Tag: tanur custody death

താനൂര്‍ കസ്റ്റഡി കൊലപാതകം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു
Malappuram

താനൂര്‍ കസ്റ്റഡി കൊലപാതകം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു

മലപ്പുറം : മുന്‍ എസ്പി സുജിത്ത് ദാസിനെ താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂര്‍ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ ക...
Local news

താനൂര്‍ കസ്റ്റഡി മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചില്ല, നാല് പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി : താനൂര്‍ കസ്റ്റഡി മരണത്തില്‍ 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിലെ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണു ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആയിരുന്ന ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സ്റ്റേഷനിലെ സിപിഒ ആയിരുന്ന അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം. പൊലീസിന്റെ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ് ഇവര്‍. 2023 ആഗസ്റ്റ് ഒന്നാം തീയതി പുലര്‍ച്ചെയാണ് മമ്പുറം സ്വദേശിയായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട താമിറിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു ആരോപണം. ലഹര...
Malappuram

താമിർ ജിഫ്രി കേസ്: പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത് : എസ്.ഡി.പി.ഐ

മലപ്പുറം : താമിർ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാർഹമാണെങ്കിലും ഉന്നതർരക്ഷപെടാൻ പാടില്ലന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ്സ്റ്റേഷനിൽ താമിർ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തിൽ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്. പോലീസിലെ മർധകവീരന്മാരെ ഉൾപ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാൻസാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാൽ വെറും നാല് പോലീസുകാരെ മാത്രം ഉൾപെടുത്തിയാവരുത് കേസന്വേഷണം. മുഴുവൻ ഉയർന്ന ഉദ്യോഗസ...
Local news

താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. 2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രി...
Crime, Local news

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.

താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സി ബി ഐ സംഘം ചേളാരിയിലെ പരിശോധന പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എ...
Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

താനൂര്‍ : താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പ്രതികളുടെ അഭിഭാഷകന്‍ പിന്‍വലിച്ചു. ഇതോടെ മഞ്ചേരി സെഷന്‍സ് കോടതിയിലെ നടപടി ക്രമങ്ങള്‍ അവസാനിപ്പിച്ചു. കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ എഫ്‌ഐ ആര്‍ കോടതിയില്‍ പ്രതിഭാഗം ഹാജരാക്കി. സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയേയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹര്‍ജി പിന്‍വലിക്കുന്നത്. അതേസമയം താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ അന്വേഷണം ആരംഭിച്ചു ; സംഘം താനൂരിലെത്തി

മലപ്പുറം: താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് മലപ്പുറത്ത് എത്തുന്ന സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടിക...
Other

താനൂർ കസ്റ്റഡി മരണം; സിബിഐ നാളെ മുതൽ അന്വേഷണം തുടങ്ങും

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങൾപുറത്ത് വിട്ടിരുന്നു. ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ല...
Kerala, Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; ജയില്‍ പീഢനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

താനൂര്‍ : താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണത്തിനിടയാക്കിയ ജയിലിലെ പീഡനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിയ്‌ക്കൊപ്പം പൊലീസ് പിടികൂടിയ നാലു പ്രതികളെ ജയിലിനുളളില്‍ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ താനൂര്‍ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിങ്ങനെയാണ് പ്രതിപട്ടിക....
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; താമിര്‍ ജിഫ്രിയുടെ രാസപരിശോധനാ ഫലം പുറത്ത്

താനൂര്‍ : താനൂര്‍ കസ്റ്റഡി കൊലപാതകത്തിന് ഇരയായ താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെ...
Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ ഹൈക്കോടതി നിർദേശിച്ചു. കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഏറ്റെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളായ പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചുവെന്ന കാര്യം ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നു. സിബിഐ എത്രയും വേഗം കേസ് ഏറ്റെടുക്കണം. നിര്‍ണ്ണായക നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കി. താമിര്‍ ജിഫ്രിയുടെ കസ്റ്...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം; അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘം ശാസ്ത്രീയ തെളിവ് ശേഖരണം പൂര്‍ത്തിയാക്കി. സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്. കേസ് ഡയറി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമാകും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുക. സെപ്റ്റംബര്‍ 7 നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. കേസില്‍ എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം ; എല്ലാത്തിനും പിന്നില്‍ എസ് പിയുടെ ഡാന്‍സാഫ് ടീം, ഞാന്‍ നിരപരാധി ; വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ താനൂര്‍ എസ്‌ഐ

താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തി. നിലവില്‍ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ് ഐ കൃഷ്ണലാല്‍. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു. പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്...
Kerala, Local news, Malappuram

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാര...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്...
Breaking news

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരു ങ്ങുകയായിരുന്നു കുടുംബം. സർവ കക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവയത്. സി ബി ഐ ക്ക് വിട്ടതിൽസന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു ...
Kerala, Local news, Malappuram

താനൂർ കസ്റ്റഡി മരണം: രക്തക്കറ കണ്ടെത്തി; പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തു

താനൂരിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച കേസിൽ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തത്. ക്വാർട്ടേഴ്സിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഈ കവറുകള്‍ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ പൊതിയാൻ ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തിപോലത്തെ ദണ്ഡ്കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആമാശയത്തിൽ നിന്ന് രണ്ട് പാക്കറ്റുകൾ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ലഭിച്ച...
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം: പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ, നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി. മരിച്ച താമിര്‍ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷനുമുകളിലാണ് വിശ്രമമുറി. കേസ് അന്വേഷിക്കുന്ന കൈബ്രാംഞ്ച് സംഘത്തിനാണ് നിര്‍ണായക തെളിവ് ലഭിച്ചത്. രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അതേസമയം താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ കൃഷ്ണലാല്‍ കോണ്‍സ്റ്റബിള്‍മാരായ മനോജ് കെ, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യൂ, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍...
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പടെ എട്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

താനൂര്‍ : താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.ഐ കൃഷ്ണലാല്‍ കോണ്‍സ്റ്റബിള്‍മാരായ മനോജ് കെ, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യൂ, വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. കൂടാതെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎയാണോയെന്നും പരിശോധിക്കുന്നുണ്ട്. മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രിയാണ് കഴിഞ...
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം ; അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതലയില്‍ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റി

താനൂര്‍ : താനൂരില്‍ ലഹരിമരുന്ന് കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിക്ക് മേല്‍നോട്ട ചുമതലയും നല്‍കി. ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. അന്വേഷണ ചുമതലയില്‍ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റുകയും ചെയ്തു. അതേസമയം താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി...
Kerala, Local news, Malappuram

താനൂര്‍ കസ്റ്റഡി മരണം ; ശരീരത്തില്‍ 13 പരുക്കുകള്‍, വയറ്റില്‍ ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തുവടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പൊലീസ് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മ...
error: Content is protected !!