Tag: Ration shop

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു
Local news, Other

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പാറക്കാവില്‍ പുതിയ തായി അനുവദിച്ച റേഷന്‍ ഷോപ്പ് വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷന്‍ഷോപ്പ്. ഇത് വരെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള റേഷന്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാര്‍ റേഷന്‍ സംവിധാനം ഉപയോഗിച്ചിരുന്നത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍,റസാഖ് മാസ്റ്റര്‍,മുന്‍ മെമ്പര്‍ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Kerala, Other

സംസ്ഥാനത്ത് നാളെ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട് : റേഷന്‍ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സംഘനകളായ എ കെ ആര്‍ ആര്‍ ഡി എ, കെ ആര്‍ ഇ യു (സി ഐ ടി യു), കെ എസ് ആര്‍ ആര്‍ ഡി എ എന്നിവ ചേര്‍ന്ന വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ...
Malappuram

റേഷന്‍ വിതരണത്തില്‍ ഗുരുതര ക്രമക്കേട്: കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു

മലപ്പുറം : റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു. എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്റ് ചെയ്തത്. ഡിസംബര്‍ മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. റേഷനിങ് ഇന്‍സ്പെക്ടര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ കാര്‍ഡിലെ ഭക്ഷ്യധാന്യങ്ങള്‍ 254-ാം നമ്പര്‍ കടയില്‍ നിന്നും മാന്വലായി ബില്ലിങ് നടത്തി വിതരണം നടത്തിയിട്ടുണ്ടെന്നും 2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ഇത്തരത്തില്‍ മാന്വല്‍ ബില്ലിങ് നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടു. എന്നാല്‍ ഈ മാസങ്ങളില്‍ ഒന്നും തന്നെ 254-ാം നമ്പര്‍ റേഷന്‍ കടയില്‍ പോകുകയോ, തനിക്ക് റേഷന്‍ വിഹിതം ലഭ്യമാവുകയോ ചെയ്തിട്ടില്ലെന്ന് കാര്‍ഡുടമ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത...
Kerala, Other

മിന്നല്‍ റെയ്ഡില്‍ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി

തിരുവനന്തപുരം: സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷനരി പിടികൂടിയത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍...
Other

റേഷൻ വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീട്ടിലേക്ക് പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തും

സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. അന്ത്യോദയ അന്നയോജന –എഎവൈ കാർഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാർ‍ഡുകൾക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം. ഇക്കൂട്ടത്തിൽ ഒരംഗം മാത്രമുള്ള 7790 എഎവൈ കാർഡുകൾ ഉണ്ടെന്നും ഇവർ നാല് മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.  ...
Kerala, Malappuram

പന്താരങ്ങാടിയില്‍ അടച്ചുപൂട്ടിയ റേഷന്‍ കട അടിയന്തരമായി പുനഃസ്ഥാപിക്കണം ; എന്‍ എഫ് പി ആര്‍ പരാതി നല്‍കി

തിരൂരങ്ങാടി : പന്താരങ്ങാടിയില്‍ അടച്ചുപൂട്ടിയ റേഷന്‍ കട അടിയന്തരമായി അതെ പുനഃസ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ് നിവേദനം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രമോദിനാണ് ഭാരവാഹികള്‍ നിവേദനം നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് അനധികൃതമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് റേഷന്‍ ഷോപ്പ് അടച്ചുപൂട്ടിയത് ഇതേ തുടര്‍ന്ന് പ്രദേശത്തെ ആയിരത്തോളം ഉപഭോക്താക്കള്‍ മറ്റു റേഷന്‍കള് കടകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ് അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികളായ താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് മനാഫ് താനൂര്‍ അറഫാത്ത് പാറപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് ...
Feature

താനൂരിൽ ഇനി ന്യൂജൻ റേഷൻ കട

പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കുന്നതിനായി കുണ്ടുങ്ങലിൽ ആരംഭിച്ച കെ സ്റ്റോർ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാനുതകും വിധം മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള സ്റ്റോർ പദ്ധതി. കെ സ്റ്റോർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗങ്ങളായ നസ്രി തേത്തയ...
Information

റേഷന്‍ കടകളിലെ സര്‍വര്‍ തകരാര്‍ ; അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരിദിനമാചരിച്ചു

കൊളപ്പുറം. അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊളപ്പുറം റേഷന്‍ ഷേപ്പിന് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെമീര്‍ കാബ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍,മണ്ഡലം ഭാരവാഹികളായ പി കെ മൂസ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീന്‍ കുട്ടി മാട്ടറ, അബുബക്കര്‍ കെ.കെ. മജീദ് പൂളക്കല്‍, രാജന്‍ വാക്കയില്‍, ആനി പുല്‍ത്തടത്തില്‍,അബ്ദുല്‍ ഖാദര്‍ വലിയാട്ട്, ബ്ലോക്ക് സെക്രട്ടറി സുലൈഖ മജീദ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി സെക്രട്ടറി അഫ്‌സല്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍,വാര്‍ഡ് മെമ്പര്‍മാരായ, ജിഷ ടീച്ചര്‍, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, വിബിന അഖിലേഷ...
Information

21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ് ; സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ റേഷന്‍കടയുടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. താലൂക്ക് സപ്ലൈസ് ഓഫീസര്‍ ടി.സുജയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ...
Other

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

ജില്ലാതല വിതരണോദ്ഘാടനം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ജില്ലയിലെ എ.എ.വൈ (മഞ്ഞ കാര്‍ഡ്്) 51346, പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) 404980, എന്‍.പി.എസ് (നീല കാര്‍ഡ്) 302608, എന്‍.പി.എന്‍.എസ് (വെള്ള കാര്‍ഡ്) 259364, എന്‍.പി.ഐ (ബ്രൗണ്‍ കാര്‍ഡ്) 194 ഉള്‍പ്പെടെ 10,18,492 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റുകളുടെ വിതരണം. ഇന്ന് (ഓഗസ്റ്റ് 23) മുതല്‍ സെപ്തംബര്‍ ഏഴ് വരെ റേഷന്‍ കടകള്‍ വഴി സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഏഴ് താലൂക്കു...
Kerala

റേഷൻ കടകളിൽ ബാങ്കിങ്, അക്ഷയ സൗകര്യങ്ങളും

റേഷൻ കടകൾ അടിമുടി മാറാനൊരുങ്ങുന്നു. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്. കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്ക...
Other

റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ്

തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക്  ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം പുഴുക്കലരി,10 കിലോഗ്രാം കുത്തരി, 05 കിലോഗ്രാം പച്ചരി 04 കിലോഗ്രാം ഗോതമ്പ്, 1 കിലോഗ്രാം ആട്ട എന്നിവ ലഭിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) - ഒരംഗത്തിന്  പുഴുക്കലരി 02 കിലോഗ്രാം, പച്ചരി 01 കിലോഗ്രാം, കുത്തരി 01 കിലോഗ്രാം, 01 കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ 01 കിലോഗ്രാം ആട്ടയ്ക്കും യോഗ്യതയുണ്ട്.എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) - ഒരംഗത്തിന് 01 കിലോഗ്രാം പച്ചരി, 01 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്) - കാര്‍ഡൊന്നിന് 02 കിലോഗ്രാം പച്ചരി,03 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ...
Local news

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷൻ കടകളിൽ വതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്)  കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്)  ഒരംഗത്തിന് രണ്ട് കിലോഗ്രാം പച്ചരി, രണ്ട് കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്)  ഒരംഗത്തിന് ഒരു കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം കുത്തരി നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്)  കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്), എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ടയും ലഭിക്കും. എ.എ.വൈ, പി.എച്ച്.എച...
Local news

റേഷൻ കടയിൽ വിതരണത്തിന് നൽകിയ അരിയും ഗോതമ്പും താനൂരിലെ പലചരക്ക് കടയിൽ

താനൂർ: റേഷൻകടയിൽ വിതരണത്തിനായി നൽകിയ 350 കിലോഗ്രാം അരിയും 500 കിലോഗ്രാം ഗോതമ്പും പലചരക്ക് കടയിൽ നിന്ന് പിടിച്ചെടുത്തു. താനൂർ നഗരത്തിലെ പലചരക്ക് കടയിൽ നിന്നാണ് റേഷൻ കട വഴി വിതരണം ചെയ്യേണ്ട മട്ട അരിയും ഗോതമ്പും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോർജ്.കെ.സാമുവൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.സി.രാജൻ, എ.എം.ബിന്ദു, എസ്.സി.ബിബിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർ നടപടികൾക്കായി ജില്ലാ സപ്ലൈ ഓഫിസർക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഏത് കടയിലേക്ക് നൽകിയ സാധനങ്ങളാണ് ഇവയെന്നും മറ്റും തുടരന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കും. ...
error: Content is protected !!