പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം
എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക.
ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മലപ്പുറം മഞ്ചേരി, ദേശീയപാതയിൽ പുത്തനത്താണി, കൂരിയാട് എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു...