Tag: Shigella

കോഴിപ്പുറം സ്‌കൂളില്‍ 4 കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു ; 127 പേര്‍ ചികിത്സയില്‍
Local news

കോഴിപ്പുറം സ്‌കൂളില്‍ 4 കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു ; 127 പേര്‍ ചികിത്സയില്‍

പള്ളിക്കല്‍: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 127 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ നാല് പേര്‍ക്കാണ് ഷിഗല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണം പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗം പടരാനുള്ള കാരണം ഫലം വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കൂ. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 234 രോഗികള്‍ അത്താണിക്കലില്‍ ചികിത്സയില്‍ ആരോഗ...
Other

തിരൂരങ്ങാടിയിൽ ആരോഗ്യ വകുപ്പ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നെടുവ ആരോഗ്യ കേന്ദ്രം തിരൂരങ്ങാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 7,8 തീയതികളിൽ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിന്റെ നേതൃത്വത്തിൽ HI ഷീന മോൾ മാത്യു, JHI സുഭാഷ് ബാബു, തിരൂരങ്ങാടി മുൻസിപ്പാലിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോക്ടർ യമുന കുര്യൻ, മെറിൻ എൽസ ജോർജ്, JHI മാരായ പ്രശാന്ത്.വി, കിഷോർ പി വി, പ്രദീപ് കുമാർ പി, അബ്ദുറസാക്ക് പി മുൻസിപ്പാലിറ്റി ജെപി എച്ഛ് ൻ ശോഭ എന്നിവർ ഭക്ഷണ പാനീയ ഉൽപാദന വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെന്നിയൂർ, കാച്ചടി, കക്കാട്, ചെമ്മാട് സ്ഥലങ്ങളിലെ ഹോട്ടലുകൾ, മാർക്കറ്റ്, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, ഇറച്ചി കടകൾ, എന്നിവി...
Health,

മൂന്നിയൂരിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

മുന്നിയൂർ : ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് ഷിഗല്ലോസിസ് രോഗത്തിന്റെ ഉറവിടംകണ്ടു പിടിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെആലിഞ്ചുവട് പ്രദേശത്ത് നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽഹെൽത്ത് ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഅജിത.എം, ജലീൽ. എം. എന്നിവർ നടത്തിയ കട പരിശോധനയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന സഹല ഹോട്ടൽ,സന ബേക്കറി,അബ്ദുറഹ്മാന്റെ ഫ്രൂട്സ് സ്റ്റാൾ -ബേക്കറി എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ ലക്ഷ്മണരേഖ (കൂറ ചോക്ക്), കൊതുക് തിരി മുതലായവ ആഹാര സാധ...
Health,

ഷിഗെല്ല ബാധിച്ചു മരണം; ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി

തിരൂരങ്ങാടി : ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കെത്തി. കൊടിഞ്ഞി ദുബായ് പീടിക സ്വദേശിനി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ രഹയാണ് ശനിയാഴ്‌ച രാവിലെ മരിച്ചത്. ഷിഗെല്ല ബാധിച്ചതെന്ന് കരുതുന്ന കുട്ടിയുടെ മാതാവിന്റെ വീടായ മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പിലെ വീട്ടിലാണ് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. സുബിൻ, ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. നവ്യ, ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്. മരിച്ച കുട്ടിക്ക് എങ്ങനെ രോഗം പിടിപെട്ടു എന്നതിനെ കുറിച്ച്അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംഘമെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറി ഈ വീട്ടിലെ മറ്റൊരു കുട്ടിക്ക് അസുഖമുണ്ടായിരുന്നു. വീട്ടിലെ 7 പേരുടെ മലം പരിശോധന യ്ക്കായി മെഡിക്കൽ കോളജിലെക്ക് അയച്ചിട്ടുണ്ട്. വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്....
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Health,, Malappuram

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും...
Health,

എന്താണ് ഷിഗല്ല ? പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?

ഷിഗല്ല; അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക...
error: Content is protected !!