സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി മമ്പുറം ജി.എം.എൽപി. സ്കൂളിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മമ്പുറം : ജി.എം.എൽപി. സ്കൂളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി ഓണം ആഘോഷിച്ചു. 96 വർഷങ്ങളുടെ കഥകൾ ഓർത്തെടുക്കുവാനുള്ള സ്കൂളിലെ ആഘോഷ പരിപാടികൾക്ക് പൂർവ്വ വിദ്യാർത്ഥികളും, പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളും, രക്ഷിതാക്കളുമുൾപ്പെടെ നേതൃത്വം നൽകി.
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ അതിമനോഹരമായ പൂക്കളവും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും വിജയികൾക്കായുള്ള സമ്മാനദാനവും, ഓണപ്പാട്ടും കഴിഞ്ഞകാല ഓണ സ്മരണകൾ ഓർത്തെടുത്ത് പങ്കുവെക്കലും, സഹപാടിക്കൊരു ഓണക്കോടി എന്ന ആശയത്തിൽ സ്കൂളിൽ പഠിക്കുന്ന അന്യസംസ്ഥാന അതിഥി വിദ്യാർഥികൾക്കുള്ള ഓണക്കോടി കൈമാറ്റവും, നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വാർഡ് മെമ്പർ ജുസൈറാ മൻസൂർ പ്രധാന അധ്യാപിക ഷാജിനി ടീച്ചർക്ക് കൈമാറിയതും, വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധിക...