Tag: Pocso case

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍
Kerala, Malappuram, Other

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. 13 വയസുകാരിയെ ശല്യം ചെയ്ത സംഭവത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപക...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു....
Kerala

അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി ; കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട്: കല്‍പ്പറ്റയില്‍ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി...
Crime

പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക പിടിയിൽ

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് സ്കൂളിൽ പോയ പെൺകുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കൊച്ചിയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ട്യൂഷൻ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയിൽ കുട്ടി പീഡനത്ത...
Crime

പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

എടപ്പാൾ: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54)​,​ പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64)​,​ പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50)​,​ പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67)​ എ്ന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേ‌ർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാലുപേരെയുെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....
Crime

ചികിത്സക്കെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.കോഴിക്കോട് നഗരത്തിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കര്‍ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കില്‍ ഏപ്രില്‍ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകര്‍ന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കില്‍ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്...
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE...
Other

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ കേസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസാണ് കേസന്വേഷിക്കുന്നത്.
Crime

ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഉമ്മയുടെ ഉപ്പയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് ഡിഗ്രി വിദ്യാർഥിനി റിഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് കാപ്പാട് മുകച്ചേരി ബറാക് ഹൗസിൽ അബൂബക്കറിനെ 62) യാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഇക്കഴിഞ്ഞ 17-ാം തിയതി ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. അബൂബക്കര്‍ വീട്ടിലെത്ത...
Crime

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ സുഹൃത്ത് പിടിയിൽ

തിരൂരങ്ങാടി : 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബാംഗ്ളൂരില്‍ വെച്ച് പിടികൂടി. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ച് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ എൻ. മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ 2 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷ് എന്നയാളാണ് പ്രതി. അഢീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ്...
Crime

16 കാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു

തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.  അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയ...
Crime

വീട് വിട്ടിറങ്ങിയ 16 കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട മമ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിൽക്കവെ മധ്യവയസ്കൻ സഹായവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലോഡ്ജിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മമ്പുറം സ്വദേശി നെച്ചിക്കാട്ട് ഉസ്മാനെ (53) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വീട്ടുകാരോട് പിണങ്ങിയ കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തുകയും എങ്ങോട്ടുപോകണ​മെന്നറിയാതെ ചുറ്റിത്തിരിയുകയുമായിരുന്നു. ഉസ്മാൻ, കുട്ടിയെ ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനം നൽകി കൂടെ കൂട്ടുകയുമായിരുന്നു. പിന്നീട് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചു. പിതാവും മകളുമാണെന്ന് പരിചയപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്. പുറത്തുപോയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു....
Crime

ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
Crime

13 കാരി പ്രസവിച്ചു, 16 കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ മറ്റൊരാളുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിൽ സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു....
Crime

യൂണിവേഴ്‌സിറ്റി കാമ്പസിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്യാമ്പസിൽ പ്ലസ് വൺ വിദ്യാർഥിനിപീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ ആരോപണ വിധേയനായ സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ വലിക്കുന്ന് അറിയല്ലൂർ പതിനെട്ടാം വീട്ടിൽ മണികണ്ഠനെയാണ് പോക്സോ വകുപ്പ് പ്രാകരം കസ്റ്റഡിയിലെടുത്തത്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. പരിസരത്തെ സ്കൂളിൽനിന്ന് സുഹൃത്തുക്കളായ മൂന്ന്വിദ്യാർഥനികൾക്കൊപ്പം സർവകലാശാല കാമ്പസിലെത്തിയതായിരുന്നു പ്ലസ് വൺവിദ്യാർഥിനി. കാടുമൂടിയ സ്ഥലത്തുകൂടെനടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരൻ പെൺകുട്ടികളോട് കയർക്കുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവരിലൊരാളുടെ ഫോൺ നമ്പറും കൈവശപ്പെടുത്തി. തു...
Crime

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി....
Crime

മലപ്പുറം മീ ടു പോക്സോ കേസ്; അധ്യാപകനായ മുൻ കൗണ്സിലർ അറസ്റ്റിൽ

മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ വാർഡ് കൗൺസിലറായ രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടിൽ ശശികുമാറിനെ(56) അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് വയനാട് മുത്തങ്ങ അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിൽ ആവുന്നത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്ര...
Crime

വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: റിട്ട അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ്  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്ത...
Crime

യൂട്യൂബ് ചാനലിൽ പാട്ട് പാടാൻ അവസരം വാഗ്‌ദാനം ചെയ്ത് 12 കാരന് പീഡനം, 3 പേർ പിടിയിൽ

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയ സംഭവത്തിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ , വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും പാർട്ടിയും അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിൻ്റെ കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത് . കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ യഥേഷ്ടം നൽകിയിരുന്നു.ഉമ്മർ കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ...
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ തിരൂരങ്ങാടി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായി സ്വദേശികളായ ഷംസുദ്ദീൻ (19), റഷീദ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി യിൽ വാടകക്ക് താമസിക്കുന്ന റഷീദിന്റെ സുഹൃത്താണ് ശംസുദ്ധീൻ. ഇവിടെ നിന്ന് ഷംസു പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ റഷീദ്, പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവൻ സ്വർണ്ണവും കൈക്കലാക്കിയിരുന്നു. പെണ്കുട്ടിയുടെ പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് റഷീദിനെ അറസ്റ്റ് ചെയ്തത്....
Crime

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണം: ഗവ. സ്കൂൾ അധ്യാപകൻ വീണ്ടും പിടിയിൽ

ഇദ്ദേഹം മുമ്പ് നെടുവ സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു. താനൂർ: പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം എ. കെ. അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്.പരപ്പനങ്ങാടി നെടുവ ജി യു.പി സ്കൂളിലെ വിദ്യാർത്ഥികളെ മുൻപ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ സ്കൂളിലെ കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
Breaking news, Crime

ബാലനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഒക്ടോബർ 19 ന് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടി CI ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , ജിനേഷ് , സമ്മാസ് , ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്....
Crime, Local news, Malappuram

14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ പിടിയിൽ

പൊന്നാനി: പതിനാലു വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. പൊന്നാനി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്‌ഫാഖ് (19) ആണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുൻപാണ് പീഡനം നടന്നത്. എന്നാൽ ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്കുമുൻപ്‌ അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതിനൽകി. തുടർന്ന് അഷ്‌ഫാഖിനെ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുത്ത് റിമാൻഡ്ചെയ്തു....
error: Content is protected !!