Tag: pinarayi vijayan

വഖഫ് ബോർഡ് നിയമന വിഷയത്തിൽ തുറന്ന മനസ്; ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി
Other

വഖഫ് ബോർഡ് നിയമന വിഷയത്തിൽ തുറന്ന മനസ്; ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി എസ് സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്പ...
Other

മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണ ശ്രമം

വടകര: ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മൽതാഴ ദാമോദരൻ–പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണശ്രമം. ചൊവ്വാഴ്ച രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലാണു സംഭവം. വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ  സാധനങ്ങൾ വാരി വലിച്ചിട്ടു. നാല് സിസിടിവി ക്യാമറകൾ തകർക്കുകയും അതിന്റെ റെക്കോർഡർ കൊണ്ടു പോവുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. ഈ വീടിനു സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണവും 8,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. റൂറൽ പൊലീസ് മേധാവി എ.ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്തു....
Malappuram

മന്ത്രിസഭാ വാർഷികാഘോഷം : മെയ് 10 മുതൽ 16 വരെ തിരൂരിൽ

മന്ത്രിസഭാ വാർഷികാഘോഷം  മെയ് 10 മുതൽ 16 വരെ തിരൂരിൽ നടത്താൻ തീരുമാനം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പ്രദർശന വിപണന മേള വേനലാവധിക്കാലത്ത് മലപ്പുറം ജില്ലയിലെ ആളുകൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഉതകുന്ന ആഘോഷമാക്കി മാറ്റുമെന്നും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രദർശന - വിപണന മേള, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഫുഡ് കോർട്ടുകൾ, വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും  വിശദീകരിക്കുന്ന സ്റ്റാളുകൾ എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. 150 സ്റ്റാളുകളിൽ 15 സർവീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകും. സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്...
Other

ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ആദരഞ്ജലികളർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പിഎ മുഹമ്മദ് റിയാസ്, കെടി ജലീൽ, ശോഭാ സുരേന്ദ്രൻ, എപി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, കടന്നപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. അതിനിടെ കുഴഞ്ഞു വീണ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് തൊട്ടടുത്ത ആശുപത്...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍ ...
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാ...
Other

ഞായറാഴ്ചയിലെ നിയന്ത്രണം തുടരും, പ്രവാസികൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന

കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കോവിഡ് അവലോകന യോഗ തീരുമാനം. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട 'സി' കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗ...
Other

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ, മലപ്പുറം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി

കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും...
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു...
Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നേരത്തെ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടർപരിശോധനകൾക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30-ന് അദ്ദേഹം നാട്ടിൽ തിരിച്ചെത്തും. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തെ തന്നെ അദ്ദേഹം തുടർപരിശോധനകൾക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു....
Kerala

കെ-റെയില്‍: ആരും ദുഃഖിക്കേണ്ടി വരില്ല; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും- മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്നമ...
Accident

മുഖ്യമന്ത്രിയുടെ എസ്‌കോർട് വാഹനങ്ങൾ അപകടത്തിൽ പെട്ടു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോർട്ട് പോയ വാഹനങ്ങൾ അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കാസർകോട്ടെ സി.പി.എം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്. പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകട...
Kerala

പ്രവൃത്തി നടത്തുന്നതിൽ കാലതാമസം, ഊരാളുങ്കൽ സൊസൈറ്റിയോട് പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

"പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ– റോഡ് നിർമാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോടു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചു. 7 മാസം മുൻപു കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം–വിമാനത്താവളം റോഡ് നന്നാക്കാത്തതിനെക്കുറിച്ചു ചർച്ച ചെയ്ത ഉന്നതതല യോഗത്തിൽ നിന്നു കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നതാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്തപ്പോൾ, കമ്പനി അയച്ചതു ജൂനിയർ ഉദ്യോഗസ്ഥനെയാണ്. സാങ്കേതിക കാരണങ്ങളുടെ പേരിൽ അറ്റകുറ്റപ്പണി ഇഴയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണു മന്ത്രിയുടെ നിയന്ത്രണം വിട്ടത്.  ‘‘പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ...
Kerala

മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗെടുക്കേണ്ട’, വഖഫ് വിവാദത്തിൽ ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. ആ ഘട്ടത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മ...
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി കഴിഞ്ഞ ദിവസം (07-12-2021) നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും സമസ്ത ഏകോപന സമിതി യോഗം പ്രഖ്യാപിച്ചു.സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ബ...
Other

വഖഫ് ബോർഡ് നിയമനം: സർക്കാരിന് നിർബന്ധ ബുദ്ധിയില്ല, ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്....
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാ...
Kerala

വഖഫ് ബോർഡ് നിയമനം: കോ ഓർഡിനേഷൻ തീരുമാനത്തിൽ നിന്ന് പിന്മാറി സമസ്ത. പള്ളികളിൽ പ്രതിഷേധം ഇല്ല

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ച രീതിയിൽ പള്ളികളിൽ പ്രതിഷേധം ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാടി...
Health,

വാക്സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് സൗജന്യ ചികിത്സയില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് ഇനി മുതൽ സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്കമ...
Kerala

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (കെ.എസ്.എം.ഡി.എഫ്.സി) പുതിയ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 'സുമിത്രം' എന്ന വിവിധോദേശ്യ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതിപ്രകാരം വിവാഹ വായ്പ, ചികിത്സവായ്പ, കോവിഡ് വായ്പ് എന്നിവയ്ക്ക് പ്രത്യേകം വായ്പ അനുവദിക്കും.  നിലവിലുള്ള സെക്യൂരിറ്റി വ്യവസ്ഥകള്‍ ഈ ലോണുകള്‍ക്കും ബാധകമാണ്. വിവാഹ വായ്പ പദ്ധതി പ്രകാരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക്  ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പയും ചികിത്സാ വായ്പ പ്രകാരം മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അഞ്ച് ശതമാനം  പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. &n...
error: Content is protected !!