ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു
മൂന്നിയൂര്‍ : ഇടത് സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെ, 'റേഷന്‍ കട മുതല്‍ സെക്രെട്ടറിയേറ്റ് വരെ' എന്ന മുദ്രാവാക്യമുയര്‍ത്തി യു ഡി എഫ് നടത്തി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് രണ്ട് മേഖലകളിലായി പദയാത്ര സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കിയ മൂന്നിയൂര്‍ മേഖല പദയാത്ര പാറക്കടവില്‍ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം.എ.അസീസ് നയിച്ച വെളിമുക്ക് മേഖല പദയാത്ര ആറങ്ങാട്ട് പറമ്പില്‍ നിന്നും വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഡോ വിപി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് ജാഥകളും എംഎച്ച് നഗറില്‍ വെച്ച് ഒരുമിച്ച് കളിയാട്ട മുക്കില്‍ സമാപിച്ചു. ഹനീഫ മൂന്നിയൂര്‍, ആലിക്കുട്ടി എറക്കോട്ട്, എന്‍എം അന്‍വര്‍ സാദത്ത്,സലാം പടിക്കല്‍ , സി.ചന്ദ്രമോഹനന്‍ , ജാഫര്‍ ചേളാരി, പി.പി. ...

