Tag: Obit

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Obituary

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര സ്വദേശി ചെമ്മല സൈനുദ്ധീന്റെയും ചുള്ളിപ്പാറ സ്വദേശി തൂമ്പിൽ സക്കീനയുടെയും മകൻ സാദിഖ് (25) ആണ് മരിച്ചത്. കൊച്ചി ലുലു മാളിൽ ജ്യൂസ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചുള്ളിപ്പാറ യിൽ കബറടക്കി....
Obituary

ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി രാവിലെ 9.30 ന് കൊടിഞ്ഞി പള്ളിയിൽ. കോറ്റത്ത് റജബ് ഫാൻസി ഉടമയായിരുന്നു. ഭാര്യ, കൊടുവാ പറമ്പൻ നസീമ (കളത്തിങ്ങൽപാറ) മക്കൾ :മുഹമ്മദ് സുറൂർ, മുഹമ്മദ് ഷാനിദ്, ഷാദിൻ.സഹോദരങ്ങൾ : നസീമ, സൗദാബി, സൽമത്ത്, ജസീല...
Obituary

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട് : ഇന്ന് വൈകിട്ട് 5 ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, പുതിയ നോവൽ  'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഏറെ കാലമായി അർബുദ രോഗിയായിരുന്നു. രോഗത്തിനിടെയായിരുന്നു പുസ്തക രചന. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇന്ന് മരണം. മരണത്തെ തുടർന്ന് പുസ്തക പ്രകാശനം മാറ്റി വെച്ചു. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചെമ്മാട് ബ്രൈൻസ് കോളേജിൽ അധ്യാപകനായിരുന്നു. ചേളാരി പൂതേരിവളപ്പിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ...
Obituary

ബീമാപള്ളി മുൻ ഇമാം കക്കാട് അഹമ്മദ് ജിഫ്രി തങ്ങൾ അന്തരിച്ചു

തിരൂരങ്ങാടി: ബീമാപള്ളി മുന്‍ ഇമാമും എസ്.വൈ.എസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി എന്ന മുത്തുകോയ തങ്ങള്‍(88) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കക്കാട് ജുമാമസ്ജിദില്‍. തുടര്‍ന്ന് ഖബറടക്കം ജിഫ്രി മഖാമില്‍. വയനാട്, പലക്കാട് ജില്ലകളിലായി എഴുപതോളം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചിരുന്നു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് ജിഫ്രി തിരുവനന്തപുരം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റുമായിരുന്നു. പ്രസിദ്ധമായ ബീമാപള്ളിയില്‍ 17 വര്‍ഷം ഇമാമായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യഗണങ്ങളുള്ള സയ്യിദ് അഹമ്മദ് ജിഫ്രി മികച്ച സംഘാടകനും ഗ്രന്ഥകാരനുമായിരുന്നുവെല്ലൂരില്‍ നിന്ന് ബാഖവി, ഖാസിമി, മിസ് ബാഹ് ബിരുദം നേടി. മര്‍ഹൂം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പുത്രി സയ്യിദത്ത് ആമിന ബാഫഖിയാണ് ഭാര്യ. മക്കള്‍: സയ്യിദ് ജാഫര്‍ ജിഫ്രി, സയ്യിദ് ഫസല്‍ ജിഫ്രി, സയ്യിദ് മുഹമ്മദ് ജിഫ്രി...
Obituary

ചരമം: നളിനി ചോലക്കൽ

എആർ നഗർ: വി കെ പടി. ഇരുമ്പുചോലയിലെ ചോലക്കൽ നളിനി (64) അന്തരിച്ചു.ഏ ആർ നഗർ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ.സി പി ഐ (എം) ഏആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് മുൻ സെക്രട്ടറി, കെ എസ് കെ ടി യു പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുഭർത്താവ്. പരേതനായ . സി വേലായുധൻ (റിട്ട: ട്രഷറി ഓഫീസഓഫീസറും . സി പി എം .ഏ ആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗവും മായിരുന്നു )മക്കൾ.സുഭാഷ്, സുധീഷ് ,സുജേഷ്മരുമക്കൾ.സജ്ന. ഹരിത, സബിതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മ സാനത്തിൽ...
Obituary

മകന്റെ മരണ വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു

പൊന്നാനി: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ സങ്കടം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലർച്ച 4.30 ന് മകൻ മരണപ്പെട്ടത് മാതാവ് 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ....
Obituary

കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചു

കൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.മക്കൾ: സുനി, സുധാകരൻ, ബൈജു, സുരേഷ്, അനീഷ്.മരുമക്കൾ: പ്രമീള, രാധിക, ദീപ, സന്ധ്യ, ബിൻസി.
Obituary

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമ സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. ...
Obituary

ഊരകം കെ.ടി. സിദ്ധീഖ് മരക്കാർ മൗലവി അന്തരിച്ചു

വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.ടി.സിദ്ധീഖ് മരക്കാർ മൗലവി [74 ] അന്തരിച്ചു.മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വാർഡ് ലീഗ് പ്രസിഡൻ്റ്, പാറക്കണ്ണിബായനുൽ ഈമാൻ മദ്രസ്സ, കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ്സ ഭാരവാഹി, മണ്ഡലം , പഞ്ചായത്ത് എസ്.വൈ.എസ് ഭാരവാഹി, വേങ്ങര റൈഞ്ച് സെക്രട്ടറി, കൊടലിക്കുണ്ട് ജി.എൽ.പി.സ്കൂൾ, എം.യു എച്ച്.സ്. ഊരകം പി.ടി.എ.പ്രസിഡൻ്റ്, ഊരകം പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്,വേങ്ങര, കച്ചേരിപ്പടി, പറപ്പൂർ, ഇരുമ്പു ചോല മദ്രസ്സകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ആത്തിക്ക, പരേതയായ ബിരിമാമു ., മക്കൾ അബ്ദുസലാം, [കെൽ എടരിക്കോട് ] ജൗഹറലി, ഷക്കീലറഹ്മത്ത്, മൈമൂനത്തുൽ ബുഷ്റ, മരുമക്കൾ: ഷരീഫ് ചെങ്ങാനി, ബുഷ്റ...
Obituary

കോട്ടക്കൽ സീനത്ത് ഉടമ മനരിക്കൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കോട്ടക്കൽ സീനത്ത് ടെക്സ്റ്റയിൽസ് മാനേജിങ് പാർട്ണർ തിരൂരങ്ങാടി മനരിക്കൻ സീനത്ത് അബ്ദുർറഹ്മാൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. കേരള മുസ്ലിം ജമാഅത്ത് പ്രഥമ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. തിരൂരങ്ങാടി ഹിദായത്ത് സ്വിബിയാൻ സംഘം വൈസ് പ്രസിഡണ്ട് ,താഴെ ചിന മഹല്ല് വൈസ് പ്രസിഡണ്ട്, , കോട്ടക്കൽ വ്യാപാരി വ്യവസായി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്ഭാര്യ: സഫിയ്യ, ക്ലാരിമക്കൾ : അശ്റഫ് , ഇൽയാസ് , അനസ്, യഹ്‌യ , റശീദ , ജുവൈരിയ്യ .മരുമക്കൾ. മുസ്തഫ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കരുവമ്പൊയിൽ, ഹാജറ ചാലിയം, നിഹാല തിരൂർ, സഫ്റീന ചെങ്ങാനി, ഹസീന കടുങ്ങാത്തുണ്ട്...
Obituary

ചരമം: പുകയൂർ എം.കെ.വിനോദിനി അന്തരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ മച്ചിങ്ങൽ കുറുങ്കണ്ടത്തിൽ വിനോദിനി (72) അന്തരിച്ചു. പുകയൂർ, കളത്തിങ്ങൽപുറായ അങ്കണവാടിയിലെ ആദ്യകാല വർക്കർ ആയിരുന്നു.ഭർത്താവ് : പരേതനായ കുറുങ്കണ്ടത്തിൽ വാസു മക്കൾ: ദയാനന്ദൻ (തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് ),പ്രേമാനന്ദൻ (കെഎസ് ഇ ബി ),സദാനന്ദൻ (ദുബായ് ). മരുമക്കൾ: നിത്യ (പി കെ എം എച്ച് എസ് എസ് എടരിക്കോട്) , രഞ്ജു ( എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രം) രഞ്ജിനി (ദുബായ്)....
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Obituary

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

പെരിന്തൽമണ്ണ : വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്....
Obituary

ചെമ്മാട് ഖദീജ ഫാബ്രിക്‌സ് ഉടമ എം.എൻ.ഹംസ ഹാജി അന്തരിച്ചു

നാളെ 10 മുതൽ 12 വരെ ചെമ്മാട് കടകളടച്ച് ഹർത്താൽ ആചരിക്കും തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി (87) നിര്യാതനായി.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ. ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ , മുഹമ്മദ് അശ്റഫ് എന്ന കുഞ്ഞാവ ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി), മൈമൂനത്ത് , ജമീല, അസ്മാബി, ശറഫുന്നിസ, പരേതനായ ഇസ്മാഈൽ. മരുമക്കൾ : യു.കെ. അബ്ദുറഹ്മാൻ ഹാജി നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ, കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂർ, മഹ്ബൂബ് മേൽമുറി മലപ്പുറം, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂർ , ഉമ്മുസൽമ പച്ചാട്ടിരി. സഹോദരങ്ങൾ:എം എൻ കുഞ്ഞി മുഹമ്മദ് ഹാജി (കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി), എം എൻ അബ്ദുർറശീദ് ഹാജി എന്ന...
Other

ചരമം: എ എം ശരീഫ കൊടിഞ്ഞി

കൊടിഞ്ഞി: അൽ അമീൻ നഗർ സ്വദേശി പരേതനായ അണ്ടിയത് മഠത്തിൽ കുഞ്ഞാലികുട്ടി ഹാജിയുടെ മകളും മുട്ടിയാറക്കൽ സൈതലവിയുടെ ഭാര്യയുമായശരീഫ (55) നിര്യാതയായി.മാതാവ് :ആയിശ.മക്കൾ : യാസർ, ജംഷീദ്, വാരിസ്, ഇഹ്ജാസ് അസ്‌ലം, ഉമർ നസീഫ്.മരുമക്കൾ :സീനത്ത്, നൗഷീദ, ഖൈറുന്നീസ, ഹഫ്സത്ത്, ഫിദ.സഹോദരൻ : പരേതനായ മുഹമ്മദലി.കബറടക്കം രാവിലെ 8.30ന് കൊടിഞ്ഞി പഴയ ജുമാത്ത് പള്ളി കബറിസ്ഥാനിൽ. ....
Obituary

തിരൂരങ്ങാടി തഹസിൽദാരുടെ മാതാവ് അന്തരിച്ചു

തിരൂരങ്ങാടി: ഓറിയന്റൽ ഹൈസ്‌ക്കൂൾ മുൻ അധ്യാപിക കെ.സി. റോഡിലെ ഇ.കെ. ആയിശ(77) അന്തരിച്ചു. ഭർത്താവ്: പി.ഒ. ഹംസ (മുൻപ്രഥമാധ്യാപകൻ, എസ്.എസ്.എം.ഒ.ടി.ടി.ഐ. തിരൂരങ്ങാടി). നവോഥാന നേതാവ് കണ്ണൂർ കടവത്തൂർ സ്വദേശി ഇ. കെ.മൗലവിയുടെ മകളും കെ എൻ എം മർകസ് ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ. കെ.അഹമ്മദ് കുട്ടിയുടെ സഹോദരിയുമാണ്. മക്കൾ: ഫാറൂഖ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., കുന്നുംപുറം), സാദിഖ് (തഹസിൽദാർ, തിരൂരങ്ങാടി), ഷമീം (എൻജിനീയർ, റിയാദ്), ഡോ. നഷീത്ത് (ട്രൂ കെയർ, തിരൂരങ്ങാടി), മുനീറ (റിട്ട: അധ്യാപിക, പി.എസ്.എം.ഒ. കോളേജ്), റഫീദ (അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ലബീബ (അധ്യാപിക, കാമ്പസ് സ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കൾ: മേജർ.കെ. ഇബ്‌റാഹീം (മുൻപ്രിൻസിപ്പൽ പി.എസ്.എം.ഒ. കോളേജ്), ഷാജഹാൻ (ജോ. ഡയരക്ടർ,ലോക്കൽ ഓഡിറ്റ്), ബഷീർ പള്ളിക്കൽ (എൽ.ഐ.സി. കോഴിക്കോട്), റംലാബി (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവ...
Obituary

കൊടിഞ്ഞിയിലെ പാലക്കാട്ട് പോക്കുഹാജി അന്തരിച്ചു

കൊടിഞ്ഞി : പൗരപ്രമുഖനും കൊടിഞ്ഞി പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റുമായ സെൻട്രൽ ബസാറിലെ പാലക്കാട്ട് പോക്കുഹാജി (92) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.കൊടിഞ്ഞി പള്ളി ദർസ് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പരേതയായ ആയിഷുമ്മ ഹജ്ജുമ്മ.മക്കൾ: ഹൈദ്രു, മൊയ്തു, അബ്ദുൽ കരീം (ദുബായ്), അൻവർ ബാവ (ഖമീസ് മുശൈത്ത്), സുബൈദ, കുഞ്ഞിമാച്ചു, സൈഫുന്നിസ, ഖമറുന്നിസ, ഖദീജ, സുലൈഖ.മരുമക്കൾ: യു.വി.അബ്ദുൽ ഖാദർ ഹാജി (കോറ്റത്ത് ജുമാമസ്ജിദ് സെക്രട്ടറി), പി.മൊയ്തീൻകുട്ടി (കൊടിഞ്ഞി), എ. എം. മുഹമ്മദ് കുട്ടി എന്ന ബാവ (കുറൂൽ), കെ.വി.സയ്യിദലി മജീദ് കൊടക്കല്ല് (സിപിഎം തെന്നല ലോക്കൽ സെക്രട്ടറി), അബ്ദുസ്സമദ് പെരിഞ്ചേരി, ഇസ്ഹാഖ് പുൽപ്പറമ്ബ്, ഫാത്തിമ ബീവി, ആയിഷ ബീവി, വാഹിദ, ഫൗമിന...
Obituary

തിരൂരങ്ങാടിയിലെ കാരാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്. ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു....
Obituary

ചരമം: ബി കെ ഹംസ തച്ചമ്മാട്

തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് ഭഗവതി കാവുങ്ങൽ ഹംസ (70) നിര്യാതനായി. ഭാര്യ പരേതയായ ബിക്കുട്ടി. മക്കൾ: മുഹമ്മദ് , അലി, ഉമ്മർ, റസാഖ് (ദുബായ്), പരേതനായ അഷ്‌റഫ്, ആസ്യ, മൈമൂന. മരുമക്കൾ: മുഹമ്മദ്കുട്ടി വി.കെ (പുവച്ചിന), മുഹമ്മദ് ശിഹാബ്(വി.കെ പടി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാപ്പു (വെന്നിയൂർ), മൊയ്തീൻ കുട്ടി (കുണ്ടൂർ), ആയിശു(പെരുമണ്ണ)...
Obituary

ചരമം: മരക്കാശ്ശേരി ഇബ്രാഹിം ഫൈസി കൊടക്കല്ല്

വെന്നിയൂർ : കൊടക്കല്ല്പരേതനായ മരക്കാശ്ശേരി ബീരാന്റെ മകൻ ഇബ്രാഹിം ഫൈസി (47) നിര്യാതനായി.തെന്നല ആലുങ്ങൽ ദാറുസ്സലാം മദ്രസ്സ അധ്യാപകനും തെന്നല കുറ്റാപ്പാല പള്ളി ഖത്തിബുമാണ്. കൊടക്കല്ല് സിറാജുൽ ഉലൂംമദ്രസ്സ കമ്മറ്റി ജോസെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് പ്രസിഡൻ്റ് , തെന്നല പഞ്ചായത്ത് മുസ് ലിം ലീഗ് ജോ സെക്രട്ടറി, തെന്നല പഞ്ചായത്ത് യുത്ത് ലീഗ് മുൻ വൈസ് പ്രസിഡൻ്റ്, എന്നി സ്ഥാനങ്ങൾ വഹിചിരുന്നു. മയ്യിത്ത് നമസ്കാരത്തിന് MP അബ്ദുസമദ് സമദാനി MP നേതൃത്വം നൽകി.മാതാവ് : പാത്തുമ്മക്കുട്ടി.ഭാര്യ, മൈമൂന.മക്കൾ: സുമയ്യ, മുഹ്സിന, മുഫീദ, മുർഷിദ, മുസ്ഫിറ.മരുമക്കൾ: ജബ്ബാർ, ഷെഫീഖ് ഹുദവി, റഹിം റഹ്മാനി, ജുനൈസ് ദാരിമി.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മജീദ്...
Obituary

ചരമം: പൊറ്റാണിക്കൽ ഉമ്മാച്ചു കൊടിഞ്ഞി

കൊടിഞ്ഞി : ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പ എന്നവരുടെ ഭാര്യ പൊറ്റാണിക്കൽ ഉമ്മാച്ചു (83) മരണപ്പെട്ടു. മക്കൾ: ഹുസൈൻ, അലി(കുവൈത്ത്), മുഹമ്മദ് കുട്ടി, ഖദീജ, സുബൈദ. മരുമക്കൾ: മൂസ (കൊടിഞ്ഞി) അബ്ദുറസാഖ് (ചെമ്മാട് ) സഫിയ (ചുള്ളിക്കുന്ന്), സഫിയ (കരിങ്കപ്പാറ), സൗദ(കോറാട്). ഖബറടക്കം രാവിലെ 10 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ....
Obituary

ചരമം: സൈദലവി വെളിമുക്ക്

വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ്‌ മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ. മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,മുഹ്സിന, മുസമ്മിൽ, മുനവിർ സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്‌സത്ത്, ഖൈറുന്നിസ...
Obituary

ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ

 തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്.ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് ശരീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് റശീദ്,ജമീല മരുമക്കൾ : അനസ്, സുമയ്യ, മുർശിദ, സഹലശെറിൻ .കാരന്തൂർ മർകസ് ഹിഫ്ളു ൽ ഖുർആൻ കോളേജ് മാനേജർ ബശീർ സഖാഫി എ ആർ നഗർ സഹോദരനാണ്. മയ്യിത്ത് നമസ്കാരം  ഇന്ന് കാലത്ത്     10 ന് പാലമഠത്തിൽചിന ജു മുഅമസ്ജിദിൽ...
Obituary

ചരമം: ചന്ദ്രൻ മുന്നിയൂർ

മൂന്നിയൂർ കുന്നത്തുപറമ്പ് പരേതനായ ഉള്ളേരി കുഞ്ഞാത്തുവിന്റെ മകൻ  ഉള്ളേരി ചന്ദ്രൻ (66 ) മരണപെട്ടു, ഭാര്യ സരോജിനി, മക്കൾ സുധീഷ് , സുമിത , സവിത , മരുമക്കൾ ഷാജി, ഷാജൻ സംസ്കാരം ഇന്ന് 04/10/ 22 ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ 
Obituary

പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതാ...
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
Obituary

റിട്ട: എ ഇ ഒ കോയാമു മാസ്റ്റർ അന്തരിച്ചു

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവാണ്    തിരൂരങ്ങാടി : റിട്ട: എ ഇ ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) അന്തരിച്ചു.         ഫാറൂഖ് കോളജ് ഹൈസ്കൂൾ, ചേളാരി ഗവൻമന്റ് ഹൈസ്ക്കൂൾ അധ്യാപകൻ, പെരുവള്ളൂർ ഗവ: സ്കൂൾ , പാലക്കാട് വെണ്ണാമല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും. മൂന്നിയൂർ നിബ്രാസ് ഹൈസ്കൂൾ പ്രഥമ പ്രിൻസിപ്പാൾ , പെരുവള്ളൂർ നജാത്ത് സ്കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി എ ഇ ഒ ആയാണ് വിരമിച്ചത്.എസ് വൈ എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറിയായും, എസ് എം എ മേഖലവൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് , മൂന്നിയൂർ നിബ്രാസ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനുമാണ്.ഭാര്യ : സൈനബ . മക്കൾ : അബ്ദുൽ ജലീൽ ,  മുഹമ്മദ് സ്വാദിഖ് (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, തെയ്യലിങ്ങൽ...
Obituary

കൂരിയാട്ട് വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര കൂരിയാട് വാടക മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാൻജുബിൻ കുമാർ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ മുറി എടുത്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി....
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും...
Obituary

തെരുവ് നായയുടെ കടിയേറ്റ 12 കാരി മരിച്ചു

പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്‌ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു....
error: Content is protected !!