80 ലക്ഷം കുഴൽപ്പണം കവർന്ന സംഭവം; ഒരാൾ കൂടി പോലീസ് പിടിയിലായി
മലപ്പുറം: കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്ക് ആലപ്പുഴയിൽ നിന്നും വന്ന ക്വാട്ടേഷൻ സംഘാംഗം, ആലപ്പുഴ കരിയിലകുളങ്ങര സ്വദേശി, ചിറയിൽ സുധാകരൻ മകൻ ശ്രീകാന്തിനെയാണ് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീം ആലപ്പുഴയിൽ നിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം നവംബർ 26 നാണ് സംഭവം.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിക്ക് കരീകുളങ്ങര, കായംകുളം എന്നി സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്. പ്രതി കരികുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടായാണ്. സംഭവ ദിവസം നാലോളം വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവർച്ച നടത്തുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശികളായ സതീഷ്...