Tag: Padikkal

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു
Accident, Breaking news

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ പാലക്കലിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതി ടോറസ് ലോറിയിടിച്ചു മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശിനി പുന്നശേരി പറമ്പിൽ തയ്യിൽ ഹംസയുടെ മകൾ നസ്രിയ (26) ആണ് മരിച്ചത്. കാരാട് സ്വദേശി അൻവറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് വെളിമുക്ക് പാലക്കലിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരി അൻസിയക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ദേശീയപാതയൽ പ്രവൃത്തി നടത്തുന്ന കെ എൻ ആർ സി യുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി റോഡിൽ നിന്ന് വർക്ക് നടക്കുന്ന ഭാഗത്തേക്ക് തിരിച്ചപ്പോൾ യുവതിയെ ഇടിക്കുക യായിരുന്നു. ഉടനെ റെഡ് ക്രെസെന്റ ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Kerala, Local news, Other

ഡോ: ഹലീമിനും ഡോ;സരിഗക്കും സഹ്യ പുരസ്‌കാരം ; ഡോ. ഹലിം ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനികിലെ ചീഫ് ഫിസിഷ്യന്‍

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്റ്റെര്‍സ് ആന്ഡ് അഡല്‍ട്ടസ് (സഹ്യ) ന്റ്‌റെ ആറാമത് മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ: ഹലീമും (ചേളാരി) , മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ;സരിഗ ശിവനും (ചെര്‍പ്പുളശ്ശേരി) അര്‍ഹരായി. വാത രോഗ ചികില്‍സയിലെ മികവിനും, മെഡ്‌ലില്ലി ക്ലിനിക് ശൃംഘലയിലൂടെ നല്കിയ സേവനങ്ങളും കണക്കിലെടുത്താണ്, ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനിക് ചീഫ് ഫിസിഷ്യന്‍, ഡോ: ഹലീമിന് പുരസ്‌കാരം നല്‍കുന്നത്. അലര്‍ജ്ജി രോഗങ്ങളിലെ ഗവേഷണണങ്ങളും, പി സി ഓ ഡി ചികില്‍സയിലെ നൂതന ചികില്‍സാ പദ്ധതികളും , അക്കാദമിക്/അദ്ധ്യാപന രംഗത്തെ മികവും കണക്കിലെടുത്താണ്, ഹോമിയോകെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ക്ലിനിക് നെല്ലായ ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: സരിഗയ്ക്ക് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്. 2023 ഒക്‌റ്റോബര്‍ 8 നു തിരൂര...
Crime

മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ...
Breaking news

മാസങ്ങൾക്ക് മുമ്പ് മന്ത്രി റിയാസ് ഉദ്‌ഘാടനം ചെയ്ത കുമ്മന്തൊടു പാലത്തിലെ റോഡിൽ വിള്ളൽ

തിരൂരങ്ങാടി : മൂന്നിയൂർ- പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കുമ്മന്തൊടു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടു. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും പുനർ നിർമ്മാണം നടത്തിയത്. രണ്ട് മാസം മുമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്‌ഘാടനം നടത്തിയത്. എയർ പോർട്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിക്ക് ഉപയോഗിക്കുന്ന റോഡണിത്. പടിക്കൽ ഭാഗത്തു നിന്നും പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിന്റെ ഒരു വശത്താണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പാലവും റോഡും ഉയർത്തി വീതി കൂട്ടിയാണ് നിർമ്മാണം നടത്തിയത്. റോഡ് മണ്ണിട്ട് ഉയർത്തി ടാറിംഗ് നടത്തിയതിൽ ഉണ്ടായ അപാകതയാണ് വിള്ളലിന് കാരണമെന്ന് പറയുന്നു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ മുമ്പും ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം...
Other

ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു, വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

തിരൂരങ്ങാടി: ഇടി മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂർ പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും തകരുകയും ഉപകരണങ്ങൾ കേടുവരികയും ചെയ്തു. വാഷിങ് മെഷീൻ തവിടുപൊടിയായി. ഫാനുകൾ പൂർണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.വീട്ടിൽ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ...
Accident

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി : ബസിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുന്നിയൂർ പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തി ന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാം ലാൽ (19) ആണ് മരിച്ചത്. വിഷു ദിനത്തിൽ ആയിരുന്നു അപകടം. ഉച്ചയ്ക്ക് സുഹൃത്ത് കൂട്ടുമൂച്ചി സ്വദേശി അർജുനൊപ്പം ബൈക്കിൽ പോകുമ്പോൾ ചേളാരി ആലുങ്ങൽ ചാപ്പപ്പാറയിൽ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്യാം ലാൽ ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ : സ്വപ്‍ന. സഹോദരിമാർ : സ്നേഹ, സംവൃത. ...
Accident

കോഴിക്കോട് വാഹനാപകടത്തിൽ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് - ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ചാണ് അപകടം. ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകുമ്പോൾ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ. സുഹൈല. മകൻ ജിഷാദ്. കബറടക്കം നാളെ പടിക്കൽ ജുമാ മസ്ജിദിൽ. ...
Accident, Breaking news

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Feature, Kerala

കുമ്മന്‍തൊടു പാലം പുനര്‍ നിര്‍മ്മാണം- ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

പറമ്പിൽപീടിക / പടിക്കല്‍. : പെരുവള്ളൂര്‍, മുന്നിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കല്‍ കുമ്മന്‍തൊടു പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടും ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിച്ചു. പാലത്തിന്റെ മുഖ്യ പ്രവൃത്തിയായ സ്ലാബിന്റെ വര്‍ക്കുകള്‍ മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായിട്ടുണ്ട്. ശേഷം നടക്കുന്ന അപ്രോച്ച് റോഡ്, സൈഡ് കെട്ടല്‍ എന്നീ പ്രവൃത്തികളുടെ വേഗത നന്നേ കുറവാണ്. വളരെ ചുരുങ്ങിയ എണ്ണം തൊഴിലാളികള്‍, ആവശ്യത്തിനു മെറ്റീരിയലുകള്‍ പോലുമില്ലാതെയാണ് നിലവിലെ വര്‍ക്ക് നടന്നു കൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും പ്രവൃത്തി നടക്കാത്ത അവസ്ഥ. സ്ലാബ് വര്‍ക്കിനു ശേഷം കേവലം ഒന്നോ രണ്ടോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവൃത്തികള്‍ ഇങ്ങനെ അനിശ്ചിതമായി നീട്ട...
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ. ...
Obituary

ചരമം: ആദിൽ പടിക്കൽ

മൂന്നിയൂര്‍ : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന്‍ എന്നവരുടെ മകന്‍ ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍ തനിമ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായിരുന്ന ആദില്‍ ഒരു വര്‍ഷത്തോളമായി ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ് : ഹാജറ, ഭാര്യ : ഷറീന, മകന്‍ : അല്‍ഹാന്‍. സഹോദരങ്ങള്‍ : അമീര്‍, ഷരീഫ്, ആസിഫ്. ഖബറടക്കം ഇന്നലെ വ്യാഴം വൈകീട്ട് 6 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ ...
Local news

മൂന്നിയൂര്‍ പടിക്കലില്‍ സബ് ഹെല്‍ത്ത് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിക്കല്‍ പാറമ്മലില്‍ നവീകരണം പൂര്‍ത്തിയാക്കിയ സബ് ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഒാണ്‍ലൈനായാണ് മന്ത്രി സബ് ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പി.പി സഫീര്‍, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ...
Other

കോൺഗ്രസ്‌ കുടുംബ സംഗമവും ഇഫ്താർമീറ്റും നടത്തി

മൂന്നിയൂർ. കോൺഗ്രസ്‌ തറവാട്ടിലെ കാരണവന്മാരും ഇളം തലമുറയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളെ കൂട്ടിയിണക്കി പടിക്കൽ ടൌൺ കോൺഗ്രസ്‌ സംഘടിപ്പിച്ച കോൺഗ്രസ്‌ കുടുംബ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ. പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തുഗാന്ധി മുഹമ്മദ്‌ അധ്യക്ഷം വഹിച്ചുമണ്ഡലം പ്രസിഡന്റ് കെ. മൊയ്‌ദീൻകുട്ടി,എ കെ. അബ്ദുറഹ്മാൻ, വീക്ഷണം മുഹമ്മദ്‌, റിയാസ് മുക്കോളി, സലാം പടിക്കൽ , പി കെ. അൻവർ സാദത്ത്, സി എഛ്. സാദിഖ്, സഫീൽ മുഹമ്മദ്‌, ജാസ്മിൻ മുനീർ, പി കെ. ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചുചടങ്ങിൽ വെച്ച് അഞ്ചു വർഷമായി റംസാനിൽ തുടർച്ചയായി നോമ്പ് പിടിക്കുന്ന ഷൈജ എന്ന വീട്ടമ്മയെയും , കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഫിൽ (ക്യാമ്പ്യൂട്ടർ സയൻസ് )ഒന്നാം റാങ്കോടെ പാസ്സായ പ്രവിത എന്ന വിദ്യാർത്ഥിനിയെയും പൊന്നാടയണിയിച്ചും , മുമെന്റോ നൽകിയും ആദരിച്ചു.അതോടനുബന്ധിച്ചു സമൂഹത്തിലെ നാനാ തുറകളിലുള്ള മത , സാ...
Accident

ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.

ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ ടാങ്കർ ലോറി മറിഞ്ഞു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം. ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് മറിഞ്ഞ വാഹനത്തിൽ ഓക്സിജിൻ ഇല്ലയിരുന്നു. അപകടസ്ഥലത്ത് ഉടൻതന്നെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ഫോയ്‌സ്, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടൽ മൂലം കഴിഞ്ഞദിവസംപാണമ്പ്രയിൽ ദേശീയപാത വികസന പ്രവർത്തിയിലുള്ള ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ ലോറി ഡ്രൈവർക്ക് രക്ഷകരായതും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തന്നെയാണ് ...
Accident

പരസ്യബോർഡിൽ ബൈക്കിടിച്ചു വീണ യുവാവ് ചോര വാർന്നു മരിച്ച നിലയിൽ

തിരൂരങ്ങാടി: ദേശീയ പാതക്ക് സമീപം പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ പരസ്യ ബോര്‍ഡിലിടിച്ച് യുവാവിന് ദാരുണ അന്ത്യം. വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം അരിയല്ലൂർ പൊറണ്ടായിൽ ചിറയരുവിൽ രവി-ശാന്ത ദമ്പതികളുടെ മകൻ രാഹുൽ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍ നിന്നും വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുമ്മത്തൊടി പാലനിര്‍മ്മാണത്തിനായി അടച്ച റോഡായതിനാല്‍ വാഹനങ്ങള്‍ അതിലൂടെ പോകാറില്ല. അതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലാണ് കരുതുന്നത്. തലക്ക് പരിക്കേറ്റ റാഹുല്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. രാജേഷ്, പ്രണവ് എന്നിവര്‍ സഹോദരങ്ങളാണ്. ഇന്നലെ രാത്രി 11 വരെ കൂട്...
Accident

ദേശീയപാത പടിക്കലിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു

മുന്നിയൂർ- തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട് കുറ്റിക്കൂട്ടൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപടത്തിൽ പെട്ടത്. ദേശീയപാത പടിക്കലിന് സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട് കാറ് തൊട്ടടുത്ത മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിലിണ്ടായിരുന്ന കോഴക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ രണ്ട്‌പേര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മതില്‍ തകര്‍ത്ത കാറ് തൊട്ടുടുത്ത് പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തില്‍ ഇടിക്കാഞ്ഞത് വലിയ അപകടം ഒഴിവാക്കി.ദേശീയപാത വികസത്തില്‍ പൊളിച്ച് നീക്കുകയായിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയും വീഴാറായ അവസ്ഥയിലായിരുന്നു. ...
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു. ...
Local news

ഇടി മിന്നലിൽ വീടിന് നാശ നഷ്ടം

മുന്നിയൂർ. പടിക്കൽ തൊപ്പാശ്ശേരി സദാനന്ദൻ എന്നവരുടെ വീടിനാണ് കേടുപാടുകൾ പറ്റിയത്. ബുധനാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർക്ക് ഉണർന്നപ്പോൾ കാണാൻ കഴിഞ്ഞത് വീടിൻറെ മേൽക്കൂരയും ചുറ്റുപാടുമായി കേടുപാടുകൾ സംഭവിച്ചതാണ്. വീടിൻറെ വയറിങ് പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ പ്രവർത്തനം പൂർണമായും ഇല്ലാതെയായി. മൂന്നിയൂർ പഞ്ചായത്ത് ആശാവർക്കർ ശർമിള ആണ് സദാനന്ദൻ റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ...
error: Content is protected !!