Tag: Student death

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു
Accident

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷ...
Accident

ബൈക്കുകൾ കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

മഞ്ചേരി: ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവി കുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴിനാണ് അപകടം. പാലത്തിൻ്റെ കൈവരി തകർന്ന സ്ഥലത്തെ അപകടം ഒഴിവാക്കാൻ താൽക്കാലികമായി വച്ച വീപ്പ (ഡ്രം) വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 2 ന് മരിച്ചു. മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ +2 വിദ്യാർഥിയായിരുന്നു. ...
Obituary

കരുമ്പിൽ സ്വദേശിയായ ചേറൂർ കോളേജിലെ വിദ്യാർത്ഥി അന്തരിച്ചു

കക്കാട് : വേങ്ങര ചേറൂർ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കരുമ്പിൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അശ്റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കൻ ജസീറ എന്നവരുടെയും മകനായ സഫ്‌വാൻ (21) ആണ് മരിച്ചത്. ചേറൂർ പി പി ടി എം ആർട്സ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അർബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പിൽ ജുമാ മസ്ജിദിൽ. ...
Accident

വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കൊണ്ടോട്ടി : പുളിക്കൽ പെരിയമ്പലം ചേലാട്ട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ഐക്കരപടി പൂച്ചാൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ്‌ അഷ്മിൽ (13) ആണ് കുളത്തിൽ മുങ്ങി മരിച്ചത് പുളിക്കൽ ചെറുകാവിൽ മാതാവിൻ്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിൽ പോയതായിരുന്നു. വൈദ്യരങ്ങാടി സകൂൾ എട്ടാം ക്ലാസ് വിദ്യർത്ഥിയാണ് മുഹമ്മദ് അഷ്മിൽ. മൃതദേഹം പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ ...
Accident

കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥിനി മരക്കൊമ്പ് ഒടിഞ്ഞ് വീണ് മരിച്ചു

ഇടുക്കി: കുടുംബാംഗങ്ങള്‍ക്കൊപ്പം സംസ്ഥാന അതിര്‍ത്തിയിലെ കുമളിക്ക് സമീപം തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്‌സണ്‍- കൃഷ്ണമാല ദമ്പതികളുടെ മകള്‍ ബെമിനയാണ് (15) മരിച്ചത്. മൃതദേഹം പൊലീസ് നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ അവധിയായതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനെത്തിയതായിരുന്നു ബെമിന. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ...
Accident

മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു

വയനാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്. എടവണ്ണപ്പാറ വാഴക്കാട് സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 11.30ന് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ വെച്ചാണ് അപകടം. ബൈക്കിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠി പി.പി.ഇല്യാസിന് ഗുരുതരമായി പരിക്കേറ്റു. ...
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്
Accident

എടരിക്കോട് വാഹനാപകടം, 7 വയസുകാരൻ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, ഏഴു വയസ്സുകാരൻ മരിച്ചു. കാടാമ്പുഴ സ്വദേശി സയിദ് മുഹമദ് ഷംവീൻ ആണ് മരിച്ചത്. സയിദ് മുഹമദ് ഷംവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയിദ് സലാവുദിൻ തങ്ങൾ, സയിദാ ബീവി, സയിദ് അബ്ദുൽ റഹ്മാൻ, എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം. ...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവ...
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേ...
Accident

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി. ...
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ...
Accident

നടന്നു പോകുന്ന കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി, ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്കേറ്റു

മഞ്ചേരി: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ മേൽ കാറിടിച്ചു ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേരി ആമക്കാട് തോട്ടിൻ സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തോട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകൻ മുഹമ്മദ്‌ ഷയാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ശിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും കടയിൽ നിന്ന് സാധനം വാങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ ഇവരുടെ പിറകിൽ ഇടിക്കുക യായിരുന്നു. https://youtu.be/HzIHvIU19CU വീഡിയോ ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. മറ്റൊരാൾ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. കിടങ്ങയം AMLP സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥി യാണ് മുഹമ്മദ്‌ ഷയാൻ. ഇന്ന് ഖബറ...
Accident

ചട്ടിപ്പറമ്പിൽ ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോട്ടക്കൽ : ബൈക്കും ദോസ്ത് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചാപ്പനങ്ങാടി ചട്ടിപ്പറമ്പ് വട്ടപറമ്പിനും നെല്ലോളിക്കും ഇടയിലാണ് അപകടം. ബൈക്കും ദോസ്ത്തും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. കോൽകളം സ്വദേശി കല്ലുവെട്ടുകുഴി സിദ്ധീക്കിന്റെ മകൻ സിനാൻ ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ദോസ്ത് ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥി യാണ് മരണപ്പെട്ട സിനാൻ. കോൽക്കളം ചൂരക്കാടിൽ ഇന്നാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞത്. ഈ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ...
Accident

ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരീക്കോട്: അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽ പെട്ടു കാണാതായതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇന്ന് മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ...
Accident

ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: കൊട്ടുക്കരയിൽ ലോറി ഓട്ടോയിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേൽതൊടി അബൂബക്കറിന്റെയും, ഫസീലയുടെയും മകൻ ചിറയിൽ ജിഎംയൂ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ റൻതീഷ് ( 12) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടിക്ക് സമീപം ദേശീയപാതയിൽ കൊട്ടുക്കര പി പി എം സ്കൂളിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. കുടുംബത്തോടൊപ്പം കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ജന മഹാ സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. ...
Accident

പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ (13) മൃതദേഹമാണ് കിട്ടിയത്. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ കുട്ടിയെ കിട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയാണ് ...
Obituary

പെരുന്നാൾ നിസ്കാരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കാരശ്ശേരിയിൽ പെരുന്നാൾ നമസ്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ് സംഭവം. ...
Accident

തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ ബസാർ ആണൂർ ചിറ്റംപള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി - സുഹ്‌റ എന്നിവരുടെ മകൻ മുഹമ്മദ് മിഖ്ദാദിന്റെ (13) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വൈകിയിട്ടും കുട്ടിയെ കാണാതായപ്പോൾ അന്വേഷണം നടത്തുകയായിരുന്നു. തോടിന്റെ വക്കിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുട്ടി കുളിക്കുന്നത് കണ്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടി കുളിച്ചിരുന്ന ഭാഗത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ നിന്ന് ഇന്നലെ രാത്രി 11.30 ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ...
Other

അയൽ വീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

പാലക്കാട്: അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് പാലക്കാട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റി...
Accident

സ്കൂൾ ബാത്റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

എആർ നഗർ: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. ...
Obituary

ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

പെരിന്തൽമണ്ണ: ഇറച്ചി കഷ്ണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെത്തല്ലൂര്‍തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെമ്മണിയോട് കളത്തും പടിയൻ ആസിഫിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച്‌ കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നര വര്‍ഷം മുന്‍പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ് അസൂറ. ...
Accident

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങവേ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു

പൊന്മുണ്ടം കാവപ്പുരക്കും ഞായർപാടിക്കും ഇടയിൽ ഓട്ടോ മറിഞ്ഞു വിദ്യാർത്ഥിനി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്. പെരുമണ്ണ സ്വദേശി കമ്മിയിൽ ബഷീർ എന്നവരുടെ മകൾ റന (15) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12:30ഓടെ ആണ് അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മാതാപിതാക്കളും 4 മക്കളുമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ...
Accident

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടയേറ്റിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് കെ.കെ പുറായി താമസിക്കുന്ന കൊടമ്പാടന്‍ അബ്ദുല്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ എന്ന റിഫു (12) ആണ് മരിച്ചത്. ചേലുപ്പാടം എ.എം.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് വീടിന് സമീപത്ത് റോഡില്‍ വെച്ച് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ചര്‍ദിയും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ് റാനിയ. ഏക സഹോദരി: ഫില്‍സ ഫാത്തിമ. ...
Other

കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചു, 14 പേർ ചികിത്സയിൽ

കാസർകോട്: കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകള്‍ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള 14 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ച...
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ. ...
Accident

സൈക്കിൾ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു

ചങ്ങരംകുളം: സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് എട്ടാം ക്ലാസ്സുകാരന്‍ മരിച്ചു. ചിയാനൂര്‍ കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മുര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത് (13) ആണ് മരിച്ചത്. ചാലിശേരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് സ്‌കൂളിലേക്ക് യൂണിഫോം വാങ്ങുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. താടിപ്പടിയിലെ യൂറോടെക് ഗോഡൗണിന് സമീപത്തെ വളവും, ഇറക്കവും വരുന്നഭാഗത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. പ്രതീകാത്മക ചിത്രം റോഡില്‍ തലയടിച്ച് വീണ് പരിക്കേറ്റ അഭിജിത്തിനെ, ശബ്ദം കേട്ട് ഓടി വന്ന നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും, വിദഗ്ദ ചികിത്സക്കായി തൃശുരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ...
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
error: Content is protected !!