സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്.

പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

error: Content is protected !!