ഉള്ളാട്ടുകാട്ടില്‍ ഹംസ ഹാജി അനുസ്മരണവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു
തിരൂരങ്ങാടി : ഉള്ളാട്ടുകാട്ടില്‍ ഹംസ ഹാജി അനുസ്മരണവും പ്രാര്‍ത്ഥനയും കരുമ്പില്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ വെച്ച് നടന്നു. എസ്‌ജെഎം ജില്ലാ സെക്രട്ടറിയും സദര്‍ മുഅല്ലിമുമായ മുഹമ്മദ്അലി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പരിപാടിയില്‍ യുകെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ആമുഖപ്രഭാഷണം പള്ളി ഖത്തീബ് അബ്ദുറഹ്‌മാന്‍ അഹ്‌സനി വാളക്കുളം നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോഹനന്‍, മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍, സിപിഎം പ്രതിനിധി ഗഫൂര്‍ സിപി, കരുമ്പില്‍ മഹല്ല് മുദരിസ് റഫീഖ് ഫൈസി കൂമണ്ണ, കാച്ചടി പള്ളി സെക്രട്ടറി കുഞ്ഞു മൊയ്തീന്‍ കാച്ചടി മദ്രസ സദര്‍ മുഅല്ലിം സലാം ബാഖവി, മുസ്ലിം ലീഗ് പ്രതിനിധി കെ എം മൊയ്തീന്‍, മുഹമ്മദിയ്യ സ്റ്റാഫ് കൌണ്‍സിലര്‍ സുലൈമാന്‍ സഖാഫി കോറാട്, പി എം എസ് എല്‍ പി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സിറാജ്...