Tag: MVD

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ എംവിഡിക്കും പൊലീസിനും പരാതി നല്‍കി
Local news

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ എംവിഡിക്കും പൊലീസിനും പരാതി നല്‍കി

തിരൂരങ്ങാടി : വെന്നിയൂര്‍ ടൗണിനെ ആശ്രയിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ തിരൂരങ്ങാടി പോലീസിനും, മോട്ടോര്‍ വാഹന വകുപ്പിനും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുന്‍സിപ്പല്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വെന്നിയൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരാതി നല്‍കി. രോഗികളും വിദ്യാര്‍ത്ഥികളും അടക്കം വെന്നിയൂര്‍ ടൗണിന് ആശ്രയിച്ച് ദീര്‍ഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും തോന്നുന്നിടത്ത് ഇറക്കിവിടുകയും ചെയ്യുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ കെ ടി ശ്രീനിവാസനും മോട്ടോര്‍ വകുപ്പ് ഓഫീസര്‍ സിപി സക്കറിയക്കും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളാം എന്ന് അധികൃതര്‍ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്...
Malappuram

രോഗിയായ വയോധികയെ വഴിയിലിറക്കിവിട്ടു ; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ രോഗിയായ വയോധികയെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു എംവിഡി. പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസന്‍സ് ആറ് മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്. നല്ല ചാര്‍ജ് ആകുമെന്ന് പറഞ്ഞാണ് കയറിയതെന്നും എന്നാല്‍ അവിടെ ബ്ലോക്കാണ് പോകാന്‍ പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നും പറഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നും തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ പോലും തയ്യാറായില്ലെന്നും ശാന...
Kerala

കാറിൽ കുളം: വ്ലോഗറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ ∙ കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി– 28) ഡ്രൈവിങ് ലൈസൻസ് മോട്ടർ വാഹന വകുപ്പ് ആജീവനാന്തം റദ്ദാക്കി. യുട്യൂബിൽ 15 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന സജു മേയ് 16 നു നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ 17നാണ് അപ്‌ലോഡ് ചെയ്തത്. പകൽ തിരക്കുള്ള സമയത്തു ദേശീയപാതയിലടക്കം നടത്തിയ യാത്രയുടെ വിഡിയോ പ്രചരിച്ചതോടെയാണു മോട്ടർ വാഹന വകുപ്പ് കേസെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യനാരായണന്റെ (29) ലൈസൻസും ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. ഇതിനെ വിമർശിച്ച് വിഡിയോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ മുൻ വിഡിയോകളിലെയും നിയമലംഘനങ്ങൾ കണ്ടെത്തി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണനാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയത്. സജു, സൂര്യനാരായണൻ, കൂട്ടത്തിലുണ്ടായിരുന്ന അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവർ മോട്ടർ വാഹന വകുപ്പിന്റ...
Kerala

മഴ കനക്കുന്നു ; ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുകയാണ്. മഴക്കാലങ്ങളില്‍ വാഹനമോടിക്കുക എന്നത് വലിയ ദുഷ്‌കരമാണ്. കൂടാതെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന സമയം. മഴക്കാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അതിനാല്‍ തന്നെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അ...
Kerala, Other

പടക്കം പൊട്ടിച്ചോളൂ… തല പൊട്ടരുത്… ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വിഷു ആഘോഷ തിരക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസത്തിലും സുരക്ഷിത യാത്ര പ്രധാനമാണെന്ന് എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഹെല്‍മെറ്റ് വേണ്ട എന്ന് തോന്നുന്നവര്‍ ഒരപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന മുന്‍കരുതല്‍ ഉണ്ടാകണമെന്നും എംവിഡി വ്യക്തമാക്കി. എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് : പടക്കം പൊട്ടിച്ചോളൂ ……തല പൊട്ടരുത്……വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസമാണ് എന്നറിയാം. ഏത് തിരക്കാണെങ്കിലും സുരക്ഷിത യാത്ര പ്രധാനമാണ്. ഇരുചക്രവാഹനങ്ങള്‍ എടുത്ത് പെട്ടെന്നുള്ള യാത്രയല്ലെ അതുകൊണ്ട് ഹെല്‍മെറ്റ് മറന്നു പോവാന്‍ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ഥലത്തു (ഉദാ: ഒരു തുണിക്കട) നിന്ന് അധ...
Kerala, Other

ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചു ; പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക, ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു

കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിന് പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക. പിഴ ഒരു കേസിന് മാത്രമല്ല അഞ്ച് മാസത്തിനിടെ 146 കേസുകളാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ചെറുകുന്ന് സ്വദേശിയായ 25കാരന് വന്നത്. ഈ കേസുകളില്‍ 86500 രൂപയാണ് പിഴ ചുമത്തിയത്. കൂടാതെ ഈ അഞ്ച് മാസ കാലയളവിനുള്ളില്‍ ഇതേ യുവാവിന്റെ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റില്‍ ആളുകള്‍ യാത്ര ചെയ്തതിന് 27 കേസുകള്‍ വേറെയുമുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ റോഡ് ക്യാമറയിലാണ് യുവാവ് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥിരമായി പതിഞ്ഞത്. പിഴയൊടുക്കിയാലും ബൈക്ക് ഓടിക്കാന്‍ യുവാവിന് കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയൊടുക്കണമെന്ന് കാണിച്ച് ഓരോ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും യുവാവിന് നോ...
Information

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെഎസ്ഇബി-എംവിഡി പോര് വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് നല്‍കിയതും ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതുമാണ് ചര്‍ച്ചയായത്. ഇതിന് പിറകെ ഇതാ കെഎസ്ആര്‍ടിസി ബസിന് പിഴ ഈടാക്കിയിരിക്കുകയാണ് എംവിഡി. കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് എം വി ഡി പിഴയിട്ടത്. ...
Information

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ ത...
Information, Other

ആശങ്ക ആശ്വാസത്തിനു വഴിമാറി, വഴിവക്കിൽ മോട്ടോർവാഹന വകുപ്പിന്റെ ഉപഹാരം; കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്.

മലപ്പുറം: തലയിൽ ഹെൽമറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളൊക്കെ പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ടൂവീലറിൽ നിരത്തിലിറങ്ങിയവർ, ഇനിയെന്ത് പൊല്ലാപ്പാണെന്ന ആശങ്ക, വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായി മാറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഹെൽമറ്റുകൾ നൽകി.ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഹെൽമറ്റ് വിതരണം ചെയ്തത്.റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ...
Information

തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

രണ്ടുമാസം സമയം കിട്ടിയിട്ടും തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്കൂൾ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സ്കൂളുകളിൽ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. എൻഫോഴ്സ്മെന്റ് എം വി ഐ ടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും, ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം വി ഐ ടി അനൂപ് മോഹൻ, എ എം വി ഐ മാരായ വി രാജേഷ്, പി കെ മനോഹരൻ, എം സലീഷ് എന്നിവരുടെ നേതൃ...
Information

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി : സ്‌കൂള്‍ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകര്‍ന്ന് നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം പകര്‍ന്ന് നല്‍കുന്നത്. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ക്ക് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷാപ്രദര്‍ശന പോസ്റ്റര്‍ കൈമാറി നിര്‍വഹിച്ചു. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകള്‍ വിവിധ ക്ലബുകള്‍ക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങള്‍, ക്ലബ് പരിസരങ്ങള്‍, പ്രധാന ടൗണുകള്‍ എന്നിവിടങ്ങളില്‍ ഇവ പ്രദ...
Information

കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചു ; ബൈക്ക് യാത്രക്കാരന് പിഴ

തൃശൂര്‍ : ബൈക്ക് യാത്രികന് അനധികൃതമായി കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് കുളിംഗ് ഫിലിം ഒട്ടിച്ചെന്ന് കാണിച്ച് 3250 രൂപ പിഴയടയ്ക്കണമെന്ന മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചത്. കോതമംഗലം മലയന്‍കീഴ് ഭാഗത്ത് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തില്‍ സ്വിഫ്റ്റ് കാറിന്റെ പടമാണ് നല്‍കിയിരിക്കുന്നത്. നൗഷാദിനാണെങ്കില്‍ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്‌കൂട്ടര്‍ എന്നും. വിലാസവും വാഹന നമ്പറും ഫോണ്‍ നമ്പറുമെല്ലാം കൃത്യമാണു താനും. ഇതിനെല്ലാം പുറമെ തൃശ്ശൂരില്‍ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ വിട്ട് പോകാറേയില്ലെന്നു പറയുന്നു. നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടുമി...
Information

ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം. പുതിയ കാൽവെപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി : ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം തന്നെയാണ് എന്ന വലിയൊരു പാഠം ആരാധനാലയങ്ങൾ വഴി തന്നെ വിശ്വാസികളിൽ എത്തിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ പുതിയൊരു ഭൂമിക ഇതോടെ യാഥാർത്ഥ്യമാവുകയാണ്. സ്വന്തം ജീവനും ആരോഗ്യത്തിനും ഭീഷണിയായ എന്തും അറിഞ്ഞ് കൊണ്ട് സ്വീകരിക്കുന്നത് മതങ്ങൾ വിലക്കുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചും അശ്രദ്ധയും നിസ്സംഗതയും പുലർത്തി അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത് ഈ കാഴ്ചപ്പാടിൽ പാപമാണ് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ ഇത്തരമൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്.ആരാധനാലയ കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ആരാധനകൾ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്കും വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ സന്ദേശം നൽകുകയാ...
Other

മോടികൂട്ടി നിരത്തിലിറങ്ങുന്ന ഫ്രീക്കൻ വാഹനങ്ങൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്.

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘടിപ്പി...
error: Content is protected !!