Tag: Psmo

തുടർച്ചയായി അഞ്ചാം തവണയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്
Local news

തുടർച്ചയായി അഞ്ചാം തവണയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്

തിരൂരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്. ...
Local news

പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു

തിരുരങ്ങാടി: പിഎസ്എംഒ കോളേജ് അലുംനി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു. യോഗം പ്രസിഡന്റ് പ്രൊഫ. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജിലെ മുന്‍ സ്റ്റാഫ് മൂസ വെള്ളത്തുമാട്ടിലിന്റെ വിയോഗത്തില്‍ അലുംനി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കോളേജിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അലുംനി അസോസിയേഷന്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുള്ള തുക കണ്ടെത്താന്‍ ഓണ്‍ലൈന്‍ കളക്ഷന്‍ ഡ്രൈവ് നടത്താനും ഡിസംബര്‍ അവസാനം മെഗാ അലുംനി മീറ്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അലുംനി ജനറല്‍ സെക്രട്ടറി കെ.ടി ഷാജു, ഭാരവാഹികളായ സുജാത, സി.വി ബഷീര്‍, സലാം കൊരമ്പയില്‍, അസ്ലം താനൂര്‍, കാവുങ്ങല്‍ അബ്ദുറഹിമാന്‍, അനില്‍ കുമാര്‍, അബ്ദുല്‍ അമര്‍, സബീനാ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ...
Local news

കാലാവസ്ഥ വ്യതിയാനവും, കലാരൂപങ്ങളും : അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാൻ മുഹമ്മദ് ഹസീബ്

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റും, ഐ സി ടീ എം അന്താരാഷ്ട്ര സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോണ്ഫറൻസിൽ സമുദ്രo , ശബ്ദം, പ്രചാരം : ശബ്ദങ്ങളെ പരിഭാഷപ്പെടുത്തുമ്പോൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിലാണ് പ്രബന്ധം അവതാരിപ്പിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കും. കോൺഫെറെൻസിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റ് നൽകുന്ന ട്രാവൽ അവാർഡിനും ഹസീബ് അർഹനായി. പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക...
Local news

പി.എസ്.എം.ഒ കോളേജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്

തിരൂരങ്ങാടി: 2022-23 കാലഘട്ടത്തിലെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് കരസ്ഥമാക്കിയിരിക്കുന്നത്. ജൂൺ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽ നിന്ന് പിഎസ്എംഒ കോളേജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി കബീർ അലിയും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു. സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയിട്ടാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരിസ്ഥിതി പ്രവ...
Other

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിൻ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പി എസ് എം ഒ കോളേജ് അധ്യാപകർക്ക് ക്ഷണം

അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം. ഇന്ത്യൻ സംസ്കാരത്തിന്റെ അടിവേരുകളും, ഇന്ത്യയിലെ പരമ്പരാഗത കലാരൂപങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ജൂൺ 13- 14 ദിവസങ്ങളിലാണ് കോൺഫറൻസ് നടക്കുന്നത് . മാപ്പിള കലാരൂപങ്ങളെ മറ്റുള്ള ഇന്ത്യൻ ക്ലാസിക്കൽ നിർത്തങ്ങളുടെ ഭാഗമാക്കി വർത്തമാന കാലത്തു എങ്ങനെ വായിച്ചെടുക്കാം എന്നതിനെ ആസ്പദമാക്കിയാണ് പ്രബന്ധം അവതാരിപ്പിക്കുന്നത് .ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും, മലബാറിൽ നിന്നുള്ള ഗൾഫ് കുടിയേറ്റവും, പ്രവാസി ജീവിതവും , മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും , പ്രബന്ധത്തിൽ ചർച്ച ചെയ്യും. മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിള കലാ...
Local news

തണല്‍ വിരുന്ന് : ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസ്മി പ്രിസം കേഡറ്റിന്റെ 'തണല്‍ വിരുന്ന് ' ഏകദിന സമ്മര്‍ ക്യാമ്പ് തിരൂരങ്ങാടി പി. എസ്.എം. ഒ കോളേജ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്തു. മീറ്റ് ദി എക്‌സ്‌പെര്‍ട്ട് സെഷനില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി, ട്രസ്റ്റ് മെമ്പര്‍ ചെറ്റാലി മുഹമ്മദ് കുട്ടി ഹാജി, സദര്‍ മുഅല്ലിം ഹസ്സന്‍ ഹുദവി സന്ദേശഭാഷണം നടത്തി. ശിഹാബ് ചുഴലി ക്ലാസിനു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് 'പക്ഷികള്‍ക്കൊരു തണ്ണീര്‍ കുടം' പദ്ധതിയും ക്വിസ് മത്സരവും ട്രഷര്‍ ഹണ്ട് മത്സരവും ക്രാഫ്റ്റ് പരിപാടികളും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കെജി വിഭാഗം റസല്‍, ഫഹീം, മുഹമ്മദ് റസിന്‍ എല്‍പി വിഭാഗം ഫഹീം, ഹലീമ ശാ...
Local news

സ്പെയിനിലെ ഇൻ്റർനാഷണൽ ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം

തിരൂരങ്ങാടി: സ്പെയിനിൽ വെച്ച് നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം. ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ലാൻഡ്സ്കേപ് ആർക്കിയോളജിയുടെയും സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിൻ്റെയും അൽകലാ യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ "മാറുന്ന ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലെ മാനുഷിക വെല്ലുവിളികൾ" എന്ന ശീർഷകത്തിൽ ജൂൺ 10 മുതൽ 14 വരെ നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാനാണ് പിഎസ്എംഒ കോളേജിലെ ചരിത്ര അധ്യാപകനായ ആർ. ശരവണന് അവസരം ലഭിച്ചിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക നഗരമായി പ്രഖ്യാപിച്ച സ്പെയിനിലെ അൽകലാ ഡെ ഹേനരസ് നഗരത്തിലെ അൽകലാ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ, "ഇന്ത്യയിലെ മലബാർ തീരപ്രദേശത്തെ പുരാതന തുറമുഖ നഗരങ്ങൾ: കൈയെഴുത്തു പ്രതികൾ മുതൽ ഭൂപ്രകൃതി വരെ" എന്ന പ്രബന്ധമാണ് ശരവണൻ അവതരിപ്പിക്ക...
Obituary

പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു

തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി പ്രൊഫ. മുസ്തഫ കമാൽ പാഷ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇസ്​ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്​ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 32 വർഷം തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജ്​ ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ്​ യൂനിവേഴ്​സ്​റ്റി ഇസ്​ലാമിക്​ സ്റ്റഡീസിന്‍റെ ബോർഡ്​ ഓഫ്​ സ്റ്റഡീസ്​ ചെയർമാൻ, ഇസ്​ലാമിക്​ സ്റ്റഡീസ്​ ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ്​ കോളജ്​ പ്രിൻസിപ്പൽ, അഡൽട്ട്​ എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട്​ ഫണ്ടമെന്‍റൽ റിസർച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദിൽ ...
error: Content is protected !!