Tag: Parappanangadi

Local news

അപകട സാധ്യത: പയനിങ്ങൽ ജംഗ്ഷനിലെ ട്രാഫിക് സർക്കിൾ പൊളിച്ചു മാറ്റാൻ നിർദേശം

പരപ്പനങ്ങാടി - പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻറ് ഫോറം (പി.ഡി.എഫ്) മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി യിൽ ട്രാഫിക് സിഗ്നൽ പൊളിച്ചു മാറ്റണമെന്ന് ജോയൻ്റ് ആർ.ടി.ഒ കമ്മീഷന് മറുപടി നൽകി. നാടുകാണി - പരപ്പനങ്ങാടി പാതയുടെ ഭാഗമായി റോഡ് നവീകരണ സമയത്ത് ട്രാഫിക് സിഗ്നൽ മാറ്റാതെ റോഡ് ടാറിങ്ങ് നടത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസ്തുതസിഗ്നൽ ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹ സമരവും നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് കമ്മീഷൻ്റെ ഓഫീസിൽ നേരിട്ടെത്തി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി , പി.ഡബ്ല്യു.ഡി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ, ആർ.ടി.ഒ. എന്നിവരെ എതിർകക്ഷികളാക്കി പി.ഡി.എഫ്. പരാതി...
Crime

ഹോട്ടലിന്റെ ചുമർ കുത്തിത്തുറന്ന് മോഷണം. 4 വർഷം മുമ്പും സമാന മോഷണം

പരപ്പനങ്ങാടി: പയനിങ്ങൽ എ.സി.സി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെഡ് റോസ് ഹോട്ടലിൽ മോഷണം. കൗണ്ടറിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ കവർന്നു. കടയുടെ പിറകുവശത്തെ മതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് ഹോട്ടലിന് അകത്തുകയറിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് ഹോട്ടൽ അടച്ച് ജീവനക്കാർ പോയതായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടടുത്ത സമയത്താണ് മോഷണം നടന്നിട്ടുള്ളത്. ഹോട്ടലിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖാവരണം ധരിച്ചതിനാൽ മനസ്സിലാകാത്ത അവസ്ഥയില വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. പരിശോധിച്ച് അന്വേഷണമാരംഭിച്ചു. 2017-ലും ഈ സ്ഥാപനത്തിൽ സമാനമായ കവർച്ച നടന്നിരുന്നു. ...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക്...
Other

പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പ്രമുഖചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം സ്വവസതിയിലായിരുന്നു അന്ത്യം. സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി. പി കെ നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശ...
Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്ക...
Malappuram

സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പരപ്പനങ്ങാടിയിലേക്ക്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസ്

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.  വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvv...
Local news

ഒന്നര വയസ്സായ കുഞ്ഞിന്റെ തല അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങി, അഗ്നി രക്ഷാ സേന രക്ഷകരായി

പരപ്പനങ്ങാടി : ഒരുവയസ്സും നാലുമാസവുമായ കുട്ടിയുടെ തല അലൂമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി പാത്രം മുറിച്ച് കുഞ്ഞിനെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരപ്പനങ്ങാടി പുത്തൻപീടിക അങ്കണവാടിക്കു സമീപം കുന്നത്ത് പ്രമോദിന്റെ മകൻ ആദിൽദേവിന്റെ തലയാണ് അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. ഉടനെ കുട്ടിയുടെ അമ്മ അങ്കണവാടി അധ്യാപികയായ ഇന്ദിരയെ വിവരമറിയിച്ചു. ഇന്ദിര താനൂർ അഗ്നിരക്ഷാസേനയിൽ വിളിച്ചറിയിച്ചു. പുതുതായി ലഭ്യമായ അത്യാധുനിക സൗകര്യങ്ങളുള്ള ദ്രുതപ്രതികരണ വാഹനവുമായി അഗ്നിരക്ഷാസേന സംഭവസ്ഥലത്തേക്ക് കുതിച്ചു. സേനാംഗങ്ങൾ ഷീറ്റ് കട്ടർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പാത്രംമുറിച്ച് കുട്ടിയെ രക്ഷിച്ചു. https://youtu.be/jWiWgGXHaFk വീഡിയോ അഗ്നിരക്ഷാ സേനാ സീനിയർ ഓഫീസർ മദനമോഹൻ, ഓഫീസർമാരായ സഫ്താർ ഹാസിഫ്, വിനയശീലൻ, പ്രഭുലാൽ, അക്ഷയ് കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്...
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേ...
Breaking news

പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. കീഴച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു കിടക്കുന്നത് കണ്ടത്. സമീപത്ത് സിറിഞ്ചും ഉണ്ടായിരുന്നു. ഇന്നലെ ഈ പരിസരത്തു മറ്റു ആളുകൾക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മയക്കു മരുന്ന് കുത്തി വെച്ചതായി സംശയം ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു .പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്. ഫറോക് സ്വദേശി നിഖിൽ എന്ന ആളാണെന്നാണ് സംശയം. ...
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Local news

സ്കൂൾ തുറക്കുന്നതിന് സൗകര്യമൊരുക്കാൻ വനിത കൂട്ടായ്മയും

സ്കൂളൊരുക്കാൻ വനിതാ കൂട്ടായ്മസ്കൂൾ തുറക്കുന്നതിന്റ മുന്നോടിയായുള്ള ക്രമീകരണങ്ങൾക്കും ട്രോമാ കെയർ വനിതാ ടീം മുന്നിട്ടിറങ്ങി. പരപ്പനങ്ങാടി ടൗൺ ഗവൺമെന്റ് സ്കൂളാണ് വനിതാ ടീം ശുചീകരിച്ചത്. പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള മുഴുവൻ സ്കൂളിലേക്കുമുള്ള പുസ്തകങ്ങളും വിതരണത്തിൽ ബാക്കിയുള്ളത് സ്റ്റോറിൽ നിന്നും മാറ്റി ക്ലീനിംഗ് നടത്തി. വരും ദിവസങ്ങളിൽ സ്കൂൾ പൂർണമായും കഴുകി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുമെന്നും വനിതാ ടീം അറിയിച്ചു.ജംഷിയ ഹനീഫ്, ജസീലടീച്ചർ, മുംതാസ് ചെട്ടിപ്പടി, സാജിമോൾ അറ്റത്തങ്ങാടി , ഫാത്തിമ ശംസുദീൻ . അസ്ല , അഫ്ല, നേതൃത്വം നൽകി ...
error: Content is protected !!