Friday, October 16

Tag: Solar case

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ ...