Tag: Mampuram makham

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച
Local news

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് തൊട്ടടുത്തായി പുനര്‍നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറം ഇഹ്‌സാസുല്‍ ഇസ് ലാം സംഘത്തിന്റെയും മറ്റനേകം ഗുണകാംക്ഷികളുടെയും സഹായ സഹകരണത്തോടെയാണ് വളരെ പഴക്കമേറിയ പള്ളി ആധുനിക രീതിയില്‍ പുതുക്കി പണിതത്.മമ്പുറം മഹല്ല് ഖാളി കൂടി ആയ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടക്കും.ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ദാറുല്‍ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ് ...
8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും
Local news, Other

8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ച 2024 ജൂലൈ 07 ഞായര്‍ മുതല്‍ ജൂലൈ 14 ഞായര്‍ കൂടിയ 8 ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകള്‍, മതപ്രഭാഷണ വേദികള്‍, ചരിത്ര സെമിനാര്‍, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികള്‍ നടക്കും. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യ...
Obituary

മമ്പുറം മഖാമിൽ നന്നമ്പ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

നന്നമ്പ്ര : മമ്പുറം മഖാമിൽ സിയാറത്തിനെത്തിയ നന്നമ്പ്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. എസ് എൻ യു പി സ്കൂളിന് സമീപം കോനൂപ്പാട്ട് അലവി (72)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്നയാളാണ്ഭാര്യ, ആയിഷുമ്മു.മക്കൾ: അബ്ദു റഹൂഫ്, സൈറാ ബാനു, മുബഷിറ.മരുമക്കൾ : സൈതലവി ചെറുമുക്ക്, മുഹമ്മദ് യാസിർ കുറുവട്ടശ്ശേരി, റസിയ.കബറടക്കം ഇന്ന് വൈകുന്നേരം 6ന് തട്ടത്തലം ജുമാമസ്ജിദിൽ....
Obituary

കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്‌സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും...
Accident

മമ്പുറത്ത് സിയാറത്തിന് എത്തിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. ആലുവ വാഴക്കുളം കക്കാട്ടിൽ സൈത് മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്. അത്തർ കച്ചവടക്കാരനായ ഇദ്ദേഹം മമ്പുറം മഖാമിൽ സിയാറാത്തിനും അത്തർ വാങ്ങാനും എത്തിയതായിരുന്നു. ചൊവ്വാഴ്ചയാണ് മമ്പുറത്ത് എത്തിയത്. മമ്പുറം മഖാമിനടുത്ത കടവിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. നീന്തൽ അറിയാത്ത ആളാണ്. പുഴ്ക്കടവിൽ ഇറങ്ങിയപ്പോൾ ആഴത്തിലേക്ക് വീണാതാകുമെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പെങ്ങാട്ടു ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും. മാതാവ്, സുഹറ ബീവി. സഹോദരങ്ങൾ : ഖദീജ, ശബ്‌രീന, മുഹമ്മദ് ഹാരിസ്....
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാട...
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 19 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 185-ാമത് ആണ്ടുനേര്‍ച്ച 2023 ജൂലൈ 19 (ബുധന്‍) മുതല്‍ ജൂലൈ 26 (ബുധന്‍) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട്, മറ്റു കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തു....
Other

മമ്പുറത്ത് കുഴഞ്ഞു വീണു മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

തിരൂരങ്ങാടി : മമ്പുറം മഖാം പരിസരത്ത് കുഴഞ്ഞു വീണു മരിച്ചു. തീർത്ഥാടനത്തിന് വന്നതാണെന്ന് സംശയിക്കുന്നു. ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0494 2460331
Crime

നേർച്ചക്കിടെ പോലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

തിരൂരങ്ങാടി : നേർച്ചക്കിടെ പൊലീസു കാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ചയുടെ സമാപനത്തിന് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. നേർച്ചയുടെ അന്നദാനത്തിന് പതിനായിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. തിരക്ക് മുതലെടുത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതി നിടെയാണ് പൊലീസ് ആണ് ന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുട രുകയും ചേർന്നുനിൽക്കുക യും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിര...
Malappuram

മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സം...
Local news

മമ്പുറം സ്വലാത്ത് സദസ്സ് ഇന്ന്, നേര്‍ച്ച 6 ന് സമാപിക്കും

തിരൂരങ്ങാടി:  184-ാം  മമ്പുറം  ആണ്ടുനേര്‍ച്ചയുടെ അഞ്ചാം ദിനമായ ഇന്ന് സ്വലാത്ത് സദസ്സ് നടക്കും. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ തന്റെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ വിയോഗാനന്തരം ആരംഭിച്ച സ്വലാത്ത് രണ്ട് നൂറ്റാണ്ടായി പതിവായി തുടര്‍ന്ന് വരുന്നു. വ്യാഴാഴ്ച സ്വലാത്ത് സദസ്സിന്റെ പുണ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഇന്നലെ നടന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷനായി. ഖലീല്‍ ഹുദവി തളങ്കര മുഖ്യപ്രഭാഷണം നടത്തി.ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി യു.ജി വിദ്യാര്‍ഥി സംഘടന അല്‍ ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ സപ്ലിമെന്റ് റാജിഹലി തങ്ങള്‍ എ.വി ശംസുദ്ദീ...
Other

മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.സയ്യിദ് ഹാശിം തങ്ങൾഎ.പി കോയക്കുട്ടി തങ്ങൾ,കെ.എം സൈതലവി ഹാജി കോട്ടക്കൽ,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,സ...
Malappuram

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മമ്പുറം മഖാം സന്ദർശിച്ചു

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ടി...
Other

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്

തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും.31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 30 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാമത് ആണ്ടുനേര്‍ച്ച 2022 ജൂലൈ 30 (ശനി) മുതല്‍ ആഗസ്റ്റ് 6 (ശനി) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു....
Other

മുന്നിയൂർ കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്ക് ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽച്ചടങ്ങിന് സാക്ഷിയായി. എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിച്ച കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 27-ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽച്ചടങ്ങ് നടന...
Other

മമ്പുറം മഖാമിന് സമീപം ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക്

തിരുരങ്ങാടി മമ്പുറം മഖാമിനടുത്ത് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പരപ്പനങ്ങാടി ബീച്ച് സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി എടുത്ത ഓട്ടോയുമായി മമ്പുറം മഖാമിലേക്ക് വന്നതായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...
error: Content is protected !!