Tag: Thavanur

National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Kerala, Local news, Malappuram, Other

തവനൂരിൽ പകൽ വീട് പ്രവർത്തനമാരംഭിച്ചു

പൊന്നാനി : തവനൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായുള്ള പകൽ വീട് ‘സുകൃതം’ പ്രവർത്തനം ആരംഭിച്ചു. 2023 -24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. വയോജനങ്ങളുടെ മാനസിക ശരീരിക ഉല്ലാസമാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പകല്‍ വീട് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 15 പേരെയാണ് പാർപ്പിക്കുക. അതളൂരിൽ നടന്ന പരിപാടി തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ സി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവദാസ് അധ്യക്ഷത വഹിച്ചു. വിമൽ, ലിഷ, പ്രജി,അബൂബക്കർ, ഫിറോസ്, സബിൻ, സീമ, ആമിനക്കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ഐ സി ഡി എസ് സൂപ്പർവൈസർ മാനസ തുടങ്ങിയവർ സംബന്ധിച്ചു. ...
Health,, Information

‘ സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരില്‍ തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'സേവ് ലൈഫ്' ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശോധന പൂര്‍ത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവ ശേഖരണവും, വിലയിരുത്തലും നടത്തും. വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഭക്ഷ...
error: Content is protected !!