Saturday, August 29

Tag: Tirurangadi news

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭ...
Local news

തിരൂരങ്ങാടി നഗരസഭയിൽ ഇനി ഉപാധ്യക്ഷ സ്ഥാനം ലീഗിന്, സ്ഥാനാർഥിയുടെ വോട്ട് അസാധുവായി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുലൈഖയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി മുസ്ലിം ലീഗിലെ കാലോടി സുലൈഖ, എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മാ...
Local news, Other

തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

തിരൂരങ്ങാടി : നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11 ന് നടക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസിനും രണ്ടര വര്‍ഷം ലീഗിനും എന്ന യുഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപാധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ സി.പി.സുഹ്‌റാബി രാജിവെച്ചതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ കാലൊടി സുലൈഖയാണ് യുഡിഎഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി. രാവിലെ 10നു നാമനിര്‍ദേശ പത്രിക നല്‍കണം. വിദ്യാഭ്യാസ ജില്ലാ ഓഫിസറാണു വരണാധികാരി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 35 പേരും എല്‍ഡിഎഫിന് 4 പേരുമാണുള്ളത്. ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തതിനു പകരമായി മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്....
Kerala, Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരെ ആദരിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ജില്ല ആശുപത്രിയുടെ മികവിലേക്ക് എത്തിക്കുകയും ആധുനിക രീതിയിൽ നവീകരിക്കുകയും ജനങ്ങൾക്കിടയിൽ ജനസമ്മതനായി അറിയപ്പെടുകയും ചെയ്യുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെയും, ലെ സെക്രട്ടറിയെയും , മറ്റു ജീവനക്കാരെയും തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ ഭാരവാഹികൾ ആദരിച്ചു . മണ്ഡലം പ്രസിഡൻറ് വി എം ഹംസ കോയ , പി.ഒ. ഷമീം ഹംസ, ഫൈസൽ ചെമ്മാട്, കെ സലാം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു...
Local news, Other

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍മവദ്ദ: മീലാദ് സംഗമം സയ്യിദ് സ്വാദിഖ് അലി ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പാഠങ്ങള്‍ മാതൃകയാക്കാനും പ്രവാചക സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരിക്കണം ഈമാസത്തിലെ മീലാദാഘോഷങ്ങളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സയ്യിദ് അബ്ദുല്‍ മലിക്ക് തങ്ങള്‍ ചേളാരി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്ഥന സദസ്സ്, മദ്ഹു റസൂല്‍ പ്രഭാഷണം, മൗലിദ് പാരായണം, കിറ്റ് വിതരണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി , പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഒണ്‍ലൈനില്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ സയ്യിദ് സൈനുല്‍ ...
Kerala, Local news, Other

മാസങ്ങള്‍ പിന്നിട്ടിട്ടും മിഴി തുറക്കാതെ തെരുവ് വിളക്കുകള്‍ ; നഗരസഭ ചെയര്‍മാന് പരാതി നല്‍കി അം ആദ്മി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേല്‍പ്പാലം, ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും,പരാതി നല്‍കിയിട്ടും അന്വേഷണമോ ഇടപെടലുകളോ നടത്താത്തതില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിക്ക് അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗതയെയും മാജിക് ക്രിയേഷന്‍ കമ്പനിയുടെ ഒളിച്ചുകളിയും ചെയര്‍മാനെ ബോധിപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അബ്ദുല്‍ റഹിം പൂക്കത്ത്, ഫൈസല്‍ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് ചെയര്‍മാനെ സന്ദര്‍ശിച്ചത്. സ്ട്രീറ്റ് ലൈറ്റ്...
Local news

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബറില്‍ ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു, ഓടോബര്‍ ആദ്യവാരത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും, തൃക്കുളം ഹൈസ്‌കൂള്‍ അങ്കണത്തില്‍ ചടങ്ങ് സംഘടിപ്പിക്കും, സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്, ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം), കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക, നഗരസഭയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...
Local news

തിരൂരങ്ങാടി ബ്ലോക്ക് മഹിള കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി : ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സോന രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബൂ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വത്സല, ജില്ലാ ജനറൽ സെക്രട്ടറി സി പി സുഹറബി, ജില്ലാ സെക്രട്ടറി സുലൈഖ തുടങ്ങിയവർ പ്രസംഗിച്ചു....
Kerala, Local news

വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ, തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾനേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്. നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്രാ...
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി....
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യുപിഎസ് സമ്മാനിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളിലേക്ക് യുപിഎസ് സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2007-08 എസ്എസ്എല്‍സി ബാച്ചിലെ 10 എച്ചിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് ഒരു യു.പി.എസ്. നല്‍കിയത്. സീനിയര്‍ അസിസ്റ്റന്റ് എം.എ. റസിയ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , സ്‌കൂള്‍ ഐ.ടി. കോ ഓഡിനേറ്റര്‍ സമീറലി പിലാത്തോട്ടത്തില്‍ , ജോയിന്റ് എസ്‌ഐടിസി പി.കെ.സാജിന എന്നിവരുടെ നേതൃത്വത്തില്‍ 10 എച്ച് ( 2007-08 ) ലെ വിദ്യാര്‍ഥി പ്രതിനിധികളില്‍ നിന്ന് യുപിഎസ് ഏറ്റുവാങ്ങി....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി

തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ ഓണച്ചന്ത തുടങ്ങി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പിഎസ് ആരുണി. വഹീദ ചെമ്പ, എം.സുജിനി. സുലൈഖ കാലൊടി. സി.എച്ച് അജാസ്, വലിയാട്ട് ആരിഫ, ചെറ്റാലി റസാഖ് ഹാജി, അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലത്തിങ്ങല്‍, ഫാത്തിമ പൂങ്ങാടന്‍, കെ.ടി ബാബുരാജന്‍, മാലിക് കുന്നത്തേരി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വയോമിത്രം പള്ളിപ്പടി ക്ലിനിക്കിന് കീഴില്‍ വയോജന സംഗമം നടത്തി. ബോധവത്ക്കരണ ക്ലാസ്, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വയോജന സംഗമം നടത്തിയത്. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോ. കബീര്‍ മച്ചിഞ്ചേരി ഉപഹാര വിതരണം നടത്തി. എ. സുബ്രഹ്‌മണ്യന്‍ ക്ലാസെടുത്തു. സി.പി. സുഹ്റാബി, സോന രതീഷ്, സമീന മൂഴിക്കല്‍, ഉഷ തയ്യില്‍, പി.കെ. അബ്ദുല്‍ അസീസ്, എം. അബ്ദുറഹ്‌മാന്‍കുട്ടി, എം.പി. ഇസ്മായില്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ പി. മര്‍വ, തുടങ്ങിയവര്‍ പങ്കെടുത്തു....
Kerala, Local news, Malappuram

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു....
university

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു....
Malappuram

മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

എല്ലാ ഗ്രാമീണർക്കും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും - മന്ത്രി റോ ഷി അഗസ്റ്റിൻ തിരൂരങ്ങാടി : എല്ലാ ഗ്രാമീണ ജന ങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മൂന്നിയൂർ -ജലനിധി കുടിവെള്ള പദ്ധതി നാടിനായി സമർപ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിന് വന്ന തിനുശേഷം 17 ലക്ഷം കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്.കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് 35 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. സംസ്ഥാന ത്തെ ഗ്രാമീണ ഭവനങ്ങളുടെ എ ണ്ണം 70 ലക്ഷത്തി 85000 -ത്തിനു മുകളിൽ വരും.അടുത്ത 2024 ഡിസംബറോടെ ഇത്രയും വീടു കൾക്ക് ശുദ്ധജലം എത്തിക്കാ നാണ് സർക്കാർലക്ഷ്യമിടുന്നത്. മാത്രമല്ലഅമൃത പദ്ധതിയി ലൂടെ കൂടുതൽ പേർക്ക് എത്തി ക്കാനുംപരിപാടിയുണ്ട്. കുടിവെള്ള പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ വിതരണം ചെയ്യാൻ പാ ടുള്ളൂ. ജലനിധി മിഷന്റെ ഭാഗ മായി 83 ഇടങ്ങളിൽ ജല പരിശോധ നയ്ക്കായി ലാ...
Malappuram

സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പെരുവള്ളൂരിലെ കുടുംബങ്ങൾക്ക് പട്ടയം

പെരുവള്ളൂർ : 40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ എന്നിവരുടെ കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പായിരുന്നു പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിച്ചത്. സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാറിവരുന്ന സർക്കാർ കാരണം യാതൊരു ഫലവും കണ്ടില്ല. ഒടുവിൽ മച്ചിങ്ങലിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജന്റെ കൈയ്യിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോൾ ഇവരുടെ മനസ്സ് ആഗ്രഹസഫലീകരണത്താൽ നിറഞ്ഞിരുന്നു. നാല് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില...
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Malappuram

ലേണിങ് ലൈസൻസില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ

തിരൂർ : ലേണിങ് ലൈസൻസില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിങ് ലൈസൻസ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് 10000 രൂപ പിഴ ചുമത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു....
Accident

മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവിൽ രണ്ടര വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. പാറക്കടവ് പാങ്ങട്ട് കുണ്ടിൽ ഫഹദ് ബൈറൂഫിന്റെ മകൻ ഫൈസി മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലാണ് വീണത്. അയൽ വാസികൾ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ....
Crime

പോക്സോ കേസിൽ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : പോക്സോ കേസിൽ മുന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പിടിയിലായി. കുറ്റിയിൽ മുഹമ്മദ് മുസ്തഫ (60) ആണ് പിടിയിലായത്. എട്ട് വയസ്സുകാരിയായ വിദ്യാർ തിനിയോട് ലൈംഗീക അതിക്രമം കാണിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
Breaking news

ഓടുന്ന ബസ്സിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUrനേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യു...
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Other

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല....
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആ...
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Other

തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു

കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍, തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ന...
error: Content is protected !!