Monday, September 1

Tag: Local news

താനൂര്‍ കസ്റ്റഡി മരണം; അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം; അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി. സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്. കേസ് ഡയറി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുക. സെപ്റ്റംബര്‍ 7 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. കേസില്‍ എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്....
Kerala, Local news, Malappuram, Other

വിവേചനമില്ലാതെ ജീവകാരുണ്യ പ്രവത്തനങ്ങളില്‍ പങ്കാളികളാവുക ; മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തില്‍ അവശത അനുഭവിക്കുന്ന നിരാലംബരെ കാരുണ്യ ഹസ്തം നല്‍കി ചേര്‍ത്ത് പിടിച്ച് സഹായിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ ആഹ്വാനം ചെയ്തു. പുകയൂര്‍ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുറത്തിറക്കിയ ആംബുലന്‍സ് സമര്‍പ്പണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങള്‍ കൊണ്ട് യാതനയനുഭവിക്കുന്നവരെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മതില്‍ കെട്ടുകള്‍ സൃഷ്ടിച്ച് വിവേചനം കാണിക്കാതെ മനുഷ്യ ജീവന്റെ വിലയറിഞ്ഞു ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ നന്മക്ക് വേണ്ടി ധാര്‍മ്മികതയിലൂന്നിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം കൊടുക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം മുന്നോട്ട് വരേണ്ടത് കാലഘട്ടതിന്റെ ആവശ്യമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ...
Kerala, Local news, Malappuram, Other

പി.എസ്.സി പരിശീലനം ആരംഭിച്ചു

തിരൂരങ്ങാടി : യൂണിറ്റി ഫൗണ്ടേഷൻ, തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഘടന, എം.എസ്.എസ് യൂത്ത് വിംഗ് എന്നീ സംഘടനകൾ ചേർന്ന് പി.എസ്.സി പരിശീലനം ആരംഭിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം തഹസിൽദാർ പി.ഒ. സാദിഖ് നിർവ്വഹിച്ചു. അബ്ദുൽ അമർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാനയിലെയും പരിസര പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികളെ സർക്കാർ സിവിൽ സർവീസിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ പ്രധാനമായ ലക്ഷ്യം. അടുത്ത സെപ്തംബർ 10 ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഇനിയും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത മോട്ടിവേഷൻ ടൈനർ മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. 100 ൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കൗൺസിലർ സി.പി. ഹബീബ,സി.എച്ച് ഖലീൽ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി,സി.എച്ച് ഇസ്മായീൽ, ഇ.വി ഷാഫി ഹാജി, പി.വി. ഹുസൈൻ, താപ്പി റഹ്മത്തുള്ള, പി.എം വദൂദ്,ഡോ: ജസീൽ, ഇസ്ഹാഖ് വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. മുനീർ താനാളൂർ, സുബൈർ കാരാടൻ, ഗൗ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു....
Kerala, Local news, Malappuram, Other

താനാളൂരിലെ കാളപ്പുട്ട് ഉത്സവം ആവേശമായി, കാണാന്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ജനപ്രവാഹം

താനൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും എന്റെ താനുരും ചേര്‍ന്ന് താനാളൂര്‍ മര്‍ഹും സി.പി. പോക്കര്‍ സാഹിബിന്റെ കണ പാടത്ത് വെച്ച് നടത്തിയ കാളപ്പുട്ട് ഉത്സവം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 6 വര്‍ഷങ്ങള്‍ക്ക് ശേഷം താനാളൂരില്‍ നടന്ന കാളപൂട്ട് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 ജോഡി കന്നുകള്‍ പങ്കെടുത്തു. സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യുന്ന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കാര്‍ഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കന്നുടമകളെ ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ പൂട്ടുകാര്‍ക്കും മന്ത്രി ഓണപുടവ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങില്‍ അധ്യക്...
Kerala, Local news, Malappuram, Other

ഓണ സ്മൃതി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി. കര്‍ഷക വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി കെ. റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കൊടിഞ്ഞി ചെറുപാറയില്‍ 25 മുതല്‍ 28 വരെ നടത്തുന്ന കര്‍ഷകചന്തയില്‍ പച്ചക്കറികള്‍ നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കൊണ്ട് വിപണിക്ക് ഉണര്‍വേകി ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍ വി മൂസക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ബാപ്പുട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ സുമിത്ര ചന്ദ്രന്‍ സെമിനാ വി കെ. മറ്റു ജനപ്രതിനിധികളായ നടുത്തൊടി മുസ്തഫ നടുത്തൊടി മുഹമ്മദ് കുട്ടി. ഊര്‍പ്പായി സൈതലവി. ബാലന്‍ സി എം. കുഞ്ഞിമുഹമ്മദ് തച്ചറക്കല്‍. ഷാഹുല്‍ഹമീദ്. മുഹമ്മദ് സ്വാലിഹ്. പ്രസന്നകുമാരി. ഡോക്ടര്‍ ഉമ്മുഹബീബ. കൃഷി ഓഫീസര്‍ സിനിജ ദാസ്. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ. രേണുക. ദര്‍ശന .രത്‌നമ്മ. കര്‍ഷകരായ. നാസര്‍. മരക്കാര്‍ കുട്ടി. ദേവേന്ദ്രന്‍. ഉ...
Crime

കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങി, ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങി

തിരൂരങ്ങാടി : കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ജ്വൽ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമിൽ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യൻ ഫോൺ ചെയ്യാൻ മൊബൈൽ ചോദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയിൽ ഉണ്ട്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Kerala, Local news, Malappuram, Other

കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശിശികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പുഷ്പ മൂന്നിച്ചിറയില്‍, വി. ശ്രീനാഥ്, വിനീതാ കാളാടന്‍, പി.ടി.എ പ്രസിഡന്റ് സത്താര്‍ ആനങ്ങാടി, ശബാന ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ നിമ്മി തരേസ, ബി.ആര്‍.സി ട്രൈനര്‍ കെ.കെ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും അധ്യാപിക പി. പ്രഷീന നന്ദിയും ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടിയില്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി പൊതുവിതരണ വകുപ്പ് ; 12 കടകളില്‍ ക്രമക്കേടുകള്‍

തിരൂരങ്ങാടി : പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി തിരൂരങ്ങാടി താലൂക്കില്‍ പടിക്കല്‍, പറമ്പില്‍പ്പീടിക എന്നിവിടങ്ങളില്‍ പരിശോധന നടത്തി പൊതുവിതരണ വകുപ്പ്. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 12 കടകളിലായി 11 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. ഇത്തരത്തില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ ത്രാസ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജില്ല...
Kerala, Local news, Malappuram, Other

തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌കോട് അം...
Kerala, Local news, Malappuram, Other

താനൂര്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതി

താനൂര്‍ : താനൂര്‍ നിയോജക മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മണ്ഡലത്തിലെ 22 റോഡുകള്‍ നവീകരിക്കാനായാണ്1.5 കോടി രൂപ അനുവദിച്ചതായി കായിക, വഖഫ്, ഹജ്ജ് തിര്‍ത്ഥാടന മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകളിലെ റോഡുകളാണ് നവീകരിക്കുന്നത്. നേരത്തെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് വഴി വലിയ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ ഫണ്ടനുവദിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗമാണ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

വള്ളിക്കുന്ന് പഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കം

തിരൂരങ്ങാടി : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഓണച്ചന്തക്ക് തുടക്കമായി. വള്ളിക്കുന്ന് അത്തണിക്കൽ ഓപ്പൺ സ്‌റ്റേജിൽ നടന്ന പരിപാടി പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണവിപണി മുന്നിൽ കണ്ട് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തി ഗുണനിലവാരത്തിലുള്ള സാധനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.പി സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു പുഴക...
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ വള്ളിക്കുന്ന് അത്താണിക്കലിൽ ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സുനിൽകുമാർ, എ.പി സുധീശൻ, സി. ഉണ്ണി മൊയ്തു, വി.പി അബൂബക്കർ, ബസന്ദ് കുമാർ, ടി.പി വിജയൻ എന്നിവർ പങ്കെടുത്തു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് നന്ദി പറഞ്ഞു....
Kerala, Local news, Malappuram, Other

വള്ളിക്കുന്നിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമനക്കാടിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യൻ ചെഞ്ചൊടി, എ.പി സുധീശൻ, കേശവൻ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവർ പങ്കെടുത്തു....
Kerala, Local news, Malappuram, Other

അങ്കന്‍വാടി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് പാലക്കല്‍ ന്യൂ ഡയമണ്ട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരപ്പിലാക്കല്‍ അങ്കനവാടി കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്തു. ന്യൂഡയമണ്ട് ക്ലബ് രക്ഷാധികാരി സി.പി. യൂനുസ് മാസ്റ്റര്‍ പരപ്പിലാക്കല്‍ അങ്കനവാടി അധ്യാപിക ഷീബ ടീച്ചര്‍ക്ക് യൂണിഫോം നല്‍കി വിതരോണ്‍ഘാടനം നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ആറാം വാര്‍ഡ് അംഗം പി പി സഫീര്‍ അധ്യക്ഷത വഹിച്ചു. ന്യൂ ഡയമണ്ട് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ട് ചോനാരി യൂനുസ് കപൂര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശരീഫ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അഭിജിത , എ പി സലാം, കെ ടി റഹീം, എ പി റഷീദ്, ചെറുവിളപ്പില്‍ സല്‍മാന്‍ , ചോനാരി സഫീറലി. എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു. ക്ലബ് സെക്രട്ടറി നാസിം അന്‍ഫാസ് സ്വാഗതവും ഷീബ ടീച്ച...
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വയോമിത്രം പള്ളിപ്പടി ക്ലിനിക്കിന് കീഴില്‍ വയോജന സംഗമം നടത്തി. ബോധവത്ക്കരണ ക്ലാസ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വയോജന സംഗമം നടത്തിയത്. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോ. കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണം നടത്തി. എ. സുബ്രഹ്‌മണ്യന്‍ ക്ലാസെടുത്തു. സി.പി. സുഹ്റാബി, സോന രതീഷ്, സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, പി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. ഇസ്മായില്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ പി. മര്‍വ, തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു....
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു...
Kerala, Local news, Malappuram, Other

കെല്‍ എടരിക്കോട് യൂണിറ്റ് സന്ദര്‍ശിച്ച് കെപിഎ മജീദ് എംഎല്‍എ

കോട്ടക്കല്‍ : എടരിക്കോട് കെല്‍ എപ്പോയീസ് ഓര്‍ഗനൈസേഷന്‍ ( എസ് ടി യു ) പ്രസിഡന്റ് കെപിഎ മജീദ് എംഎല്‍എ കെല്ലിന്റെ എടരിക്കോട് യൂണിറ്റില്‍ സന്ദര്‍ശനം നടത്തി മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തി .സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് എംഎല്‍എ മാമേജുമെന്റുമായി സംസാരിച്ചു. വിശദമായ വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് മാനേജ്‌മെന്റിനോട് ആവശ്യപെട്ടു. ഈ കാര്യങ്ങള്‍ വ്യവസായവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നു എംഎല്‍എ ഉറപ്പ് നല്‍കി. യോഗത്തില്‍ യൂണിറ്റ് ഹെഡ് ജ്രിഎസ് ,സന്തോഷ്, പേഴ്‌സനല്‍ മാനേജര്‍ ചിത്ര, യൂണിയന്‍ ഭാരവഹികളായ വിടി. സുബൈര്‍ തങ്ങള്‍, എം സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍ ,ആര്‍പി കബീര്‍, മറ്റു മെമ്പര്‍മാരും സംബന്ധിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ ഡയാലിസിസ് സെന്റര്‍ കെ.പി. എ. മജീദ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തി ന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍ ,സോനാ രതീഷ്, സി.പി. സുഹ്‌റാബി, അഹമ്മദ് കുട്ടി കക്കടവത്ത്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.കെ. അബ്ദുല്‍അസീസ്, എം. മനോജ് കുമാര്‍, എം. അബ്ദുറഹിമാന്‍ കുട്ടി, എം.പി. ഇസ്മായില്‍, കെ. മൊയ്തീന്‍ കോയ, ശ്രീരാഗ് മോഹന്‍, സിദ്ധീഖ് പനക്കല്‍, വി.പി. ക...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു....
Kerala, Local news, Malappuram, Other

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ് ...
Kerala, Local news, Malappuram, Other

ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം; രജിസ്‌ട്രേഷൻ മേഖലാ തല ഉദ്‌ഘാടനം

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് 35ആം വാർഷികത്തിന്റെ ഭാഗമായി ട്രെൻഡിന്റെ കീഴിൽ സെപ്തംബർ 23ന് കണ്ണൂരിൽ വെച്ച്നടക്കുന്ന ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളന രജിസ്‌ട്രേഷന്റെ പരപ്പനങ്ങാടി മേഖലാ തല ഉദ്ഘാടനം കടലുണ്ടിനഗരം എ.എം.യു.പി സ്‌കൂൾ അധ്യാപകൻ ഇബ്രാഹിം മാസ്റ്റർ രജിസ്ട്രേഷൻ നടത്തി നിർവഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ജലാൽ തങ്ങൾ ഹുദവി, സലാം ഫൈസി ആദൃശേരി, സുലൈമാൻ ഫൈസി കൂമണ്ണ, പി.പി.എം ശാഫി ഫൈസി നിറമരുതൂർ, ഹസീബ് ഓടക്കൽ, ദാവൂദ് മരവട്ടം, ഇബ്രാഹിം മാസ്റ്റർ, പഞ്ചായത്ത് മെംബർ ആസിഫ് മശ്ഹൂദ്, ബദറുദ്ധീൻ ചുഴലി, കോയമോൻ ആനങ്ങാടി, ഇസ്മായിൽ പുത്തിരിക്കൽ, മുസ്തഫ മഠത്തിൽ പുറായി, സുൽഫിക്കർ അലി, സജൽ, ഇല്യാസ് ദാരിമി, ഇസ്ഹാഖ് മാഹിരി, സവാദ് ദാരിമി, പി. പി നൗഷാദ്, ശുഹൈബ് ആവിയിൽബീച്ച്, യഅഖൂബ് ഫൈസി,...
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്)...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം....
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ...
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!