പേ വിഷബാധ : ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി
പെരുവള്ളൂര്‍ : പെരുവള്ളൂരിലുള്‍പ്പടെ സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റു മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ആവശ്യപ്പെട്ടും എ ബി സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. പെരുവള്ളൂരില്‍ മാര്‍ച്ച് 29 ന് തെരുവു നായയുടെ കടിയേറ്റു 6 പേര്‍ ചികിത്സ തേടിയതില്‍ അഞ്ചര വയസ്സുകാരിയുടെ ജീവന്‍ നഷ്ടമായതും പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ കുറുനരികളിലും നായയിലും പേവിഷബാധ സ്ഥിരീകരിച്ചതും ചൂണ്ടിക്കാണിച്ച് ധനസഹായവും ശാശ്വതപരിഹാരവും ആവശ്യമാണെന്ന് നിവേദനത്തില്‍ പറയുന്നു.
ജില്ലയില്‍ എ ബി സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മൃഗങ്ങളിലെ പേ വിഷബാധ തിരിച്ചറിയുന്നതിനുള്ള ലബോറട്ടറി, മറ്റു സൗകര്യങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കുക, പേ വിഷബാധ സാധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ പൊതുജനങ്ങള്‍ സ്വീ...