Thursday, October 15

Tag: Munniyur

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്....
Local news

കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം നാളെ

തിരൂരങ്ങാടി :- 'ജാഗ്രതയാണ് കരുത്ത്' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ത്രൈമാസ കാമ്പയിന്‍ ഭാഗമായി തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം നാളെ 26 ഞായറാഴ്ച വൈകുന്നേരം 2 മണിക്ക് മൂന്നിയൂർ-ചിനക്കൽ നടക്കും. ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില യാളുകള്‍ ബോധപൂര്‍വ്വം സ്യഷ്ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികള്‍ക്ക് ആശയ ബോധവല്‍ക്കരണം നടത്തും. സങ്കുചിത കക്ഷിരാഷ്ട്രീയ വാദങ്ങള്‍ക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്ഥാന നിലപാട് വിശദമാക്കും.നാട്ടില്‍ നില നില്‍ക്കുന്ന സൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാല്‍ വിവാദങ്ങളും ഗൗരവമേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കും. ഭയനാകമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ വര്‍ധിച്ചുവരുന്ന അധാര്‍മ്മിക പ്രവ...
സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു
Accident

സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് പരേതനായ പുത്തൻ പിടിയക്കൽ മുഹമ്മദ്‌ എന്നവരുടെ മകൻ ആലസ്സൻ കുട്ടി (30) ആണ് മരിച്ചത്. ഈ മാസം 25 ന് ചെന്നൈ യിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ സേലത്തിന് അടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധവസ്ഥയിലായിരുന്ന യുവാവിനെ സേലം മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സിച്ചു. വ്യാഴാഴ്ച മരിച്ചു. മാതാവ് മൈമൂന. ഭാര്യ ബിൻസിയ ഷെറിന പുളിയംപറമ്പ്. മക്കൾ, നസൽ അമാൻ (രണ്ടര), ആയിഷ നിഷ ,ആയിഷ നിഹ (9 മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ അഷ്‌റഫ്‌ , ഇല്യാസ് , ഉസ്മാൻ,ഷാഫി, അജ്മൽ, സീനത്ത്, പരേതയായ സുഹറ. കബറടക്കം 17.12.21 കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ....
പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി
Local news

പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

മൂന്നിയൂർ : പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ സേവനം ഉപയോഗപെടുത്തി. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത ഉദ്ഘാടനം ചെയ്തു. വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രമേശ്‌ കരിപറമ്പത്ത്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹനീഫ അച്ഛാട്ടിൽ, മൂന്നിയൂർ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,11 ആം വാർഡ് മെമ്പർ ഷംസുദ്ധീൻ മണമ്മൽ,10 ആം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ, അഷ്‌റഫ്‌ കളത്തിങ്ങൽപാറ, Dr ഫൈസൽ, കെ.എം. മുഹമ്മദാലി, സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ , ആശ വർക്കർ സഫിയ എന്നിവർ പ്രസംഗിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സി എം അബ്ദുൽ മജീദ്, കെ എം നിയാസുദ്ധീൻ, വി പി അബ്ദുൽ മ...
പട്ടിശ്ശേരി വയൽ നികത്തുന്നതിനെതിരെ സിപിഎം മാർച്ച് നടത്തി
Local news

പട്ടിശ്ശേരി വയൽ നികത്തുന്നതിനെതിരെ സിപിഎം മാർച്ച് നടത്തി

തിരൂരങ്ങാടി: സി പി ഐ എം ഏ ആർ നഗർ, മൂന്നിയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിശ്ശീരി പാടശേഖരത്തിലേക്ക് മാർച്ച് നടത്തി. വയൽ നികത്തൽ തടയുക, അന്നം വിളയുന്ന കൃഷിഭൂമി സംരക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി അബ്ദുസമദ് അധ്യക്ഷനായി. ടി പ്രഭാകരൻ, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്തായി യോഹന്നാൻ സ്വാഗതം പറഞ്ഞു....
ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു....
കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും
Local news

കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും

മൂന്നിയൂർ: കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. കഴിഞ്ഞ കാല മണ്ഡലകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന എല്ലാ പൂജകളും വഴിപാടുകളും ഉണ്ടാകും. ചുറ്റുവിളിക്കിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുകയെന്ന് ക്ഷേത്രം റിസീവർമാർ, ക്ഷേത്രം വലിയ കാരണവർ എന്നിവർ അറിയിച്ചു....
ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്ട...
ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു....
കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു
Breaking news, Obituary

കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയ പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം വീടിനടുത്ത് വെച്ചാണ് സംഭവം. ആടിനെ അഴിച്ചു കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തുകയായിരുന്നു. ശരീരമാസകലം കടന്നൽ പൊതിഞ്ഞതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അയൽവാസിയായ രാധാകൃഷ്ണനും കടന്നൽ കുത്തേറ്റിട്ടു. ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മു. മക്കൾ, അബ്ദുൽ മജീദ്, സൗദാബി, സുമയ്യ, സഫൂറ. മരുമക്കൾ: റാഫിഅ ശഫീഖ്, മൻസൂർ, അബ്ദുസലാം സഹോദരങ്ങൾ മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്ല, ...
ഇടി മിന്നലിൽ വീടിന് നാശ നഷ്ടം
Local news

ഇടി മിന്നലിൽ വീടിന് നാശ നഷ്ടം

മുന്നിയൂർ. പടിക്കൽ തൊപ്പാശ്ശേരി സദാനന്ദൻ എന്നവരുടെ വീടിനാണ് കേടുപാടുകൾ പറ്റിയത്. ബുധനാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർക്ക് ഉണർന്നപ്പോൾ കാണാൻ കഴിഞ്ഞത് വീടിൻറെ മേൽക്കൂരയും ചുറ്റുപാടുമായി കേടുപാടുകൾ സംഭവിച്ചതാണ്. വീടിൻറെ വയറിങ് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ പ്രവർത്തനം പൂർണമായും ഇല്ലാതെയായി. മൂന്നിയൂർ പഞ്ചായത്ത് ആശാവർക്കർ ശർമിള ആണ് സദാനന്ദൻ റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു....
പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്,...
കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു
Obituary

കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മൂന്നിയൂർ കളിയാട്ടമുക്ക് വെമ്പാല കുഞ്ഞി മുഹമ്മദ് ഹാജി (നമ്പുറത്ത്) 82 വയസ്സ് മരണപെട്ടു. ദീർഘകാലം കളിയാട്ട മുക്ക് നശ്റുൽ ഇസ്ലാം സംഘം സെക്രട്ടറി, മഹല്ല് ജോ : സ്ക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു : കൂടാതെ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ! മയ്യത് നിസ്കാരം 12 PM മണിക്ക് പരുത്തി കടവ് മഹല്ല് പള്ളിയിൽ. ഭാര്യ, പരേതയായ ആയിഷ. മക്കൾ : സലീം വെമ്പലനിയാസ് വെമ്പാലറഫീഖ് വെമ്പാലവൈറുന്നീസനജ്മുന്നിസമരുമക്കൾ : സൈതലവി പുഴക്കലകത്ത് ആനങ്ങാടി , നൗഷാദ് ബാബു Ek കോട്ടക്കൽ.ഫസീല, റഫീന , റാഷിദ...