Monday, October 5

Tag: Malappuram

ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ
Crime

ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ. അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടു...
ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം
Crime

ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളിയതിനെ തുടർന്ന് മലിനജലം സമീപത്തെ പാടത്തേക്ക് ഒഴുകി നെൽകൃഷിക്ക് നാശം സംഭവിച്ചു. ദേശീയപാതയുടെ വശത്തെ ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് കൃഷിയിടത്തിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം സി അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക...
കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം
Other

കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം

പരപ്പനങ്ങാടി : കിരനല്ലൂർ ന്യു കട്ട് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾപാലത്തിന്നടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യത്താത് പൊതുജനങ്ങൾക്കും സന്ദർശനത്തിന് എത്തുന്ന സന്ദർശകർക്കും ബുദ്ധിമുട്ടാവുന്നു രോഗങ്ങൾ പടരുന്നതിനും സാധ്യത ഏറെയാണ് പാലത്തിൻറെ പില്ലറുകളിൽ ഒട്ടേറെ മാലിന്യമാണ് അടിഞ്ഞുകൂടി യിട്ടുള്ളത്.മരങ്ങളും മാലിന്യങ്ങളും അടക്കം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങൾ പടരുന്നതിന് കാരണമാകും എന്ന് നാട്ടുകാരും ഭയപ്പെടുന്നുഇവ നീക്കം ചെയ്യണമെന്നാവ ശ്യപ്പെട്ട് മനുഷ്യാവകാശ പ്ര വർത്തകനായ അബ്ദുർറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പരപ്പ നങ്ങാടി നഗരസഭാ സെക്രട്ടറിക്കും ജലസേചന വകുപ്പി നും പരാതികൾ നൽകിയിരുന്നു വെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു ...
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി;  പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി
Crime

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടത്തി . പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ത്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ രൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട് എന്നാൽ ഏതാനും വർഷങ്ങളായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാള...
റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു
Obituary

റിട്ട.പോസ്റ്റ്മാൻ നന്നമ്പ്ര ഹൈസ്കൂൾ പടിയിലെ അപ്പുക്കുട്ടൻ അന്തരിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഹൈസ്കൂൾ പടി കളത്തിൽ അപ്പുക്കുട്ടൻ 74 അന്തരിച്ചു. കെ പുരം പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ ആയിരുന്നു. ഭാര്യ,ദേവയാനി. മക്കൾ. സുരേഷ് ബാബു, സുനിൽകുമാർ, പ്രദീപ്, രതീഷ് , ദീനേശൻ മരുമക്കൾ. റീന , സുബി, അനുശ്രീ, രേഷ്മ, ഹരിത,സംസ്കാരം: ഇന്ന് ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.
കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു
Obituary

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി പതിനാറാം കണ്ടത്തിൽ അലവി (75) അന്തരിച്ചു.കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ ഒരാളാണ്. അലവിയും സഹോദരി കുഞ്ഞിക്കദിയയും ആണ് കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ പെട്ടത്. പഴയകാല കച്ചവടക്കാരൻ ആണ്. ഭാര്യ, പാലക്കാട്ട് മറിയാമു.മക്കൾ: ഹമീദ്, യൂനുസ്, ഹബീബ്, സിദീഖ്, നാസർ, ഹനീഫ, സക്കീർ, സത്താർ, അഷ്‌റഫ്‌, സഹീദ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ....
എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ
Other

എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10 മുതൽ എടപ്പാളിൽ

എടപ്പാൾ:എസ്.എസ്.എഫ് 33-ാം മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജൂലൈ 10, 11, 12 തീയതികളിൽ എടപ്പാളിൽ നടക്കും. 12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2,000 ബ്ലോക്കുകളിലും 12,000 കുടുംബങ്ങളിലും സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. വിവിധ ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സാഹിത്യോത്സവിൽ സംബന്ധിക്കും. അതിവേഗ സാങ്കേതിക പുരോഗതിക്കിടയിലും മനുഷ്യജീവിതം വ്യക്തികേന്ദ്രീകൃതമാകുന്ന കാലഘട്ടത്തിൽ ഓരോ വ്യക്തിയും പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വലിയൊരു സമൂഹത്തിന്റെ ഭാഗമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് "ബികോസ് വി ആർ " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്നത്. മനുഷ്യരാശിയുടെ അസ്തിത്വത്തെ വ്യാഖ്യാനിക്കുന്ന ഈ ആശയം ആസ്പദമാക്കി വിവിധ ചർച്ചകളും സംവാദങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് ...
ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി
Opinion

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി

നാല് ദിവസത്തെ വിങ്ങലിനൊടുവിൽ ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി എടവണ്ണ : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാലാം ദിവസം അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് അല്പം മുൻപ് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. ഗായകൻ കൂടിയായ യുവാവിന്റെ വിയോഗവാർത്ത നാടിനെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ച് യാഷിക് ഒഴുക്കിൽപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകി വന്ന കൂറ്റൻ മരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യാഷിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജ...
സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി
Education

സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി

തേഞ്ഞിപ്പാലം : സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖനായ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡീലിറ്റും ശാസ്ത്ര പ്രതിഭയായ ഡോ. ഇലവത്തുങ്കല്‍ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സി.യും നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെയാകും ആദരമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ സത്യന്‍ അന്തിക്കാട് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ സാഹിത്യരചനകള്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് അമ്പത് വര്‍ഷത്തിലധികമായി മലയാള സിനിമാരംഗത്തുണ്ട്. ഒരു ദേശീയ അവാര്‍ഡും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഇതിനകം ലഭിച്ചു. ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് പി.കെ. അഹമ്മദ്. ...
പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി പള്ളിപ്പടി സ്വദേശി കുന്നത്ത് കുഞ്ഞുട്ടിയുടെ മകൻ നാരായണൻ കുട്ടി (59) ആണ് മരിച്ചത്. ഇന്നലെ പള്ളിപ്പടിയിലെ വീട്ടിൽ വെച്ചാണ് സംഭവം.
മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ
Local news

മമ്പുറം ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകട ഭീഷണിയിൽ

മുറിച്ചു മാറ്റാൻ നഗരസഭകൗൺസിലർ സെക്രട്ടറിക്ക് കത്ത് നൽകി. തിരൂരങ്ങാടി: മമ്പുറം സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകടാവസ്ഥയിൽ. മരം ചെരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞു. ചെമ്മാട് - കക്കാട് സംസ്ഥാന പാതയിൽ മമ്പുറം പുതിയ പാലത്തിന് സമീപമുള്ള പഴക്കം ചെന്ന ചീനി മരമാണ് അപകടാവസ്ഥയിൽ ഉള്ളത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരം ഒരു ഭാഗത്തേ ക്ക് ചെരിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും മരം കൂടുതൽ ചെരിഞ്ഞു വരികയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മരം പെരിയുന്നത് പ്രകാരം റോഡ് പൊട്ടി പൊളിഞ്ഞു വരികയാണ്. തൊട്ടടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവട സ്ഥാപനവും ഉള്ളത്.  മമ്പുറം മഖാമിലേക്കുള്ള ബസ്റ്റോപ്പും ഇംഗ്ഷനും സമീപത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടെ ആളൊഴിഞ്ഞ സമയം ഉണ്ടാകാറില്ല. വിദ്യാർഥികളും തീർഥാടകരും നാട്ടുകാരുമടക്കം എപ്പോഴും ഇവിടെ ആളുകൾ ഉണ്ടാകാറുണ്ട്.  മരംഏത് സമയത്തും മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ ...
ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ  ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Other

ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

90 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു, രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി തിരൂരങ്ങാടി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 90 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ജി. സുഗുതന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മാട് ഉള്‍പ്പെടെയുള്ള താലൂക്കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ചെമ്മാട് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ബ്ലോക്ക് റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത അഞ്ച് ഓട്ടോറിക്ഷകള്‍ക്കെതിരെയും, സമയക്രമം പാലിക്കാതെയും, ഫിറ്റ്നസ്...
ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു
Obituary

ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു

വേങ്ങര: കുറ്റൂർ കുഴിച്ചെന എടത്തോള കുരിക്കൾ ഇബ്രാഹിം കുട്ടി (64 ) അന്തരിച്ചു. ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ആയിരുന്നു.ഭാര്യ: സഫിയ എം ടിമക്കൾ: ഷബീറലി , മുഹമ്മദ് ഫായിസ്, ഹിന്ദ ഫാത്തിമ.മരുമക്കൾ : ഷഹനാസ് , നജ്മ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കുളം ഗവ. ഹൈസ്കൂളിൽ അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കുളം ഗവ. ഹൈസ്കൂളിൽ അനുമോദിച്ചു

തൃക്കുളം ഗവ. ഹൈസ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ച് എം.എൽ.എ പി.എം.എ. സമീർ തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്‌കൂൾ വിവിധ അക്കാദമിക് മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ്, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, സംസ്‌കൃതം, ഉറുദു സ്കോളർഷിപ്പുകൾ എന്നിവ നേടിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് ചടങ്ങിൽ ആദരിച്ചത്. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ അബ്‌ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എൻ. മൊയ്തീൻ, റജൂല എം.എൻ., പി.ടി.എ പ്രസിഡന്റ് എം.എൻ. ഷഫീഖ്, എസ്.എം.സി ചെയർമാൻ ജാഷിദ് ടി., എം.പി.ടി.എ പ്രസിഡന്റ് കെ. ശ്യാമിലി, പി.ടി.എ വൈസ് പ്രസിഡന്റ് യു.എ. റസാഖ്, പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ എന്നിവർ സ...
ബഷീർ ദിനാചരണവും പുസ്തക വായനയും സംഘടിപ്പിച്ചു
Other

ബഷീർ ദിനാചരണവും പുസ്തക വായനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി: വൈക്കം മുഹമ്മദ് ബഷീർ ദിനാചാരണത്തിത്തിൻ്റെ ഭാഗമായി ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് തിരൂരങ്ങാടി ജീ എച്ച്എസ്എസ് സ്കൂളിൽ സാക്ഷരതാ മിഷൻറെയും മീഡിയ ലൈബ്രറിയുടെയും, നേതൃത്വത്തിൽ ബഷീർ പുസ്തക വായനാമത്സരം സംഘടിപ്പിച്ചു. നന്നമ്പ്ര പഞ്ചായത്ത് മെമ്പർ ജാഫർ പനയത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലാസ് കോഡിനേറ്റർ എം കാർത്തിയാനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബഷീർ കഥാ പാത്രങ്ങൾ, വീഡിയോ പ്രദർ ശനം, ബഷീർ കൃതികളിലെ ക്വിസ് മത്സരം തുടങ്ങിയവ പരിപാടിയെ വേറിട്ടതാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പുസ്തകം കൈമാറി. ലീഡർ മൻസൂർ സ്വാഗതം പറഞ്ഞു. പഠിതാക്കളായ വത്സല, സുലൈഖ, സീനത്ത്, അർഷിദ, റംസീന, ബേബി,അയ്യൂബ്, ഷൈൻ ബാബു, അൻസാർ, ഹന്നത്ത് എന്നിവർ പങ്കെടുത്തു ലിഡർ തസ്ലീമ നസ്രീൻ നന്ദി യും പറഞ്ഞു ഫോട്ടോ : ബഷീർ ദിനാചരണത്തോടനുബന്ധിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് നന്നമ്പ്ര വാർഡ് മെമ്പർ ജാഫർ പനയത്തിലിന...
പുകയൂർ പൂതേരി പ്രശാന്ത് (39) അന്തരിച്ചു
Other

പുകയൂർ പൂതേരി പ്രശാന്ത് (39) അന്തരിച്ചു

എ ആർ നഗർ : പുകയൂർ കുന്നത്ത് പൂതേരി പ്രശാന്ത് (39) അന്തരിച്ചു. അച്ചൻ വേലുകുട്ടി. അമ്മ കാർത്ത്യായനി. ഭാര്യ ശിൽപ, മക്കൾ : ഋതു നന്ദ, ശിവാനി. സംസ്ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ.
എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു
Obituary

എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു

ഏ ആർ നഗർ: യാറത്തും പടി അറക്കൽ പുറായ കഴുങ്ങും ത്തോട്ടത്തിൽ മൊയ്തീൻ(60) അന്തരിച്ചു.ഭാര്യമാർ: ലൈല, പരേതയായ ഖമറുന്നീസ. പിതാവ്. മുഹമ്മദ് കുട്ടിമാതാവ്. ആയിഷമക്കൾ: ഉമൈബ, സൗദാബി . മജീദ്. ഷാഹിന. ഷാഫി.മരുമക്കൾ: ഫൗമിയ, ജസ് നി, അൻവർ, ഷംസുദ്ദീൻ, .നൗഷാദ് .കബറക്കം. ബുധനാഴ്ച രാവിലെ 8.30 ന്പാലമഠത്തിൽ ച്ചിന ജുമാ മസ്ജിദിൽ
സൗദിയിൽ കാര്‍ മറിഞ്ഞ് ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറ്റിപ്പുറം സ്വദേശികളായ ഉമ്മയും മകളും മരിച്ചു
Accident

സൗദിയിൽ കാര്‍ മറിഞ്ഞ് ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറ്റിപ്പുറം സ്വദേശികളായ ഉമ്മയും മകളും മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഉമ്മയും ഡോക്ടറായ മകളും മരിച്ചു.മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കല്‍ വീട്ടില്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), ഇവരുടെ മൂത്ത മകള്‍ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് മരണപ്പെട്ടത്. ഖത്തറില്‍ നിന്ന് റോഡ് മാർഗ്ഗം സൗദിയിലെത്തി ഉംറ നിർവ്വഹിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍, റിയാദില്‍ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള 'ദലം' എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.റോഡിലൂടെ പറന്നുവന്ന ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുൻവശത്തെ വിൻഡ്ഷീല്‍ഡില്‍ (ഗ്ലാസ്സില്‍) വന്ന് പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർക്ക് മുന്നോട്ടുള്ള കാ...
പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ
Other

പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ

പരപ്പനങ്ങാടി : തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന - നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി, ഊരാളുങ്കൽ സൊസൈറ്റിയുടെ ലിയബിലിറ്റി പിരീഡ് കഴിഞ്ഞതിനാൽ പ്രവർത്തന സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇപ്പോൾ നഗര നഗരസഭയുടെ നിയന്ത്രണത്തിലാണ് ലൈറ്റുകളാണ് കണ്ണടച്ചിരിക്കുന്നു ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും , മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ശ്രീ ബൈജുവിന് ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയിരുന്നുവെങ്കിലും കരാറുകാരൻ ലൈറ്റുകൾക്ക് പ്രവർത്തിക്കുന്ന ഫോട്ടോ സമർപ്പിച്ചുകൊണ്ട് ലൈറ്റുകൾ റിപ്പയർ ചെയ്തതായി അറിയിക്കുകയാണ് ഉണ്ടായത്, മണൽ മാഫിയയും കരാറുകാരനും ലൈറ്റുകൾ പ്രവർത്തിക്...
ഡൽഹി സുദേവ എഫ് സിയിലേക്ക് സെലക്ഷൻ ലഭിച്ചവർക്ക് ടി എസ് എ യാത്രയയപ്പ് നൽകി
Sports

ഡൽഹി സുദേവ എഫ് സിയിലേക്ക് സെലക്ഷൻ ലഭിച്ചവർക്ക് ടി എസ് എ യാത്രയയപ്പ് നൽകി

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി (ടി എസ് എ ) ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ നിന്നും അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള ഫുട്ബോൾ അക്കാദമിയായ ഡൽഹിയിലെസുദേവ എഫ് സി യിലേക്ക് നാല് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു, കുട്ടികൾക്കായുള്ള ജെയ്സി റിലീസിങ്ങും യാത്രയയപ്പും മലപ്പുറം എ ഡി എം പി ഒ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ ടി എസ് എ പ്രസിഡന്റ് അരിമ്പ്ര സുബൈർ അധ്യക്ഷത വഹിച്ചു. Dr. മുഹമ്മദലി മൂന്നിയൂർ, പി എം അബ്ദുൽ ഹഖ്, സി എച്ച് ഖാലിദ്, അബ്ദുൽ കലാം കാരാടൻ, കോച്ച് ഹാരിസ് ചെമ്മാട്, വി കെ ഷംസു മറ്റു ഭാരവാഹികളും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു....
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്
Malappuram

മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്

മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിനായി 411 കോടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് പകല്‍ ഉല്‍പാദിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിന്റെ പ്രധാന കാരണം. ഡാമുകളില്‍ ആവശ്യത്തിന് ജലമില്ല. രാത്രി പൈദ്യുതി ഉപഭോഗം കൂടുന്നത് കൊണ്ട് കൂടിയ നിരക്ക് നല്‍കിയാണ് വൈദ്യതി വാങ്ങുന്നത്. ഇതിന് ശാശ്വത പരിഹാരം കാണും. മലപ്പുറം ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മലപ്പുറം ആസൂത്രണ ഭവനില്‍ ചേര്‍ന്ന എം. എല്‍. എ മാരുടെയും ഉന്നത ഉദ്യോഗസ്തരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും ഒരോ മണ്ഡലത്തിലേയും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ...
ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു
Crime

ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു

കൊണ്ടോട്ടി : ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ സാജിദിനെ കൊണ്ടോട്ടി പൊലീസ് അറസറ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മർദനമേറ്റ് അവശ നിലയിലാണ് റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു മരണം. റഫീഖിൻ്റെ ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു. സ്വത്ത് വിഷയത്തിൽ, ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽകൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സാജിദും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു....
സ്ത്രീവേഷം കെട്ടി വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ
Crime

സ്ത്രീവേഷം കെട്ടി വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ

ന്യൂമാഹി : നിർമ്മാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽ വയർ ഉൾപ്പടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ.ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്. രാത്രിയിൽ സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽ പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ കവരുകയാണ് ഇയാളുടെ രീതി. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുൾപ്പടെ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അലമ്പത്ത് മീത്തൽ ജസ്ലീമിൻ്റെ ഉടമസ്ഥതയിൽ പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലുംവി കെ നവാസ്. ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടുകളിലുമാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് മൂന്ന...
സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ
Crime

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സഹോദരൻ്റെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സംഭവത്തിൽ സഹോദരൻ സാജിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. റഫീഖ് കൊണ്ടോട്ടി ഭാഗത്താണ് താമസം. രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്തോ ആയുധം ഉപയോഗിച്ച് റഫീഖിനെ അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ റഫീഖിനെ സഹോദരൻ സാജിദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖിൻ്റെ മരണത്തിൽ പോലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. മയ്യിത്ത് ...
പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു
Obituary

പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു

വേങ്ങര: പറപ്പൂർ വീണാലുക്കാൽ ആലങ്ങാടൻ അലവിക്കുട്ടി (80) അന്തരിച്ചു. റിട്ട : കെ എസ് ഇബി ജീവനക്കാരനാണ്ഭാര്യ : പാത്തുമ്മുമക്കൾ : മുഹമ്മദ്‌ സിറാജ്,റൈഹാനത്ത്, സൽമ, റഷീദ,മരുമക്കൾ : ആലങ്ങാടൻ ഷരീഫ് പറപ്പൂർ, മൂസക്കുട്ടി വാഴക്കാട് (റിട്ട : സെക്ഷൻ ഓഫിസർ വനം വകുപ്പ്.മുഹമ്മദലി കുഴിപ്പുറം, ഫെബീന
വേങ്ങര സിഎച്ച് സിയിൽ സിബിഡിഎംസി കേന്ദ്രം ആരംഭിക്കാൻ തീരുമാനം
Other

വേങ്ങര സിഎച്ച് സിയിൽ സിബിഡിഎംസി കേന്ദ്രം ആരംഭിക്കാൻ തീരുമാനം

വേങ്ങര: ഭിന്നശേഷിക്കാരുടെ പുനരിധിവാസം ഉറപ്പാക്കുന്ന കമ്മ്യൂണിറ്റി ബെയ്സ്ഡ് ഡിസ് എബിലിറ്റി മാനേജ്മെൻ്റ് സെൻ്റർ (CBDMC) വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് കീഴിൽ തുടങ്ങാൻ തീരമാനം. ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ പിന്തുണ, തൊഴിൽ പരിശീലനം കൃതിമ അവയങ്ങൾ ലഭ്യമാക്കൽ തെറാപ്പി സൗകര്യമൊരുക്കൽ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ലയാണ് മലപ്പുറം. 78500 പേർ വിവിധ അംഗംവൈകല്യം നേരിടുന്നു.ഇതേ തുടർന്ന് ജില്ലാ ഭരണകൂടമാണ് താലൂക്കടിസ്ഥാന ത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗം ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജൂസൈറാ മൻസൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പോഗ്രാം മാനേജർ കെ.എം ജാനിഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ പാണ്ടിക്കടവത്ത് അബൂത്വാഹിർ, ഇ.കെ സുബൈർ മാസ്റ്റ...
വസ്‌തുനികുതി യിൽ ലക്ഷങ്ങളുടെ കുടിശ്ശിക: തിരൂരങ്ങാടിയിലെ  സർക്കാർ ഓഫീസുകൾക്കെതിരെ നടപടിക്കൊരുങ്ങി നഗരസഭ
Local news

വസ്‌തുനികുതി യിൽ ലക്ഷങ്ങളുടെ കുടിശ്ശിക: തിരൂരങ്ങാടിയിലെ സർക്കാർ ഓഫീസുകൾക്കെതിരെ നടപടിക്കൊരുങ്ങി നഗരസഭ

തിരൂരങ്ങാടി : വസ്‌തുനികുതിയിനത്തിൽ വലിയകുടിശ്ശിക വരുത്തിയ സർക്കാർ ഓഫീസുകൾക്കെതിരെ തിരൂരങ്ങാടി നഗരസഭ നിയമനടപടിക്കൊരുങ്ങുന്നു. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷൻ, സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ്, താലൂക്ക് ഓഫീസ്, ലീഗൽ മെട്രോളജി, മൈനർ ഇറിഗേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളാണ് നികുതി കുടിശ്ശികയുള്ള സർക്കാർ ഓഫീസുകൾ.ഇവയിൽ ചില ഓഫീസുകൾ 2019 വർഷം മുതൽ നികുതി കുടിശ്ശികയുണ്ട്.മേൽ സ്ഥാപനങ്ങളിൽ നിന്നായി പിഴപലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്. യഥാസമയം ഡിമാൻ്റ് നോട്ടീസ് നൽകിയിട്ടും തുക ഒടുക്കാത്ത മേൽ ഓഫീസുകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി എം.വി.റംസി ഇസ്‌മായിൽ അറിയിച്ചു....
പെരുവള്ളൂരിൽ തെരുവ് നായ ശല്യം രൂക്ഷം: എസ് എഫ് ഐ പരാതി നൽകി
Local news

പെരുവള്ളൂരിൽ തെരുവ് നായ ശല്യം രൂക്ഷം: എസ് എഫ് ഐ പരാതി നൽകി

പെരുവള്ളൂര് പറമ്പിൽ പീടികയിൽ കഴിഞ്ഞ ദിവസം മദ്രസയിൽ പോകുന്ന വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. പെരുവള്ളൂർ ചാത്രത്തൊടി സ്വദേശിയായ ഈ വിദ്യാർത്ഥി നിലവിൽ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.പെരുവള്ളൂർ പഞ്ചായത്തിൽ നിലവിൽ തെരുവ് നായ ശല്യം വളരെ രൂക്ഷമായിരിക്കുകയാണ്.ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് ഈ വിപത്തിന് പരിഹാരം കണ്ടെത്തണമെന്നും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവൻ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ വള്ളിക്കുന്ന് ഏരിയ കമ്മിറ്റി പെരുവള്ളൂർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകി. എസ്.എഫ്.ഐ വള്ളിക്കുന്ന് ഏരിയ പ്രസിഡന്റ്‌ എം.ഹഫാം,ഏരിയ സെക്രട്ടറിയേറ്റ് അംഗം പി.വിഷ്ണു,പെരുവള്ളൂർ ലോക്കൽ സെക്രട്ടറി നന്ദകിഷോർ എന്നിവർ പങ്കെടുത്തു....
തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു

മൂന്നിയൂർ: മൂന്നിയൂരിലെ മത- രാഷ്ട്രീയ സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എച്ച് എസ് ടി യു) രപ്പനങ്ങാടി സബ്ജില്ല പ്രസിഡണ്ടുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. മൂന്നിയൂർ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് ,തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് , മൂന്നിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ,ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ , ചിനക്കൽ മഹല്ല് കമ്മറ്റി അംഗം , ചിനക്കൽ അൽ ബ്ബിറ് സ്കൂൾ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ് വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി . മാതാവ് : മറിയമ്മുഭാ...
പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി
Accident

പൊന്മുണ്ടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മാവനും വിടവാങ്ങി

വൈലത്തൂർ: പൊന്മുണ്ടം കഞ്ഞിക്കുളങ്ങരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സെഹറ ഫാത്തിമ മരിച്ചതിന് പിന്നാലെ അമ്മാവനും വിട വാങ്ങി. തിരൂർ ആലിൻ ചുവട് സ്വദേശി കോട്ട് ആലിൻ ചുവട് RJM സ്കൂളിന് മുൻവശത്ത് കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബിന്റെ മകൻ നാടമ്പാടി ഷുഹൈബ് (30) ആണ് മരിച്ചത്. ഇന്നലെ ഷുഹൈബിൻ്റെ സഹോദരി സുഫൈറയുടെയും ഒഴൂർ ഓമച്ചപ്പുഴ സ്വദേശി പൈനാട്ട് ബഷീറിൻ്റെയും മകൾ സഹറ ഫാത്തിമ (5) മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഷുഹൈബും മരിച്ചത്. അപകടത്തിൽ ഓമച്ചപ്പുഴ സ്വദേശിയായ പൈനാട്ട് ജമീൽ (8) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.15 ന് വൈലത്തൂർ - മലപ്പുറം റോഡിൽ വെച്ചാണ് അപകടം. കുട്ടികളുമായി ബൈക്കിൽ വരുമ്പോൾ, എതിരെ വന്ന ടോറസ് ലോറിയുടെ പിൻഭാഗം തെന്നിമാറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....