Friday, January 2

Tag: Malappuram

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Other

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

https://chat.whatsapp.com/CdbgPWSUMQi2OjbDeYOkNO?mode=r_t സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള...
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കുക: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

ചേളാരി : 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാൻ കർമ്മ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. സമസ്തയുടെ പ്രവർത്തനം സമൂഹത്തിന് എന്നും ആവേശമാണ്. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാണ് സമസ്തയുടെ  മുഖ്യ ലക്ഷ്യം. പ്രസ്തുത ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ഐക്യത്തോടെ സമ്മേളന പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാകണമെന്ന് തങ്ങൾ പറഞ്ഞു.  പ്രചരണം, മീഡിയ, പഠന ക്യാമ്പ്  എന്നീ സബ്ബ് കമ്മിറ്റികളുടെ ശിൽപശാല ചേളാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട് നേതിക്കളുടെ ഗ്ലോബൽ പര്യടനം, സന്ദേശ യാത്രകൾ, ജില്ലാ സംഗമങ്ങൾ , വിപണന മേളകൾ തുടങ്ങിയവ പഠനക്യാമ്പിൽ  ഓൺലൈൻ രജിസ്ട്രേഷനിലൂടെ 33000 പേർ പങ്കെടുക്കും പ്രചരണ സമിതി ...
Crime

കരിപ്പൂരിൽ കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ യുമായി യുവതിയും മുന്നിയൂർ സ്വദേശികളും പിടിയിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്‍റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്.സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് സ്ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു. യ...
Obituary

ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്‍മഹത്യ, മരണത്തിൽ ദുരൂഹത

ഷാർജ: യുവതിയും കുഞ്ഞും മരിച്ചതിന്റെ ആഘാതം മാറും മുമ്പ് വീണ്ടും മറ്റൊരു മലയാളി യുവതി കൂടി ആത്‍മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതും ഭർതൃ പീഡനം കാരണം കൊണ്ട് തന്നെയാണ് എന്നറിയുന്നത്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച‌ പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്‌ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരു...
Education

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണവും എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 ന് രാവിലെ 10 ന് കോളേജ് ക്യ...
Other

സ്വാശ്രയയുടെ കൈത്താങ്ങില്‍ ബിന്ദുവും കുടുംബവും തളരാതെ മുന്നോട്ട്

മലപ്പുറം: മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാശ്രയ പദ്ധതി.സന്തോഷം നിറഞ്ഞ നാളുകള്‍ സ്വപ്‌നം കാണാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. മക്കളായ നിഖിലയ്ക്കും വിഷ്ണുവിനും കാഴ്ചയില്ല. ചെറു പ്രായത്തിലേ പ്രമേഹം ബാധിച്ച് കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. ഭര്‍ത്താവ് അശോകന്‍ കൂലി വേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ക്കും 1600 രൂപ വീതം ഭിന്നശേഷി പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതും അല്പം ആശ്വാസമായിരുന്നു. മൂത്തമകള്‍ അഖിലയെ വിവാഹം കഴിച്ചയച്ച ശേഷം, രണ്ടുവര്‍ഷം മുന്‍പാണ് അശോകന്‍ മരിച്ചത്. ഹൃദയസ...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു. വീഡിയോ https://www.facebook.com/share/v/1CYBareMBq/...
Local news

ലഹരി മരുന്ന് ഉപയോഗ വിപത്തുകള്‍ ; കെ.എസ്.എസ്.പി.യു ലഘുലേഖ വിതരണം ചെയ്തു

തിരൂരങ്ങാടി : ലഹരി മരുന്ന് ഉപയോഗ വിപത്തുകളെ കുറിച്ച് കെ എസ് എസ് പി യു തിരൂരങ്ങാടി യുണിറ്റ് തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. പി ശ്രീധരന്‍ നായര്‍ക്ക് ലഘു ലേഖ നല്‍കി കൊണ്ട് തൃക്കുളം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ യു അനില്‍കുമാര്‍ സ്വാഗതവും വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു....
Local news, Malappuram

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നില്ല : യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ പാതിവഴിയില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ എം.എം.സന്തോഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ കൂട്ടിലങ്ങാടിയില്‍ വച്ചാണ് സംഭവം. സന്തോഷ് സ്വകാര്യ ബസിലെ ഡ്രൈവറായിരിക്കെ, 2012ല്‍ നെടിയിരുപ്പ് സ്വദേശി മരിച്ച കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട്, പലവട്ടം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. കൂട്ടിലങ്ങാടിയില്‍ വണ്ടി തടഞ്ഞ പൊലീസ്, ബസ് യാത്രക്കാരുമായി തിരിച്ചു മലപ്പുറം ഡിപ്പോയിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. അവിട...
Malappuram

നിപ ; സമ്പര്‍ക്കപ്പട്ടികയില്‍ 648 പേര്‍, ജില്ലയില്‍ 110 പേര്‍

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ...
Local news

ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് ചെമ്മാട് വെച്ച് സ്വീകരണം നല്‍കി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ "സാഹസ്" കേരള യാത്രയ്ക്ക് തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് വെച്ച് മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതാനായ നേതാവുമായ ഉമ്മൻചാണ്ടിയുടെയും, ഈ അടുത്ത ദിവസം അന്തരിച്ച മുൻ കെപിസിസി പ്രസിഡൻ്റ് സി.വി പത്മരാജൻ്റെയും ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആബിദ താണിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനിമോൾ , ലക്ഷ്മി , ആമിനമോൾ, ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ , ജില്ലാ ജനറൽ സെക്രട്ടറി സി.പി സുഹ്റാബി , ബ്ലോക്ക് പ്രസിഡൻറ് സോനാ രതീഷ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ വെന്നിയൂർ , തൃക്കുളം മണ്ഡലം പ...
Accident, Local news

വെളിമുക്കില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ ഹൈവേ വെളിമുക്കിൽ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ആളാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ തലക്കടത്തൂര്‍ പറനേക്കാട് നഗരിയിലെ ചുള്ളിയില്‍ ജയന്‍ (54) ആണ് മരിച്ചത്. ഒഴുര്‍ വെള്ളച്ചാല്‍ സ്വദേശി ചിന്നന്‍ ആണ് പരിക്കേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : ജാനു, മക്കൾ: ജിംഷി, ജിഷ....
Local news

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തിരൂരങ്ങാടി : കേരളാ എൻ.ജി.ഒ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി NGO അസോസിയേഷൻ ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി.പി. നിജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി പി. ബിനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ ഫോറം ജില്ലാ ജോയൻ്റ് കൺവീനർ പി.പ്രജിത, ജ്യോതി, അപർണ , സ്വപ്ന, മധു പാണാട്ട്, രാജീവ് വി, നവീൻ യു , വിജയ കൃഷ്ണൻ എം. , ബിജു മോൻ എം.ഡി, പ്രദീപ് കുമാർ, കെ.എം. സുഗതൻ, വിനേഷ് വാക്കലാരി, സുബിൻ ജോസഫ്, സജിത് കുമാർ, പ്രജോഷ് , രഞ്ജിത്ത് ടി.എൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അഫ്ത്താബ് ഖാൻ സ്വാഗതവും ട്രഷറർ ജഗ്ജീവൻ പി. നന്ദിയും രേഖപ്പെടുത്തി...
Malappuram

മലപ്പുറം സ്വദേശിയായ ടെക്‌സ്റ്റൈയില്‍ ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: മലപ്പുറം സ്വദേശിയായ ടെക്‌സ്റ്റൈയില്‍ ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ആയൂരിലുള്ള ലാവിഷ് എന്ന ടെക്‌സ്റ്റൈല്‍സിന്റെ ഉടമയാണ് അലി. ഇവിടത്തെ മാനേജറാണ് ദിവ്യമോള്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഒരു വര്‍ഷം മുമ്പാണ് ലാവിഷ് എന്ന സ്ഥാപനം അലി തുടങ്ങിയത്. അലിയും ദിവ്യയും തമ്മില്‍ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ വീട്ടില്‍ എത്താത്തപ്പോള്‍ ഷോപ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പര...
Malappuram

മലപ്പുറം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തി പലതവണ പീഡിപ്പിച്ചു ; ബസ് ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ലോഡ്ജിലെത്തി പലതവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. കോഴിക്കോട് മാറാട് അരക്കിണര്‍ സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ(24)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വാഴയൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ് ജീവനക്കാരനായ ശബരീനാഥന്‍ യുവതിയെ സ്നേഹം നടിച്ച് വശീച്ച ശേഷം കഴിഞ്ഞ ഏപ്രില്‍ മൂന്നിന് യുവതിയുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജില്‍ എത്തിയ ഇയാള്‍ നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ സമാനരീതിയില്‍ പീഡിപ്പിച്ചുവെന്...
Kerala

നിപ ; സംസ്ഥാനത്ത് ആകെ 674 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 674 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 111 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് നിപ കേസുകളുമായി ബന്ധപ്പെട്ട എല...
Local news

ബയോ ടക്നോളജി പുതിയ സമീപനം ; പി എസ് എം ഒ കോളേജിൽ ഏകദിന ശില്പ ശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ 'പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ ഡോ: കെ അസീസ് , ജിംസൺ തോമസ് എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി . പരിപാടിയുടെ ഉദ്ഘാടനം പി.എസ് ഒ കോളേജ് പ്രിൻസിപ്പൽ ലെഫറ്റൻ്റ് ഡോ: നിസാമുദ്ദീൻ' നിർവഹിച്ചു . എം ബി.ടി എ പ്രസിരണ്ട് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒ ഷൗക്കത്തലി, ഡോ: മുഹമ്മദ് അനസ് , ഡോ. സമീന, മനോജ് ജോസ്, ജാഫർ പുതുക്കുടി ഷാം കെ. എന്നിവർ പ്രസംഗിച്ചു എം ബി ടി എ . സെക്രട്ടറി റീന എൻ സ്വാഗതവും അജു കുമാർ നന്ദിയും പറഞ്ഞു...
Local news

കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിക്ക് ടാബ് നൽകി ഡിജിറ്റൽ വായനാസൗകര്യമൊരുക്കി യൂണിറ്റി ഫൗണ്ടേഷൻ

തിരൂരങ്ങാടി: കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ, യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ, ഇസ് മാഇൽ കൂളത്ത്, ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
Local news

അലിഫ് അറബിക് ടാലൻ്റ് പരീക്ഷ സംഘടിപ്പിച്ചു

തിരൂരങ്ങാടി: സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് )ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലൻ്റ് പരീക്ഷ തൃക്കുളം ഗവ:ഹൈസ്ക്കൂളിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ വനിതാവിംഗ് കൺവീനർ കെ.കെ. ഹബീബ ടീച്ചർ മെന്നിയൂർ നിർച്ചഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും മുനിസിപ്പൽ കൗൺസിലർ മുസ്തഫ പാലത്ത് നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ഭാഷാസമര അനുസ്മരണ പ്രഭാഷണം പി.പി.അബ്ദുൽ നാസർ മാസ്റ്റർ മൂന്നിയൂർ നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ടി.പി.മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസജില്ല പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ, സബ്ജില്ലാ സെക്രട്ടറി മുജാഹിദ് പനക്കൽ, മുഹമ്മദ് റനീഷ് പാലത്തിങ്ങൽ, ഹഫ്സത്ത് ടീച്ചർ പാറക്കടവ്, ഷിഫാസ് ചേലേമ്പ്ര ,ഉമ്മുകുൽസു ടീച്ചർ, മുസ്തഫ അബൂബക...
Other

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി

എആർ നഗർ : വെള്ളം കോരുന്നതിനിടയിൽ പഞ്ചായത്ത് കിണറ്റിൽ വീണ സ്വർണാഭരണം കേരള എമർജൻസി ടീം (കെ ഇ ടി) പ്രവർത്തകർ കിണറ്റിലിറങ്ങി എടുത്തു നൽകി. കൊളപ്പുറം ഇരുമ്പു ചോല പൊതു കിണറ്റിൽ ആണ് സംഭവം. സമീപത്തെ യുവതി വെള്ളം കോരുന്നതിനിടയിൽ കൈ ചെയിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കെ ഇ ടി പ്രവർത്തകർ കിണറ്റിലിറങ്ങി സ്വർണാഭരണം എടുത്തു നൽകി. KET പ്രവർത്തകരായ അർഷാദ് ആഷിക്ക് കാച്ചടി എന്നവർ കിണറ്റിൽ ഇറങ്ങി. സിവിൽ ഡിഫൻസ് അംഗവും KET രക്ഷാധികാരിയുമായ അഷ്റഫ് കൊളപ്പുറം, KET മെമ്പർമാരായ ഷെഫീഖ് ചോലക്കുണ്ടന്‍, ശറഫു കൊടിമരം, ഇസ്മായിൽ, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി....
Malappuram

2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ

കോട്ടയ്ക്കൽ : നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു. 2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങൾ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരൽത്തുമ്പിലറിയാൻ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്നോളജി മാറി. എന്നാൽ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാൽ സമീപ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായി...
Malappuram

മരം മുറിക്കുന്നതിനിടെ കാല് തെന്നി വീണ് കയർ കുരുങ്ങി; മധ്യ വയസ്കന് മരിച്ചു

മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മധ്യ വയസ്കന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. മയ്യിത്ത് തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും....
Malappuram

സ്വച്ച് സര്‍വേക്ഷണ്‍: കോട്ടക്കല്‍ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം, വളാഞ്ചേരി നഗരസഭയ്ക്ക് സ്റ്റാര്‍ തിളക്കം

മലപ്പുറം : ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വച്ച് സര്‍വേക്ഷന്‍ 2024ല്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായി ജില്ലയിലെ നഗരസഭകള്‍. കേന്ദ്ര പാര്‍പ്പിട കുടിവെള്ള മന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സര്‍വേക്ഷന്‍ 2024ല്‍ ജില്ലയിലെ എല്ലാ നഗരസഭകളും മികച്ച പ്രകടനം കാഴ്ചവച്ചു. കോട്ടക്കല്‍ നഗരസഭയാണ് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയത്. 4500ല്‍പരം നഗരസഭകളില്‍ നടന്ന സര്‍വ്വേയില്‍ ദേശീയതലത്തില്‍ 248-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ 15-ാംസ്ഥാനവും കോട്ടക്കല്‍ നഗരസഭ കരസ്ഥമാക്കി. വളാഞ്ചേരി നഗരസഭയ്ക്ക് 'ഗാര്‍ബേജ് ഫ്രീ സിറ്റി' 'വണ്‍ സ്റ്റാര്‍' പദവിയും ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭകള്‍ക്ക് സ്റ്റാര്‍ പദവി ലഭിക്കുന്നത്. ജില്ലയിലെ 12 നഗരസഭകളില്‍ ഏഴ് എണ്ണം ദേശീയ റാങ്കിങ്ങില്‍ അഞ്ഞൂറിന്റെ ഉള്ളിലായി എത്തിയത് ശ്ര...
Local news

തിരൂരങ്ങാടി വ്യാപാരി വ്യവസായി ഏകോപനസമിതി വാര്‍ഷിക സംഗമം നടന്നു

തിരൂരങ്ങാടി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം മെമ്പര്‍മാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പുഴിക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മെമെന്റയും, ക്യാഷ് പ്രൈസും, ഗിഫ്റ്റുകളും വിതരണം ചെയ്തു. കൂടാതെ കേരള ലളിത അക്കാദമി ഫോട്ടോഗ്രാഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയ ബഷീര്‍ കാടേരിക്ക് മൊമന്റേയും, തിരൂരങ്ങാടിയുടെ സ്വന്തം റഫി & പിന്നണി ഗായകന്‍ കെ.ടി അബ്ദുല്‍ഹഖിന് ഷാളും, ഫലകവും നല്‍കി ആദരിച്ചു. ചടങ്ങില്‍ തിരൂരങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ അറഫാ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി കാരാടന്‍ അബ്ദുല്‍ കലാം കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അന്‍വര്‍ മേലെവീട്ടില്‍ വരവ് ചെല...
Obituary

പൊന്നാനിയിൽ മീൻ പിടിക്കാൻ പോയ വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി : കടലിൽ വല വീശാൻ വന്ന നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാംമ്പുറം സ്വദേശി പനയത്തിൽ ആലിഹാജിയുടെ മകൻ ഹംസ (62) ആണ് മരിച്ചത്. പൊന്നാനി മുല്ല റോഡ് പരിസരത്ത് വലവീശുന്നതിനിടെ കടൽക്കരയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഹംസയും, മറ്റു രണ്ടു സുഹൃത്തുക്കളും പൊന്നാനി കടപ്പുറത്ത് വല വീശാൻ എത്തിയതായിരുന്നു. ഇതിനിടെ ഹംസ കുഴഞ്ഞു വീഴുകയായിരിന്നു. ഉടൻ പ്രദേശ വാസികൾ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ, നസീമ, ലുബ്ന, ദിൽസാന. ജംഷീറ. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് കുട്ടി, ,സെമീർ, ഖദീജ,റംല, ഫൗസിയ. ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
Local news

വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്

വള്ളിക്കുന്ന് പഞ്ചായത്തിന്റെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചു. ജല്‍ ജീവന്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, തീരെ പരിപാലന നിയമം, പഞ്ചായത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക, പരപ്പല്‍ ബീച്ചില്‍ ഭിത്തിയും റോഡും നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്. പരിപാടി എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നിസാര്‍ കുന്നുമ്മല്‍ അധ്യക്ഷനായി. കെ പി മുഹമ്മദ് മാസ്റ്റര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി ആസിഫ് മഷ്ഹൂദ്, വി കെ ബാപ്പു ഹാജി, പി പി അബൂബക്കര്‍, എ പി ഹനീഫ, വി പി അബൂബക്കര്‍, റസാക്ക് കൊടക്കാട്, സത്താര്‍ ആനങ്ങാടി, എ. സെയ്തലവി കോയ, എം പി സു...
Malappuram

രാത്രി വൈദ്യുതി ലൈന്‍ പൊട്ടിവീണു ; വിളിച്ചു പറഞ്ഞിട്ടും ഓഫാക്കിയില്ല ; കെഎസ്ഇബിയുടെ അനാസ്ഥ ഗൃഹനാഥന്റെ ജീവനെടുത്തു

കൊണ്ടോട്ടി : കെ എസ് ഇ ബിയുടെ അനാസ്ഥയില്‍ ഗൃഹനാഥന് ജീവന്‍ നഷ്ടമായി. കൊണ്ടോട്ടി നീറാട് ആണ് സംഭവം. നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ രാത്രി വൈദ്യുതിലൈന്‍ പൊട്ടി വീണത് രാത്രി തന്നെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. പക്ഷേ ഇന്ന് ഒരു മണിവരെ ഓഫ് ആക്കിയിരുന്നില്ല. ഇതാണ് അബദ്ധത്തില്‍ മുഹമ്മദ് ഷാ ലൈനില്‍ തട്ടി മരണപ്പെടാന്‍ കാരണമായത്. വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷായെ തോട്ടത്തില്‍ നിലത്ത് വീണുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Malappuram

മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവും ; കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി മരിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ക്കെതിരെ പരാതി

മലപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി മരിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ക്കെതിരെ പൊലീസില്‍ പരാതി. കുറ്റിപ്പുറത്തെ അമാന ആശുപത്രിയിലെ മാനേജറായിരുന്ന അബ്ദുറഹ്‌മാനെതിരെയാണ് പരാതി. അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എന്‍. അബ്ദുറഹ്‌മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്ര...
Kerala

നിപ സംശയിക്കുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫാമിലി ട്രീയും തയ്യാറാക്കി. കുടുംബത്തിന് മാനസിക പിന്തുണ ഉറപ്പാക്കും. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലായി ആകെ 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. അതില്‍ 51 പേരാണ് പുതിയതായി നിപ സംശയിക്കുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറം ജില്ലയില്‍ 212 പേരും പാലക്കാട് 394 പേരും കോഴിക്കോട് 114 പേരും എറണാകുളം 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലു...
error: Content is protected !!