Tag: Tirur

യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’ പുറത്തിറങ്ങി
Other

യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’ പുറത്തിറങ്ങി

തിരൂർ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം 'നീലക്കടലിലെ നാൽപത് പടവുകൾ'പുറത്തിറങ്ങി. തുഞ്ചൻ പാമ്പിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് കോപി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മഹ്മൂദ് മാട്ടൂൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. എഴുത്ത് വഴികൾ ഗ്രന്ഥകാരി ഷാബി നൗഷാദ് അവതരിപ്പിച്ചു.അമ്മാർ കിഴുപറമ്പ്, ഡോ. ഷമീന,സുഹ്‌റ കൂട്ടായി,വി. എസ്‌. ബഷീർ മാസ്റ്റർ, ഡോ. വി.പി ഹാറൂൺ റഷീദ്, കൂളത്ത് അസീസ്, അഡ്വ. സി.കെ സിദ്ധീഖ്,സി. ആബിദ്, എ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാ സമാഹാരം ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് നൽകി പ്രകാശനം ചെയ്യുന്നു....
Obituary

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു

തിരൂർ: അവധി ദിനത്തിൽ കൂട്ടുകാരികൾക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ വിദ്യാർഥിനിയാണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി. മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും....
Local news, Malappuram

ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

തിരൂര്‍ : വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും താനൂര്‍ ഗവ. കോളേജ് അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ ലൈബ്രറി പുസ്തകള്‍ വായിച്ച കുട്ടിക്ക് ഡോ. ബിന്ദു നരവത്ത് റീഡിംഗ് സ്റ്റാര്‍ പദവി നല്‍കി. ഹെഡ്മാസ്റ്റര്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാര്‍ എടരിക്കോട്, അനില്‍കുമാര്‍ എ.ബി., ധനേഷ് സി., ശിഹാബുദീന്‍ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണന്‍, രണ്‍ജിത്ത് എന്‍.വി. എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കല്‍), പദപ്രശ്‌നം, സ്‌കൂള്‍ ലൈബ്രറിയിലെ കൂടുതല്‍ പുസ്തകം വായിച്ച ...
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Malappuram

ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ

തിരൂർ : ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞാണ്, വനം വകുപ്പിന്റെ സ്‌നേക് റെസ്‌ക്യുവർ ഉഷ തിരൂരിനു കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. പോയിനോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞുതന്നെ. അതുമായി തിരിച്ചുപോരുന്ന വഴിക്കാണ് അടുത്ത പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞ് വീണ്ടും വിളി വരുന്നത്. ചെന്നപ്പോൾ കിട്ടിയത് 5 പാമ്പിൻകുഞ്ഞുങ്ങളെ. വൈകിട്ട് വീണ്ടും വിളി വന്നു. അങ്ങനെ നാല് ദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കളഭാഗത്ത് നിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്. താനൂർ താമരക്കുളം മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യ ദിവസം കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ, അടുക്കളയ്ക്ക് സമീപത്തെ കോൺഗ്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് ഉറപ്പായി. ഇതോടെ അവിടെ പൊളിച്ചു നോക്കി. ഇവിടെ നിന്ന് ബാക്കി പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞുപോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുക...
Malappuram

തിരൂർ ഹെഡ് പോസ്റ്റ് ഓഫീസും പോസ്റ്റൽ ഡിവിഷൻ ഓഫീസും ദുരവസ്ഥയിൽ

തിരൂർ : സ്വന്തമായി സ്ഥലമുണ്ടായിട്ടും ഹെഡ് പോസ്റ്റ് ഓഫീസും പോസ്റ്റൽ ഡിവിഷൻ ഓഫീസും ഇപ്പോഴും പ്രവർത്തിക്കുന്നത് തിരൂരിലെ വാടകക്കെട്ടിടങ്ങളിലാണ്. തിരൂർ വാട്ടർ അതോറിറ്റി ഓഫീസിനു പിന്നിൽ 1986ൽ 90 സെന്റ് സ്ഥലം ഇതിനായി വാങ്ങിയിട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇവിടെ കെട്ടിടം പണിയാനുള്ള പണം ഇതുവരെ അനുവദിച്ചില്ല. ഇതോടെയാണു പോസ്റ്റ് ഓഫീസിനും പോസ്റ്റൽ ഡിവിഷൻ ഓഫീസിനും വലിയ വാടക നൽകി സ്വകാര്യ സ്വകാര്യ കെട്ടിടങ്ങളിൽ 40 വർഷമായി പ്രവർത്തിക്കേണ്ടി വന്നത്. രണ്ടു വർഷം മുൻപ് ഇതിനായി പണം അനുവദിച്ചെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. നിലവിൽ ഹെഡ് പോസ്റ്റ് ഓഫീസ് ടൗൺ ഹാളിനു മുന്നിലെ കെട്ടിടത്തിൽ മാസം 44,500 രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. ജില്ലാ ആശുപത്രി റോഡിലെ കെട്ടിടത്തിൽ മാസം 12,000 രൂപ വാടക നൽകിയാണ് ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. സബ് ഡിവിഷൻ ഓഫീസും ഇവിടെയുണ്ട്. വാങ്ങിയിട്ട ...
Malappuram

തിരൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം

തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യ വർദ്ധനവ് മൂലം അധികാരപരിധി വർദ്ധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പോലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പോലീസ് സ്റ്റേഷൻ പരിധി. തിരൂർ റെയിൽവേ സ്റ്റേഷനും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഈ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. വലിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസ...
Malappuram

യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ; ജില്ലയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി

മലപ്പുറം: യാത്രക്കാര്‍ക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നേടി ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകള്‍. അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിര്‍ത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. കേരളത്തില്‍ ആകെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പദവി ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യവില്‍പന സ്ഥാപനങ്ങളുടെ അടുക്കളകള്‍ മുതല്‍ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെട്ട് നവീകരണ പ്രവൃത്തികള്...
Malappuram

ട്രെയിന്‍ വന്നിറങ്ങിയാല്‍ ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ട ; വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും : ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍

മലപ്പുറം : സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി റെയില്‍വേ. ട്രെയിനില്‍ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ വാടകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുന്ന പദ്ധതിക്കാണ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ഇതോടെ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇ - സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി വരുന്നത്. ആധാര്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ ഈ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വാടകക്ക് ഇ - സ്‌കൂട്ടര്‍ ലഭിക്കും. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തില്‍ ഈ സ്റ്റേഷനുകളില്‍ പദ്ധതി നടത്ത...
Malappuram

ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

പളനി : ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ പുതിയങ്ങാടി സ്വദേശി കിഴക്കെ വളപ്പില്‍ വീട്ടില്‍ ഗണേഷന്‍ ആണ് മരിച്ചത്. പളനിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം പളനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു....
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Local news

ഹോം കെയര്‍ യൂണിറ്റിന് വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനം സമര്‍പ്പിച്ചു

തിരൂര്‍ : വൈലത്തൂര്‍ ഒരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ യൂണിറ്റിന് വേണ്ടി വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം സമര്‍പ്പിച്ചു. സമര്‍പ്പണം ഒ പി പോക്കര്‍ ഹാജി ഒരുമ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. വൈലത്തൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഒരുമ കണ്‍വീനര്‍ എന്‍ അഷ്റഫ് ആമുഖ ഭാഷണം നിര്‍വഹിച്ചു. ആര്‍ കോമുക്കുട്ടി, എന്‍ പി അബ്ദുറഹിമാന്‍, പി കെ മൊയ്തീന്‍ കുട്ടി, പി കെ ബാവഹാജി, സി ഗോപി, എ അയ്യപ്പന്‍, പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു...
Crime

മൈദ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; താനൂരിൽ 10000 ലിറ്റർ സ്പിരിറ്റ് പിടികൂടി

താനൂർ : ദേവദാറിന് സമീപം പുത്തൻ തെരുവിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടി. 10500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് ലോറിയിൽ ഉണ്ടായിരുന്നവരുടെ മൊഴി. മൈദ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റർ വരുന്ന 298 കന്നാസുകളിലായി 10500 ലിറ്റർ സ്പിരിറ്റാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും തൃശൂർ സ്വദേശികളാണ്. കൂടുതൽ വിവരങ്ങളൊന്നുമറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് വില്ലേജ് ആനവിഴുങ്ങി സ്വദേശികളായ കോലഴി വീട്ടിൽ സജീവ് (42), കൊടകര തട്ടാൻ വീട്ടിൽ മനോജ് (4...
Malappuram

തിരൂരില്‍ റെയില്‍വേ ട്രാക്കിന്റെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരൂര്‍: പൂക്കയില്‍ ചാമ്പ്രക്കുളം റെയില്‍വേ ട്രാക്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി പൊക്കുവിന്റെ പുരയ്ക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിരൂര്‍ പോലീസും, തിരൂര്‍ ആര്‍പിഎഫും, ടിഡിആര്‍എഫ് വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്ന് മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Education

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും ആരംഭിക്കുന്നു

ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക മലപ്പുറം : ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജർമൻ, അറബിക് ഭാഷാപഠനത്തിനുള്ള ...
Malappuram

കത്തി കൊണ്ട് കുത്തി, ഗ്യാസ് സിലിണ്ടർ തലക്കിട്ടു ; മലപ്പുറത്ത് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകൻ ; പ്രതി കസ്റ്റഡിയിൽ

മലപ്പുറം : വൈലത്തൂർ കാവപ്പുരയിൽ മകൻ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബുവിൻ്റെ മകൻ മുസമ്മിൽ (30) ആണ് മാതാവ് ആമിനയെ (60) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മുസമ്മിലും മാതാവും പിതാവും മാത്രമാണ് താമസം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കല്പകഞ്ചേരി പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്. മുസമ്മലിന് മാന...
Malappuram

തോട്ടഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍

തിരൂര്‍ : 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനെയും ഒപ്പമുണ്ടായിരുന്ന ഏജന്റ് മജീദിനെയും ആണ് 1,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും വിജിലന്‍സ് കെണിവച്ച് വീഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മലപ്പുറം താനാളൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരില്‍ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയ...
Sports

സാറ്റ് തിരൂർ ഇനി സാറ്റ് എഫ്സി കേരള

തിരൂർ: കായിക മേഖലയിൽ വിശിഷ്യ ഫുട്ബോൾ രംഗത്ത് സമഗ്ര വികസനം ലക്ഷ്യം വെച്ച് 2008 മുതൽ തിരൂർ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പോർട്സ് അക്കാദമി തിരൂരിനെ (സാറ്റ്) സാറ്റ് എഫ്സി കേരള എന്നാക്കി മാറ്റാൻ ക്ലബ്ബ് ഭാരവാഹികളുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ തീരുമാനിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐ ലീഗ് 2 മത് ഡിവിഷനിലെക്ക് സാറ്റ് തിരൂർ യോഗ്യത നേടിയതോടെയാണ് ടീമിന് പുതിയ നാമകരണം നടത്തിയത്. ദേശീയ ഫുട്ബോളിൽ സാറ്റ് എഫ്സി കേരളയെ മികച്ച ടീമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ടീം മാനേജ്മെൻ്റ് നടത്തുന്നത്.മുതിർന്ന അഭിഭാഷകൻഅഡ്വ: എം വിക്രം കുമാറിനെ ലീഗൽ അഡ്വസൈറായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോ : ബി. ജയകൃഷ്ണനെ ടീം മെഡിക്കൽ ചീഫായും തെരഞ്ഞെടുത്തു. തിരൂരിൽ നടന്ന യോഗത്തിൽ സാറ്റ് എഫ്സി കേരള പ്രസിഡണ്ട് വി.പി. ലത്തിഫ് അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ ...
Kerala

സമൂഹ മാധ്യമത്തിലൂടെ പരിചയം, തുടര്‍ച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചു : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; തിരൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ തിരൂര്‍ വെട്ടം സ്വദേശി 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടര്‍ച്ചയായി പെണ്‍കുട്ടിയെ വീട്ടിലെത്തി നിഖില്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം, പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഖിലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ...
Malappuram

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്‌നമെന്ന് സൂചന

തിരൂര്‍ : തിരൂര്‍ മംഗലത്ത് യുവാവിന് പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം ആശാന്‍പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്‌കര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്....
Malappuram

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു. പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്‌നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍ (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക...
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
Malappuram

ഹലോ സോറി റോങ് നമ്പര്‍ ; തിരൂരില്‍ യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി കുരങ്ങ് ; കോള് വന്നപ്പോള്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വെച്ചു

തിരൂര്‍ ; കുസൃതി ഒപ്പിക്കുക എന്നതി കുരങ്ങന്റെ പതിവ് ചെയ്തി ആണെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ നടന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പഴ്‌സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാര്‍ ഉണ്ടെങ്കിലും മൊബൈല്‍ മോഷ്ടിക്കുന്ന കുരങ്ങനെ ആദ്യമായാകും കാണുന്നത്. തിരൂരില്‍ സംഗമം റസിഡന്‍സിയില്‍ ആണ് രസകരമായ സംഭവം നടന്നത്. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളില്‍ ഫോണ്‍വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിന്‍ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തെങ്ങിലേക്ക് ക...
Local news

പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു...
Malappuram

തിരൂര്‍ – മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവം, സുരക്ഷയൊരുക്കണം ; മന്ത്രിക്ക് നിവേദനം നല്‍കി

തിരൂര്‍ : തിരൂര്‍ - മലപ്പുറം റോഡില്‍ അപകടങ്ങള്‍ നിത്യമാവുന്ന സാഹചര്യത്തില്‍ റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി. ഓവുങ്ങലില്‍ ഹമ്പും, റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ ലൈനും, കാല്‍ നട യാത്രക്കാര്‍ക്ക് ഫൂട്ട് പാത്തും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓവുങ്ങല്‍ പ്രവാസി വിങ് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം സമര്‍പ്പിച്ചത്. വാഹനങ്ങളുടെ അമിത വേഗത കാരണം അപകടങ്ങള്‍ നിത്യ സംഭവമായ ഓവുങ്ങലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ തടയാനുള്ള മുന്‍കരുതലകള്‍ എടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്രവാസി വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഒപ്പു ശേഖരണത്തിലൂടെ സമാഹരിച്ച ഭീമ ഹരജിയും മന്ത്രിക്ക് കൈമാറി. സി പി സാദത്ത് റഹ്മാന്‍, ഷാഫി ഹാജി, റഹ്മത്തുള്ള പൂച്ചേങ്ങല്‍, പി വി യൂസഫ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായി...
Sports

സംസ്ഥാന മസ്റ്റേഴ്‌സ് മീറ്റ്; ജില്ലാ ടീമിനുള്ള പരിശീലനം ആരംഭിച്ചു

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ മാസ്റ്റേഴ്സ് കായികതാരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. മാർച്ച് പാസ്റ്റിന്റെ പരിശീലനവും അത്‌ലറ്റിക് പരിശീലനവും നടന്നു. നവംബർ 9 മുതൽ 14 വരെയാണ് പരിശീലനം. പരിശീലനത്തിൽ 30 വയസ്സ് മുതൽ 80 വയസ് വരെയുള്ള താരങ്ങൾ പങ്കെടുത്തു. പരപ്പനങ്ങാടി വാക്കേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടി ജീവകാരുണ്യ പ്രവർത്തകൻ ഡോ. എം എ കബീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരൂരിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്വർണ്ണാലയ എം ഡി റഫീഖ് വിതരണം ചെയ്തു. ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ മാസ്റ്റേഴ്സ് സെക്രട്ടറി അബ്ദുൽസലാം മച്ചിങ്ങൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാക്കേസ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ട...
Malappuram

തിരൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരൂര്‍ : പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...
Obituary

ഉമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിനടുത്ത് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണഅരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്വളപ്പിൽ ഷിഹാബിന്റെയും തിരൂർ ബി പി അങ്ങാടി കോട്ടത്തറ സ്വദേശി ചേലൂർ പൂത്തിരി ഷാഹിദയുടെയും മകൻ എം.പി.മുഹമ്മദ്ഷെഹ്സിൻ (6) ആണ് മരിച്ചത്. താഴെപ്പാലംഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ്. ബി.പി. അങ്ങാടി കോട്ടത്തറയിലെ തലക്കാട് പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ആണ് സംഭവം. അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെവീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം കബടക്കും. മുഹമ്മദ് ഷാദിൽ,സഹോദരനാണ്. ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച ഫാത്തിമ മാതാ എൽ.പി സ്കൂളിന് അവധിയായിരിക്കും....
Malappuram

തിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്രവട്ടം കാമ്പിലവളപ്പില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ ഫവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തൂര്‍ ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചമ്രവട്ടം ജുമാ മസ്ജിദില്‍ കബറടക്കി....
error: Content is protected !!