Saturday, December 27

Tag: Tirurangadi

നവകേരള സദസ്സ്: തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു
Local news, Other

നവകേരള സദസ്സ്: തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. സുബൈദ, ശാലിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ. അനീഷ്, ഇ.കെ.ദിലീഷ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്, പ്രവീൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു...
Local news, Other

തിരൂരങ്ങാടി നിയോജകമണ്ഡലം നവകേരള സദസ്സ്: മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

തിരൂരങ്ങാടി : മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം. അഭിപ്രായ രൂപീകരണം താഴെ തട്ടിൽ നിന്നുമാണ് വരണമെങ്കിൽ യുവാക്കളെയും സ്ത്രീകളെയും സദസ്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്ന് മന്ത്രി പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നവകേരള സദസ്സ് കൺവീനറായ മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ സ്വാഗതം പറഞ്ഞു. ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ കൺവീനർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ രാഷ്ട്...
Local news, Other

എം പി റോഡിന്റെ ശോചനീയാവസ്ഥ ; പിഡിപി നിവേദനം നല്‍കി

തിരുരങ്ങാടി : വര്‍ഷങ്ങളായി ദുരിതം മാത്രം പേറുന്ന തിരുരങ്ങാടി താഴെചിനയിലെ എം പി റോഡിന്റെ ശോചനീയവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് പിഡിപി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി പിഡിപി താഴെചിന യുണിറ്റ് ട്രഷറര്‍ വി പി നാസറിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. വിദ്യര്‍ത്ഥികള്‍ നാട്ടുകാര്‍ ഉള്‍പ്പടെ നടക്കാനോ വാഹനങ്ങള്‍ക്കോ കൃത്യമായി പോകാനോ സാധിക്കാതെ കുണ്ടും കുഴിയും ഉള്‍പ്പടെ മഴകാലം അയാല്‍ വലിയ ദുരന്തമായി മാറുന്ന എം പി റോഡിന്റെ അവസ്ഥയില്‍ മാറ്റം വരുത്തി.ഏറെ കാലത്തെ പ്രേദശവാശികളുട അര്‍ഹമായ ആവശ്യത്തിന് വേഗത്തില്‍ പരിഹാരം കാണേണം എന്നും പിഡിപി ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപെട്ടു....
Local news, Other

തിരൂരങ്ങാടി താലൂക്ക് തല വായന മത്സരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എല്‍പി, യുപി, വനിത തിരൂരങ്ങാടി താലൂക്ക് തല വായന മത്സരം തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ നടന്നു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി, നഗരസഭാ കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം. മൊയ്തീന്‍ കോയ, ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍, ജില്ലാ കൗണ്‍സിലര്‍ സുമി. പി. എസ്. എന്നിവര്‍ സംസാരിച്ചു. താലുക്ക് സെക്രട്ടറി കെ.പി.സോമനാഥന്‍ സ്വാഗതവും വി.ടി. അപ്പുട്ടി നന്ദിയും പറഞ്ഞു....
Local news, Other

സമസ്ത തിരൂരങ്ങാടി റെയ്ഞ്ച് മസാബഖ സമാപിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരൂരങ്ങാടി റെയ്ഞ്ച് ഇസ്ലാമിക കലാമത്സരം മസാബഖ കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹൈദര്‍ മൗലവി അധ്യക്ഷത വഹിച്ചു. 398 പോയിന്റുമായി മന്‍ശഉല്‍ ഉലൂം മദ്രസ പാണ്ടികശാല ഒന്നാം സ്ഥാനവും 288 പോയിന്റുമായി കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 194 പോയിന്റുമായി മന്‍ശഉല്‍ ഉലൂം കുന്നുമ്മല്‍ മൂന്നാം സ്ഥാനവും നേടി. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ ട്രോഫികള്‍ നല്‍കി. ഇ.വി അബ്ദുസലാം മാസ്റ്റര്‍, ഹസ്സന്‍ ബാഖവി. ഹസ്ബുല്ല ബദ്രി. പി.അഹമ്മദ് ഫൈസി. കെ. സലാം മൗലവി. സൈനുദ്ദീന്‍ മൗലവി. ശരീഫ് മന്നാനി. അസ്ലം ഫൈസി. സൈനുല്‍ ആബിദീന്‍ ഹുദവി സംസാരിച്ചു....
Local news, Other

താഴെചിന ജി. എം. എല്‍. പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ശതാബ്ദി നിറവില്‍ നില്‍ക്കുന്ന താഴെചിന ജി. എം. എല്‍. പി സ്‌കൂളില്‍ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ. പി. എ മജീദ് നിര്‍വഹിച്ചു. ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത സിറാജ് മേലെവീട്ടിലിന് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. അഖിലേന്ത്യ കിക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ് ജേതാവ് മുഹമ്മദ് മാലികിന് എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ റുഫൈഹ അബ്ദുല്‍ നാസര്‍, സൈവ മേലെവീട്ടില്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. മുനിസിപ്പാലിറ്റി അറബിക് കലാമേളയില്‍ ഓവര്‍ ഓള്‍ 3 ആം സ്ഥാനം നേടിയ ട്രോഫി എച്ച്എം, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയില്‍ നിന്ന് ഏറ്റു വാങ്ങി. കലാമേള, ശാസ്ത്ര മ...
Local news, Other

ദ്വീപുകള്‍ താണ്ടി എത്തിയ ആദരവും അനുമോദനങ്ങളും

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ഇന്നലത്തെ ഇശല്‍ സായാഹ്നം അനുമോദനങ്ങളുടേയും സ്‌നേഹാദരങ്ങളുടേയും ഒരു അവിസ്മരണീയ ദിനമായി മാറി. മാപ്പിള സാഹിത്യ - കലാ സാംസ്‌കാരിക മേഖലക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയും മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് നിര്‍വ്വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭകളുടെ ജന്മനാടായ തിരൂരങ്ങാടിയുടെ മാപ്പിള കലാ തനിമയേയും മഹത്തായ സാംസ്‌കാരിക പൈതൃക പെരുമയേയും ഏറെ കേട്ടറിഞ്ഞും അതിലേറെ ആസ്വദിച്ചും തന്റെ ഏറെ കാലത്തെ ജീവിത സ്വപ്നങ്ങളുമായി അങ്ങ് ലക്ഷദ്വീപില്‍ നിന്നും കാതങ്ങള്‍ താണ്ടി എത്തിയ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.സി അബ്ദുല്‍ ഹമീദായിരുന്നു തിരൂരങ്ങാടി ചാപ്റ്ററിന്റെ ഇന്നലത്തെ വിശിഷ്ഠാഥിതി. തിരൂരങ്ങാടിയുടെ മഹിതമായ ചരിത്രകാല സ്മരണകള്‍ ഏറെ ഓര്‍ത്തെടുത്തും ലക്ഷ ദ്വീപിലേതടക്കമുള്ള വിശേഷങ്ങളും സ്‌നേഹ സൗഹൃദങ്ങളും പങ്ക് വെച്...
Local news, Other

താനൂര്‍ സ്വദേശിയായ പിജി വിദ്യാര്‍ത്ഥിനിക്ക് ഒന്നര കോടിയുടെ ഫെലോഷിപ്പ്

തിരൂരങ്ങാടി : കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ താനൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്‌സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്‌നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. 'ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി' യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്‌നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്....
Malappuram, Other

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു

ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 21ന് വിളംബര ഘോഷ യാത്ര നടക്കും. ലോഗോ പ്രകാശന കര്‍മ്മം സംസ്ഥാന ഫോക് ലോര്‍ സമിതി അംഗം ഫിറോസ് ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കളത്തിങ്ങല്‍, ഷാജു കാട്ടകത്ത് സി.കെ. എ റസാഖ്, എം സി മാലിക് , കേളി അബ്ബാസ് , സക്കരിയ്യ പൂഴിക്കല്‍ ,പി .പി ബാബു, എം. രവീന്ദ്രന്‍, എം. പത്മ നാഭന്‍, സി.സി നാസര്‍ ,പാറയില്‍ ഷെരീഫ് റസീല്‍ അഹമ്മദ്, സി. സൈനുദ്ധീന്‍ ഇഖ്ബാല്‍ ചെമ്മിളി ,സി. കോയ മാസ്റ്റര്‍ വി.എച്ച്. എസ്.സി പ്രിന്‍സിപ്പാള്‍ നിബി ആന്റണി ,പ്രഥമാധ്യാപകന്‍ പി. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഐ വ...
Local news, Other

എംഎൽഎ വിളിച്ച മേൽപ്പാല യോഗം പ്രഹസനം ; അം ആദ്മി

തിരൂരങ്ങാടി : തിരൂരങ്ങാടി എംഎൽഎയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ചെമ്മാട് ബ്ലോക്ക് അങ്കണത്തിൽ വെച്ച് നടന്ന യോഗം പ്രഹസനം ആണെന്ന് തിരൂരങ്ങാടി മണ്ഡലം അം ആദ്മി ഭാരവാഹികൾ ആരോപിച്ചു പാലം വേണമോ വേണ്ടയോ എന്ന വേട്ടെടുപ്പ് നടത്തുന്ന പോലെയുള്ള ഒരു പ്രഹസനയോഗം മാത്രമാണ് നടത്തിയത്. നിരവധി ആളുകൾ പല ഉപാധികൾ പറഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ പാലത്തിൻറെ കാര്യത്തിൽ ഇനി എംഎൽഎയെ ട്രോളരുതെന്ന് ലീഗണികളുടെ ഒച്ചപ്പാടിനെ തുടർന്ന് യോഗം നിർത്തിവെക്കേണ്ടതായിയും വന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ സിപിഎം സിപിഐ എന്നിവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതും ശ്രദ്ധേയമായി ചെമ്മാട്ടങ്ങാടിയിലെ ബ്ലോക്ക് ഒഴിവാക്കുകയാണ് മുഖ്യമായ ആവശ്യമെന്നും (റോഡ് വീതി കൂട്ടൽ ആയാലും , മേൽപ്പാലം ആയാലും, പാർക്കിംഗ് സൗകര്യം ഇല്ലാത്ത ബിൽഡിങ്ങുകൾ ഒഴിപ്പിക്കുന്നതു മുതലുള്ള എല്ലാ നടപടികൾ സ്വീകരിച്ചു ആയാലും) എംഎൽഎ...
Local news, Other

മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെളിമുക്ക് ചെനക്കപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് കെ ടി അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം സമസ്ത സെക്രട്ടറി ബാവ ഫൈസി, വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് ഖതീബ് നൗഫല്‍ ഫൈസി, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, മഹല്ല് സെക്രട്ടറി ഉമര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. സമദ് മദനി, ബ്ലോക്ക് മെമ്പര്‍മാരായ എം ജഹ്ഫര്‍, സി ടി അയ്യപ്പന്‍, എന്നിവരും പങ്കെടുത്തു....
Local news

തിരൂരങ്ങാടി നഗരസഭ കലോത്സവത്തിന് പ്രൗഢ സമാപനം ; പി എം എസ് എ എല്‍ പി എസ് കാച്ചടിയും, ജി എല്‍ പി എസ് തിരൂരങ്ങാടിയും ജേതാക്കള്‍

കാച്ചടി: രണ്ടു ദിനങ്ങളായി കാച്ചടി പി എം എസ് എ സ്‌കൂളില്‍ നഗരസഭ തല സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ സമാപനം. ജനറല്‍, അറബിക്, സിഡബ്ല്യൂഎസ്എന്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 15 വിദ്യാലയങ്ങളില്‍ നിന്നും 500 ല്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. ജനറല്‍ വിഭാഗത്തില്‍ പി എം എസ് എ സ്‌കൂള്‍ കാച്ചടിയും അറബിക് വിഭാഗത്തില്‍ ജി എല്‍ പി എസ് തിരൂരങ്ങാടിയും ഓവറോള്‍ ജേതാക്കളായി. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഓവറോള്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജനറല്‍ വിഭാഗത്തില്‍ പി എം എസ് എ സ്‌കൂള്‍ കാച്ചടി ഓവറോള്‍ ജേതാക്കളായപ്പോള്‍ എ എം എല്‍ പി തൃക്കുളം രണ്ടാം സ്ഥാനവും എ എം എല്‍ പി പന്താരങ്ങാടി മൂന്നാം സ്ഥാനവും നേടി. അറബിക് വിഭാഗത്തില്‍ ജി എല്‍ പി എസ് തിരൂരങ്ങാടി ഓവറോള്‍ ജേതാക്കളായപ്പോള്‍ ജി എം യു പി എസ് വെന്നിയൂര്‍ രണ്ടാം സ്ഥാനം നേടി. പി എം എസ് എ കാച്ചടി, ജി എം എല്‍ പി എസ് തിരൂരങ്ങാടി എന്നിവര്‍ മ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ടെൻഡർ ക്ഷണിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആർ.എസ്.ബി.വൈ, ആർ.എസ്.ബി.സി.കെ, ജെ.എസ്.എസ്.കെ, മെഡിസെപ്പ് എന്നീ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകൾ ഒരു വർഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 18ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 20ന് രാവിലെ 11ന് ടെൻഡറുകൾ തുറന്നുപരിശോധിക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഒരു വർഷത്തേയ്ക്ക് പവർ ലോണ്ടറി സംവിധാനം ഉപയോഗിച്ച് അലക്കി വൃത്തിയാക്കി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 15ന് വൈകീട്ട് അഞ്ച് വരെ ടെൻഡർ ഫോം വിൽക്കപ്പെടും. 20ന് വൈകീട്ട് അഞ്ച് വരെ ടെൻഡറുകൾ സമർപ്പിക്കാം. 21ന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെൻഡറുകൾ തുറന്നുപരിശോധിക്കും....
Local news, Other

പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കും ; പിഡിപി മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍

തിരുരങ്ങാടി : ഡിസംബര്‍ 9 10 11 തിയതികളിലായി കോട്ടക്കലില്‍ നടക്കുന്ന പിഡിപി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ആവശ്യമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ മുന്‍സിപ്പല്‍ ജനറല്‍ കണ്‍വെന്‍ഷനോടെ ആരംഭം കുറിച്ചു. സമ്മേളന പ്രചാരണര്‍ത്ഥം മുന്‍സിപ്പല്‍ പരിതിയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരുരങ്ങാടി നയിക്കുന്ന വാഹന പ്രചാരണ ജാഥ ഡിസംബര്‍ ആദ്യവാരത്തില്‍ നടത്താനും യോഗം തീരുമാനിച്ചു… നാസര്‍ പതിനാറുങ്ങല്‍ അധ്യക്ഷത വഹിച്ച ജനറല്‍ കണ്‍വന്‍ഷന്‍ മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി ഉദ്ഘടനം ചെയ്തു. ഷഫീഖ് പരപ്പനങ്ങാടി, മന്‍സൂര്‍ പരപ്പനങ്ങാടി അബ്ദു, കക്കാട് മുക്താര്‍, ചെമ്മാട് അസൈന്‍ പാപ്പാത്തി എന്നിവര്‍ പ്രസംഗിച്ചു. നജീബ് പാറപ്പുറം സ്വാഗതവും അബ്ദു ചെമ്മാട് നന്ദിയും പറഞ്ഞു...
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധി ; നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും

തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ പണം തിരികെ കിട്ടാത്ത നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപക കമ്മിറ്റി അറിയിച്ചു. നവംബര്‍ 8 ന് രാവിലെ ജോയ്ന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കാണ് നിക്ഷേപകരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുക. തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുക, കൃത്രിമ മാര്‍ഗങ്ങളിലൂടെ ബാങ്കിന്റെ പണം അപഹരിച്ചവരെ നിയമാനുസൃതം ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുക, ബാങ്കിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ബാങ്ക് പ്രവര്‍ത്തന ക്ഷമമാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് നിക്ഷേപക കമ്മിറ്റി ചെയര്‍മാന്‍ എംപി ഹരിദാസന്‍, കണ്‍വീനര്‍ മുഹമ്മദ് ഇദ്രീസ് എം, ട്രഷറര്‍ മൊയ്തുട്ടി എ എന്നിവര്‍ അറിയിച്ചു....
Crime

ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും തിരൂരങ്ങാടിയിൽ പിടിയിലായി

തിരൂരങ്ങാടി : യുവതി ഗർഭിണി ആയതിനെ തുടർന്ന് അബോർഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അർഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്. പെരുവള്ളൂർ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. ഇയാളുടെ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗർഭിണി ആയി അബോര്ഷൻ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലിൽ വെച്ച് 50000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ബാക്കി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ യുവതിയെയും സു...
Local news, Other

ഗള്‍ഫില്‍ നിന്ന് കൊടിഞ്ഞിയിലേക്ക് ഒരു കത്ത്, ആദ്യം ഒന്നമ്പരന്നു, പിന്നെ ലഭിച്ചത് നഷ്ടപ്പെട്ടു പോയ സുന്ദര നിമിഷങ്ങള്‍

തിരൂരങ്ങാടി : ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് കത്തയച്ചു പഴയ ഓര്‍മ്മകള്‍ പുതുക്കി വ്യത്യസ്തനായി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയായ വാഹിദ് പാലക്കാട്ട്. പഴയ തന്റെ യുഎഇ കാലഘട്ടം അയവിറക്കാന്‍ ഹൃസ്വ സന്ദര്‍ശനം നടത്തവേയാണ് ഭാര്യക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭമാക്കി കത്തുകള്‍ അയച്ചത്. ഒബില്ലാഹി തൗഫീഖില്‍ തുടങ്ങി …. ഇരു കൈയ്യും മുഖവും മുത്തി മണത്ത് സലാമില്‍ അവസാനിക്കുന്ന പഴയ ശൈലിയിലുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കത്ത് കിട്ടിയ എല്ലാവരും ആദ്യം തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് ആ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി. പിന്നീട് ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും അവര്‍ അത് ആവോളം ആസ്വദിച്ചു. പലര്‍ക്കും ഇത് ഒരു പുത്തന്‍ അനുഭവമായിരുന്നു. പല പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇങ്ങിനെയൊരെഴുത്ത് കൈപ്പറ്റുന്നത്. ഗള്‍ഫില്‍ നിന്ന് കൂട്ടുകാരന്‍ വാഹിദ് അയച്ചതാണ്. അത് വാങ...
Local news, Other

വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെയും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും, ജീവനി മെന്റൽ വെൽബിയിങ്ങ് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ച പരിപാടി കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, ...
Local news, Other

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ; പിഎസ്എംഒ കോളേജില്‍ ചരിത്രം ആവര്‍ത്തിച്ച് എംഎസ്എഫ്

തിരൂരങ്ങാടി : കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് പിഎസ്എംഒ കോളേജില്‍ എംഎസ്എഫ്. 22 സീറ്റില്‍ 22 ഉം എംഎസ്എഫ് സ്വന്തമാക്കി. ചെയര്‍മാന്‍ അര്‍ഷദ് ഷാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ മര്‍സൂക്ക മെഹ്ജാബിന്‍, ജോയ്ന്റ് സെക്രട്ടറി ഷബ്‌ന ഷറിന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ഷബീര്‍ പികെ, ജനറല്‍ ക്യാപ്റ്റന്‍ അഷ്മില്‍, യുയുസി മൊഹമ്മദ് ഫവാസ് കെ, അര്‍ഷാഹ് ടിപി, മൂന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷബീബ്, രണ്ടാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഷാമില്‍, ഒന്നാം വര്‍ഷ ഡിസി റെപ് മൊഹമ്മദ് ഇഷാല്‍...
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Local news, Other

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വജിയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് എ.കെ.എൻ.എം കോപ്ലക്സ് പരപ്പനങ്ങാടി ഓഫീസിൽ നിന്നും നവംബർ മൂന്ന് മുതൽ വിതരണം ചെയ്യുമെന്നും പരീക്ഷാർഥികൾ ഹാൾടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്നും തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസർ അറിയിച്ചു....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കുള്ള പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു. ഫ്രീസര്‍ സമര്‍പ്പണം നഗരസഭ ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ആകെയുണ്ടായിരുന്ന ഒരു ഫ്രീസിയര്‍ കാലപ്പഴക്കം മൂലം ഉപയോഗമല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. പലപ്പോഴും ഒന്നില്‍ കൂടുതല്‍ ബോഡികള്‍ വരുന്നതും നിലവിലെ ആശുപത്രിയുടെ ജനത്തിരക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായില്‍, ഇക്ബാല്‍ കല്ലുങ്ങല്‍, ഇ പി. ബാവ, സിപി സുഹ്‌റാബി, സോന രതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, കൗണ്‍സിലര്‍മാരായ പികെ അസീസ്,അഹമ്മദ് കുട്ടി കക്കടവ...
Local news, Other

മൂന്നിയൂരില്‍ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍ത്യവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും ആണ്‍സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) ആണ് സ്‌റ്റേഷനില്‍ ഹാജരായത്. ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും...
Local news, Other

വാഹനങ്ങളുടെ കാലാവധി നീട്ടി; സി ഐ ടി യു അഭിനന്ദിച്ച് പ്രകടനം നടത്തി

തിരൂരങ്ങാടി : 15 വര്‍ഷം തികഞ്ഞ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കി പുതുക്കിയ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു) ചെമ്മാട് യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. സഹീര്‍ മച്ചിങ്ങല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അധ്യക്ഷ വഹിച്ചു. സെക്രട്ടറി ഫാസില്‍ സ്വാഗതവും ട്രഷറര്‍ കെ.സമീല്‍ നന്ദിയും പറഞ്ഞു....
Local news, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഒക്ടോബര്‍ 31 ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ അനുസ്മരണ സദസും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി സി ഹുസൈന്‍ ഹാജി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍ , മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സുലൈഖ മജീദ്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , രാജന്‍ വാക്കയില്‍, സുരേഷ് മമ്പുറം, മജീദ് പുളക്കല്‍,മഹിളാ കോണ്‍ഗ്രസ് അസംബ്ലി ജനറല്‍ സെക്രട്ടറി സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ...
Local news, Other

തിരൂരങ്ങാടി ടീം കൈസണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ടീം കൈസണ്‍ ഓപ്പണ്‍ ഫിറ്റ്‌നസ് സെന്ററിന്റെ രണ്ടാം വാര്‍ഷികാഘോഷം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അയ്യൂബ് മണക്കടവന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകള്‍ക്ക് തഹസില്‍ദാര്‍ പിഒ സാദിഖ് സമ്മാന വിതരണം നടത്തി. അലിമോന്‍ തടത്തില്‍, പി,കെ മഹ്ബൂബ്, സിദ്ദീഖ് ഒള്ളക്കന്‍, അമര്‍ മനരിക്കല്‍, എം.വി അന്‍വര്‍, എംവി അബ്ദുറഹ്‌മാന്‍ ഹാജി, കൂളത്ത് അബ്ദു, കൈസണ്‍ ഭാരവാഹികള്‍ സംസാരിച്ചു. ചെറുമുക്ക് നടന്ന പരിപാടിയില്‍ വിവിധ ആയോധന പ്രകടനങ്ങള്‍ നടന്നു. രണ്ട് വര്‍ഷമായി വ്യായാമം ചെയ്യുന്നവര്‍ക്കായി ടീം കൈസണ്‍ ന്റെ നേതൃത്വത്തില്‍ സൗജന്യമായി ഫിറ്റ്നെസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ഷികഘോഷത്തിന്റെ ഭാഗമായി ടീം കൈസണ്‍ സപ്പോര്‍ട്ടേഴ്‌സിന്റെ സഹകരണത്തോടെ വിവിധയിനം ഫിറ്റ്‌നസ് സാമ്രാഗികള്‍ പുതിയതായി ഉള്‍പ്പെടുത്തി....
Local news, Other

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ് ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കും. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ വാഹനപാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പ്രദേശത്തിന്റെ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. പരാതികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ജില്ലാകലക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സംഘാടക സമിതി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരന്‍,...
Local news, Other

കോണ്‍ഗ്രസ് കണ്‍വെന്‍ഷനും കാരണവന്മാര്‍ക്ക് ആദരവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കണ്‍വെന്‍ഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്. നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനന്‍, പ്രവാസികളായ ഒ.ടി ബഷീര്‍, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുല്‍കരീം കാവുങ്ങല്‍, മുഹമ്മദ്കുട്ടി പന്തപ്പിലാക്കല്‍, സി.കെ റജീന ഫൈസല്‍, മുഹ്‌സിന ഷാക്കിര്‍, എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ അഡ്വ: ഫാത്തിമ റോഷ്‌ന, യൂത്ത് ...
Obituary

എം കെ എച്ച് ഹോസ്പിറ്റൽ മാനേജർ എ.പി. അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി : എം.കെ ഹാജി ഓർഫനേജ് ആശുപത്രി മുൻ ജനറൽ മാനേജറും വെസ്റ്റ് ഇന്ത്യാ സ്റ്റീൽ കമ്പനി മുൻ ജീവനക്കാരനുമായിരുന്ന മമ്പുറം സ്വദേശി എ.പി. അബ്ദുൽ ഹമീദ് (73) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ .ഭാര്യ: സി.എം. സുഹറമക്കൾ : മുഹമ്മദ് മുനീർ , ഫരീദ , മുഹമ്മദ് മുഖ്താർ, മുഹമ്മദ് മുബാറക്.മരുമക്കൾ : അബ്ദുൽ വാഹിദ് തിരൂരങ്ങാടി, ജംഷീന , നസീന, സുഫൈജ ....
Crime

23 കാരിയെ ഭർതൃവീട്ടിൽ നിന്നും കാണാതായി

തിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26 ന് രാവിലെ 10.30 ന് ഭർത്താവിന്റെ മുന്നിയൂർ പാറക്കടവിലെ വീട്ടിൽ നിന്നാണ് കാണാതായത്. തലേന്ന് സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വന്നതായിരുന്നു. സഹോദരന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
error: Content is protected !!