Wednesday, July 1

Tag: Tirurangadi

തനിമ കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു
Local news

തനിമ കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : തനിമ കലാസാഹിത്യ വേദി പെരുന്നാളിനോടനുബന്ധിച്ച് ഈദ് മിലൻ എന്ന പേരിൽ കൊടിഞ്ഞിയിലെ കലാസ്വാദകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരൻ ഗഫൂർ കൊടിഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. കൊടിഞ്ഞിയിലെ ഓർഗസ്ട്ര ടീമും ഇരുപതോളം പ്രാദേശിക പാട്ടുകാരും അണിനിരന്ന ഈദ് മെഹ്ഫിൽ ശ്രദ്ധേയമായി. പഴയ തലമുറയിലെ പാട്ടുകാരനായ അബ്ദുൽ ഖാദർ പൊറ്റാണിക്കൽ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മുഷ്താഖ് കൊടിഞ്ഞി, അലവി ഹാജി പാട്ടശ്ശേരി എന്നിവർ വേദി പങ്കിട്ടു. സാബിർ പൊറ്റാണിക്കൽ സ്വാഗതവും ഷഫീഖ് വി.കെ നന്ദിയും പറഞ്ഞു. നിസാർ പാലപ്പുറ, റഹീം കെ.പി, അസീസ് റിയൽ വ്യൂ, ഹാഷിം വി.കെ എന്നിവർ നേതൃത്വം നൽകി....
Local news

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ

തിരൂരങ്ങാടി : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പിറന്നാളാഘോഷം ഇത്തവണ മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കുമൊപ്പം. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചെമ്മാട് അങ്ങാടിയിലെത്തിയ കെ.എസിനെ നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പിറന്നാള്‍ കേക്കുമായി കാത്തിരുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് പിറന്നാളാഘോഷം ചെമ്മാട് നടന്നത്. സി.പി.ഐ നേതാവ് നിയാസ് പുളിക്കലും കെ.എസ്. ഹംസയും ചേര്‍ന്ന് കേക്ക് മുറിച്ചു....
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി ...
Accident

മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി : മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) ആണ് മരിച്ചത്. ചെണ്ടപ്പുറയ യിൽ കോഴിക്കട നടത്തുകയായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച വൈകുന്നേരം മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. കബറടക്കം ഇന്ന് നടക്കും....
Accident

മമ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി : മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മമ്പുറം വെട്ടത്ത് പീടിക സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) എന്ന ആൾക്കാണ് പരിക്കേറ്റത്. നാട്ടുകാർ പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി...
Local news, Other

ചെറിയ പെരുന്നാളിന് അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍

പരപ്പനങ്ങാടി : സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ദ്രവ്യമായ 34 കോടിയിലേക്ക് ചെറിയ പെരുന്നാളിന് ബക്കറ്റ് പിരിവുമായി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പിജിസിഒക്ക് കീഴില്‍ പള്ളികളില്‍ നിന്നും പെരുന്നാള്‍ നിസ്‌കാര ശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 42,187 രൂപയാണ്. നിരവധി കൂട്ടായ്മകളും വ്യക്തികളും അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനായി പണം കണ്ടെത്താന്‍ പരിശ്രമിക്കുമ്പോള്‍ 34 കോടി എന്ന വലിയ തുകയിലേക്ക് തങ്ങളാല്‍ ആവുന്ന സഹായം ചെയ്യുകയാണ് പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പെരുന്നാള്‍ നിസ്‌കാരശേഷം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത്. അത്താണിക്കല്‍ മസ്ജിദ് 18470. 2. കണ്ണാടി തടം മസ്ജിദ് 3763. 3. വടക്കേ മമ്പുറം ടൗണ്‍ മസ്ജിദ് 2200. 4. അട്ടകുളങ്ങര 2380 5. പൊതു റോഡ് പിരിവ് 15374....
Local news, Malappuram

കഴിഞ്ഞ 10 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതും ; മന്ത്രി വി ആബ്ദുറഹ്‌മാന്‍

താനൂര്‍ : കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാരെടുത്തിട്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചിരുന്ന മതേതര ജനാധിപത്യം എന്നതില്‍ നിന്നും പുറത്തേക്ക് പോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മീനടത്തൂരില്‍ സി പ്രഭാകരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ സംസാരിച്ചു. പി സിറാജ് സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു. അരീക്കാട് നടന്ന പരിപാടിയില്‍ എന്‍ മുജീബ് ഹാജി അധ്യക്ഷനായി. എല്‍ഡിഎഫ് താനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ ടി ശശി, സുലൈമാന്‍ അരീക്കാട്, പി സിറാജ് എന്നിവര്‍ സംസാരിച്ചു. എന്‍ ആദില്‍ സ്വാഗതവും ...
Local news

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജി സുരേഷ് കുമാർ, സി പി അൻവർ സാദത്ത്, എം ഹംസക്കുട്ടി, എം സിദ്ധാർത്ഥൻ, മലയിൽ പ്രഭാകരൻ, കമ്മു കൊടിഞ്ഞി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും അഡ്വ. സി ഇബ്രാഹീം കുട്ടി നന്ദി പറഞ്ഞു....
Local news

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു....
Local news

നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി :തിരൂരങ്ങാടി താഴെചിന കുണ്ടുചിന പ്രദേശങ്ങളിലെ നിര്‍ദ്ദനരായ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ മുന്നൂറോളം കുടുംബങ്ങളിലേക്ക് പിഡിപി താഴെചിന കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി യുണിറ്റ് പ്രസിഡന്റ് എം എസ് കെ. മുല്ലക്കോയക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി വീ പി നാസര്‍.കുട്ടി റഫിഖ്. മുജിബ് മച്ചിങ്ങല്‍ ഇല്യാസ് എം കെ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. പിഡിപി യുടെ കിറ്റ് വിതരണത്തില്‍ തുടക്കം മുതലേ സഹകരിച്ചിരുന്ന മര്‍ഹും മനരിക്കല്‍ അബ്ദുല്‍ റാസഖ് സാഹിബിനെ യോഗത്തില്‍ പ്രത്യേകം സ്മരിക്കുകയും ആ വിയോഗത്തിലൂടെ താഴെചിനക്ക് സംഭവിച്ച നഷ്ട്ടം നികത്തനാവാത്തണെന്നും ഭാരവാഹികള്‍ കിറ്റ് വിതരണ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ത്വല്‍ഹത്ത് എം എന്‍ സ്വാഗതവും മുസ്സമ്മില്‍ സി സി നന്ദിയും പറഞ്ഞു....
Local news

ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനും സത്യസന്ധനുമായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാസങ്ങളായി ഫിറ്റ്‌നസ് പരിരോധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി ആരോപണം. മൂന്ന് വര്‍ഷത്തോളമായി തിരൂരങ്ങാടി ഓഫീസില്‍ സ്ഥിരം ഉദ്യോഗസ്ഥനായ എ എം വി ഐ യെ ആണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കലില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സ്‌ക്വാഡില്‍ നിന്നും മറ്റ് ഓഫീസുകളില്‍ നിന്നും ദിവസങ്ങള്‍ക്ക് വേണ്ടി വരുന്ന ഉദ്യോഗസ്ഥരാണ് ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം ഫിറ്റ്‌നസ് ഗൗണ്ടില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്. ചില പ്രത്യേക ഏജന്റുമാരുടെ താല്‍പ്പര്യര്‍ത്ഥമാണ് പരിചയസംബന്നനായ ഈ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്നാണ് ആരോപണം. നിലവില്‍ നാല് എ എം വി ഐമാര...
Local news, Malappuram

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍

താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരിയ...
Local news

മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി വോയ്സ് ഓഫ് കുന്നത്ത് പറമ്പ്

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ - വിഷു പ്രമാണിച്ച്‌ ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം അഞ്ചാം വർഷത്തിലേക്ക് എത്തിയപ്പോൾ ഭക്ഷ്യ കിറ്റിനോടൊപ്പം പുടവയും നൽകിയിരിക്കുകയാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു വാട്സാപ് കൂട്ടായ്മ ഒരു പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരെയും ചേർത്ത് പിടിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരിക്കുകയാണ്. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതികളുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹകരണത്തോടെ സംഘടി...
Local news

കൊളപ്പുറം ജംഗ്ഷനിൽ ഹൈവേ നിർമ്മാണം സ്റ്റൈ ഹൈകോടതി രണ്ടു മാസത്തേക്ക് നീട്ടി

കൊളപ്പുറം : നാഷണല്‍ ഹൈവേ വികസനതിന്റ് ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ വെട്ടി മുറിച്ചതിനാല്‍ ഗതാഗതതടസം കൊളപ്പുറം ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് നീട്ടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റുമാരായ തന്‍വീര്‍,അഹമ്മദ് ഷാ, നൂറ അലി, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഹാജരായി. പതിറ്റാണ്ടുകളായി യാത്ര ചെയ്തിരുന്ന പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത കൊളപ്പുറം ജംഗ്ഷനിൽ വെട്ടിമുറിച്ചതിനാൽ പൊതുജനങ്ങൾക്ക് യാത്ര തടസ്സം നേരിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേ മുറിച്ച് കടക്കണം എങ്കിൽ കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ . ഇത് തൊട്ടടുത്ത കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. സ്കൂളിന് പുറകുവശത്തിലൂടെ അനുവദിച്ചു തന്നിട്ടുള്ള പാത...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു, കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളല്‍

തിരൂരങ്ങാടി : തിരൂരങ്ങാടി ചെറുമുക്കില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്....
Local news, Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

തിരൂരങ്ങാടി : ലോക് സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും നിലമ്പൂര്‍ മണ്ഡല പരിധിയില്‍ നിന്ന് ഏഴും വണ്ടൂരില്‍ നിന്നും 3.5 ഉം തിരൂരങ്ങാടിയില്‍ നിന്നും 5.5 ഉം പൊന്നാനിയില്‍ നിന്നും അഞ്ചും ലിറ്റര്‍ വിദേശ മദ്യമാണ് എക്‌സ്സെസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു....
Crime

വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും

നന്നമ്പ്ര : മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യവകുപ്പിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരന് കോഴിക്കോട് വി ജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു. നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യു.ഡി. ക്ലർക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.2005-08 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻെറ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പുനടത്തിയെന്നാ യിരുന്നു കേസ്. മലപ്പുറം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി. പിഅബ്ദുൽഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ചു വകുപ്പുകളിലായി ഒരുവർഷം വീതം ആകെ അഞ്ചുവർഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ...
Local news

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം ; പിഴ ഈടാക്കി

തിരൂരങ്ങാടി : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കി. ആദ്യ തവണ താക്കീത് നൽകിയിട്ടും വീണ്ടും നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇനിയും ആവർത്തിച്ചാൽ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്ന് എഫ്. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട്, എച്ച്.ഐ ഹസിലാൽ കെ.സി എന്നിവർ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറി ഉണ്ണി അറിയിച്ചു. ജെ.എച്ച് ഐ മാരായ ജോയ് എഫ് , പ്രശാന്ത് .വി , അശ്വതി .എം, പഞ്ചായത്ത് എച്ച് ഐ ദീപ്തി .പി , സാരഥി കൃഷണൻ എന്നിവർ പരിശോ...
Local news, Other

എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടിയിൽ പര്യടനം നടത്തി

തിരൂരങ്ങാടി : എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെറുമുക്ക് കാർത്തികേയൻ്റെ വീട്ടിൽ നടന്ന കുടുംബയോഗങ്ങളിലും, കീ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉൽസവത്തിലും, തെയ്യാല ശാന്തിഗിരി ആശ്രമത്തിലുമെത്തി,സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു . ആശ്രമം ഇൻ ചാർജ് സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, .മാനേജർ പി.എം.ചന്ദ്രശേഖരൻ, വ.എ.മോഹനൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി ജെ പി എടരിക്കോട് മണ്ഡലം പ്രസിഡൻ്റ് റിജു രാഘവ്, ജന.സെക്രട്ടറിമാരായ എം.ശിവദാസ്, സജിത്ത് അങ്കത്തിൽ ,തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു...
Malappuram

ഇ.ടിയും സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദു സമദ് സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെയും സമദാനി പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. കെപിസിസി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ, എന്നിവര്‍ സന്നിഹിതരായിരുന്നു...
Local news, Other

തിരൂരങ്ങാടിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്ത 11.43 ലക്ഷം രൂപ ആദായ നികുതിവകുപ്പിന് കൈമാറി. ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴ്മുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ല്‍ നിന്നും ആണ് 11,43,000 രൂപ പിടികൂടിയത്. 10 ലക്ഷത്തില്‍ കൂടിയ തുകയായതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് പ്രകാരം തുക ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് ഫ്‌ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്....
Local news, Other

മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെമ്മാട് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്നാണ് അദ്ധേഹം പറയുന്നത്. അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ധേഹം പറയുന്നില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സി.എ.എ എടുത്തു കളയും. ഇടത് പക്ഷത്തിന് റോളില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള തത്രപാടിലാണവര്‍. അതിനിടക്ക് നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്കാവുന്നില്ല. റിയാസ് മൗലവി വിഷയത്തില്‍ വലിയ അപാകതസര്‍ക്കാറിന്റെ ഭാഗത്ത് സംഭവിച്ചു. ഇത് തുടര്‍ക്കഥയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ന്യൂനപക...
Crime, Local news, Other

താനാളൂരിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

താനൂര്‍: താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കരജെയ്‌സണ്‍ (54) മാറമ്പള്ളിവാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ (27) എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്, ഫെബ്രവരി 17 ന് പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലെയും, മീനടത്തൂര്‍ അമ്മംക്കുളങ്ങരെ ദേവി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളില്‍ നിന്നും, ക്ഷേത്ര ഓഫീസില്‍ നിന്നും പണവും ,മൊബൈലും മോഷണം നടത്തിയത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. താനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി മോഷണം നടത്തിയ ക്ഷേത്രങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള...
Local news

കര്‍ഷകരുടെ ആവശ്യത്തിനു പരിഹാരം ; തിരൂരങ്ങാടി നഗരസഭ തോട് നവീകരണം തുടങ്ങി

തിരൂരങ്ങാടി: കര്‍ഷകരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്ന വെഞ്ചാലി -ഓള്‍ഡ് കട്ട് നവീകരണം തുടങ്ങി. തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ മഴ മൂലം കഴിഞ്ഞ വര്‍ഷം പദ്ധതി നടന്നില്ല. ഇക്കുറി മഴക്ക് മുമ്പേ പ്രവര്‍ത്തി നടത്താന്‍ നഗരസഭ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. തോട്ടില്‍ ചെളി കെട്ടി നില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളം കയറി കൃഷിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം ലഭിക്കാത്ത പാടശേഖരങ്ങളുമുണ്ടായിരുന്നു,വിവിധ പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍ ഇത് മൂലം ബുദ്ധിമുട്ട് അനുഭവിച്ച് വരി കയായിരുന്നു, തിരൂരങ്ങാടി നഗരസഭയുടെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചെരപ്പുറത്...
Local news

തിരൂരങ്ങാടിയില്‍ വാഹന പരിശോധനക്കിടെ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴമുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് ഫ്ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്. പണം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ്റിന് കൈമാറി....
Local news

ജനങ്ങളോടുള്ള വഞ്ചന ; പഞ്ചായത്ത് തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി വാര്‍ഡ് മെമ്പര്‍

തിരൂരങ്ങാടി : ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി വാര്‍ഡ് മെമ്പര്‍. പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ വാഹിദ് പി വിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ജനറല്‍ കുടുംബങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ് പരാതിയില്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതി ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം മാത്രമല്ല പുതിയ കണക്ഷന്‍...
Local news

ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവർക്കായി ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് സിദ്ദീഖ് അഹ്സനി സി കെ നഗർ ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്‌രി കൊടിഞ്ഞി,കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ വൈസ് പ്രസിഡണ്ട് ബാവ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം കൊടിഞ്ഞി, ഖാലിദ് തിരൂരങ്ങാടി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ, അബ്ദുന്നാസർ കക്കാടംപുറം പങ്കെടുത്തു....
Local news

തിരഞ്ഞെടുപ്പ് സ്‌ക്വാഡുകളുടെ പരിശോധന : പണവും വിദേശ മദ്യവും കഞ്ചാവും പിടികൂടി, തിരൂരങ്ങാടി മണ്ഡലം സ്‌ക്വാഡ് പിടികൂടിയത് 11.43 ലക്ഷം രൂപ

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പണവും വിദേശ മദ്യവും കഞ്ചാവും പിടികൂടി. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് സ്‌ക്വാഡ്- 3 ഇന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി. രാവിലെ ഒമ്പതിന് തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌റിന് കൈമാറി. ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയില്‍ മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും ആറു ലിറ്റര്‍ വിദേശ മദ്യവും പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്നും 4.5 ലിറ്റര്‍ വിദേശ മദ്യവും തിരൂര്‍ മണ്ഡലത്തില്‍ നിന്നും 15 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടുകയും കേസെടുക്കുകയും ച...
Local news, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 : എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി

തിരുരങ്ങാടി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കമ്മിറ്റി അംഗം എകെ മജീദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി സ്വഗതം പറഞ്ഞു. അക്ബര്‍ പരപ്പനങ്ങാടി, മണ്ഡലം ട്രഷറര്‍ മുനീര്‍ എടരിക്കോട്, മണ്ഡലം കമ്മറ്റി അംഗം അബ്ബാസ് കാച്ചാടി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ആസിയ ഉസൈന്‍ ചെമ്മാട്, പാര്‍ട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news, Other

തെരുവ് നായയുടെ ആക്രമത്തിൽ വൃദ്ധക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു

പരപ്പനങ്ങാടി : പോയിളകിയ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. പാലതിങ്ങൽ, മുറിക്കൽ പ്രദേശത്താണ് കടിയേറ്റത്. പാലതിങ്ങൽ തയ്യിൽ മമ്മാതിയ (60)നാണ് കടിയേറ്റത് ഇവരെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് 'മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഈ ഭാഗങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളേയും കടിച്ചിട്ടുണ്ട് ....
error: Content is protected !!