Saturday, April 11

Tag: Malappuram

ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ
Malappuram

ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ

തിരൂർ : ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞാണ്, വനം വകുപ്പിന്റെ സ്‌നേക് റെസ്‌ക്യുവർ ഉഷ തിരൂരിനു കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. പോയിനോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞുതന്നെ. അതുമായി തിരിച്ചുപോരുന്ന വഴിക്കാണ് അടുത്ത പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞ് വീണ്ടും വിളി വരുന്നത്. ചെന്നപ്പോൾ കിട്ടിയത് 5 പാമ്പിൻകുഞ്ഞുങ്ങളെ. വൈകിട്ട് വീണ്ടും വിളി വന്നു. അങ്ങനെ നാല് ദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കളഭാഗത്ത് നിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്. താനൂർ താമരക്കുളം മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യ ദിവസം കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ, അടുക്കളയ്ക്ക് സമീപത്തെ കോൺഗ്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് ഉറപ്പായി. ഇതോടെ അവിടെ പൊളിച്ചു നോക്കി. ഇവിടെ നിന്ന് ബാക്കി പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞുപോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുക...
Malappuram

പഞ്ചഗുസ്തിയിൽ സ്വർണത്തിളക്കവുമായി ജന്ന ഫാത്തിമ ; ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് ഇടം നേടി

മേലാറ്റൂർ : ബെംഗളൂരുവിൽ നടന്ന ബിസിഐ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഗോൾഡ് മെഡലും സിൽവർ മെഡലും കരസ്ഥമാക്കി ജന്ന ഫാത്തിമ. ജൂനിയർ ഗേൾസ് 70 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിൽ ഗോൾഡ് മെഡലും റൈറ്റ് ഹാൻഡിൽ സിൽവർ മെഡലുമാണ് കരസ്ഥമാക്കിയത്. ഇതോടെ അടുത്ത് നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് ജന്ന ഫാത്തിമ ഇടം നേടി. മണ്ണാർമല കാരക്കുന്ന് സ്വദേശിനി മഠത്തിൽ ജാസ്മിന്റെ ഇളയ മകളായ ജന്ന ഫാത്തിമ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പട്ടിക്കാട് അൾട്ടിമേറ്റ് ഫിറ്റ്നസിലാണ് പരിശീലനം നടത്തുന്നത്....
Malappuram

ഷൊർണൂർ- നിലമ്പൂർ പാതയിൽ മരം വീണു; ട്രെയിൻ സർവീസ് അവതാളത്തിലായി

പെരിന്തൽമണ്ണ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ മരം പൊട്ടിവീണതിനെ തുടർന്ന് ഇന്നലെ ട്രെയിൻ ഗതാഗതം താറുമാറായി. ഞായറാഴ്ച രാത്രി 10.40 ഓടെയാണ് വാടാനാംകുർശിയിൽ റെയിൽവേ പാളത്തിലും വൈദ്യുതി ലൈനുമായി പ്ലാറ്റ്‌ഫോമിനടുത്തുള്ള മരം പൊട്ടിവീണത്. ഇതേ തുടർന്ന് വൈദ്യുതി ലൈൻ തകരാറിലായി. പുലർച്ചെ മൂന്നോടെയാണ് മരം വെട്ടിനീക്കാനായത്. വൈദ്യുതി എർത്ത് ലൈൻ തകരാറിലായതോടെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. ഇതോടെ ട്രെയിനുകളുടെ ഇലക്ട്രിക് എൻജിൻ പ്രവർത്തിക്കാനായില്ല. നിലമ്പൂരിൽ നിന്ന് ഡീസൽ എൻജിൻ എത്തിച്ച് ട്രെയിനുകൾ ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ ഡീസൽ എൻജിൻ ഘടിപ്പിച്ചും അവിടെ നിന്ന് നിലമ്പൂരിലേക്ക് ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചുമാണ് സർവീസ് നടത്തിയത്. 3.50ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ട രാജ്യ റാണി എക്സ്പ്രസ്സിൽ ഡീസൽ എൻജിൻ അറ്റാച്ച് ചെയ്തതിന് ശേഷമാണ് 4.50ന് പുറപ്പെട്ടത്. 10.05ന് ഷൊർണൂരിൽ നിന്നെടുക്ക...
Local news

തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം

നവോത്ഥാനം പ്രവാചകനാണ് മാതൃക: ടി.പി.അബ്ദുള്ള മദനി ചെമ്മാട് : തിരൂരങ്ങാടി മണ്ഡലം മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം. കേരള മുസ്ലിം നവോത്ഥാന രംഗത്ത് ഒരു നൂറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്കരണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീങ്ങൾ കൈക്കൊണ്ട അഭിമാനകരമായ അസ്തിത്വം ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. പ്രസ്ഥാന സ്ഥാപകരായ കെ എം മൗലവിയും എംകെ ഹാജിയും തിരൂരങ്ങാടിയിൽ നിർവഹിച്ച വിപ്ലവം അതിനെ നേർ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യാതിഥിയായിരുന്നു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി എം കെ ബാവ, കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, ഐ.എസ...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ഷൗക്കത്തിന് വിജയ സാധ്യത കുറവ് : അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിന് വിജയ സാധ്യത കുറവാണെന്നും, ഷൗക്കത്തിനെ പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ഇതായിരുന്നെന്ന് കരുതുന്നില്ല. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനം തീര്‍ത്തും കോണ്‍ഗ്രസിന്റേതാണ്. നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഗവണ്‍മെന്റിനെതിരെ പ്രതിഫലിപ്പിക്കാനും,വോട്ട് പിടിക്കാനും പറ്റുന്ന ഒരു സ്ഥാനാര്‍ഥി കൂടിയാവണം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതെന്നും അത്തരം ശേഷി ആര്യാടന്‍ ഷൗക്കത്തിന് എത്രത്തോളം ഉണ്ട് എന്നതില്‍ സംശയമുണ്ടെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ടിഎംസി മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാവു...
Malappuram

മഴ കനത്തു: തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്ക്

വളാഞ്ചേരി : തോരാമഴയിൽ പുഴകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി. തൂതപ്പുഴയിലും ഭാരതപ്പുഴയിലും കനത്ത ഒഴുക്കാണ്. തിരുവേഗപ്പുറ, കൊടുമുടി, കൈതക്കടവ്, ഇടിയറക്കടവ്, ചെമ്പ്ര, പരുതൂർ ഭാഗങ്ങളിലെല്ലാം കരയോട് ചേർന്ന് വെള്ളം നിറഞ്ഞിട്ടുണ്ട്. ചിലഭാഗങ്ങളിൽ മണ്ണിടിച്ചിലുമുണ്ട്. തൂതപ്പുഴ ഭാരതപ്പുഴയിൽ ചേരുന്ന കരിയന്നൂരിൽ കര പലഭാഗങ്ങളിലായി ഇടിഞ്ഞു. ഇനിയും മഴ തുടർന്നാൽ കൃഷിയിടങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാവും. ഭാരതപ്പുഴയിലും ജലവിതാനം ഉയർന്നു. മങ്കേരി പറമ്പത്ത് കടവിനോട് ചേർന്ന് ഒഴുക്കുകൂടി. തൃത്താല വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തിയത് ഭാരതപ്പുഴയിൽ ഒഴുക്കുകൂടാൻ കാരണമായി. 18 ഷട്ടറുകളാണ് കഴിഞ്ഞ ദിവസം ഉയർത്തിയത്. വെള്ളം ഉയർന്നതോടെ പുഴയോരവാസികളും ജാഗ്രതയിലാണ്. ജലസംഭരിണിയിൽ ജലവിതാനം ഉയർന്നാൽ തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടിവരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി. ഗ്രാമപ്രദേശങ്ങളിൽ അടക്കം വയലുകളും ചെ...
Local news

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം ആരംഭിച്ചു; സലീം പ്രസിഡന്റ്, റസാഖ് ഹാജി വൈസ് പ്രസിഡന്റ്

നന്നമ്പ്രയിൽ പുതിയ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. നന്നമ്പ്ര പഞ്ചായത്ത് സ്‌കിൽ ഡവലപ്‌മെന്റ് മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സംഘം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.സംസ്ഥാന വ്യവസായ സഹകരണ വകുപ്പിന് കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ളമൾട്ടി പർപ്പസ് സ്കിൽ ഡെവലപ്മെൻ്റ് ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റി, ഗ്രാമീണ തലത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വിദഗ്ദ- അവിദഗ്ധ തൊഴിലുകൾ, നൈപുണി വികസനം എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധിയാക്കിയാണ് ആരംഭിച്ചിട്ടുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുക, ചെറുകിട ഉല്പാദന യൂണിറ്റുകൾ, സ്‌കിൽ പാർക്കുകൾ, പ്രദേശിക സർക്കാറുകളുടെ പദ്ധതി നിർവഹണ ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ആണ് സൊസൈറ്റി ആരംഭിച്ചത് എങ്കിലും ഇത് പാർട്ട...
Malappuram

അന്‍വറിന് വഴങ്ങിയില്ല ; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി നല്‍കിയ പേര് എഐസിസി അംഗീകരിച്ചു. കെ സി വേണുഗോപാലാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാകണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. നേരത്തെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെ സ്ഥാനാര്‍ഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു....
Malappuram

തിരൂർ ഹെഡ് പോസ്റ്റ് ഓഫീസും പോസ്റ്റൽ ഡിവിഷൻ ഓഫീസും ദുരവസ്ഥയിൽ

തിരൂർ : സ്വന്തമായി സ്ഥലമുണ്ടായിട്ടും ഹെഡ് പോസ്റ്റ് ഓഫീസും പോസ്റ്റൽ ഡിവിഷൻ ഓഫീസും ഇപ്പോഴും പ്രവർത്തിക്കുന്നത് തിരൂരിലെ വാടകക്കെട്ടിടങ്ങളിലാണ്. തിരൂർ വാട്ടർ അതോറിറ്റി ഓഫീസിനു പിന്നിൽ 1986ൽ 90 സെന്റ് സ്ഥലം ഇതിനായി വാങ്ങിയിട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇവിടെ കെട്ടിടം പണിയാനുള്ള പണം ഇതുവരെ അനുവദിച്ചില്ല. ഇതോടെയാണു പോസ്റ്റ് ഓഫീസിനും പോസ്റ്റൽ ഡിവിഷൻ ഓഫീസിനും വലിയ വാടക നൽകി സ്വകാര്യ സ്വകാര്യ കെട്ടിടങ്ങളിൽ 40 വർഷമായി പ്രവർത്തിക്കേണ്ടി വന്നത്. രണ്ടു വർഷം മുൻപ് ഇതിനായി പണം അനുവദിച്ചെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. നിലവിൽ ഹെഡ് പോസ്റ്റ് ഓഫീസ് ടൗൺ ഹാളിനു മുന്നിലെ കെട്ടിടത്തിൽ മാസം 44,500 രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. ജില്ലാ ആശുപത്രി റോഡിലെ കെട്ടിടത്തിൽ മാസം 12,000 രൂപ വാടക നൽകിയാണ് ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. സബ് ഡിവിഷൻ ഓഫീസും ഇവിടെയുണ്ട്. വാങ്ങിയിട്ട ...
Accident

പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. തിരൂരങ്ങാടി ടുഡേ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 രാവിലെ 6.45 നാണ് സംഭവം. ബാലാതിരുത്തി അമ്പാളി പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം ഷോക്കേറ്റു വീണു കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടനെ കോട്ടക്കടവ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്. ശ്രീരാഗിന്റെ മാതാവ്: സുബിത...
Malappuram

ചാമക്കയം പാർക്കിൽ നഗരസഭ നിർമിച്ച ഓപ്പൺ ജിം തുറന്നു

മലപ്പുറം : പാണക്കാട് ചാമക്കയം പാർക്കിൽ നഗരസഭ നിർമ്മിച്ച ഓപ്പൺ ജിം പൊതുജനങ്ങൾക്ക് തുറന്നു നൽകി. പ്രഭാത സവാരിക്കും സായാഹ്നത്തിനും ഒട്ടേറെപേർ എത്തുന്ന ചാമക്കയം പുഴയോര പാർക്കിലെ ജിം ആണു തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, വാർഡംഗങ്ങളായ മഹ്‌മൂദ് കോതേങ്ങൽ, ഇ.പി സൽ‍മ, ഡിവൈഎസ്പി എം.മുഹമ്മദ് ഹനീഫ , പി.കെ.അസ്ലു എന്നിവർ പ്രസംഗിച്ചു....
Malappuram

റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രത; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം : അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25,26) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്...
Malappuram

ആറുവരിപ്പാത നിര്‍മാണത്തിന്റെ മറവില്‍ നടന്നത് കൊള്ള ; വയല്‍ ഭൂമികള്‍ നികത്തിയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

പൊന്നാനി : കനത്ത കൊള്ളയ്ക്ക് ഇരയായി പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍, കാലടി വില്ലേജിലെ വയല്‍ പ്രദേശങ്ങള്‍. കൊള്ള നടന്നത് ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ മറവില്‍. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിഎല്ലിന്റെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് ഏക്കര്‍ കണക്കിന് വയല്‍ ഭൂമി നികത്തിയെടുക്കുന്നുവെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് എല്ലാം കഴിഞ്ഞ ശേഷം. ഒടുവില്‍ നികത്തുന്നതിനിടയില്‍ കരാര്‍ കമ്പനിയുടെ ലോറിയും റവന്യു പിടിച്ചെടുത്തു. ജില്ലയില്‍ ആറുവരിപ്പാതയുടെ തകര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് നിര്‍മ്മാണത്തിന്റെ മറവില്‍ ഇത്തരമൊരു കൊള്ള നടക്കുന്നത്....
Malappuram

മഞ്ചേരി നഗരത്തിലെ റോഡിൽ സുരക്ഷാ നടപടി കടലാസിൽ

മഞ്ചേരി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നഗര കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഉൾപ്പെടെ റോഡ് സുരക്ഷാ നടപടികൾ ഇല്ല. മാസങ്ങൾക്കുമുൻപ് ട്രാഫിക് പരിഷ്കാരത്തിനു പുറമെ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആർടിഎ നിർദ്ദേശങ്ങൾ കടലാസിലൊതുങ്ങി. സെൻട്രൽ ജംക്‌ഷൻ, ജസീല ജംക്‌ഷൻ, പാണ്ടിക്കാട് റോഡ്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങി പലയിടത്തായി സീബ്രാലൈൻ മാഞ്ഞുകിടക്കുകയാണ്. സെൻട്രൽ ജംക്ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പോലീസിന്റെയും കനിവിൽ ആണ് നിലവിൽ യാത്രക്കാർ റോഡ് കുറുകെ കടക്കുന്നത്. പാണ്ടിക്കാട് റോഡിൽ പഴയ ബസ് സ്റ്റാൻഡിനു സമീപം സീബ്രാലൈൻ അപ്രത്യക്ഷമായതും വാഹനങ്ങളുടെ യു ടേണും ദുരിതമാകുന്നു. കാൽനടയാത്രക്കാർ വാഹനങ്ങൾ സ്വയം നിയന്ത്രിച്ചാണ് റോഡ് കുറുകെ കടക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ ജംക്‌ഷൻ കടക്കാൻ വിദ്യാർത്ഥികൾക്കു പോലീസ് സഹായം വേണ്ടിവരും. റോഡ് സുരക്ഷയുടെ ഭാഗമായി ഒട്ടേറെ നിർദേശങ്ങൾ റോഡ് ട്രാൻസ്‌പോർട് അതോറി...
Malappuram

മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു

മണ്ണാർമല : മണ്ണാർമല മാട് -മാനത്തുമംഗലം റോഡിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു. നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ശക്തമായ നിരീക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് എത്തിയ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് അംഗം ഹൈദർ തൊരപ്പ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എൻ സജീവൻ, ഉദ്യോഗസ്ഥരായ സനൽകുമാർ, വിഷ്ണു, നൗഷാദ്, മണ്ണാർമല പൗരസമിതി അംഗങ്ങളായ കെ.ബഷീർ, പി.ലത്തീഫ്, വി.അൽത്താഫ്, മുജീബ്, മക്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പുലി റോഡിലേക്ക് ചാടുന്നത് നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഏതാനും ദിവസങ്...
Malappuram

നരഭോജിക്കടുവയെ വീണ്ടും കണ്ടു ; പിടികൂടാത്തതിൽ വനപാലകർക്കെതിരെ വൻ പ്രതിഷേധം

കരുവാരക്കുണ്ട് : ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവയെ വീണ്ടും പ്രദേശവാസികൾ കണ്ടു. ഇന്നലെ ഉച്ചയോടെ മദാരിയിൽ അളയിൽ താമസിക്കുന്ന ആദിവാസി വേലായുധനാണ് കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട സ്ഥലത്തിനു സമീപത്ത് വീണ്ടും കടുവയെ കണ്ടത്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ വനപാലകരെ 2 മണിക്കൂർ തടഞ്ഞു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വനപാലകർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ആളുകൾ കടുവയെ കണ്ടെന്നു പറയുമ്പോൾ മാത്രം തിരച്ചിൽ നടത്തുക മാത്രമാണ് വനപാലകർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വനപാലകർക്കെതിരെ വൻ പ്രതിഷേധം ഉയർത്തിയതോടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമം നടത്തി. രാത്രി പ്രദേശത്ത് കാവൽ ഏർപ്പെടുത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ പിൻവാങ്ങിയത്....
Malappuram

മലപ്പുറത്തിന് എ പ്ലസ്; ഫുൾ എ പ്ലസിൽ സംസ്ഥാനത്ത് ഒന്നാമത്

മലപ്പുറം : ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി മലപ്പുറം ജില്ല. 78.27 ശതമാനമാണ് ജില്ലയുടെ പരീക്ഷാ വിജയം. 4735 പേർ ഫുൾ എ പ്ലസും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‍ വിജയ ശതമാനത്തിലും (79.63) ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും (5659) കുറവുണ്ട്. വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 1.36% കുറഞ്ഞു. ഫുൾ എ പ്ലസുകളിൽ 924 എണ്ണത്തിന്റെ കുറവുണ്ടായി. എങ്കിലും വിജയശതമാനത്തിൽ സംസ്ഥാന ശരാശരിയേക്കാൾ (77.81%) മുന്നിലാണ് ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് സ്വന്തമാക്കിയതും മലപ്പുറം തന്നെ. ഇത്തവണ ജില്ലയിൽ നിന്ന് 3 വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും (1200) സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 11 പേർ മുഴുവൻ മാർക്ക് നേടിയിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 64,426 പേരിൽ 50,426 പേരും ഉപരിപഠന യോഗ്യത നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ 64.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 69.40% ആയിരുന്നു. 4.59 ശതമാനത്തിന...
Malappuram

അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് നാലുവരിപ്പാതകൾക്കിടയിലെ ഡിവൈഡറുകൾ കാണാമറയത്തായതോടെ അപകടം പതിവായി. റോഡ് ഉയർത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. ഇതുമൂലം വാഹനക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഡിവൈഡറിന്റെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് വലിയതോതിൽ അപകടമുണ്ടാക്കുന്നുണ്ട്. ഡിവൈഡറില്ലാത്തതു കാരണം മധ്യഭാഗത്തുകൂടി എത്തുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. ഇന്നലെ വൈകിട്ടത് 4ന് വളാഞ്ചേരി ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാർ പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അങ്ങാടിപ്പുറം മുതൽ ജൂബിലി ജംക്‌ഷൻ വരെ റോഡിന് നടുവിൽ ഡിവൈഡറു...
Kerala

‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ

കൊടുവള്ളി : അധികം അമ്പരപ്പില്ലാതെയാണ് അന്നൂസ് റോഷൻ മോചനത്തിന് ശേഷം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ച് വരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട് ചോതിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പോലീസിന്റെ നിർദ്ദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു....
Kerala

കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ

മാവൂർ : യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്ന് മണ്ണിടിച്ചിൽ. കൂളിമാട്-കളൻതോട് റോഡിൽ നായർക്കുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണുവീഴ്ച്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്ത് തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. റോഡരികിൽ ഓടയും നടപ്പാതയും നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്നിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനു സ്ഥലം നൽകാൻ തയ്യാറാണെന്ന് കാണിച്ച് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു. നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം ഒട്ടേറെ പേർ ഇതുവഴി കാൽനടയാത്ര ചെയ്യുന്നത് ...
Local news

വള്ളിക്കുന്ന് പഞ്ചായത്ത് സൈനിക കൂട്ടായ്മ രൂപികരിച്ചു

വള്ളിക്കുന്ന് : ഗ്രാമ പഞ്ചായത്തില്‍ സൈനിക കൂട്ടായ്മ രൂപികരിച്ചു. കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം മണ്ഡലം എംഎല്‍എ അബദുള്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചര്‍ മുഖ്യ അഥിതിയായി. സൈനിക കൂട്ടായ്മ വള്ളിക്കുന്നിന്റെ പ്രസിഡന്റ് വേലയുധന്‍ പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.സുധീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിബിഎച്ച്എച്ച്എസ് ഹൈസ്‌കൂളില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ പ്രെഫഷണല്‍ കോഴ്‌സുകളിലും എസ്എസ്എല്‍എസി, സിബിഎസ്ഇ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായിരുന്ന ഡോ. മിഥുന്‍, ഡോ അനിഷ, ശ്രീപ്രിയ, നന്ദന വി, ലിയ സാദിഖ് ടി, ദിയാ സാദിക് ടി, ജാന്‍വി സന്ദീപ് കെ ടി, നിവൃ എ.ഒ. എന്നിവരെ ചടങ്ങില്‍ എംഎല്‍എ മെമന്റോ നല്‍കി ആദരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി വാര്‍ഡ് മെമ്പര്‍ തങ്ക പ്രഭ ടീച്ചര്‍ ,മുരളിധരന്‍ എന്നിവര്‍ ആശംസ പ്രസംഗം നട...
Malappuram

ആറുവരിപ്പാത: മഴ പെയ്താൽ വടക്കേക്കുളമ്പിൽ ചെളിവെള്ളം

വളാഞ്ചേരി : ചാറ്റൽമഴ പെയ്താലും പുതിയ ആറുവരിപ്പാതയിൽ നിന്നുള്ള ചെളിവെള്ളം ഒഴുകിയെത്തുന്നത് വടക്കേകുളമ്പ് മേഖലയിലേക്കാണ്. റോഡ് നിർമ്മാണം നടക്കുമ്പോഴും പണി തീർന്നാലും ആശങ്ക വിട്ടൊഴിയുന്നുമില്ല. നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന വടക്കേക്കുളമ്പിൽ കൂടുതലും ഇടത്തരം കുടുംബങ്ങളാണ് താമസിക്കുന്നത്. കർഷക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ വാർഡിൽ ഉൾപ്പെട്ട വട്ടപ്പാറ ഭാഗത്തും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലും ചെളിയും ഒഴുകിയെത്തിയത് ഇവരുടെ വീടുകളിലേക്കാണ്. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത സ്ഥിതി. വട്ടപ്പാറ മേൽഭാഗത് കൂറ്റൻ കുന്നാണ് നെടുകെ പിളർന്ന് ആറുവരിപ്പാതയ്ക്കായി വെട്ടിനീക്കിയത്. ഇവിടെ നിന്നുള്ള ഉറവ താഴേക്ക് ഒഴുകുന്നുണ്ട്. വേനൽ മഴയിൽ തന്നെ കനത്ത നാശനഷ്ടം സംഭവിച്ച സഥിതിക്ക് മഴക്കാലമെത്തുമ്പോൾ അവസ്ഥ എന്താകുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കാനകൾ നിർമ്മി...
Malappuram

ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

മലപ്പുറം : ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെഎന്‍ ഹരിലാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ആസൂത്രണ സമിതി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ആമുഖമവതരിപ്പിച്ചു. എല്ലാ ജില്ലകളിലും ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വാര്‍ഷിക പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ട്രഷറി നിയന്ത്രണമടക്കമുള്ളവ പദ്ധതി നടത്തിപ്പുകളെ ബാധിക്കുന്നുണ്ട്. ഇവയില്‍ പ്രായോഗിക നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിര്‍വഹണ ...
Malappuram

മലപ്പുറത്ത് എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു

മലപ്പുറം : എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു. എടപ്പാള്‍ ശുകപുരം അംബേദ്കര്‍ റോഡില്‍ താമസിക്കുന്ന പൂഴിയില്‍ രാജേഷിന്റെ മകന്‍ വിജയ് (17) ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം.
Malappuram

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന....
Malappuram

അമൃത് ഭാരത് പദ്ധതി : തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തീകരണത്തിലേക്ക് ; തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണം

തിരൂർ : അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന നവീകരണം അന്തിമ ഘട്ടത്തിലേക്ക്. അടുത്ത മാസം പണി പൂർത്തിയാകും. 85 ശതമാനത്തോളം പണി പൂർത്തിയാക്കിയ തിരൂരിൽ ഇനി ഒരു എസ്കലേറ്ററിന്റെ നിർമ്മാണവും പ്ലാറ്റ്ഫോം വീതി കൂട്ടിയ സ്ഥലത്തു ടൈൽ വിരിക്കേണ്ട പണിയും പെയ്ന്റിങ്ങുമാണ് ബാക്കിയുള്ളത്. തിരൂരിലെ പ്രവർത്തികൾ പൂർത്തിയായാൽ ജില്ലയിലെ അമൃത് സ്റ്റേഷനുകൾ നാടിനു സമർപ്പിക്കും. പ്ലാറ്റ്‌ഫോമുകളുടെ ഏതാണ്ടു മധ്യഭാഗത്തുനിന്നു നടപ്പാലം വന്നതുകൊണ്ട് ഇനി ട്രെയ്‌നുകൾ കയറാൻ പാലം കുറുകെ കടക്കേണ്ട ആവശ്യമില്ല. കോണി കയറി ഇവിടെ എത്താൻ പ്രയാസമുള്ളവർക്കു വേണ്ടി ഓരോ പ്ലാറ്റ്‌ഫോമിലും ഓരോന്ന് എന്ന നിലയിൽ മൂന്നു ലിഫ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു. ഒന്ന്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എസ്കലേറ്ററുകളുമുണ്ട്. മലബാറിലെ ഏറ്റവും വലിയ റെയിൽവേ പാർക്കിങ് ഗ്രൗണ്ടും ഇവിടെ തയ്യാറായിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ...
Kerala

കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി ; വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്. ഹജ്ജ് ക്യാമ്പിന്റെ സമാപന സംഗമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും തീർത്ഥാടകർക്ക് എല്ലാ നിലയിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ഇതുവരെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സഊദി അറേബ്യയിൽ എത്തിയാൽ ലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ് വേളയിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ സാഹചര്യങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കാൻ എല്ലാവരും പരസ്പരം സഹകരിക്കണ...
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....
Local news, Malappuram

പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ

കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല. കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേ...
Local news, Malappuram

ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്

കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്....
error: Content is protected !!