ്പ് മുതൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി അടുത്ത ദിവസം ആരംഭിക്കും, ഗതാഗത ക്രമീകരണ ഭാഗമായി രാത്രിയിൽ ആയിരിക്കും പ്രവർത്തി നടക്കുക, റോഡ് പുനരുദ്ധാരണവും ഉടനെ നടക്കും കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളിൽ വിപുലമായ വാട്ടർ ടാങ്കുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്, നഗരസഭയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉതകുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി, വേഗത്തിൽ പൂർത്തിയാക്കാൻ സർവകക്ഷി പിന്തുണ അറിയിച്ചു,
ചെയർമാൻ കെ പി മുഹമ്മദ് കുട്...





























