Tag: PMA Salam

പിവി അന്‍വറിന്റെ വെളിപ്പെടുത്തല്‍ : ആത്മാഭിമാനം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി പദവി രാജിവെക്കണം ; പിഎംഎ സലാം
Malappuram

പിവി അന്‍വറിന്റെ വെളിപ്പെടുത്തല്‍ : ആത്മാഭിമാനം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി പദവി രാജിവെക്കണം ; പിഎംഎ സലാം

മലപ്പുറം : ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ആത്മാഭിമാനം എന്നത് കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അത്യന്തം ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് പിഎംഎ സലാം പറഞ്ഞു. സ്വര്‍ണ്ണക്...
Malappuram

പിവി അന്‍വര്‍ പുറത്ത് പോകുന്നതും അകത്ത് പോകുന്നതും ലീഗിന്റെ പ്രശ്‌നമല്ല ; ആരോപണങ്ങളില്‍ അന്വേഷണം നടക്കണം ; പിഎംഎ സലാം

മലപ്പുറം : പിവി അന്‍വര്‍ ഉന്നയിച്ച് ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിവി അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്നും സലാം പറഞ്ഞു. കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണ് അന്‍വര്‍ പറഞ്ഞത്. കള്ളക്കടത്ത്, അഴിമതി,തട്ടികൊണ്ട് പോകല്‍, ആര്‍എസ്എസ് ബന്ധം കേസ് ഇല്ലാതാക്കല്‍ ഇതെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങളൊക്കെ സിപിഎമ്മിനെ മാത്രം ബാധിക്കുന്നതല്ല. കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം.സി പി ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലില്‍ അന്വേഷണം എഡിജിപിയെ ഏല്പിച്ചത് കള...
Malappuram

ഷുക്കൂര്‍ വധക്കേസ് : നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും : പിഎംഎ സലാം

മലപ്പുറം : ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഈ കൊലപാതകത്തില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസില്‍നിന്ന് അങ്ങനെ എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയില്‍ റൂം നമ്പര്‍ 315ല്‍ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയില്‍ പങ്കെടുത...
Malappuram

ഇത് അസുഖം വേറെ ; കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ്

മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തില്‍ മുഴുവന്‍ നടന്ന സമരത്തില്‍ മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണ്. ആര്‍.ടി.ഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുക...
Local news, Other

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകം ; പിഎംഎ സലാം

തിരൂരങ്ങാടി : റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്‍ന്ന് സംഘപരിവാര്‍ കാപാലികര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് കേസിനു ഈ ഗതി വരാനുള്ള കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം. അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും നീതിപീഠത്തിലാണ് പ്രതീക്ഷയെന്നും നീതി നടപ്പാക്കണമെന്നും പിഎംഎ സലാം പറഞ്ഞു. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ...
Local news, Other

പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ...
Kerala, Local news

വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...
Malappuram, Other

മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു. നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്...
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇ...
Local news, Malappuram, Other

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സ...
Local news, Malappuram, Other

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ സംബന്ധിച്ച് നേതൃയോഗത്തില്‍ തീരുമാനമെടുത്തു ; പിഎംഎ സലാം

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 11 ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെക്കേണ്ടതാണെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാവൂ എന്നും നേതൃ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു. ...
Local news, Malappuram, Other

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്, തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടികാഴ്ച നടത്തി

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീന്‍ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനമാണെന്നും ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ഥ പാര്‍ട്ടികളാണ്. വര്‍ഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാലും പാര്‍ട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീന്‍ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് ക...
Kerala, Other

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല ; സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍

കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. ...
Kerala, Malappuram

പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു. 5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്...
Politics

മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാറ്റമില്ല ; സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി എം എ സലാം ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എം കെ മുനീര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് ഇന്ന് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 10 വൈസ് പ്രെസിഡന്റുമാരെയും 11 സെക്രട്ടറി മാരെയും തിരഞ്ഞെടുത്തിട്ടുണ...
error: Content is protected !!