Tag: Tirurangadi news

വാഹനാപകടത്തിൽ പരിക്കേറ്റ തെന്നല സ്വദേശി മരിച്ചു
Accident

വാഹനാപകടത്തിൽ പരിക്കേറ്റ തെന്നല സ്വദേശി മരിച്ചു

തെന്നല: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെന്നല അറക്കലിലെ പുളിക്കൽ കുഞ്ഞിമൊയ്തീൻ (മാനു ഹാജി -67) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കാറിൽ യാത്ര ചെയ്യുമ്പോൾ ഒതുക്കുങ്ങലിന് സമീപം അപകടത്തിൽ പെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരണപെട്ടു. കേരള മുസ്ലിം ജമാഅത്ത് അംഗവും തെന്നല സിഎം മർകസ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ : യഹ് യ (ഖത്തർ ), സ്വാദിഖ് നിസാമി (എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി), സുമയ്യ, ജുബെെരിയ്യ . മരുമക്കൾ : മുസ്തഫ സഖാഫി മൂന്നിയൂർ, അബ്ദുൽ ഗഫൂർ സഖാഫി കൂമണ്ണ, സുലെെഖ, റുമയ്യ. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തെന്നല അറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ...
Local news, Other

മൂന്നിയൂരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍ത്യവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും ആണ്‍സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) ആണ് സ്‌റ്റേഷനില്‍ ഹാജരായത്. ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും ...
Local news, Other

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കേരളോത്സവ മത്സരങ്ങള്‍ക്ക് തുടക്കം ; ക്രിക്കറ്റില്‍ ചാമ്പ്യന്മാരായി ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍

തിരൂരങ്ങാടി : കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിക്കറ്റില്‍ ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ താഴെചിന യൂത്തിനെ പരാജയപ്പെടുത്തിയാണ് ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായത്. നഗരസഭ ചെയര്‍മ്മാന്‍ കെ.പി മുഹമ്മദ് കുട്ടി വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. വൈസ് ചെയര്‍ പേയ്‌സണ്‍ സുലൈഖ കാലോടി,വികസന കാര്യ ചെയര്‍മ്മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.പി.എസ് ബാവ മെഡലുകള്‍ സമ്മാനിച്ചു. കൗണ്‍സിലര്‍മ്മാരായ അരിമ്പ്ര മുഹമ്മദാലി,സമീര്‍ വലിയാട്ട്,അജാസ് സി.എച്ച്,യൂത്ത് കോഡിനേറ്റര്‍ വഹാബ് എന്നിവര്‍ക്ക് പുറമെ സോക്കര്‍ കിംഗ് തിരൂരങ്ങാടി അംഗങ്ങളായ ജംഷിഖ് ബാബു വെളിയത്ത്, നിജു മണ്ണാരക്കല്‍, നന്ദു കിഷോര്‍ മലയില്‍, അഫ്‌സല്‍ പിലാതോട്ടത്ത...
Local news, Other

കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കേബിള്‍ ലൈന്‍ വലിച്ചു

തിരൂരങ്ങാടി : കുണ്ടലങ്ങാട് മദ്രസ റോഡ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു കെ, എസ്, ഇ, ബി ത്രീ ഫെയ്‌സ് കേബിള്‍ ലൈന്‍ വലിച്ചു, ഇത് ആദ്യമായാണ് ഈ മേഖലയില്‍ കേബിള്‍ ത്രീഫെയ്സ് ലൈന്‍ വലിച്ചത്, നിലവിലെ കമ്പികള്‍ മാറ്റിയാണ് കേബിള്‍ ലൈന്‍ സ്ഥാപിച്ചത്, ലൈന്‍ പൊട്ടുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ കേബിള്‍ ലൈന്‍ സഹായകമാകും, ത്രീ ഫെയ്‌സ് ലൈന്‍ വലിക്കണമെന്ന പ്രദേശ വാസികളുടെ ആവശ്യം കെ.എസ്.ഇ ബി അധികൃതര്‍ക്ക് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കെ, എസ്, ഇ, ബി അസി.എഞ്ചിനിയര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഏറെ നാളെത്തെ ആവശ്യമാണ് ഇഖ്ബാല്‍ കല്ലുങ്ങലിന്റെ ഇടപെടലിലൂടെ പരിഹരിച്ചത്, ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് : ഡോക്ടര്‍ക്കെതിരെ നടപടി വേണം : മുസ്‌ലിം യൂത്ത് ലീഗ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സുപ്രണ്ട് ഡോ.പ്രഭുദാസിനെ നേരില്‍ കണ്ടാണ് മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികള്‍ ആവശ്യം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ കുറിച്ച് ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെ കുറിച്ചുള്ള പരാതിയും യൂത്ത് ലീഗ് സുപ്രണ്ടിന് കൈമാറി. ശനിയാഴ്ച്ച രാവിലെ 10.30 മണിയോടെ മരണപ്പെട്ട യുവാവിന്റെ മൃതദേഹം അഞ്ച് മണിയോടെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് കാരണം മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറിലേറെ വൈകിപ്പിച്ചത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും ഡോ. ഫായിസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയിലുള്ളത്. അതോടൊപ്പം ആശുപത്രി മോശമാക്കാന്‍ ചില...
Local news, Other

തിരൂരങ്ങാടി നഗരസഭയെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി: കെ.പി.എ മജീദ് എം.എല്‍.എ

തിരൂരങ്ങാടി: കാര്‍ഷിക കേരഗ്രാമം പദ്ധതിയില്‍ തിരൂരങ്ങാടി നഗരസഭയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് കൃഷിമന്ത്രി കെ. പ്രസാദിനും കെ, പി, എ മജീദ് എം, എൽ, എ ക്കുംവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സിപി ഇസ്മായില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ എന്നിവര്‍ നഗരസഭയുടെ നിവേദനം നല്‍കിയിരുന്നു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കേരഗ്രാമം പദ്ധതിയില്‍ നഗരസഭയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. തെങ്ങുക...
Kerala, Local news, Other

ഭീഷണിപ്പെടുത്തി പണം വാങ്ങി, എ ആർ നഗർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : കേസിൽ പെടുത്താതിരിക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. എ ആർ നഗർ യാറത്തുംപടി പാലമടത്തിൽ പുതുപറമ്പിൽ ഉബൈദിനെ (28) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ തയ്യിലക്കടവ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ കേസിൽ പെടുത്തതിരിക്കാന് പൊലീസിന് നൽകാൻ എന്ന് പറഞ്ഞൂ 20000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് 12000 രൂപ ഗൂഗ്ൾ പേ ചെയ്തു വാങ്ങുകയായിരുന്നു. യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻസ് ചെയ്തു ...
Local news

പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാസ്റ്റർ പ്ലാൻ വിഷൻ 2023-24 നടപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിനായി കക്കാട് ജി.എം യു പി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി പി.ടി.എ പ്രസിഡൻ്റ് കെ.മുഈനുൽ ഇസ്ലാം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ബി.ആർ സി ട്രൈനർ മുഹ്സിന പി.ടി പരിശീലനത്തിന് നേതൃത്വം നൽകി അധ്യാപകരായ അബ്ദുസലാം ടി.പി ,വിബിന വി,റാണി ആർ ,സുഹ്റാബി, സഗിജ, ഷാജി, സജി, ജ്യോൽസ്ന നേതൃത്വം നൽകി ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിയുടെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം 6 ന് ; പരിപാടികള്‍ ആവിഷ്‌കരിച്ചു

തിരൂരങ്ങാടി : നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബര്‍ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തില്‍ വിപുലമായി നടത്തുവാന്‍ സ്വാഗത സംഘം യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു, ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും, കെ.പി എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും, കേരള വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്. ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം) കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോ...
Local news, Other

വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ച് പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും

തിരൂരങ്ങാടി : പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും സംയുക്തമായി വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് നടത്തി. പുതിയത്പുറായ പള്ളിയുടെ വഖഫ് സ്വത്ത് കമ്മറ്റി അറിയാതെ തിരിമറി ചെയ്തതില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ നിയമപോരാട്ടത്തിലാണ്. മീലാദ് ഫെസ്റ്റ് ഞായറാഴ്ച തിരൂരങ്ങാടി ഖാദി അബ്ദുള്ള കുട്ടി മഖ്‌സൂമി ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡ് മെമ്പര്‍മാരായ ഏ കെ ശംസുദ്ധീന്‍, ഇബ്രാഹിം കുട്ടി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൗലിദ് പാരായണം, ദഫ് പ്രോഗ്രാം, ഭക്ഷണവിതരണം നടത്തി. തുടര്‍ന്ന് വൈകുന്നേരം വഖഫ് സംരക്ഷണ വിശദീകരണ സമ്മേളനം പികെ ബാവയുടെ അധ്യക്ഷതയില്‍ കാസിം വഹബി ഉദ്ഘാടനം നിര്‍വഹിച്ചു. ചെറു ചാലില്‍ സക്കീര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി. പികെ ഹസ്സന്‍, കെ ജാഫര്‍,പികെ നൗഷാദ് ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു. 1986 ല്‍ പുതിയത്ത് പുറായ...
Local news, Other

തിരൂരങ്ങാടിയില്‍ കനത്ത മഴയില്‍ വന്‍ കൃഷിനാശം ; 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി വെള്ളത്തിലായി

തിരൂരങ്ങാടി: കനത്ത മഴയില്‍ വന്‍ കൃഷിനാശം. തിരൂരങ്ങാടി നഗരസഭയില്‍ ചെരപ്പുറത്താഴം പാടശേഖരത്തില്‍ 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി ഞാറ് വെള്ളത്തിലായി. മൂന്ന് ടണ്‍ ഉമ നെല്‍വിത്താണ് കര്‍ഷകര്‍ വയലില്‍ ഇറക്കിയിരുന്നത്. വിളവെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതോളം കര്‍ഷകര്‍ ചെരപ്പുറത്താഴത്ത് വിത്തിറക്കിയിരുന്നു. കൃഷിനാശമുണ്ടായ പാടശേഖരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടമായ വിത്തുകള്‍ ഉടന്‍ നല്‍കണമെന്ന് കൃഷി അസി ഡയറക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് അസി: ഡയറക്ടര്‍ പറഞ്ഞു. നഷ്ടം സംബന്ധിച്ച് കൃഷിഓഫീസര്‍ പി.എസ് ആരുണി കൃഷി അസി ഡയറക്ടര്‍ക്ക റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരായ ചിറക്കകത്ത് അബൂബക്കര്‍, മധു, സമീജ് തുടങ്ങിയവര്‍ നഷ്ടങ്ങള്‍ വിവരിച്ചു. ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു ...
Local news, Other

ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദേശീയ ടീമില്‍ മത്സരിക്കാന്‍ അവസരം ; യാത്രയയപ്പ് നല്‍കി

തിരുരങ്ങാടി : വാക്കോ കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാനത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ദേശിയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക് ഇന്ന് പുറപ്പെടുന്ന തിരുരങ്ങാടി താഴെചിന ജീ എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വന്‍ യാത്രയപ്പ് നല്‍കി. വിദ്യാത്ഥികളുടെയുടെയും രക്ഷിതാക്കളുടെയും പി ടി എ, എസ് എം സി സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക്ക പദ്മജ വീ. ക്ലാസ് ടീച്ചര്‍ ഷിജി പി ടി എ പ്രസിഡന്റ് അഷ്റഫ്, മാലിക്ക് എന്നിവര്‍ ചേര്‍ന്ന് യാത്രയപ്പ് സ്വീകരണം നല്‍കി ...
Local news, Other

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍

തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗ...
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള...
Local news, Other

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കായിക മേള നടന്നത്. ഉദ്ഘടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദുസ്സമദ്, പി. ടി. എ പ്രസിഡന്റ് സി. പി ഹംസ, വൈ. പ്രസിഡന്റ് എന്‍. ലതീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് അധ്യക്ഷത നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുസ്സമദ് ചാന്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഡോ. ഷബീര്‍, പി. ടി. എ എക്‌സികുട്ടീവ് അംഗങ്ങളായ ഹനീഫ എം. വി, നൗഷാദ് കെ. വി, ആഷര്‍ ക്ലബ് പ്രതിനിധി ഖലീല്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് മെഡല്‍ നല്‍കി.സ്‌കൂള്‍ കായിക അധ്യാപിക ബബിഷ ടീച്ചര്‍ക്ക് സ്റ്റാഫ് നല്‍കുന്ന ഉപഹാരം വാര്‍ഡ് മെമ്പറും പി. ടി. എ പ്രസിഡന്റ്‌റും ഹെഡ്മിസ്ട്രസും ചേര്‍ന്ന് കൈമാറി.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാദ്യ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി...
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ...
Local news

തിരൂരങ്ങാടി നഗരസഭയിൽ ഇനി ഉപാധ്യക്ഷ സ്ഥാനം ലീഗിന്, സ്ഥാനാർഥിയുടെ വോട്ട് അസാധുവായി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുലൈഖയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി മുസ്ലിം ലീഗിലെ കാലോടി സുലൈഖ, എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മ...
Local news, Other

തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

തിരൂരങ്ങാടി : നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11 ന് നടക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസിനും രണ്ടര വര്‍ഷം ലീഗിനും എന്ന യുഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപാധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ സി.പി.സുഹ്‌റാബി രാജിവെച്ചതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ കാലൊടി സുലൈഖയാണ് യുഡിഎഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി. രാവിലെ 10നു നാമനിര്‍ദേശ പത്രിക നല്‍കണം. വിദ്യാഭ്യാസ ജില്ലാ ഓഫിസറാണു വരണാധികാരി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 35 പേരും എല്‍ഡിഎഫിന് 4 പേരുമാണുള്ളത്. ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തതിനു പകരമായി മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്. ...
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയും, ലെ സെക്രട്ടറിയെയും , മറ്റു ജീവനക്കാരെയും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ ഭാരവാഹികൾ ആദരിച്ചു . മണ്ഡലം പ്രസിഡൻറ് വി എം ഹംസ കോയ , പി.ഒ. ഷമീം ഹംസ, ഫൈസൽ ചെമ്മാട്, കെ സലാം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു ...
Local news, Other

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍മവദ്ദ: മീലാദ് സംഗമം സയ്യിദ് സ്വാദിഖ് അലി ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പാഠങ്ങള്‍ മാതൃകയാക്കാനും പ്രവാചക സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരിക്കണം ഈമാസത്തിലെ മീലാദാഘോഷങ്ങളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സയ്യിദ് അബ്ദുല്‍ മലിക്ക് തങ്ങള്‍ ചേളാരി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്ഥന സദസ്സ്, മദ്ഹു റസൂല്‍ പ്രഭാഷണം, മൗലിദ് പാരായണം, കിറ്റ് വിതരണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി , പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഒണ്‍ലൈനില്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ സയ്യിദ് സൈനുല്‍...
Kerala, Local news, Other

മാസങ്ങള്‍ പിന്നിട്ടിട്ടും മിഴി തുറക്കാതെ തെരുവ് വിളക്കുകള്‍ ; നഗരസഭ ചെയര്‍മാന് പരാതി നല്‍കി അം ആദ്മി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേല്‍പ്പാലം, ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും,പരാതി നല്‍കിയിട്ടും അന്വേഷണമോ ഇടപെടലുകളോ നടത്താത്തതില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയെയും മാജിക് ക്രിയേഷന്‍ കമ്പനിയുടെ ഒളിച്ചുകളിയും ചെയര്‍മാനെ ബോധിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അബ്ദുല്‍ റഹിം പൂക്കത്ത്, ഫൈസല്‍ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ചെയര്‍മാനെ സന്ദര്‍ശിച്ചത്. സ്ട്രീറ്റ് ലൈറ്റ...
Local news

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബറില്‍ ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു, ഓടോബര്‍ ആദ്യവാരത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും, തൃക്കുളം ഹൈസ്‌കൂള്‍ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിക്കും, സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്, ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം), കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക, നഗരസഭയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനു...
Local news

തിരൂരങ്ങാടി ബ്ലോക്ക് മഹിള കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി : ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സോന രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബൂ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വത്സല, ജില്ലാ ജനറൽ സെക്രട്ടറി സി പി സുഹറബി, ജില്ലാ സെക്രട്ടറി സുലൈഖ തുടങ്ങിയവർ പ്രസംഗിച്ചു. ...
Kerala, Local news

വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ, തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾനേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്. നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്ര...
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി. ...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യുപിഎസ് സമ്മാനിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളിലേക്ക് യുപിഎസ് സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2007-08 എസ്എസ്എല്‍സി ബാച്ചിലെ 10 എച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് ഒരു യു.പി.എസ്. നല്‍കിയത്. സീനിയര്‍ അസിസ്റ്റന്റ് എം.എ. റസിയ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , സ്‌കൂള്‍ ഐ.ടി. കോ ഓഡിനേറ്റര്‍ സമീറലി പിലാത്തോട്ടത്തില്‍ , ജോയിന്റ് എസ്‌ഐടിസി പി.കെ.സാജിന എന്നിവരുടെ നേതൃത്വത്തില്‍ 10 എച്ച് ( 2007-08 ) ലെ വിദ്യാര്‍ഥി പ്രതിനിധികളില്‍ നിന്ന് യുപിഎസ് ഏറ്റുവാങ്ങി. ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പിഎസ് ആരുണി. വഹീദ ചെമ്പ, എം.സുജിനി. സുലൈഖ കാലൊടി. സി.എച്ച് അജാസ്, വലിയാട്ട് ആരിഫ, ചെറ്റാലി റസാഖ് ഹാജി, അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലത്തിങ്ങല്‍, ഫാത്തിമ പൂങ്ങാടന്‍, കെ.ടി ബാബുരാജന്‍, മാലിക് കുന്നത്തേരി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു. ...
error: Content is protected !!