നിലമ്പൂരില്‍ ബസില്‍ നിന്ന് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപിച്ച് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു ; 4 പേര്‍ പിടിയില്‍
മലപ്പുറം: നിലമ്പൂരില്‍ ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമടക്കം നാല് പേരെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാവിലെ 10.30 ഓടെ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവര്‍ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേല്‍പ്പിച്ചത്.
കേസില്‍ രാമന്‍കുത്ത് വീട്ടിച്ചാല്‍ സ്വദേശി പൂളക്കുന്നന്‍ സുലൈമാന്‍(44), സഹോദരന്‍ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭര്‍ത്താവ് മുമുള്ളി സ്വദേശി തോടേങ്ങല്‍ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതില്‍ സല്‍മാന്‍(24) എന്നിവരേയാണ് സി ഐ. പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രാവിലെ മഞ്ചേരിയില്‍ നിന്നും ബസ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബ...