Tag: Minister

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍
Information

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താ...
Accident

മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്

മലപ്പുറം : താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ്.ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ മരണപ്പെട്ടവര്‍ അല്ലാ.. അധികാരി വര്‍ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍.. അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച...
Feature, Information

ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതി...
Information

തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരൂരങ്ങാടി : തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കുട്ടി സംരംഭം ആരംഭിച്ചാല്‍ സഹപാഠികള്‍ക്കും തൊഴിലവസരം നല്‍കാന്‍ കഴിയും എന്നതിനാല്‍ സംരംഭകത്വ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം.സുഹ...
Information

പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും

പൊന്നാനി : പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ശനിയാഴ്ച ഉച്ചക്ക് 2.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊന്നാനിയിലെ ആരോഗ്യ മേഖലയില്‍ 2.52 കോടി ചെലവഴിച്ച് മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നടപ്പാക്കിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. മാതൃശിശു ആശുപത്രിയില്‍ 1.18 കോടി രൂപ ചെലവില്‍ ഒരുക്കിയ നവജാത ശിശു പരിചരണ വിഭാഗം, നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, 45 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ എം.എന്‍.സി.യു എന്നിവയുടെയും 87.2 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രില്‍ നവീകരിച്ച ഒ.പിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക. നവജാത ശിശുക്കളുടെ പരിചരണത്തില്‍ നാഴികക്കല്ലാകുന്ന ജില്ലയിലെ തന്നെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. നെഗറ്റീവ് പ്രഷര്‍ സിസ്റ്റം ഉള്‍പ്പെടെയ...
Information

സിനിമ താരങ്ങളുടെ ലഹരി ഉപയോഗം :പരാതി കിട്ടിയാൽ നടപടി

ചലച്ചിത്ര താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ ആന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇവർക്കു എതിരെ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമ സംഘടനകൾ അറിയിച്ചത്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. സിനിമ സൈറ്റിൽ കൃത്യ സമയത്തു എത്തി ചേരില്ലന്ന് അടക്കമുള്ള വിധയങ്ങളാണ് സംഘടനകൾ ഇവർക്കെതിരെ ഉന്നയിച്ചത്. ...
Education, Information

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഖുതബ് മിനാരത്തിന്റെ ഉയരങ്ങളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകര്‍ന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാല്‍, ആ സ്വാതന്ത്ര്യം ഞാന്‍ വേണ്ട എന്ന് വെയ്ക്കും.' - സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകള്‍ മൗലാനാ അബുള്‍ കലാം ആസാദിന്റേതാണെന്നും അദ്ദേഹത്തെ പാഠപ...
Education, Information

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹിമാന്‍

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ കാട്ടിലങ്ങടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'നിറവ്-2023' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാന്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, സ്പോര്‍ട്സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സൗജന്യ യൂണിഫോം-പുസ്തക വിത...
Malappuram

പ്ലസ് വണ്‍ സീറ്റ്: യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹത നേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങി വിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്ക...
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു. ...
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് ക...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ള...
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്ര...
error: Content is protected !!