Friday, September 5

Tag: Malappuram

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ ആർത്തിയാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. മനുഷ്യരിൽ നൻമബോധം വളർത്തുന്ന കലകളാണ് ആവശ്യം. എസ് എസ് എഫ് ഇ കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ബശീർ മുസ്ലിയാർ തൃശൂർ സാഹിത്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡണ്ട് എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗിച്ചു. സഈദ് സഖരിയ , നൗഫൽ കൊടിഞ്ഞി, ബാവ ഹാജി കുണ്ടൂർ , ലത്വീഫ് ഹാജി, ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി വെള്ളിയാമ്പുറം സംബന്ധിച്ചു. ഇന്ന് കാലത്ത് എട്ടിന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം ...
Kerala, Malappuram

മുഖ്യ മന്ത്രിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ...
Crime

2 കോടി രൂപയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 പേർ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി: 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അരുവാപ്പുരം പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ടി.പി.കുമാർ.ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയ...
Kerala

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സർക്കാർ അവധി പ്രഖ്യാപിച്ചു

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു. ബലി പെരുന്നാലിനോടാനുബന്ധിച്ചുള്ള അറഫ സംഗമം ഇന്നാണ്....
Malappuram

വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പോലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തും

മലപ്പുറം : വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങളില്‍ പി.ടി.എയുമായി ചേര്‍ന്ന് ലഹരിക്കെതിരെ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തണമെന്നും യോഗം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.  ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജൂലൈ 15 നുള്ളില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഇതിനകം 4 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ  സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ജില്ലാ...
Other

2.34 ലക്ഷം രൂപയുടെ അനധികൃത ബില്ല്: വി.ഐ കമ്പനി 50,000 രൂപ നഷ്ട പരിഹാരം നൽകാൻ ഉപഭോകതൃ കമ്മീഷന്റെ വിധി

മലപ്പുറം : വി.ഐ (വോഡാഫോൺ-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണ സ്വദേശി നാലകത്ത് അബ്ദുൾ റഷീദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരൻ 19 വർഷമായി സ്വന്തം ആവശ്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്നതായിരുന്നു കണക്‍ഷന്‍. ഇടക്ക് വിദേശത്ത് പോകേണ്ടി വരുമ്പോഴെല്ലാം ബന്ധപ്പെട്ട രാജ്യത്തേക്കുള്ള റോമിങ് പാക്കേജ് ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. 2018 നവംബറിൽ മൗറീഷ്യസിലേക്കുള്ള യാത്രയുടെ ഭാഗമായി 2,999 രൂപയുടെ ഏഴ് ദിവസത്തേക്കുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്ന യാത്രക്കാരന് 2,34,244 രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും തെറ്റായ പാക്കേജ് ഉപയോഗിച്ചത് പരാതി...
Feature

പ്രളയ മുന്നൊരുക്കം: മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു

മലപ്പുറം : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു. പ്രളയമുണ്ടായാൽ ദുരന്തം ലഘൂകരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വേണ്ട നടപടികൾ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും മുന്നൊരുക്കം നടത്താനും യോഗത്തിൽ നിർദേശിച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണം നടത്താനും മാറിത്താമസിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.പ്രാദേശികതലത്തിൽ യോഗം ചേർന്ന് മുൻകരുതലുകൾ ചർച്ച ചെയ്യാനും സന്നദ്ധ പ്രവർത്തകരെ തയ്യാറാക്കി നിർത്താനും തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർമാരായ മഹ്്മൂദ് കോതേങ്ങൽ, ബിനു രവികുമാർ, സി ഷിജു, അബ്ദുൽ സമദ്, ഇ പി സൽമ, എം കദീജ, ഒ സഹദേവൻ, സി സുരേഷ്, പരി അബ്ദുൽ ഹമീദ്, സി പി ആയിഷാബി, ജയശ്രീ രാജീവ്, എപി ഷിഹാബ്...
Information

വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

മലപ്പുറം : വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകി. 26 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. രണ്ട് കേസുകളിൽ ജാഗ്രതാ സമിതി റിപ്പോർട്ട് തേടി. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ, വഴി പ്രശ്‌നങ്ങൾ, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കൂടുതലായും അദാലത്തിൽ കമ്മീഷന് മുമ്പിലെത്തിയത്. ഇതിൽ കമ്മീഷന്റെ പരിഗണനയിൽ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗൺസിലിങ്, നിയമോപദേശം എന്നിവ നൽകി. പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാ മണി പറഞ്ഞു. എല്ലാമാസവും ജില്ലയിൽ അദാലത്ത് സംഘടിപ്പിക്കും. ക...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
Information

സീറ്റ് ബെല്‍റ്റില്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ

മലപ്പുറം : സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ജീപ്പിന് പിഴ ചുമത്തി എഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡല്‍ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. സീറ്റ് ബെല്‍റ്റില്ലാതെയാണ് 1995 മോഡല്‍ മഹീന്ദ്ര ജീപ്പ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. 500 രൂപയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ഷറഫുദീന് ലഭിച്ചത്. സീറ്റ് ബെല്‍റ്റില്ലാതെ വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യമാണ് ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഇടപെട്ടാല്‍ പിഴയടക്കേണ്ടി വരില്ലെന്നാണ് ഔദ്യോഗിക പ്രതികരണം....
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Information

ലെസ്ബിയൻ പങ്കാളിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതി

മലപ്പുറം: കൊണ്ടോട്ടിയിലെ സുമയ്യ, കൂട്ടുകാരി ഹഫീഫ. രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്.മജിസ്ട്രേറ്റ് കോടതി അതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ, തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സുമയ്യ. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മിൽ രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി. പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാ...
Information

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി

മലപ്പുറം : തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തലൊരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും. മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല. അഗ്...
Feature, Information

സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാന ഖരമാലിന്യ സംസ്‌കരണ പദ്ധതി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തദ്ദേശ സ്വയം ഭരണകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി വി പ്രകാശ്, എക്‌സ്‌പെര്‍ട്ട് ഡോ. ലതിക സി, ബിറ്റോ ആന്റണി, വി.ആര്‍ സതീശന്‍ പി.ഡി. ഫിലിപ്പ്, വിവിധ നഗരസഭകളിലെ എസ്.ഡബ്ലിയു.എം എഞ്ചിനിയര്‍മാര്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി റെജി.എം.കുന്നിപ്പറമ്പന്‍, ക്രൈം ബ്രാഞ്ച് ജീവനക്കാര്‍. ബി.എസ്.എന്‍.എല്‍. ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു....
Information

മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മലപ്പുറം : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം- മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ നാളിതുവരെയായി നേടിയെടുത്ത നേട്ടങ്ങള്‍, പുതിയ ചുവടു വെപ്പുകള്‍, പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കുന്നതിനും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം നടത്തിയത്. മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡ്രൈവ് 23, ടെക്സ്റ്റയില്‍ റീസൈക്ലിങ്, ലോക്കല്‍ കാര്‍ണിവല്‍, യോഗ്യ, ഹൃദ്യ, ക്ലിക്ക്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പള്‍സ്, സിഗ്നേച്ചര്‍ സ്റ്റോര്‍, ഷീ സ്റ്റാര്‍ട്ട്‌സ്, ഹോം ഷോപ്പ്, ജനകീയ ഹോട്ടല്‍ ബ്രാന്റിങ്,കാഴ്ചപ്പാട്, ജോബ് മേള, ശേഷി, ബഡ്‌സ് ട്രസ്റ്റ് ഷോ...
Education

സ്മാർട്ടായി ക്ലാസ് റൂമുകൾ: മികവിൽ കുതിച്ച് ജില്ലയിലെ പൊതു വിദ്യഭ്യാസ മേഖല

മലപ്പുറം : പുതിയ അധ്യയന വർഷത്തിൽ പുത്തൻ യൂണിഫോമും കുടയും ബാഗുമായി സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് സ്മാർട്ട് ക്ലാസ്സ് റൂമുകർ. കൈറ്റ് വഴി ജില്ലയിൽ 6680 സ്‌കൂളുകളിലെ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 1300 പ്രൈമറി സ്‌കൂളുകളിൽ ഐ.ടി ലാബും സജ്ജമാക്കിയിട്ടുണ്ട്. 2018-23 കാലയളവിൽ 26,351 ഐ.ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകിക്കഴിഞ്ഞു. എൽ.പി, യു.പി വിഭാഗങ്ങളിലായി 22,794 ഐ.ടി ഉപകരണങ്ങളും വിതരണം ചെയ്തു. 8011 ലാപ്‌ടോപ്പ്, 6074 മൾട്ടിമീഡിയ പ്രൊജക്ടർ, സ്‌ക്രീൻ 1895, സ്പീക്കർ 6213, ലാബിലേക്ക് ലാപ്‌ടോപ്പ് 2160, ടി വി 328, ഡിഎസ്എൽആർ ക്യാമറ 391, വെബ്ക്യാം 394, ആൻഡ്രോയ്ഡ് കിറ്റ് 885 എന്നിവ ജില്ലയിലെ സ്‌കൂളുകളിൽ വിന്യസിച്ചു. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്....
Information

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി ; 168 സ്കൂൾ വാഹനങ്ങളിൽ 74 എണ്ണം തിരിച്ചയച്ചു

മലപ്പുറം : പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. കൊണ്ടോട്ടി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ചിറയിൽ ചുങ്കത്തെ ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഓരോ വാഹനവും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നുണ്ട്. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 168 സ്‌കൂൾ വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യ...
Malappuram

വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ഊരകം, പാണക്കാട് വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടത്തിയത് മലപ്പുറം: ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ ക...
Crime

മലപ്പുറത്ത് അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു

മലപ്പുറം: ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന.
Accident

അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനം ; കരുവാരക്കുണ്ടില്‍ മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

മലപ്പുറം : കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് തിരിച്ചിറക്കിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷംനാസാണ് കുടുങ്ങിയ വിവരം താഴെയെത്തി അറിയിച്ചത്. ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മഴ കാരണം ഇവരെ താഴെയെത്തിക്കാനുള്ള ശ്രമം പ്രതികൂലമായി ബാധിച്ചിരുന്ന...
Education

ജില്ലയിലെ 29 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി ; കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 29 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തതില്‍ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആര്‍.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ് ...
Information

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ രാത്രി മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പോലീസാണ് കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. യുവതി ഇരുന്ന സീറ്റിലാണ് നിസാമുദ്ദീനും ഇരുന്നത്. ബസ് കോഴിക്കോട് പിന്നിട്ടതോടെയുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവത...
Health,

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടില്‍ നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്....
Sports

മേളയിലെത്തുന്നവരെ ‘കളിപ്പിച്ച്’ സ്‌പോർട്‌സ് കൗൺസിൽ

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വോളിബോൾ പരിശീലനം നേടാനും സന്ദർശകർക്ക് സ്പോർട്സ് കൗൺസിൽ അവസരമൊരുക്കിയിട്ടുണ്ട്. 2.93 മീറ്ററിൽ സ്ഥാപിച്ച പന്ത് തല കൊണ്ട് തട്ടി പോർച്ചുഗൽ താരം റൊണോൾഡോയുടെ മികവ് അനുകരിക്കാനുള്ള അവസരമാണ് മറ്റൊരു പ്രത്യേകത. റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെയുണ്ട്. ഇതിന് സമീപത്തായാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. വ്യായമത്തിനുള്ള സൗകര്യവും വിവിധ കളിയുപകരണങ്ങളെ കുറിച്ച് അറിയാനുള്ള അവസരവും ഇവിടെയുണ്ട്....
Feature

കൊട്ടാരക്കരയിൽ യുവ ഡോക്ടറെ അക്രമിയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ തിരൂരങ്ങാടി സ്വദേശി

സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തിരൂരങ്ങാടി : കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടറെ അക്രമി കുത്തിക്കൊല്ലുമ്പോൾ പോലീസ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വയ രക്ഷക്കായി ഓടിമാറിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടറെ രക്ഷപ്പെടുത്താൻ നോക്കിയ ഒരു ഡോക്ടർ ഉണ്ട്, ഷിബിൻ മുഹമ്മദ്. സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ ഉൾപ്പെടെ അഭിനനന്ദിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. തെന്നല സ്വദേശി ബിസിനസുകാരനായ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.വി. ഇസ്മയിൽ ഹാജിയുടെയും കൊടിഞ്ഞി തിരുത്തി സ്വദേശി മാളിയാട്ട് ശംസാദ് ബീഗത്തിന്റെയും മകനാണ് ഈ ധീരൻ. അസീസിയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ ഷിബിൻ കൊട്ടാരക്കര ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇതിനിടയിലാണ് സംഭവം. പോലീസ്, സെക്യൂരിറ്റി ഉൾപ്പെടെ അഞ്ചോളം പുരുഷന്മാർ സംഭവ സമയത്ത് ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മറ...
Crime

ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
Crime

താനൂർ ബോട്ടപകടം: സ്രാങ്ക് ദിനേശൻ റിമാൻഡിൽ, 3 പേർ കസ്റ്റഡിയിൽ

തിരൂരങ്ങാടി : താനൂരിലെ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ സ്രാങ്ക് താനൂർ പരിയാപുരം ഒട്ടുമ്പുറം വാളപ്പുറത്ത് ദിനേശ (49) നെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാത്രിയാണ് കോടതിയിൽ ഹാജരാക്കികിയത്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. ബോട്ടിലെ സഹായികളായിരുന്ന ബിലാൽ, അപ്പു, അനിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെയാണ് താനൂരിൽ വെച്ച് ദിനേശൻ കസ്റ്റഡിയിലെടുത്തത് സംഘർഷം ഭയന്ന് താനൂർ ഡിവൈഎസ്പി ഓഫിസിൽ കൊണ്ട് വരാതെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ഇയാളെ രാവിലെ മുതൽ ചെയ്ത് വരികയാണ്. വൈകുന്നേരം 6 മണിയോടെ ഇവിടെ എത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. രാത്രിയോടെ പരപ്പനങ്ങാടി കോടതിയിൽ ഇയാളെ ഹാജരാക്കും. വൈകുന്നേരത്തോടെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോൾ ഉണ്ടായ പ്രതിഷേധ ങ്ങൾ ഇല്ലാതാരിക്കാനാണ് ...
Sports

നെഹ്റു യുവകേന്ദ്ര മലപ്പുറം – ജില്ലാ കോഡിനേറ്റർ പരപ്പിൽ പാറ യുവജന സംഘം ഓഫീസ് സന്ദർശിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാർഡും നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച പ്രവർത്തിനുള്ള അവാർഡും ലഭിച്ച പരപ്പിൽപാറ യുവജന സംഘത്തിന്റെ ഓഫീസ് ജില്ലാ കോഡിനേറ്റർ ശ്രീ ഉണ്ണികൃഷണൻ സന്ദർശിച്ചു. NYV: അംഗം അസ്ലം , ക്ലബ്ബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, ഭാരവാഹികളായ സമദ് കുറുക്കൻ, ജംഷീർ ഇ. കെ, ഇബ്രാഹിം കെ. കെ, ദിൽഷാൻ ഇ. കെ,അലിഅക്ബർ മെമ്പർമാരായ റാഫി കെ, നൗഷാദ് വി. എം, യുസുഫ്, കലാം കെ, പങ്കെടുത്തു....
Accident, Information

റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം ; മലപ്പുറം സ്വദേശികളടക്കം ആറുപേര്‍ മരിച്ചു

റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്...
Information

മലപ്പുറത്ത് എംഡിഎംഎ കേസില്‍ 88 ദിവസം അകത്തായി ; ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, ഒടുവില്‍ ലാബ് റിസള്‍ട്ട് വന്നപ്പോള്‍ എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍

മലപ്പുറം : മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. കെമിക്കല്‍ ലാബിലെ പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തി. രണ്ടു തവണ ലാബില്‍ പരിശോധിച്ചപ്പോഴും ഫലത്തില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് പൊലീസ്. കേസില്‍ 88 ദിവസമാണ് യുവാക്കള്‍ ജയിലില്‍ കിടന്നത്. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായാണ് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരെ പിടികൂടിയതെന്നാണ് പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് പിടികൂടിയ എംഡിഎംഎ കോഴിക്കോട് കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെ 88 ദി...
error: Content is protected !!