ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി
നഗരസഭയിലെ കുടിവെള്ള പദ്ധതി സര്‍വേക്ക് അനുമതിതിരൂരങ്ങാടി: താലൂക്ക് ഗവ ആസ്പത്രിയിലെക്കും ചെമ്മാട് ടൗണിലെക്കും കുടിവെള്ള വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി. കരിപറമ്പ് പ്ലാന്റില്‍ നിന്നും നേരിട്ട് ചെമ്മാട്ടെ താലൂക്ക് ആസ്പത്രിസമീപത്തെ വാട്ടര്‍ ടാങ്കിലേക്ക് വ്യാസം കൂട്ടി പുതിയ ലൈന്‍ വലിക്കും. നിലവില്‍ 110 എം.എം ആണ്. ഇത് 200 എം.എം ആയി മാറ്റും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റിനു കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അംഗീകാരം നല്‍കി. പുതിയ ലൈന്‍സ്ഥാപിക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു. ലൈന്‍ തകരാറ് മൂലം ജലവിതരണം ഇടക്കിടെ തടസ്സപ്പെടുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള ലൈനുകള്‍ സംബന്ധിച്ച് സമഗ്രമായ സര്‍വേ നടത്തുന്ന...