Tag: Minister ahammad devarkoil

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു
Kerala

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പായി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഇടത് മുന്നണി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. മുന്നണി ധാരണ പ്രകാരം, രണ്ടര വര്‍ഷം ടേം കഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കുന്നത്. ഇവര്‍ക്ക് പകരം, കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവകേരള സദസ്സിന്റെ സമാപനത്തിന് ശേഷം മന്ത്രിമാര്‍ രാജിവയ്ക്കണമെന്നായിരുന്നു ധാരണ. ...
Kerala, Local news, Malappuram

തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ്, വാഗ്ദാനം നിറവേറ്റി മന്ത്രി ദേവര്‍കോവില്‍

തിരൂരങ്ങാടി: ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുവാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ...
Information

മന്ത്രി അഹമ്മദ് ദേവർകോവിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ഹജ്ജിന്റെ ത്യാഗ സമ്പൂർണ്ണമായ പാഠങ്ങൾ വിശ്വാസിയുടെ ജീവിത വിശുദ്ധിക്ക് മുതൽ കൂട്ടാണെന്നും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന വിശുദ്ധി നഷ്ടപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോ ഹാജിക്കും സാധിക്കട്ടെയെന്നും സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആശംസിച്ചു. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ പുറപ്പെട്ട ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഹജ്ജിന് പുറപ്പെടാൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഹാജിമാർക്ക് അങ്ങേയറ്റം ഗുണകരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, ഹസൻ സഖാഫി എന്നിവർ പ്രസംഗിച്ചു. ...
Local news

ഒഴൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

താനൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒഴൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം. ഫീഷറിസ്, കായിക വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി, ജലനിധി, ജലജിവൻ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും ഏജൻസികളും ഏകോപിപ്പിച്ച് പ്രവർത്തിക്കും. യോഗത്തിൽ മന്ത്രിക്കു പുറമേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. യുസഫ് ,സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർ രേഖ പി.നായർ , അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എസ്.ജയകുമാർ , വി.മുരളിധരൻ നായർ,അലി പട്ടാക്കൽ, മണ്ണിൽ സൈതലവി, കെ.പി. ജിജേഷ്, എ.നസീം എന്നിവർ സംസാരിച്ചു. ...
Local news

താഴെച്ചിന യൂത്ത് ക്ലബ് ആദരവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി ; തിരുരങ്ങാടി താഴെചിന യൂത്ത് ക്ലബ്ബ്‌ സംഘടിപ്പിച്ച ആദരവ്‌ 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നജീബ് മുർകത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറംനെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd നെഹ്‌റു യുവകേന്ദ്രയുടെ സൈക്കിൾ ഡേയുമായി ബന്ധപ്പെട്ടുള്ള ജില്ലാതല സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ 24,25,26,27 ഡിവിഷനുകളിലെ എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള മെമെന്റോ വിതരണവും, പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് മന്ത്രി നിർവ്വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ, കൗൺസിലർമാരായ കാലൊടി സുലൈഖ, അലിമോൻ തടത്തിൽ, ആബ...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം മന്ത്രി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങൾ എന്നിവയ്ക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂർ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിർമ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ്, 1921 കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്...
Other

ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര...
Malappuram, Other

ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി

തിരൂരങ്ങാടി : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറിയുടെ ഉദ്ഘാടന കർമ്മവും അനുബന്ധ പരിപാടികളും 12 മാർച്ച് 2022 ന് ശനിയാഴ്ച തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രററി പരിസരച്ച് വെച്ച് നടത്തുന്നതാണ്. രാവിലെ 8.30. ന് ബഹു: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗാലറിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ കെ.പി.എ. മജീദ് (എം.എൽ.എ) അദ്ധ്യക്ഷത വഹിക്കും. അഡ്വ: പി.എം.എ സലാം, കെ പി മുഹമ്മദ് കുട്ടി, അജിത് കേളാടി,നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിക്കും. ചരിത്ര സെമിനാർ ഡോ: എസ്. മാധവൻ (ചരിത്ര വിഭാഗം തലവൻ, കോഴിക്കോട് സർവ്വകലാശാല) ഉദ്ഘാടനം നിർവ്വഹിക്കും. ഡോ: ഇ.കെ.അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരിക്കും . ഡോ പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം നടത്തും. മലബാർ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കും .മാപ്പിള കലാകാരന്മാരെ അനു...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാ...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദ...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു...
Malappuram, Sports

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയ...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ...
error: Content is protected !!