Thursday, February 19

Tag: Malappuram

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരണപ്പെട്ടു
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരണപ്പെട്ടു

പരപ്പനങ്ങാടി : ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു. അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന്റെ സമീപം കാരാട്ട് ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. ചെട്ടിപ്പടി കോയംകുളം കൊടക്കാട് കുന്നംപള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാഷിം എന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Information

എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേര് പരിശോധിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഏറെ ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. 2,78,50856 ആയിരുന്നു സംസ്ഥാനത്തെ വോട്ടർമാർ. 2,5442352 എന്യൂമറേഷൻ ഫോം തിരികെ ലഭിച്ചു. 91.35 ശതമാനം പൂരിപ്പിച്ച് ലഭിച്ചു. 8.65 ശതമാനം അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ട്. മരിച്ചവരുടെ എണ്ണം 649885 ആണ്. കണ്ടെത്താനുള്ളവർ - 645548. 6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ. 8.16 ലക്ഷം പേർ താമസം മാറി. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം പേരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ട...
Local news

തെന്നല പഞ്ചായത്തിനെ നയിക്കാൻ ശരീഫും സുലൈഖയും

തിരുരങ്ങാടി: തെന്നല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ശരീഫ് വടക്കയിലിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുലൈഖ പെരിങ്ങോടനെയും മുസ്ലിം ലീഗ് നേതൃയോഗം തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ ശരീഫ് നാലാം വാർഡിൽ നിന്നും 104 വോട്ടിനാണ് വിജയിച്ചത്. വനിത ലീഗ് തെന്നല പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയും കഴിഞ്ഞ ബോർഡിൽ സ്ഥിര സമിതി അധ്യക്ഷ കൂടിയായ സുലൈഖ എട്ടാം വാർഡിൽ നിന്നും 252 വോട്ടിനാണ് വിജയിച്ചത്. ശരീഫ് ആദ്യമായാണ് ജനപ്രതിനിധിയാകുന്നത്. 19 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 14 സീറ്റും എൽ ഡി എഫിന് 5 സീറ്റും ആണുള്ളത്. 27 നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുരഞ്ഞെടുപ്പ്....
Obituary

എം.കെ.ഹാജിയുടെ പേരക്കുട്ടി ഇബ്രാഹിം അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം നവോത്ഥാന നായകരിലൊരാളും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മർഹൂം എം കെ ഹാജിയുടെ പൗത്രനും പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായ, മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ (45 വയസ്സ്) മരണപ്പെട്ടു. ജനാസ ദർശിക്കുന്നതിനും നമസ്ക്കരിക്കുന്നതിനുമായി തിരൂരങ്ങാടി യത്തീംഖാനയിലായിലാണ് ഉണ്ടാവുക. നാളെ (ബുധൻ 24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്കാരം നടക്കും. മേലേചിന പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ കൂടിയായ എം കെ ബാവ സാഹിബ് പിതൃ സഹോദരനാണ്. കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങൽ റുഖ്സാന ഫാത്തിമ ഭാര്യയാണ്. റൈഖ സമദ്, ഇസ്സ സമദ്, അസ്മിൻ സമദ് എന്നിവർ മക്കളാണ്....
Obituary

റാസൽഖൈമയിൽ മരിച്ച സൽമാൻ ഫാരിസിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തും

തിരൂരങ്ങാടി : UAE യിൽ മരണപ്പെട്ട സൽമാൻ ഫാരിസിൻ്റെ മയ്യത്ത് ഇന്ന് നാട്ടിലെത്തും യുഎഇയിലെ റാസൽഖൈമയിൽ വെച്ച് മരണപ്പെട്ട കൊടിഞ്ഞി തിരുത്തി തലക്കോട്ടു തൊടിക സുലൈമാന്റെ മകൻ സൽമാൻ ഫാരിസിന്റെ ജനാസ ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് 2.30 ന് വീട്ടിൽ എത്തും. തുടർന്ന് കൊടിഞ്ഞി പള്ളിയിൽ ഖബറടക്കും.റാസൽഖൈമ യിൽ ശക്തമായ മഴയെ തുടർന്ന് ഒരു കെട്ടിടത്തിൽ കയറി നിന്ന സൽമാന്റെ ദേഹത്തേക്ക് കെട്ടിടത്തിന്റെ കല്ല് വീണാണ് മരിച്ചത്. നിക്കാഹ് കഴിഞ്ഞ്6 മാസം മുമ്പാണ് സൽമാൻ വിദേശത്തേക്ക് തിരിച്ചു പോയത്. അടുത്ത ലീവിന് വന്ന് കല്യാണം നടത്താൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം തേടിയെത്തിയത്. ഷവർമ കടയിൽ ജീവനക്കാരൻ ആയിരുന്നു. റാസൽഖൈമ യിൽ ഏതാനും ദിവസങ്ങളായി ശ്ഓഓക്തതമായാ കാറ്റും മഴയും ഉണ്ടായിരുന്നു. ബൈക്കിൽ ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ മഴ ഉണ്ടായപ്പോൾ, കേറി നിൽക്കാൻ സല്മാനോട്‌ കട ഉടമ വിളിച്ചു പറയുകയായിടരുന്നു. കട ഉടമ...
Local news

സത്യപ്രതിജ്ഞക്ക് മുൻപ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് നിയുക്ത കൗൺസിലർ

തിരൂരങ്ങാടി: സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മാതൃകയായിരിക്കുകയാണ് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഇരുപത്തിയൊന്നാം ഡിവിഷനിലെ നിയുക്ത കൗൺസിലർ കെ എം മുഹമ്മദ്.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച സ്ഥാനാർഥി വീടുകളിൽ എത്തിയപ്പോൾ കൊടിമരം കൂച്ചാൽ ലിങ്ക് റോഡിലെ പള്ളിയുടെ സമീപമുള്ള ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്ത് കോൺഗ്രീറ്റ് ചെയ്ത് നൽകും എന്നായിരുന്നു വാഗ്ദാനം. കന്നി മത്സരത്തിൽ തന്നെ വാർഡിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മുഹമ്മദ് സത്യപ്രതിജ്ഞക്ക് മുൻപ് തന്നെ വാഗ്ദാനം നിറവേറ്റുകയായിരുന്നു. ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. കെ കെ മുസ്തഫ , സമദ് പികെ , ഹാരിസ് കെ , അബ്ദുൽ ഹമീദ് എം സി , മുഹമ്മദലി സി പി , അബ്ദുറഹ്മാൻ കൊടപ്പന , ഷബീറലി തയ്യിൽ , ഷറഫുദ്ദീൻ മച്ചിങ്ങൽ , കബീർ തണുപ്പൻ , മുബഷിർ കെ കെ എന്നിവർ പങ്കെടുത്തു....
Other

യുഎഇയിൽ കാറ്റിൽ കല്ല് ദേഹത്ത് വീണ് കൊടിഞ്ഞി സ്വദേശി യായ യുവാവ് മരിച്ചു

തിരൂരങ്ങാടി : മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കയറിയ യുവാവ് കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് വീണ് മരിച്ചു. കൊടിഞ്ഞി തിരുത്തി സ്വദേശി തലക്കോട്ട് തൊടിക സുലൈമാന്റെ മകൻ സൽമാൻ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് ആണ് മരണം. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. മാതാവ് അസ്മാബി.. ഷവർമ കടയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ റാസൽഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
Other

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് – ഡിസം. 26, 27 തീയതികളില്‍

മെമ്പർമാർ 21ന് അധികാരമേൽക്കും പൊതുതെരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ് ഡിസം. 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും. ജില്ലാ പഞ്ചായത്ത്,കോര്‍പ്പറേഷന്‍ എന്നിവയില്‍ ജില്ലാ കളക്ടറാണ് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥ...
Other

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി; കരട് പട്ടിക ഡിസംബര്‍ 23ന്

13 മണ്ഡലങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡ...
Accident

താനൂർ മൂച്ചിക്കലിൽ മധ്യവയസ്കനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: മൂച്ചിക്കലിൽ മധ്യവയസ്കനേ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമുണ്ടം തറയിൽ സ്വദേശി കാഞ്ഞിരങ്ങാട് കുഞ്ഞിൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ മൂച്ചിക്കൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ടിഡിആർഎഫ് വളണ്ടിയർമാർ സ്ഥലത്തെത്തുകയും, മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റി. ടിഡിആർഎഫ് വളണ്ടിയർ ക്യാപ്റ്റൻ അർഷാദിനെ നേതൃത്വത്തിലുള്ള താനൂർ, തിരൂർ യൂണിറ്റിലെ അംഗങ്ങളും, താനൂർ എസ്ഐ സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, തിരൂർ ആർ പി എഫ് എസ് ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും, നാട്ടുകാരും ചേർന്ന് മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

പെരുമ്പടപ്പ് : പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവന്റെയും ഷേര്‍ളിയുടെയും മകൾ സോന (17) ആണ് മരിച്ചത്. എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. 15 ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Accident

ആഹ്ലാദ പ്രകടന ത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി: സ്കൂട്ടറിൽ സൂക്ഷിച്ച പടക്ക ശേഖരത്തിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ചെറുകാവിൽ യുഡിഎഫ് ആഹ്ല‌ാദ പ്രകടനത്തിനിടെയാണ് അപകടം. കൊണ്ടോട്ടി ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകിട്ട് ആറരയോടെയാണു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു....
Accident

തേങ്ങ വീണ് സ്ഥാനാർഥിക്ക് പരിക്ക്

തിരൂരങ്ങാടി : സ്കൂട്ടറിൽ പോകുന്നതിനിടെ തേങ്ങാ ദേഹത്ത് വീണ് സ്ഥാനാർഥിക്ക് പരിക്കേറ്റു. തിരൂരങ്ങാടി ബ്ലോക്ക് നന്ന മ്പ്ര ഡിവിഷൻ യു ഡി എഫ് സ്ഥാനാര്ഥിയും നന്ന മ്പ്ര മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റും ആയ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി ഷാഫി പൂക്കയിലിന് ആണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് ആണ് സംഭവം. സെൻട്രൽ ബസാർ ഭാഗത്ത് നിന്ന് ഫാറൂഖ് നഗറിലേക്ക് പോകുമ്പോൾ സർവീസ് സ്റ്റേഷന് എതിർവശത്തെ പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങ വലതു കയ്യിന്മേൽ വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. വീഴ്ചയിൽ ഇടതു കയ്യിനും പരിക്കേറ്റു....
Other

നാല് വയസ്സ് മുതൽ തുടർച്ചയായ നാല് തവണ ബ്രഹ്മഗിരി മലനിരകളെ കീഴടക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി

ബ്രഹ്മഗിരിയുടെ കൂട്ടുകാരി: നാല് വയസ്സ് മുതൽ തുടർച്ചയായ നാല് വർഷങ്ങളിൽ ബ്രഹ്മഗിരി മലനിരകളെ കീഴടക്കി ഫിൽസ മെഹക്. തിരൂരങ്ങാടി: കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിംഗ് സ്പോട്ടുകളിൽ ഒന്നായ ബ്രഹ്മഗിരി പീക്ക് നാല് വർഷത്തിനിടെ നാല് തവണ പര സഹായമില്ലാതെ കയറി വിസ്മയം തീർത്തിരിക്കുകയാണ് തിരൂരങ്ങാടി കക്കാട് GMUP സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫിൽസ മെഹക്. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തി ഇരുനൂറ്റി എഴുപത്തിആറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പീക്ക് കേരളത്തിലെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെയും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിരിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോർമെറ്ററിയിൽ നിന്ന് 6 കിലോമീറ്റർ ദൂരം വനത്തിലൂടെ മല കയറിയാലാണ് ബ്രഹ്മഗിരിയുടെ മുകളിൽ എത്താൻ കഴിയുക. ഇതിൽ അവസാന മൂന്ന് കിലോമീറ്റർ കുത്തനെയുള്ള പുൽമേടാണ്. തോൽപ്പെട്ടി, ആറളം, ബ്രഹ്മഗ...
Accident

ആത്മഹത്യക്ക് ശ്രമിച്ച പാലത്തിങ്ങൽ സ്വദേശിയായ പെൺകുട്ടി മരിച്ചു

പാലത്തിങ്ങൽപള്ളിപ്പടി ചാത്തമ്പാടൻ അബ്ദുസ്സലാം, ഫാത്തിമ സുഹറ എന്നിവരുടെ മകൾ ആയിശ നജ (17) ആണ് മരിച്ചത്. ഈ മാസം 2 ന് വൈകുന്നേരം 4 ന് ആയിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. കബറടക്കം ഇന്ന് പാലത്തിങ്ങൽ പള്ളിയിൽ.സഹോദരങ്ങൾ: അനീസ, ആയിശ ദിയ, അജ്ലാൻ....
Accident

കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

കോട്ടക്കൽ: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. രാവിലെ 7:30 മണിയോടെയാണ് സംഭവം. പുത്തൂർ അരിച്ചോളിൽ ആണ് അപകടം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി 2 കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. ഇതേ തുടർന്ന് വൈദ്യുതി തകരാറിലായി....
Information

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത്

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കന്നി വോട്ടര്‍മാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാവുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിങ് സ്റ്റേഷനില്‍ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും അറിഞ്ഞിരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ടറും ഒരു വോട്ട് വീതം രേഖപ്പെടുത്തണം, ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള സ്ഥാനാര്‍ത്ഥി ബട്ടണ്‍ അമര്‍ത്തണം. ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഒരു ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കാം, ആ സ്ഥാനാര്‍ത്ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശി...
Obituary

ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു. ചേളാരി സ്വദേശി പരേതരായനയന്ത്രം വീട്ടിൽ മുഹമ്മദാജി - അമ്പലാടത്ത് പാത്തുമ്മു ഹജ്‌ജുമ്മ എന്നിവരുടെമകൻ എൻ വി റിയാസ് ബാബു (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മംഗലാപുരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാട്ടുകാർ അവിടത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. പി ഡബ്ള്യു ഡി കരാറുകാരൻ ആണ്. ഭാര്യ റാഷിദ. മക്കൾ അക്ദസ്, അക്സ, അഖീദ. സഹോദരങ്ങൾ റഷീദ, റാസി....
Other

ഇന്ന് മരണപ്പെട്ട വിദ്യാർഥി മുഹമ്മദ് ഷാദിലിനെ കുറിച്ച് ഉസ്താദിന്റെ കുറിപ്പ്

തിരൂരങ്ങാടി : ഇന്ന് മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി എടയോടത്ത് പറമ്പിൽ മുഹമ്മദ് ഷാദിലിനെ കുറിച്ച് കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം അഷ്‌റഫ് ബാഖവി മദ്രസ ഗ്രൂപ്പിൽ പോസ്റ്റിയ കുറിപ്പ് ഈറനണയിക്കുന്നതായി. ഇൽമിനോടും ഉസ്താദുമാരോടും അതിരറ്റ് സ്നേഹം പ്രകടിപ്പിച്ചിരുന്ന രോഗിക്കി ടക്കായിലും ഉസ്താദുമാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പരീക്ഷയിൽ നല്ല മാർക്ക് നേടിയിരുന്നെങ്കിലും രോഗം കാരണം മദ്രസയിൽ വരാൻ സാധിച്ചിരുന്നില്ല. എങ്കിലും മദ്രസയിലെ വിവരങ്ങളെല്ലാം കൂട്ടുകാരോട് ചോദിച്ചറിഞ്ഞിരുന്നു. മദ്രസയും ഉസ്താദുമാരെയും കാണാനുള്ള ആഗ്രഹത്തെ തുടർന്ന് ഒരു ദിവസം മദ്രസയിലേക്ക് പോകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി അർബുദ ബാധിതനായിട്ട്. വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിലും അവസാന സ്റ്റേജിൽ എത്തിയതിനാൽ പ്രതീക്ഷ ഇല്ലായിരുന്നു. തെയ്യലിങ്ങൾ എസ് എസ് എം ഹയർ സെക്കൻഡറി സ്‌കൂളിൽ പത്...
Accident

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

എടപ്പാൾ : അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ച് കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. പൊന്നാനി - കുറ്റിപ്പുറം ഹൈവേയിൽ അയിങ്കലത്ത് ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ അത് വഴി വന്ന യാത്രികരും, നാട്ടുകാരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു ചിലരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Obituary

സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മൂത്തേടം : തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്ലീംലീഗിലെ വട്ടത്ത് ഹസീന (52) ആണ് മരിച്ചത് . പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത വീട്ടിലെത്തിയത് . രാത്രി പതിനൊന്നേ 11.15 നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടു ഭർത്താവ് അബ്ദുറഹ്മാൻ മക്കൾ ഷഹാന നിഷാന, റസ. മരുമകൻ റഫീഖ്. കബറടക്കം ഇന്ന് മൂത്തേടം വലിയ ജുമാമസ്ജിദിൽ...
Gulf

ഹജ്ജ് – 2026 (3rd Waiting list) വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം

കൊണ്ടോട്ടി : വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 5173 വരെയുള്ളവർ കൂടി തെരഞ്ഞെടുക്കപ്പെട്ടു.2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 4783 മുതൽ 5173 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഡിസംബർ 15-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300/- അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പ...
Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്; ചെമ്മാട് സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തു

തിരൂരങ്ങാടി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ചെമ്മാട് സ്വദേശിനിയായ യുവതിയുടെ പരാതി. ചെന്നൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും തമ്മിലുള്ള പരിചയം. വിവാഹ വാഗ്ദാനം നൽകി ഒന്നിലേറെ തവണ ബലാൽസംഗം ചെയ്യുന്നതാണ് പരാതി. യുവതിയിൽ നിന്ന് പണവും സ്വർണാഭരണവും കൈക്കലാക്കിയിട്ടുണ്ട്. യുവാവിന ഭാര്യയും ഒരു കുട്ടിയും ഉണ്ട് ഇദ്ദേഹം ഇപ്പോൾ ഗൾഫിലാണ്. പരാതിയിൽ പോലീസ് കേസെടുത്തു....
Crime

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

തിരൂരങ്ങാടി : വീട്ടിലേക്ക് നടന്നു പോകുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കക്കാട് തൂക്കുമരത്താണ് സംഭവം. ചെമ്മാട് ജ്വല്ലറി ഉടമയായ അവുക്കാദറിന്റെ ഭാര്യ ഹഫ്സത്തിന്റെ സ്വര്ണമാലയാണ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ ശേഷം ബൈക്കിൽ വന്ന അവുക്കാദർ ഹഫ്സത്തിനെ വീടിന് സമീപം റോഡിൽ ഇറക്കി പോയി. ഹഫ്സത്ത് വീട്ടിലേക്ക് പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോൾ പിറകിൽ ബൈക്കിലെത്തിയ ആൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹഫ്സത്ത് ബഹളം വെച്ചപ്പോൾ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു....
Accident

സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു

പെരിന്തൽമണ്ണ: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുരുവമ്പലം സ്കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്ലം....
Crime

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു

തിരൂർ: വീടിൻ്റെ സിറ്റൗട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെനാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പറവണ്ണ ആലിൻചുവടാണ് സംഭവം.ഉത്തരപ്രദേശ് ബനാറസിലെ ദോൽപ്പൂർ ബാൽറാംപ്പൂർ സ്വദേശിനി ഷമീന (35) യാണ് പിടിയിലായത്. ഭാണ്ഡക്കെട്ടുകളുമായി യാചികയുടെ രൂപത്തിൽ വന്നാണ് കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് റോഡരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഇത് കണ്ട് ഓടി വന്നതോടെ യുവതി ഇറങ്ങിയോടുകയും പിന്നാലെയോടി റോഡിലിട്ട് പിടികൂടുകയുമായിരുന്നു.എസ്.എച്ച്.ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ സുജിത്ത്, സെബാസ്റ്റ്യൻ, രാജേഷ് എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു...
Other

ആനങ്ങാടി ഹസനിയ്യ അറബി കോളേജ് വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി

കടലുണ്ടി നഗരം. ആനങ്ങാടി ഹസനിയ്യ അറബിക് കോളേജ് സമ്മേളന നഗരിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന വാർഷിക സമ്മേളനവും, ജമലുല്ലൈലി ഉറൂസും സമാപിച്ചു. പ്രമുഖ പണ്ഡിതന്മാർ പങ്കെടുത്ത പ്രഭാഷണങ്ങളും,മജ്‌ലിസ് നൂറും, ജമലുല്ലൈലി ഉറൂസും, ഉലമ ഉമറ സംഗമവും, ഒക്കെയായി വിജ്ഞാനവും ആത്മീയതയും ജ്വലിച്ചു നിന്നതായിരുന്നു മൂന്ന് രാപ്പകലുകളും.സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ കൂടിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഷാദ് ചെട്ടിപ്പടി, സയ്യിദ് യാഹിയാ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഉമ്മർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി,കെ പി അബ്ദുറഹ്മാൻ, പി വി ബാവ ഹാജി, ഹസനിയ കോളേജ് കമ്മിറ്റി സെക്രട്ടറി പി ഇബ്രാഹിം മാസ്റ്റർ, മാനേജർ കെ പി അക്ബർ തങ്ങൾ, വൈസ് പ്രിൻസിപ്പൽ ഉബൈദ് ഹുദവി പ്രസംഗിച്ചു നാസർ തങ്ങൾ, ബാവ...
Crime

കൊണ്ടോട്ടിയിലെ വീട്ടിൽനിന്ന്കഞ്ചാവ് പിടികൂടിയ കേസ്:ഒരാൾകൂടി അറസ്റ്റിൽ

കൊണ്ടോട്ടി സ്വദേശിയുടെ വീട്ടിൽനിന്നു കഞ്ചാവും എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നെടിയിരുപ്പ് ചാവനാശ്ശേരി വീട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്.ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കൊണ്ടോട്ടി കുറുപ്പത്തെ അഫ്സൽ അലിയുടെ വീട്ടിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും നടത്തിയ പരിശോധനയിൽ 3.86 കിലോഗ്രാം കഞ്ചാവ്, 35 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. അഫ്‌സൽ അലിക്ക് ലഹരി എത്തിച്ചു നൽകിയത് മുഹമ്മദ് നിഷാദ് ആയിരുന്നുവെന്നു പൊലീസ് അറിയിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....
Obituary

പള്ളിപ്പടി കടവത്ത് മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : പാലത്തിങ്ങൽ പള്ളിപ്പടിസ്വദേശി: പരേതനായ: കടവത്ത്:ഹസ്സൻ ഹാജിയുടെ: മകൻകടവത്ത് : മൊയ്തീൻ കുട്ടി (63)എന്നവർ . മരണപെട്ടു.ജനാസ നമസ്ക്കാരം: ഇന്ന് 1.12.25: രാവിലെകാലത്ത് : 10 മണിക്ക് പാലത്തിങ്ങൽ.ജുമാമസ്ജിദിൽ നടക്കുന്നതാണ്. ഭാര്യ ഖദീജ. മക്കൾ:മിസ്ഫർ, ഹസീന,ജാസ്മിൻമരുമക്കൾ :മിലാദ്, ജരീർ. . സഹോദങ്ങൾ:കടവത്ത് സൈദലവി,പരേതനായ അഹമ്മദ്. ഫാത്തിമ കുട്ടി, കദീജ,സഫിയ...
Accident

വേങ്ങരയിൽ കാട്ടു പന്നി ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

വേങ്ങര : കഴിഞ്ഞ ദിവസം രാവിലെ വലിയോറ മഞ്ഞാമാട് പടിക്കപ്പാറ, അടക്കാപ്പുര, ഇരുകുളം ഭാഗത്ത് പന്നിയുടെ കുത്തേറ്റ് 5 പേർക്ക് പരിക്ക്. വലിയോറ പാടത്ത് നിരവധി കർഷകരുടെ വാഴകൃഷിയും പന്നി കുത്തി നശിപ്പിച്ചു. അടക്കാപ്പുര സ്ക്കൂളിനടുത്ത് വച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന അത്തിയേക്കൽ ഉണ്ണി 55, ഇരുകുളം കൊല്ലൻതൊടി ഖദീജ 50, പടിക്കപ്പാറയിലെ കരുവാക്കൽനജീബിൻ്റെ മകൻ റസൽ 10, അഞ്ചു കണ്ടൻ ഫൗസിയ 40 , ദാറുൽ മആരിഫ് കോളജിന് പിറകിൽ വച്ച് അതിഥി തൊഴിലാളി എന്നിവർക്കാണ് പന്നിയുടെ കുത്തേറ്റത്.രാവിലെ മഞ്ഞാമാട് ഭാഗത്ത് നിന്ന് ഓടി വന്ന പന്നി വഴിയിൽ കണ്ടവരെയല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.റസലിനെ മുറ്റത്ത് സൈക്കിളിൽ സഞ്ചരിക്കവെയാണ് കുത്തിവീഴ്ത്തിയത്.പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരങ്ങാടി ഗവർമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
error: Content is protected !!