Tag: Malappuram

മലപ്പുറത്ത് വീണ്ടും നിപ !! മൂന്ന് ദിവസം മുമ്പ് മരിച്ച യുവാവിൻ്റെ പ്രാഥമിക ഫലം പോസിറ്റീവ് ; സമ്പർക്കപ്പട്ടികയിൽ 26 പേർ
Malappuram

മലപ്പുറത്ത് വീണ്ടും നിപ !! മൂന്ന് ദിവസം മുമ്പ് മരിച്ച യുവാവിൻ്റെ പ്രാഥമിക ഫലം പോസിറ്റീവ് ; സമ്പർക്കപ്പട്ടികയിൽ 26 പേർ

മലപ്പുറം : മൂന്ന് ദിവസം മുമ്പ് മരിച്ച വണ്ടൂർ സ്വദേശിക്ക് നിപയെന്ന് സംശയം. പ്രഥാമിക പരിശോധനയിൽ കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയിരുന്നു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. നിപ ആശങ്ക ഉയരുന്ന പശ്ചാത്തലത്തിൽ യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടി തയാറാക്കി ആരോഗ്യ വകുപ്പ്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്.കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. വിദ്യാർത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ...
Malappuram

മഞ്ചേരിയില്‍ വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് തടവും പിഴയും

മഞ്ചേരി : വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എ. എം. അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കോട...
Malappuram

തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാനുള്ള തിയതി അറിയാം

മലപ്പുറം : തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടർപട്ടിക പുതുക്കുന്നു. മലപ്പുറം ജില്ലയില്‍ ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ (വാര്‍ഡ് 31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (വാര്‍ഡ് 49), തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി (വാര്‍ഡ് 22), ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് (വാര്‍ഡ് 18) ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണവാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക സെപ്റ്റംബർ 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബര്‍ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒ...
Malappuram

താനൂര്‍ കസ്റ്റഡി കൊലപാതകം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു

മലപ്പുറം : മുന്‍ എസ്പി സുജിത്ത് ദാസിനെ താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂര്‍ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ ക...
Malappuram

പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. എടക്കര സിഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രി പത്തരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത. ...
Malappuram

ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ചു; ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. തൊഴുവാനൂര്‍ സ്വദേശി കളത്തില്‍ വീട്ടില്‍ എം മിനി സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്‍ വിധി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് സംഖ്യ നല്‍കേണ്ടത്. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ നടത്തിയിരുന്നു. ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് പണം അടക്കാന്‍ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും കമ്പനി പണം നിഷേധിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് ...
Local news

വയനാടിന് കൈത്താങ്ങായി സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍

മലപ്പുറം : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ 7,32,000 രൂപ കൈമാറി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട് ഗൈഡ് അധ്യാപകരില്‍ നിന്നും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച തുകയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. ജില്ലാ കമ്മീഷണര്‍മാരായ രാജമോഹനന്‍. പി, രമാഭായ്.ടി, ബഷീര്‍ അഹമ്മദ്. കെ, അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മീഷണര്‍ ജിജി ചന്ദ്രന്‍, ജില്ലാ ട്രഷറര്‍ സുനില്‍ കുമാര്‍. കെ. കെ, ജില്ലാ സെക്രട്ടറി അന്‍വര്‍. കെ, സതീദേവി. സി, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബിജി മാത്യു, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണര്‍ ഗൈഡ്‌സ് ഷീജ. കെ കെ, ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാരായ ബഷീര്‍. കെ, നവാസ്. വി.വി.എന്‍ എന്നിവര്‍ പങ്കെടുത്തു. ...
Kerala

ഹജ്ജ് 2025 : ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 3406 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1641 ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 10214 ജനറൽ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സെപ്തംബർ 23 നുള്ളിൽ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്‌പോർട്ട് ഉള്ളവ...
Malappuram

വ്യാപക പരാതി ; മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി, മലപ്പുറം എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി

മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച്‌ പണി. മലപ്പുറം എസ്പി എസ് ശശിധരനെയും ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റി. വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതിനിടെ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് നടപടിക്ക് കാരണം. സംസ്ഥാന പൊലീസിനെ ഉലച്ച വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പൊലീസില്‍ നിന്നാണ്. പൊലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളന വേദിയില്‍ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമാ...
Malappuram

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയില്‍ കാണ്ടെത്തിയത്. ആനക്കയം പഞ്ചായത്ത് മുന്‍ അംഗമാണ്. ഇന്ന് രാവിലെ പ്രഭാത സവാരിക്കാരാണ് കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ...
Malappuram

പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

മലപ്പുറം : മങ്കട പള്ളിപ്പുറത്ത് നിന്നും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു യുവാവ് വീട് വിട്ടിറങ്ങിയത്. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ...
Malappuram

പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം ; ഫോണ്‍ ഒരു തവണ ഓണായി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം. വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ ഓണായിട്ടുണ്ട്. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തുടര്‍ന്ന് മറുവശത്തുള്ളയാള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. ഫോണ്‍ ഓണായ ഊട്ടികുനൂര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം...
Malappuram

മലപ്പുറം ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ ; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

മലപ്പുറം : ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ തുറന്നു. ജില്ലയില്‍ 95 സഹകരണ ചന്തകളും, ത്രിവേണി സ്‌റ്റോറുകളിലായി 12 ചന്തകളും കൂടെ ആകെ 107 ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 2024 ഓണ വിപണിയുടെ ജില്ലാതല ഉത്ഘാടനം മലപ്പുറം എം.എല്‍.എ ഉബൈദുള്ള മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തില്‍ വച്ച് നിര്‍വ്വഹിച്ചു. പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കണ്‍സ്യൂമര്‍ഫെഡിനോടുള്ള സര്‍ക്കാരിന്റെ വിശ്വാസം കൊണ്ടാണ് സര്‍ക്കാര്‍ സഹായത്തോടെ ഓണ വിപണി ഭംഗിയായി നടത്തുന്നതിന് സാധ്യമാകുന്നതെന്നും, ഇത്തരത്തിലുള്ള ജനോപകാര പ്രധമായ സംരംഭഠങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നതിന് കോഡൂര്‍ ബാങ്ക് മാറ്റ് സ്ഥാപനങ്ങളില്‍ നിന്നും മൂന്നില്‍ നില്‍ക്കുന്നതായും എം.എല്‍.എ അറിയിച്ചു. ദുരന്തത്തില്‍ നിന്നും മാറാത്ത വേദന ഈ അവസ്ഥയിലും വയനാട് ജനങ്ങളുടെ ആ...
Malappuram

ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍

കരുളായി : കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായി പോലീസുകാരന്‍. നെടുങ്കയം സ്വദേശിയും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എന്‍.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജ് ഉടന്‍ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്...
Local news

അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ജില്ലാ അക്ഷയ സെന്റര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി ജില്ലാ അക്ഷയ സെന്റര്‍ അറിയിച്ചത് പ്രകാരം ജില്ലയിലെ എല...
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ...
Malappuram

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന, കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്

തിരുവനന്തപുരം : വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ...
Local news

ബലാത്സംഗ ആരോപണം ; പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീ, ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; സിഐ വിനോദ്

തിരുവനന്തപുരം: ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി പൊന്നാനി മുന്‍ സിഐ വിനോദ് വലിയാറ്റൂര്‍. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിതെന്നും വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടി കേസെടുത്തതില്‍ പിന്നീട് വീട്ടമ്മ എതിര്‍പ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയായിരുന്നുവെന്നും എന്നായിരുന്നു വീട്ടമ്മ പറഞ്ഞു. പരാതി നല്‍കി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍, ക്രിമിനല്‍ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാല്‍സംഗം ചെയ്തുവെന്ന ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയത്...
Malappuram

മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു ; ഉത്തരവിറക്കി മുഖ്യമന്ത്രി

തിരുവനന്തപുരംന്മ പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം മുന്‍ എസ്പിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയുമായ സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി. പി.വി.അന്‍വര്‍ എംഎല്‍എയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാ...
Malappuram

എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം : മലപ്പുറം മുന്‍ എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത്ത് ദാസ്, പൊന്നാനി സിഐ വിനോദ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന...
Malappuram

‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയ സുജിത് ദാസിന്റെ മെഡലുകൾ തിരിച്ചു വാങ്ങണം’; പി കെ നവാസ്

പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമർശനവുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിമർശനവുമായി പി കെ നവാസ് രം​ഗത്ത് എത്തിയത്. സുജിത്ത് ദാസ് നെ‍ഞ്ചിൽ കുത്തി നടക്കുന്ന മെഡലുകൾ തിരികെ വാങ്ങണമെന്നാണ് പികെ നവാസ് പറയുന്നത്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പോസ്റ്റിൽ വെളിപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ. 2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻ...
Malappuram

പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ

പെരിന്തൽമണ്ണ: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തിയിൽ സർക്കാരിന് 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട്. 23 കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നഷ്ടമുണ്ടാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവൃത്തിയിൽ കൃത്രിമംകാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാർ സ്ഥാപനത്തിന്റെ കരാർ ലൈസൻസ്, ഉടമയുടെ ലൈസൻസ് എന്നിവ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവുംകുറച്ച് സർക്കാരിന് നഷ്ടവരുത്തിയ കരാറുകാരനെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്‌മാൻ എന്നിവർക്കെതിരേ കർശന...
Malappuram

പച്ചക്കറിക്കടയിൽ നിന്നും പാമ്പ് കടിയേറ്റ് 17 കാരൻ മരിച്ചു

വഴിക്കടവ് : 17 കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. പച്ചക്കറിക്കടയിൽ നിന്നും ആണ് പാമ്പ് കടിയേറ്റത് എന്ന് പറയപ്പെടുന്നു. പാമ്പാണ് കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും നിലവഷളായതിനേ തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിമറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല ...
Local news

മഫ്‌ലഹ് മീലാദ് സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

ചെങ്ങാനി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് ശൈഖുനാ റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്ല്യാരുടെ നേതൃത്വത്തിൽ സംപ്തംബർ 27, 28, 30 തിയതികളിൽ ചെങ്ങാനിയിൽ നടക്കുന്ന മഫ്‌ലഹ് മീലാദ് സമ്മേളനത്തിന് വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു. തിരു നബി (സ) ജീവിതം, ദർശനം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന മഫ്‌ലഹ് മീലാദ് സമ്മേളനം വിവിധ പരിപാടികളോടെ സമുചിതമാകും എക്സോഡിയം എജ്യൂ ഫെസ്റ്റ്, തിരുനബി പഠനം, മധുര പ്രയാണം, വിവിധ സെമിനാറുകൾ, മദ്ഹുറസൂൽ പ്രഭാഷണം, സ്നേഹ റാലി, ഗ്രാൻ്റ് മൗലിദ്, ഹുബ്ബുറസൂൽ സമ്മേളനം നടക്കും ആയിരങ്ങൾ സംഗമിക്കുന്ന പരിപാടികളിൽ ശൈഖുനാ റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്‌ലിയാർ, അമീനുശ്ശരീഅ അലി ബാഫഖി തങ്ങൾ, കല്ലറക്കൽ തങ്ങൾ, ബായാർ തങ്ങൾ, ജമലുല്ലൈലി തങ്ങൾ സ്വലാഹുദ്ദീൻ ബുഖാരി തങ്ങൾ, ജലാലുദ്ദീൻ ജീലാനി തങ്ങൾ, സീതിക്കോയ തങ്ങൾ, മുർതളാ ശിഹാബ് തങ്ങൾ കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഫ്ള്ലുറഹ്‌മാൻ അഹ്സനി, അഹ്മദ് അബ്ദുല...
Malappuram

കൊറിയറില്‍ മയക്കുമരുന്ന് ; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് വ്യാജേന യുവതിയില്‍ നിന്ന് പണംതട്ടിയ കേസില്‍ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍

കൊണ്ടോട്ടി : കൊറിയറില്‍ മയക്കു മരുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി പുതിയടത്തുപറമ്പില്‍ അബ്ദുള്‍ നാസറിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് സ്വദേശിയായ യുവതിയില്‍ നിന്നാണ് പണം തട്ടിയത്. ഇവര്‍ മുംബൈയില്‍ നിന്ന് ഫെഡ്എക്‌സ് എന്ന സ്ഥാപനം മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് ഉണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികള്‍ പറഞ്ഞുവിശ്വസിപ്പിച്ചു. കേസ് ഒതുക്കാനെന്ന പേരില്‍ ഗൂഗിള്‍പേ വഴി 98,000 രൂപയാണ് കൈക്കലാക്കിയത്. തട്ടിയെടുത്ത പണം അബ്ദുള്‍നാസര്‍ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സില്‍ (36) എന്നയാള്‍ക്ക് കൈമാറി. അന്‍സില്‍ തുക പിന്‍വലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് നല്‍കിയ...
Malappuram

പിവി ആന്‍വറിന്റെ ആരോപണത്തില്‍ ആദ്യ നടപടി ; എസ്പി സുജിത് ദാസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം : പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിന് സസ്‌പെന്‍ഷന്‍. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. പി.വി.അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്...
Malappuram

പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു ; യുവതിക്ക് തടവും പിഴയും ശിക്ഷ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെര്‍പ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുന്‍പില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്. 17ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏല...
Sports

മഴയിലും ആവേശം ചോരാത്ത മത്സരം; മുഹമ്മദൻസിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആവേശ തീ പടർത്തിയ പോരാട്ടത്തിൽ സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സെപ്റ്റംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി. മത്സരത്തിന്റെ 21ആം മിനുറ്റിൽ മുഹമ്മദൻ സ്പോർട്ടിങാണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മുഹമ്മദൻസ് റംസാനിയയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്. രണ്ടാം പകുതിയുടെ 30ആം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം. ...
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ...
Local news

കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം ; എൻ.എഫ്.പി. ആർ.

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സേവനം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നിവേദനം നല്‍കി. പൊതുജനങ്ങള്‍ക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവര്‍ത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എല്‍ നു കീഴിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍എഫ്പിആര്‍ ആവശ്യപ്പെട്ടു നിവേദന സംഘത്തില്‍ എന്‍ .എഫ് .പി. ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് , മനാഫ് താനൂര്‍, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങ...
error: Content is protected !!