ഉത്സവഛായയില്‍ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത നാടിന് സമര്‍പ്പിച്ചു
തിരൂരങ്ങാടി: സവാരി കേന്ദ്രമായ തിരൂരങ്ങാടി നഗരസഭയിലെ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
നേരത്തെ നഗരസഭ വാര്‍ഷിക പദ്ധതിയിലും തുടര്‍ന്ന് കെ, പി, എ മജീദ് എം, എല്‍ എ യുടെ ആസ്തി വികസന ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് ഉദ്യാനപാത മനോഹരമാക്കിയത്. 300 മീറ്ററില്‍ ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍ സ്ഥാപിച്ചു. ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ് എന്നിവയും നടന്നു. ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ് എന്നിവയും സ്ഥാപിച്ചു. ഇവിടെ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങള്‍ ആകര്‍ഷകമാണ്, പ്രതിദിനം നൂറുകണക്കിന് പേര്‍ പ്രഭാത സവാരി നടത്തുന്...






























