പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പളിനും യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ക്കും യാത്രയയപ്പ് നല്‍കി
തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ അസീസിനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ മുഹമ്മദ് മാഹീനും പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം ഗവേഷണ വിദ്യാര്‍ഥികള്‍ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 30 നാണ് ഡോ കെ അസീസ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ഏപ്രില്‍ 24 നാണ് ഡോ മുഹമ്മദ് മാഹീന്‍ വിരമിക്കുന്നത്.
ചരിത്ര വിഭാഗം മേധാവി എം സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജീസ്മ ഡോ. കെ അസീസിനും വയനാട് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ജോഷി മാത്യു ഡോ. മുഹമ്മദ് മാഹീനും ഉപഹാരം കൈമാറി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ ഫിറോസ് കെ.ടി, ഡാലിയ വര്‍ഗീസ്, സുചിത്ര വി, ഷഹാന കെ എന്നിവര്‍ സംബന്ധിച്ചു. കലാ രാജന്‍ സ്വാഗതവും റെനി അന്ന ഫിലിപ്പ് നന്ദിയും പറഞ്ഞു....