വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പാറക്കാവില്‍ പുതിയ തായി അനുവദിച്ച റേഷന്‍ ഷോപ്പ് വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷന്‍ഷോപ്പ്. ഇത് വരെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള റേഷന്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാര്‍ റേഷന്‍ സംവിധാനം ഉപയോഗിച്ചിരുന്നത്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍,റസാഖ് മാസ്റ്റര്‍,മുന്‍ മെമ്പര്‍ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!