Tag: Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Malappuram

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജില്ലാ പ്രസിഡ...
Malappuram

മകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; 43 കാരന് 11 വര്‍ഷം തടവും പിഴയും

മലപ്പുറം : മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നല്‍കണം. നഷ്ടപരിഹാരം അനുവദിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന എ എം യാസിര്‍, കെ കെ തുളസി എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി. 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവന...
Malappuram

16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 19 കാരന് തടവും പിഴയും ശിക്ഷ

മലപ്പുറം: നിലമ്പൂരില്‍ 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 19കാരന് അഞ്ച് വര്‍ഷവും രണ്ട് മാസവും തടവും 5,000 രൂപ പിഴയും ശിക്ഷ. പോത്തുകല്ല് സ്വദേശിയായ ഉണ്ണിക്കുട്ടനെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കും. കേസുമായി ബന്ധപ്പെട്ട് പ്രതി ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. 2019 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടില്‍ കയറി വീട്ടുപറമ്പിലേക്ക് പരാതിക്കാരിയെ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വഴിക്കടവ് സ്റ്റേഷന്‍ സബ് ഇന്‍ സ്പെക്ടര്‍ ആയിരുന്ന ബിഎസ് ബിനു ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ...
Malappuram

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ; ജില്ലയില്‍ 32,366 കുട്ടികള്‍ പുറത്ത്

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല. ആകെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞു. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും. ആകെ അപേക്ഷകരില്‍ 7606 പേര്‍ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിര്‍ത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. പുതിയ ബാച്ചുകള്‍ വന്നില്ലെങ്കില്‍ ഈ കുട്ടികളെല്ലാം പണം നല്‍കി പഠിക്കേണ്ടി വരും. മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്. സര്‍ക്കാ...
Malappuram, Other

താവനൂര്‍ മാങ്കുളം കുളത്തില്‍ 13 കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം : തവനൂര്‍ മറവഞ്ചേരി മാങ്കുളം കുളത്തില്‍ 13 കാരന്‍ മുങ്ങി മരിച്ചു. വടക്കത്ത് വളപ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് അന്‍ഷാദ് ( 13 )അണ് മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം എടപ്പാള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍
Malappuram

അഴുകിയ മത്സ്യം കണ്ടെത്തി ; കോട്ടക്കൽ പുത്തൂരിൽ 60 കിലോഗ്രാം മത്സ്യം നശിപ്പിച്ചു

കോട്ടക്കൽ : ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പുത്തൂരിലെ കടയിൽ നിന്നും 60 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ മത്തി കണ്ടെത്തി നശിപ്പിച്ചത്. ട്രോളിങ് നിരോധനത്തെ തുടർന്ന് ജില്ലയിൽ മീനിന്റെ ലഭ്യത വളരെയധികം കുറഞ്ഞിരുന്നു. മാത്രവുമല്ല കൃത്യമായ അളവിൽ ഐസ് ഇടാതെ മത്സ്യം സൂക്ഷിക്കുന്നതും പെട്ടെന്ന് കേടാവുന്നതിന് കാരണമാവും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി പരിശോധന നടന്നു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു....
Malappuram

പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോള്‍ കണ്ടത് ക്ഷേത്രത്തിന് തീപിടിക്കുന്നത് ; ഇത് മലപ്പുറത്തിന്റെ റിയല്‍ സ്റ്റോറി

മലപ്പുറം : മലപ്പുറത്തിന്റെ മതസാഹോദര്യം വിളിച്ചോതുന്ന സംഭവമാണ് തിരൂരില്‍ അരങ്ങേറിയത്. തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് അണച്ചത് മൂന്ന് മുസ്ലിം യുവാക്കളാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെരുന്നാളിന് വസ്ത്രമെടുക്കാന്‍ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചത് മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും കണ്ടത്. ഉടനെ അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അതേസമയം കുറേപ്പേര്‍ ബൈക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും ഈ യുവാക്കളാണ് ഞങ്...
Accident

തിരൂരിലെ കുടുംബം സഞ്ചരിച്ച കാർ ഊട്ടിയിൽ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ഊട്ടി: തിരൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 പേർക്ക് ഗുരുതര പരിക്ക്. തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മുഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാല് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയതാണ് കുടുംബം. എല്ലാവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോയമ്പത്തൂരിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്. ഷാർജയിൽ ജോലി ചെയ്യുന്ന സൈനുദ്ധീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്. ചൊവ്വാഴ്ച രാവിലെ കുടുംബ സമേതം ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു. ഗൂഡല്ലുർ ഊട്ടി റോഡിൽ നടുവട്ടത്ത് നിന്ന് നാല് കിലോമീറ്റർഅകലെ വെച്ച് ഇവര...
Malappuram

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ - ഷിഹാന തസ്‌നി ദമ്പതികളുടെ മകളായ 78 ദിവസം പ്രായമുള്ള നൈഷാന ഇഷാല്‍ ആണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്....
Kerala

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദില്‍ നിന്നാണ് 1.350 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്‌കാനിങ്ങിനിടെ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൗഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വിശ...
Malappuram

സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ല, ബന്ധം സുശക്തമായി തുടരുന്നു ; ജിഫ്രി തങ്ങള്‍

മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൊന്നാനിയില്‍ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണ് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലര...
Malappuram

സോളിഡാരിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് '2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന .ചർച്ച സംഗമത്തിൽ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ കെ കെ. ബാബുരാജ്, സുദേശ് എം രഘു, വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, മീഡിയ വൺ അക്കാഡമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി കെ, എസ്. ഐ. ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ. പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക് വെട്ടം സ്വാഗതവും വാഹിദ് കോഡൂർ നന്ദിയും പറഞ്ഞു...
Other

പ്രളയത്തില്‍ വ്യാപാര സ്ഥാപനം നശിച്ച സംഭവം; പാലത്തിങ്ങലെ സ്ഥാപനത്തിന് 12,27,522 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം : ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങൽ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷൻ മുമ്പാകെ നൽകിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി. പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് പൂർണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാൽ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടർന്നാണ് സ്ഥാപനം കമ്മീഷൻ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.നഷ്ടമായി കണക്കാക്കിയ വസ്തു...
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
Malappuram

മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ആദ്യ നഗരസഭയാവാൻ മഞ്ചേരി

മഞ്ചേരി : 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ ചുവട് പിടിച്ച് മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭയാകാൻ മഞ്ചേരി തയ്യാറെടുക്കുന്നു. കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. നഗരസഭയിൽ തന്നെ 1200 ലധികം ഭിന്നശേഷിക്കാരെ കണ്ടെത്താനും അവർക്ക് യു.ഡി.ഐ.ഡി ലഭ്യമാക്കാനുമുള്ള ത്വരിത പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സർവേ 'തന്മുദ്ര' പ്രവർത്തനവും പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.ഐ.ഡിയെ കുറിച്ചുള്ള സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഭിന്നശേഷിക്കാരുടെ അവകാശ രേഖയായ യു.ഡി.ഐ.ഡി 100% ആളുകൾക്കും ലഭ്യമാക്കുന്നതിനുമുള്ള അവസാന ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി മുനിസിപ്പൽ ടൗൺഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർ...
Malappuram

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

പൊന്നാനി : തൊഴിൽ വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി ഹൈസ്കൂളില്‍ മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ഇൻചാർജ് ടി. ഷബിറലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുരേഷ് ബാബു ബാലവേല വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. മലപ്പുറം അസി. ലേബർ ഓഫീസർ അബിത പുഷ്പോദരൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചൈൽഡ് ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ സി. ഫാരിസ ബോധവത്കരണ ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ. ഷിംന, എം.പി.ടി.എ പ്രസിഡൻ്റ് കെ. പ്രവിത, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, ബച...
Crime

ഡയമണ്ട് വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവം ; 5 പേര്‍ കൂടി പിടിയില്‍

എടപ്പാള്‍: ലോഡ്ജിലേക്ക് ജുവലറി ജീവനക്കാരനെ വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെ കൂടി പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേതൃത്വത്തില്ലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടന്ന കവര്‍ച്ചയിലെ 5 പ്രതികളെയാണ് എടപ്പാളില്‍ നിന്ന് പിടികൂടിയത്. കൊല്ലം പള്ളിതോട്ടം എച് ആന്‍ഡ് സി കോളനിനിവാസികളായ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണെന് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേധൃത്വത്തില്ലുള്ള പോലീസ് സംഘ പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ പോലീസിനെ കണ്ടപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. തൃ...
Accident

വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി ; ദേശീയപാത മൂടാലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങല്‍ സിറാജുന്നീസ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാട്ടിപ്പരുത്തി ചെകിടന്‍ കുഴി റാഫിദ(21) യെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധന്‍ രാവിലെ 9 ന് ആണ് അപകടം. എടപ്പാളില്‍ സ്വകാര്യ ആശുപത്രയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് വിഭാഗം ടെക്‌നിഷ്യന്‍മാരാണ് ഇരുവരും. രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടം....
Obituary

പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പ്ലസ് വൺ അഡ്മിഷൻ കാത്തിരുന്ന വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി പുത്തരിക്കൽ ജയകേരള റോഡ് സ്വദേശിനി പുതിയൻ്റകത്ത് മുഹമ്മദ് ബഷീർ, റാബിയ ദമ്പതികളുടെ മകൾ ഹാദി റുഷ്ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുകൾ നിലയിലെ ബെഡ്‌ റൂമിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ. പ്ലസ് വൺ സീറ്റിനായുള്ള 2 അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിലും, ഒപ്പം ഉള്ള വിദ്യാർത്ഥികൾക്കടക്കം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചതിനെ തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടിക്ക് നേരത്തെ ചെറിയ മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ കൗണ്സിലിംഗ് നൽകിയിരുന്നതായും സി ഐ പറഞ്ഞു. അസ്വാഭാവ...
Malappuram

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം തടവും പിഴയും ശിക്ഷ

തിരൂര്‍ : 230 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്ക് 30 വര്‍ഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പാലക്കാട് ആലത്തൂര്‍ സ്വദേശി പാലതൊടി മനോഹരന്‍ (35), തൃശൂര്‍ ആളൂര്‍ പൊരുന്നാള്‍ക്കുന്ന് സ്വദേശി ആത്തി പാലത്തില്‍ ദിനേശ് (40) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം വീതം അധിക തടവും ശിക്ഷ വിധിച്ചു. 2021 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 11.50 ന് ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് വില്പനക്കായി ലോറിയില്‍ കടത്തി കൊണ്ടുവരുകയായിരുന്ന 230 കിലോഗ്രാം കഞ്ചാവ് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് ബന്തവസ്സില്ലെടുത്തു പ്രതികളെ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തിയതി മുതല്‍ ഈ പ്രതികള്‍ ജാമ്യം ലഭിക്കാതെ വിയ്യൂര്‍ സെന്റര്‍ ജയി...
Malappuram, Other

സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷന്‍ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസല്‍ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകള്‍ക്കാണ് അവസാനവട്ട ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചത്. കേരള...
Malappuram

മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത...
Malappuram

പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം. ഇടത് മുന്നണിയുടെ കൈവശമുള്ള ഏഴ് നിയമസഭാ മണ്ഡളങ്ങളില്‍ ഒന്നില്‍ പോലും അവര്‍ നിലം തൊട്ടില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ യുഡിഎഫ് നേടിയത് 41,969 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം. മന്ത്രി എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയില്‍ 9,203 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ 15416 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് കൂടിയപ്പോള്‍ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞത് ഗൗരവമായി കാണുമെന്ന് സിപിഎം മലപ്പുറം ജ...
Malappuram

സോഷ്യല്‍ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ ; ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാന്‍സ് അസോസിയേഷന്‍. നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധ്രുവ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനും ബി.ജെ.പിയുടെ കിതപ്പിനും ധ്രുവ് വലിയ തരത്തിലുള്ള പങ്ക് വഹിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തില്‍ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോടി...
Malappuram

വാക്ക് തര്‍ക്കത്തിനിടെ തീ കൊളുത്തി ; എടപ്പാളില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ 60 വയസുള്ള ചേലത്ത് പറമ്പില്‍ കല്ല്യാണി, സഹോദരി 52 വയസുള്ള തങ്കമണി എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകിയിട്ട് 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരുരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് മരണപ്പെട്ട കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ച് വന്നിരുന്നത്. ഇവര്‍ക്ക് മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ കല...
Malappuram

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ; ജില്ലയില്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നാല്പ്പത്തിയാറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്ത്. ആദ്യ അലോട്ട്‌മെന്റില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 36,393 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. 82,446 വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ 46,053 വിദ്യാര്‍ത്ഥികളാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടാതെ പുറത്തായത്. ആദ്യ അലോട്ട്‌മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടര്‍ അലോട്ട്മെന്റുകളിലായി പ്രവേശനം നടത്തും. എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേര്‍ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്പോര്‍ട്‌സ് ക്വേ...
Accident

സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു : ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു ചെറിയ താഴ്ചയിലേക്കു മറിയുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണു പ്രാഥമിക വിവരം. പൊലീസ് സ്‌ഥലത്തെത്തി....
Other

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു

വേങ്ങര : എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന്റെ വേങ്ങര മേഖലാതല ഉദ്ഘാടനം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തറയിട്ടാൽ എ. കെ മാൻഷൻ ഓഡിറ്റോറിയത്തിന് സമീപം തൈ നട്ട് നിർവഹിച്ചു. മേഖല പ്രസിഡന്റ് ശമീർ ഫൈസി,വൈസ് പ്രസിഡന്റ് മുസ്തഫ മാട്ടിൽ,ബശീർ നിസാമി മുട്ടംപുറം,ത്വാഹാ ഫൈസി പങ്കെടുത്തു.
Malappuram, Other

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

വയനാട് : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 16.155 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍ സലീം, രജിത്ത് പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവര്‍ ഉണ്ടായിരുന്നു....
Malappuram

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയ...
error: Content is protected !!